Pages

Wednesday, August 26, 2015

സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് 26 ആഗസ്റ്റ്‌

ബഹ്റൈനിലെ പ്രവാസിമലയാളിസമൂഹത്തിന്കേരളത്തിലെ ഓണാഘോഷങ്ങ
ളുടെ ഒരു നേർചിത്രം പകർന്ന് നല്‍കി കൊണ്ട് ബഹ്‌റൈന്‍  കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ മെഗാ ഫിനാലെ ഇന്ന് 26ആം തീയതി രാത്രി  8 മണിക്ക് സമാപന സമ്മേളനവും തുടര്‍ന്ന് വമ്പിച്ച ഗാനമേളയും അരങ്ങേറുന്നു. 

പ്രശസ്ഥ പിന്നണി ഗായകന്‍ ശ്രീ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ആണ് ഓണാഘോഷ സമാപന ദിവസത്തിലെ പ്രധാന ആകര്‍ഷണം. സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യൻ വോയ്സിലൂടെ ശ്രദ്ധേയയായ രാധിക, വർഷ , വിഷ്ണുരാജ്  എന്നിവരും സംഗീത നിശയിൽ ഗാനങ്ങൾ ആലപിക്കും  
ഇക്കഴിഞ്ഞദിവസങ്ങളില്‍ നടന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം വമ്പിച്ച വിജയമാക്കിയ എല്ലാ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടോപ്പം ഇന്ന്  നടക്കുന്ന സംഗീത വിസ്മയം ആസ്വദിക്കുന്നതിന്  എല്ലാ സമാജം കുടുംബാങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു

Tuesday, August 25, 2015

ഇന്ന് സമാജത്തില്‍ തിരുവാതിര മത്സരം

ഇന്ന് സമാജത്തില്‍ തിരുവാതിര മത്സരം

പ്രിയ സമാജം കുടുംബാഗങ്ങളെ,

ബഹ്‌റൈൻ കേരളീയസമാജം "പൂവിളി 2015 "ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ആഗസ്റ്റ്‌ 25 ആം തീയതി രാത്രി 9 മണി മുതല്‍  തിരുവാതിര മത്സരങ്ങള്‍ അരങ്ങേറുന്നു ഇന്ന് നടക്കുന്ന തിരുവാതിര മത്സരങ്ങളില്‍ ബഹ്റിനിലെ വിവിധ സാംസ്കാരിക സംഘടനകൾ സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവര്‍ മാറ്റുരയ്ക്കും .പരമ്പരാഗതമായ വേഷവിധാനവും ലയം താളബോധം ചുവടുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രേഡ് നിർണ്ണയിക്കുക . വി.വി. മനോജ്‌ (38408050 )കണ്‍വീനറായുള്ള ഉപസമിതിയായിരിക്കും മത്സരങ്ങളുടെ മേൽനോട്ടം നിര്‍വഹിക്കുനത്

കൂടാതെ രാത്രി 8 മണിക്ക് അശോകന്‍ കുന്നംകുളം അവതരിപ്പിക്കുന്ന നൃത്തശില്‍പ്പം തുടര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം “ചെമ്പന്‍ പ്ലാവ്" സംവിധാനം ഉദയന്‍ കുണ്ടമ്കുഴി . ബഹ്‌റൈന്‍ സോഡിയാക് അവതരിപ്പിക്കുന്ന മ്യൂസിക്‌ ഫൂഷന്‍ എന്നിവ ഉണ്ടായിരിക്കും. 

ഇക്കഴിഞ്ഞദിവസങ്ങളില്‍ നടന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം വമ്പിച്ച വിജയമാക്കിയ എല്ലാ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടോപ്പം ഇന്ന്  നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന്  എല്ലാ സമാജം കുടുംബാങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Sunday, August 23, 2015

സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 24 )൦ തീയതി തിങ്കളാഴ്ച രാത്രി 8.30 മുതല്‍ ഗാനമേള

പ്രിയ സമാജം കുടുംബാംഗങ്ങളെ,



സമാജത്തില്‍  തിങ്കളാഴ്ച രാത്രി 8.30  മുതല്‍ പ്രശസ്ത ഗായകന്‍  വില്‍സ്വരാജും  സംഘവും  അവതരിപ്പിക്കുന്ന ഗാനമേള

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി  24 ആഗസ്റ്റ്‌ 2015തിങ്കളാഴ്ച രാത്രി 8.30  മുതല്‍ പ്രശസ്ത ഗായകന്‍ ശ്രീ വില്‍സ്വരാജ്ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫൈനലിസ്റ്റ് കുമാരി ജാനകി.എം.നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത നിശ.

അന്നേ ദിവസം  വൈകിട്ട് 8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ  അവതരിപ്പിക്കുന്ന നൃത്തശില്‍പ്പം.  8.15 നു ബി .കെ.എസ് ചില്‍ഡ്രന്‍സ് വിംഗ്  അവതരിപ്പിക്കുന്ന   ദൃശ്യാവിഷ്ക്കാരം,

ഇക്കഴിഞ്ഞദിവസങ്ങളില്‍ നടന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം വമ്പിച്ച വിജയമാക്കിയ എല്ലാ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടോപ്പം വരും ദിവസങ്ങില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന്  എല്ലാ സമാജം കുടുംബാങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Saturday, August 22, 2015

സമാജത്തില്‍ ഇന്ന് ഓട്ടംതുള്ളല്‍

പ്രിയ സമാജം കുടുംബാംഗങ്ങളെ,

  

സമാജത്തില്‍ നാളെ ആഗസ്റ്റ്‌23 ,ഞായരാഴ്ച  ഓട്ടംതുള്ളല്‍

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഒന്നാഘോഷങ്ങളുടെ 10ആം ദിവസമായ ഇന്ന് ,ആഗസ്റ്റ്‌23 ഞായരാഴ്ച കലാനിധി പ്രൊ:കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഓട്ട ന്‍ തുള്ള ല്‍ ഉണ്ടായിരിക്കും. ഒട്ടനവധി മലയാളം സിനിമകില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള പ്രൊ. കലാമണ്ഡലം ഗീതാനന്ദന്‍. ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ  ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ അവാര്‍ഡിനും  ഈയിടെ അര്‍ഹനായി. ഓട്ടംതുള്ളല്‍ എന്ന കലയ്ക്കുള്ള സമഗ്ര സംഭാവനയ്കാണ് ഈ അവാര്‍ഡ് നല്‍കിയിട്ടുള്ളത്.   

അന്നേ ദിവസം തന്നെ വൈകിട്ട്മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന ശസൂത്രം സംവിധാനം ശ്രീ.വിഷ്ണു നാടകഗ്രാമം, തുടര്‍ന്ന് 8.20നു പ്രേമന്‍ ചാലക്കുടി അവതരിപ്പിക്കുന്ന നൃത്ത ശില്‍പ്പം കേരളീയം.8.30നു ശ്രീ.ശശിമേനോന്‍ അവതരിപ്പിക്കുന്ന നാടോടി നൃത്തം, 8.40 ബി.കെ.എസ് വനിതാവിഭാഗം അവതരിപ്പിക്കുന്ന ഓണത്തിനെ ആസ്പദമാക്കി ദൃശ്യാവിഷ്ക്കാരം എന്നിവ ഉണ്ടായിരിക്കും.

സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സമാജം കുടുംബാംഗങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 

ബഹ്‌റൈ ന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച സംഗീത നിശ

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച  വൈകിട്ട് 8.30 മുതല്‍  ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഗീത വിസ്മയം തീര്‍ക്കുന്നതിനായി മ്യൂസിക്‌ ഫ്യൂഷന്‍ നിരവധി പ്രശസ്ഥ കലാകാരന്മാരാണ് ഈ സംഗീത നിശ മിഴിവുറ്റതാക്കുന്നതിന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്നത് .

ലോക പ്രശസ്ഥ വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവും ജപ്പാനിലെ സംഗീത ഉപകരങ്ങള്‍ നിര്‍മ്മിക്കുന്ന റോളണ്ട് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡറും (ഈ വിശിഷ്ട പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംഗീതഞ്ജന്‍ ആണ്), മലയാളം സിനിമയിലും കന്നഡ സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന  സംഗീത പ്രതിഭയും ആയ  ശ്രീ മനോജ്‌ ജോര്‍ജ്. അത് പോലെ തന്നെ ലോകമെമ്പാടുമുള്ള  സംഗീത ആസ്വാദകരെ കോരിത്തരിപ്പിച്ച കീ ബോര്‍ഡ്‌ പ്ലയര്‍  ശ്രീ വില്ല്യംസ് എന്നിവര്‍ അരങ്ങിലെത്തുന്നു .കൈരളി ടി വി യിലെ സംഗീത പരിപാടിയിലൂടെ ആരാധക മനസ്സുകളില്‍ ഇടം നേടിയ ഷബാന ,ഷിഹാബ് ഷാന്‍, അല്‍ സമദ് എന്നിവര്‍ ഗായകരായി എത്തുന്നു. 
അന്നേ ദിവസം രാത്രി 8 മണിക്ക്   സമാജത്തിലെ  കലാകാരികളായ കുമാരി സാരംഗി ശശിധരന്‍ ,ആതിര പവിത്രന്‍   എന്നിവര്‍  അണിയിച്ചൊരുക്കുന്ന നൃത്ത സന്ധ്യയും  അരങ്ങേറുന്നു.


Friday, August 21, 2015

ആഘോഷമാക്കാന്‍ ഘോഷയാത്ര ഒരുങ്ങുന്നു

 
ബഹറിന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വെള്ളിയാഴ്ച വൈകീട്ട്  6.30നു ബി.കെ.എസ് കലാവിഭാഗം അവതരിപ്പിക്കുന്ന അവതരണ ഗാനം തുടര്‍ന്ന്  വിവിധ പ്രാദേശിക കലാ സാംസ്കാരിക കൂട്ടായ്മകൾ, സമാജം ഉപവിഭാഗങ്ങൾ   എന്നിവ ഒരുക്കുന്ന  ഘോഷയാത്ര മത്സരവും  ഉണ്ടായിരിക്കും ഈ വര്‍ഷത്തെ ഘോഷയാത്ര ഒരു ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടക സമിതി. ഇരുപതോളം ടീമുകളാണ് ഈ പ്രാവശ്യം സമാജം സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്നത് .സമാജത്തിലെ ഉപവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്  ഇതി ല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ നല്‍കുന്നതായിരിക്കും. പുറത്ത് നിന്നുള്ള സാംസ്കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും  വേണ്ടിയും മത്സരങ്ങള്‍ ഉണ്ടാകും. ഇതിലെ മൂന്നു  സ്ഥാനകാര്‍ക്കും പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്യും. കേരള തനിമ വിളിച്ചോതുന്നതും ഓണവുമായി ബന്ധപ്പെടുന്നതുമായ പ്ലോട്ടുകളും വേഷങ്ങളും രൂപങ്ങളുമാണ് വിജയികളെ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകമായി പരിഗണിക്കുന്നത്.മികച്ച വേഷങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്  

സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സമാജം കുടുംബാംഗങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Thursday, August 20, 2015

സമാജം ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ 


BKS Onam Celebration 2015
Posted by Bahrain Keraleeya Samajam on Wednesday, 19 August 2015

BKS Onam Celebration 2015Lulu-BKS Payasa Mathsaram ,Pookkala Mathsaram, Kazhakayatta Mathsaram and Uriyadi MAthsaram
Posted by Bahrain Keraleeya Samajam on Saturday, 15 August 2015




സമാജം ഓണാഘോഷം 2015

ഇന്ന് ആഗസ്റ്റ്‌ 20 വൈകിട്ട് മണി മുത ല്‍ പൊന്നോണം വരവായി കലാമണ്ഡലം ശ്രീ ലക്ഷ്മി ശ്രീജി ന്‍ അവതരിപ്പിക്കുന്ന നൃത്തം, തുടര്‍ന്ന് 8.30  മുത ല്‍ നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്‌ അവതരിപ്പിക്കുന്ന സര്‍ഗ്ഗ  സംഗീതം പ്രശസ്ത സംഗീത സംവിധായക ന്‍ ശ്രീ.ഔസേപ്പച്ചന്‍ നേത്രത്വം കൊടുക്കുന്ന ഗാനമേളയില്‍ മൃദുല വാരിയര്‍, അനൂപ്‌ എന്നിവരും ഗായകരായി എത്തുന്നു  ഒപ്പം പ്രശസ്ത മജിഷ്യന്‍ ശ്രീ. നാണു അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്.

സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സമാജം കുടുംബാംഗങ്ങളെ  ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ്‌ ബാബു കണ്‍വീനറായും ശ്രീകുമാർ. കെ ജനറല്‍ കോർഡിനേറ്ററായും അനില്‍ കുമാര്‍ ഒ.എംഅജേഷ്നായര്‍, സതീഷ്‌.ജി റിയാസ്ഇബ്രാഹിം, സാന്റിമാത്യു എന്നിവര്‍ ജോയിന്റ്കണ്‍വീനറായും എണ്‍പതോളം പേർ അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍  39807185 സന്തോഷ്‌ ബാബു 39818426ശ്രീകുമാർ. കെ39869744  ,എന്നിവരെ സമീപിക്കാവുന്നതാണ്.

Wednesday, August 19, 2015

സമാജം ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്


  
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഇന്ന് ആഗസ്റ്റ്‌ 19 ബുധനാഴ്ച.  ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിന്‍ഹ സിനിമ സംവിധായകന്‍ ശ്രീ.മേജര്‍ രവിസംഗീത സംവിധായകന്‍ ശ്രീ.ഔസേപ്പച്ചന്‍ എന്നിവര്‍ സമാജം   ഓണാഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കും  ,ശ്രീമതി.രാജശ്രീ വാരിയര്‍ അവതരിപ്പിക്കുന്ന നൃത്തവും. ആരവം അവതരിപ്പിക്കുന്ന നാടന്‍ പാട്ടും പ്രധാന  ആകർഷണങ്ങളായിരിക്കും.

സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ അംഗങ്ങളെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ്‌ ബാബു കണ്‍വീനറായും ശ്രീകുമാർ. കെ ജനറല്‍ കോർഡിനേറ്ററായും അനില്‍ കുമാര്‍ ഒ.എംഅജേഷ്നായര്‍, സതീഷ്‌.ജി റിയാസ്ഇബ്രാഹിംസാന്റിമാത്യു എന്നിവര്‍ ജോയിന്റ്കണ്‍വീനറായും എണ്‍പതോളം പേർ അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍  39807185 സന്തോഷ്‌ ബാബു 39818426ശ്രീകുമാർ. കെ39869744  ,എന്നിവരെ സമീപിക്കാവുന്നതാണ്.


Tuesday, August 18, 2015

പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ , ബക്കറ്റ് ലിസ്റ്റ്

പ്രിയ സമാജം കുടുംബാംഗങ്ങളെ,

ബഹ്‌റൈൻ കേരളിയ സമാജം പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ ,   ബക്കറ്റ് ലിസ്റ്റ്    എന്ന സിനിമ പ്രദര്ശിപ്പിക്കുന്നു.

അതിസബന്നനായ ആശുപത്രി വ്യവസായിയും സാധാരണ മെക്കാനിക്ക് ആയ ഒരാളെയും സുഹൃത്തുക്കളാക്കുന്നത് കാന്സര് രോഗാശുപത്രിയിലെ ഏകാന്തതയാണ് .പരസപരം  സംസാരിക്കാൻ തുടങ്ങുമ്പോൾ അവർ സമാന ചിന്തഗതിക്കാരുമാണ്.മാസങ്ങൾ മാത്രം ജീവിതം വിധിക്കപെട്ട ഇരുവരും   മരിക്കും മുൻപ്, ബാക്കിയുള്ള മോഹങ്ങൾ കുടി പൂർത്തികരിക്കാൻ വേണ്ടി ആശുപത്രി ഉപേക്ഷിച്ചു യാത്ര തുടങ്ങുന്നു .ജീവിതത്തിനും മരണത്തിനും ഇടയില്ലുള്ള ശപിക്കപെട്ട    അനിശ്ചിതാവസ്ഥയെ ക്രിയാതമകമായി മറികടക്കുന്ന ജീവിത സന്ദേശമാണ് സിനിമയുടെ ഇതിവൃത്തം. ഒരേ സമയം ചിരിയും ചിന്തയും ഉണർത്തി കൊണ്ടാണ് പ്രശസ്ത സംവിധായകൻ റോബ്  റൈനെർ  സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത് .
എഴുപതുകാരനായ ഹോളിവുഡ് താരം ജാക്ക് നിക്കോള്‍സണും മോര്‍ഗന്‍ ഫ്രീമാനും മുഖ്യവേഷങ്ങള്‍ അഭിനയിക്കുന്ന ബക്കറ്റ് ലിസ്റ്റ് ലോകം മുഴുവൻ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു 
ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പോലും ഈ സിനിമയുടെ ഇതിവൃത്തം പുനരാവിഷ്ക്കരിക്കപെട്ടു.   

വിശദവിവരങ്ങള്‍ക്ക് ഫിലിം ക്ലബ് കണ്‍വീനര്‍ - ഫിറോസ്‌ തിരുവത്ര 39186439 
യുമായി ബന്ധപെടുക. 

തിയ്യതി :20..08.2014(ബുധൻ)
സമയം 8 മണി 
ഭാഷ/ സബ് ടൈറ്റിൽ  :ഇംഗ്ലീഷ് 
സ്ഥലം യുസഫ് അലി ഹാള്ളിൽ 
പ്രവേശനം സൌജന്യം

Thursday, August 13, 2015

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്



ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. 14ന് ഗ്രാമീണ മേളയോടെ തുടക്കം കുറിക്കുന്ന ഓണാഘോഷം ഇരുപത്താറു വരെ നീണ്ടു നില്ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ഈ വർഷം പൂവിളി 2015 എന്ന പേരിൽ സമാജം ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ സെപ്റ്റംബർ നാലിനു നടക്കുന്ന വിഭവ സമൃദമായ ഓണസദ്യ നാലായിരത്തോളം പേർക്കാണ് ഒരുക്കുന്നത് എന്ന് പ്രസിഡന്റ് വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറി വി.കെ.പവിത്രൻ എന്നിവർ പത്രസമ്മേളനത്തി ൽ അറിയിച്ചു.

നാടൻ കലാ മേളയിലെ വൻ ജനപങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് സമാജം ഓണാഘോഷ പരിപാടികൾക്ക് മികച്ച തുടക്കം നൽകാനാണ് സംഘാടകർ ശ്രമിക്കുന്നത്. 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സമാജം ഹാളിൽ നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. തനതു കലകളും സാംസ്‌കാരിക ബിംബങ്ങളും ഓണപ്പെരുമകളും ഗോത്ര സംസ്‌കൃതിയും എല്ലാം ഈ ദിവസങ്ങളിൽ സമാജം വേദിയിൽ ഒരുക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സമാജം ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണപൊലിമ വിളിച്ചോതുന്ന ത്രിമാനചിത്രവും സമാജത്തിലെത്തുന്നവർക്ക് ഒരു ആകർഷകം ആയിരിക്കും.

ഓണപ്പെരുമയും കേരളത്തിന്റെ കലാ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്ന ഘോഷയാത്രകൾ ,അത്തപ്പൂക്കളമത്സരം, പായസമത്സരം, തിരുവാതിരമത്സരം എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകും കൂടാതെ കേരളത്തിൽ നിന്നുള്ള പ്രമുഖ കലാസാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നൃത്തസംഗീത വിരുന്നുകൾ, നാടൻപാട്ട്, ഗാനമേളകൾ, നാടകങ്ങൾ, ദൃശ്യാവിഷ്‌ക്കാരങ്ങൾ, നാടൻ കായികമേളകൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കുള്ള മുന്നൊരുക്കങ്ങൾ കഴിഞ്ഞ രണ്ടു മാസമായി സമാജത്തിൽ നടന്നു വരുന്നു. ഓഗസ്റ്റ് എട്ടിനു ഓണാഘോഷ കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രസിഡന്റ് വർഗീസ് കാരക്ക ൽ നിർവഹിച്ചു.

14 വെള്ളിയാഴ്ച രാവിലെ 10മണി മുതൽ അത്തപ്പൂക്കള മത്സരം പങ്കെടുക്കാൻ താല്പര്യമുള്ളവർ ബിനോയ് ജോർജ് 39238053, മോഹനപ്രസാദ് 39175977, പ്രദീപ് 36333579, വൈകിട്ട് 4 മണി മുതൽ പായസ മത്സരം പങ്കെടുക്കാൻ താല്പര്യമുള്ളവർ മോഹിനി തോമസ്39804013, വൈകിട്ട് 5മണി മുതൽ ഉറിയടിമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബിനോജ്മാത്യു 36665376, എന്നിവരുമായി ബന്ധപ്പെടുക.

15 മുതൽ18 വരെ നാടൻ കായിക മത്സരങ്ങളായ ഉറിയടി, കഴകയറ്റം, തലയണയടി, കബഡി കളി, വടം വലി, സൈക്കി ൾ സ്ലോറൈസ്, ഗുലാം പരിശു (കാർഡ്28), സുന്ദരിക്ക് പൊട്ടുതൊടൽ, കുറ്റിപന്തു പങ്കെടുക്കാൻ താല്പര്യമുള്ളവർ ബിനോജ്മാത്യു 36665376, ബന്ധപ്പെടുക, ജി.സി.സി. രാജ്യങ്ങളി ൽ ആദ്യമായി മധ്യ തിരുവതാംകൂറിന്റെ തനതു ശൈലിയി ൽ ഒരുക്കുന്ന ഉറിയടി മത്സരം ഒരു പുതുമ നൽക്കുന്ന അനുഭവം ആയിരിക്കും.

ഓഗസ്റ്റ് 19 ബുധനാഴ്ച ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ , സിനിമ സംവിധായകൻ മേജർ രവി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ സമാജം ഓണാ ഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കും. രാജശ്രീ വാരിയർ അവതരിപ്പിക്കുന്ന നൃത്തവും. ആരവം അവതരിപ്പിക്കുന്ന നാടൻ പാട്ടും പ്രധാന ആകർഷണങ്ങളാണ്.
20 വൈകിട്ട് 8 മണി മുത ൽ പൊന്നോണം വരവായി കലാമണ്ഡലം ശ്രീലക്ഷ്മി ശ്രീജിൻ അവതരിപ്പിക്കുന്ന നൃത്തം, തുടർന്ന് 8.30 മുത ൽ നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സർഗ്ഗ സംഗീതം പ്രശസ്ത സംഗീത സംവിധായക ൻ ഔസേപ്പച്ചൻ നേതൃത്വം കൊടുക്കുന്ന ഗാനമേള ഒപ്പം പ്രശസ്ത മജിഷ്യൻ നാണു അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്.
ഓഗസ്റ്റ് 22 വൈകിട്ട് എട്ടു മണിമുതൽ സാരംഗി ശശിധരൻ, ആതിര പവിത്ര ൻ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. തുടർന്ന് 8.30 ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്, വില്ലിംസ്, ശബാന, ശിഹാബ്ഷാൻ, സമദ് എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷൻ.
23 വൈകിട്ട്8 മണി ക്ക് ചിൽഡ്രൻസ് തിയേറ്റർ അവതരിപ്പിക്കുന്ന ശണസൂത്രം സംവിധാനം വിഷ്ണു നാടകഗ്രാമം, തുടർന്ന് 8.20നു പ്രേമ ൻ ചാലകുടി അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പം കേരളീയം.8.30നു ശശിമേനോ ൻ അവതരിപ്പിക്കുന്ന നാടോടി നൃത്തം, 8.40 ബി.കെ.എസ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന ഓണത്തിനെ ആസ്പദമാക്കി ദൃശ്യാവിഷ്‌ക്കാരം. 9.15 മുതൽ കലാനിധി പ്രൊ. കലാമണ്ഡലം ഗീതാനന്ദനും (സിനി ആർടിസ്റ്റ്)സംഘവും അവതരിപ്പിക്കുന്ന ഓട്ട ൻ തുള്ളൽ.
24 വൈകിട്ട്8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ അവതരിപ്പിക്കുന്ന നൃത്തശിൽപ്പം. 8.15 നു ബി.കെ.എസ് ചിൽഡ്രൻസ് വിങ് അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരം, 8.30 മുതൽപ്രശസ്ത ഗായകൻ വില്‌സ്വരാജ്, ഐഡിയ സ്റ്റാർസിങ്ങ ർ ഫൈനലിസ്റ്റ് കുമാരി ജാനകി.എം.നായർ എന്നിവരുടെ ഗാനമേള.
25 വൈകിട്ട് 8മണിക്ക് ഓണംപൊന്നോണം അശോകൻ കുന്നംകുളം അവതരിപ്പിക്കുന്ന നൃത്തശിൽപ്പം, 8.15 നുബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ഏകാങ്ക നാടകം, 8.45 നു ബഹ്‌റൈൻ സോഡിയാക് അവതരിപ്പിക്കുന്ന മ്യൂസിക്ഫൂഷൻ 9.00 മണി മുത ൽ തിരുവാതിര മത്സരം. തിരുവാതിര മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ വി.വി.മനോജ് 36700250 ബന്ധപ്പെടുക.
26 വൈകിട്ട്8 മണിക്ക്‌സമാപന സമ്മേളനം8.30 മുതൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ്, ഇന്ത്യൻ വോയിസ് മഴവിൽ മനോരമ ഫേം വിഷ്ണു രാജ്, ഇന്ത്യൻ വോയിസ് മഴവിൽ മനോരമ ഫേം രാധിക, വർഷ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ് ബാബു കൺവീനറായും ശ്രീകുമാർ. കെ ജനറൽ കോർഡിനേറ്ററായും അനിൽ കുമാ ർ ഓ.എം,അജേഷ് നായർ, സതീഷ്.ജി,റിയാസ് ഇബ്രാഹിം, സാന്റി മാത്യു എന്നിവർ ജോയിന്റ്കൺവീനറായും എന്പതോളം പേർ അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. സമാജം അംഗങ്ങൾ അല്ലത്തവര്ക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .മത്സരങ്ങളിൽ പങ്കെടുകുന്നവർ പ്രോഗ്രാം കമ്മറ്റിയെയോ സമാജം ഓഫീസിലോ സമീപിച്ചു അതതു മത്സരങ്ങളുടെ നിയമാവലികൾ കൈപറ്റണ്ടാതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ജയകുമാ ർ സുന്ദരരാജ ൻ 39807185 സന്തോഷ് ബാബു 39818426, ശ്രീകുമാർ. കെ39869744 ,എന്നിവരെ സമീപിക്കാവുന്നതാണ്.

ബഹ്‌റൈൻ കേരളീയ സമാജം നാഘോഷത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങ ൾ:

14 തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുത ൽ ഉറിയടി മത്സരവും കഴകയറ്റ മത്സരവും. 15 തീയതി ശനിയാഴ്ച വൈകുന്നേരം 7.30 മുത ൽ തലയടി മത്സരവും തീറ്റ മത്സരവും തുടർന്ന് വനിതകൾക്കും കുട്ടികൾക്കും ആയുള്ള മത്സരങ്ങ ൾ. 16 തീയതി ഞായറാഴ്ച വൈകുന്നേരം 7.30 മുത ൽ ചീട്ടുകളി മത്സരം തുടർന്ന് വനിതകൾക്കും കുട്ടികൾക്കും ആയുള്ള മത്സരങ്ങൾ. 17 തീയതി തിങ്കളാഴ്ച വൈകുന്നേരം 7.30 മുത ൽ വടം വലി മത്സരം. 18 തീയതി ചൊവ്വാഴ്ച വൈകുന്നേരം 7.30 മുത ൽ കബഡി മത്സരം

സെപ്റ്റംബർ 4 നു നടക്കുന്ന വിഭവ സമർഥമായ ഓണസദ്യക്ക് നേതൃത്വം നൽക്കുന്നത് ടി.ജെ.ഗിരീഷ് ജനറൽ കൺവിനർ ആയിട്ടുള്ള നൂറ്റി അൻപതോളം പേർ അടങ്ങിയ കമ്മറ്റി ആണ്. അയ്യായിരത്തോളം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നത് നാട്ടിൽ നിന്നും എത്തുന്ന അജിത്, അനിൽ എന്നി പ്രഗൽഭരായ പാചകക്കാ ർ ആണ്



















Monday, August 10, 2015

BKS CINEMA CLUB WEEKLY MOVIE SHOW -REAR WINDOW

REAR WINDOW

സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത റെയര്‍ വിന്‍‌ഡോ സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത “റെയര്‍ വിന്‍‌ഡോ” ഒരു ആക്സിഡന്റില്‍പ്പെട്ട് കാലൊടിഞ്ഞ് ആറാഴ്ച കാലം വിശ്രമിക്കേണ്ടി വരുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ ജെഫ്, തന്റെ ജാലകപ്പഴുതിലൂടെ കാണുന്ന കാര്യങ്ങളാണ് അതിലുള്ളത്. അയാള്‍ അങ്ങനെ വെറുതെ കാണുകയല്ല. കാഴ്ചകള്‍ അയാളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. അയാളുടെ കാഴ്ചയും അത് അയാളുണ്ടാക്കുന്ന പ്രതികരണവും ചേര്‍ത്തു വച്ച് സംവിധായകന്‍ മറ്റൊരു കാഴ്ച നമുക്കായി തീര്‍ക്കുന്നു.കാലത്തെ കവച്ചുകടന്ന പ്രതിഭാശാലിയുടെ ഭാവന, ചില ദര്‍ശനങ്ങളെ പ്രവാചകസ്വരത്തില്‍ രേഖപ്പെടുത്തുകയായിരുന്നു

ഒരു കഥ, കറുത്ത പ്രമേയങ്ങളെ സഹനീയമാക്കാന്‍ പാകത്തിന്‌ ഉടനീളം വിതറിയിരിക്കുന്ന നര്‍മ്മം, സാധാരണക്കാരന്റെ പരിവേഷമുള്ള ജെയിംസ്‌ സ്റ്റുവാര്‍ട്ടിന്റെയും പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഗ്രെയ്സ്‌ കെല്ലിയുടെയും താരസാന്നിദ്ധ്യം, ശുഭകരമായ അന്ത്യം ഇതൊക്കെയായിരിക്കാം അന്‍പതുകളില്‍ ഈ ചിത്രത്തെ ഒരു വന്‍വിജയമാക്കിയത്‌. വെറുമൊരു കുറ്റാന്വേഷണകഥയില്‍ ആഴമുള്ള പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും അവയെ കാഴ്ചക്കാരിലേക്ക്‌ ഒരു ബാധപോലെ ആവാഹിച്ചുവിടാനുമുള്ള ഹിച്ച്കോക്കിന്റെ പാടവം തന്നെയാണ്‌ ജനലുകള്‍ തുറക്കാതെ തന്നെ എക്കാലവും ജീവിക്കാന്‍ കഴിയുന്ന ഈ എയര്‍ കണ്‍ഡീഷന്‍ഡ്‌ കാലഘട്ടത്തിലും ഈ ചിത്രത്തെ പ്രസക്തമാക്കുന്നത്‌.13ന് പിറന്നാൾ ആഘോഷിക്കുന്ന ഹിച്ച്കോക്കിന്റെ ഓർമയിൽ ഈ പ്രശസ്തമായ സിനിമ നിങ്ങള്‍ക്ക്  മുന്നില് വരുന്നു.
ഈ ആഴ്ച 12th ഓഗസ്റ്റ്‌ 7:30pm ബി കെ എസ്  യുസുഫ് അലി ഹാളില്‍

ഏവര്‍ക്കും സ്വാഗതം 


Sunday, August 9, 2015

പൂവിളി 2015 ആഘോഷകമ്മറ്റി ഓഫീസിന്റെ പ്രവർത്തന ഉത്ഘാടനം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ( പൂവിളി 2015 ) ആഘോഷകമ്മറ്റി ഓഫീസിന്റെ പ്രവർത്തന ഉത്ഘാടനം പ്രസിഡന...

Posted by Bahrain Keraleeya Samajam on Sunday, 9 August 2015

Bahrain Keraleeya Samajam participated the Campaign to support His Majesty King Hamad Bin Isa Al Khalifa

Bahrain Keraleeya Samajam participated the Campaign to support His Majesty King Hamad Bin Isa Al Khalifa The Bahrain Keraleeya Smajam , the largest expatriates organizations in the Kingdom of Bahrain joined hands withBahrain Association for Religious Coexistence and Tolerance joined in the signature campaign of document of loyalty raised to His Majesty the King Hamad Bin isa Al Khalifa and the Kingdom of Bahrain's wise political leadership against the external interference. A large number of members have already signed the Documents and many continues to participate. The President Mr. Varghese Karakkal and General Secretary, Mr. V. K Pavithran extended their support by depositing the document on behalf of the entire keralaties living in the Kingdom of Bahrain and also they requested all Samajam members to participate in the great movement.

Bahrain Keraleeya Samajam participated the Campaign to support His Majesty King Hamad Bin Isa Al Khalifa The Bahrain...

Posted by Bahrain Keraleeya Samajam on Sunday, 9 August 2015

Saturday, August 8, 2015

ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌

ബഹറിൻ കേരളീയ സമാജം സമ്മർക്യാമ്പ്‌ 2015 ഫിനാലെ
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വരുന്ന സമ്മര്‍ ക്യാമ്പിന്റെ് ഫിനാലെ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഈ വരുന്ന 13)൦ തീയതി വ്യാഴാഴ്ച നടക്കുന്നു. സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ഫിനാലേക്ക് കൊഴുപ്പേകും. ബി കെ എസ് സമ്മര്‍ ക്യാമ്പ്‌ ഫിനാലെ മിഴിവുറ്റതാക്കുന്നതിന് വേണ്ടിയുള്ള നൃത്യനൃത്തങ്ങളുടെയും സ്കിറ്റുകളുടെയും മറ്റും റിഹേര്സലുകള്‍ സമാജത്തില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
ജൂലായ്‌ 4 ന് ആരംഭിച്ച് ആഗസ്റ്റ്‌ 13 വരെ ഒന്നര മാസത്തോളം നീണ്ടു നിന്ന ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും വിഭിന്നമായി കളികളിലൂടെയും പഠന യാത്രകളിലൂടെയും മറ്റും പുത്തൻ അറിവുകൾ കുട്ടികള്‍ക്ക് പകര്‍ന്നു നല്കി്. കലയും സംഗീതവും സംസ്കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. വിവിധ തരം ക്ലാസുകൾ, കുട്ടികൾ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകൾ,ചിത്രരചന, സംഘകളികൾ, നാടൻ പാട്ടുകൾ,വ്യക്തിക്ത വികസനത്തിനായുള്ള വർക്ക്ഷോപ്പുകൾ, പൊതുവിജ്ഞാനം ,ഇന്റലിജൻസ് എന്നിവയ്ക്കുള്ള ക്ലാസ്സുകൾ, ചലച്ചിത്ര പ്രദർശനം, നാടക പരിശീലനം, സ്വയം ഗവേഷണപ്രോജക്റ്റുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ക്യാമ്പിൽ കൈകാര്യം ചെയ്തു
പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്നും വേറിട്ട്‌ ഒരു സാമൂഹിക അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാൻ ബി.കെ.എസ്സ്. സമ്മർക്യാമ്പിന് സാധിച്ചതായി സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ സമാജം ജനറല്‍ സെക്രട്ടറി വി കെ പവിത്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു കുട്ടികളിൽ അറിയാതെ കിടക്കുന്ന സര്‍ഗ്ഗ ശേഷിയെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാന്‍ ഇതിലൂടെ കഴിഞ്ഞു എന്ന് ക്യാമ്പിനു നേതൃത്വം നല്കിയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാര്‍ പി .എം പറഞ്ഞു.
പ്രമുഖനാടക പ്രവർത്തകനും പഠന ക്യാമ്പ്‌ വിദഗ്ധനുമായ ശ്രീ. ജിജോയ് മലയാള ഭാഷാ വിദഗ്ദ്ധൻ ശ്രീ. ഭാസ്കര പൊതുവാൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ. മനോജ്‌നാരായണൻ , ചിക്കൂസ് കളിയരങ്ങ് ഡയരക്ടറും ടി വി അവതാരകനുമായ ശ്രീ.ചിക്കൂസ് ശിവന്‍, തുടങ്ങി ഒട്ടേറെ പ്രമുഖർ ആണ് മുന്‍കാല ക്യാമ്പുകൾക്ക് നേതൃത്വംകൊടുത്തത്. കൂടാതെ ഗൾഫ്മേഘലയിലെ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിൽ ഉണ്ടായിരുന്നു .
കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കളിവീട് തിയേറ്ററിന്റെ ഡയരക്ടര്‍ കണ്ണൂര്‍ നാട്ടരങ്ങ്,നാട്ടറിവ് പഠന കേന്ദ്രം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്ത്തിരക്കുന്ന ശ്രീ ഉദയന്‍ കുണ്ടംകുഴി ആണ് ഈ വര്‍ഷം സമാജം സമ്മര്‍ ക്യാമ്പ്‌ ഡയരക്ടര്‍ ആയി ബഹറിനില്‍ എത്തിച്ചേര്ന്നത്. പ്രശസ്ത നാടക പ്രവര്ത്തകനും നാടന്‍ പാട്ട്കാരനും നാടക രംഗത്ത് സജീവ സാനിധ്യവും കേരള സംസ്ഥാന സര്‍ക്കാരിന്‍റെ ഫോക്ലോര്‍ അവാര്ഡും മികച്ച ഷോര്ട്ട്സ ഫിലിം ഡോകുമെന്ററി സംവിധായകനുള്ള പരിതസ്ഥിതി സിനിമക്കുള്ള മാതൃഭൂമി സീഡ് അവാര്ഡും നാടക രചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്കാരങ്ങളും ശ്രീ ഉദയന്‍ കുണ്ടംകുഴി നേടിയിട്ടുണ്ട്.
ഈ വര്‍ഷം 250 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത് മുന്‍ കാലങ്ങലിലെതുപോലെ 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണു ക്യാമ്പിൽ പ്രവേശനം നല്കിയത് . ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ്‌ അവസാനിക്കുന്നത് വരെ കുട്ടികള്‍ക്ക് ക്യാമ്പില്‍ എത്തിചെരുന്നതിനും തിരിച്ചു പോകുന്നതിനും സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു .സമാജം വൈസ് പ്രസിഡണ്ട്‌ ശ്രീ അബ്ദുള്‍ റഹ്മാന്‍ കോര്ഡി നേറ്റരായും, ശ്രീമതി അനു മനോജ്‌ ജനറൽ കണ്‍വീനറും, ശ്രീ പ്രദീപ് അഴീക്കോട് ജോയിന്റ് കണ്‍ വീനറും ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്
പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തേയും സാഹിത്യത്തെയും, കലയേയും,പാരമ്പര്യത്തെയും എല്ലാം തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമായിരുന്നു ബി കെ എസ് സമ്മര്‍ ക്യാമ്പ്‌ എന്ന് ക്യാമ്പ്‌ കണ്വീെനര്‍ ശ്രീമതി അനുമനോജ്‌ വ്യക്തമാക്കി
ഈ വര്‍ഷത്തെ ക്യാമ്പ്‌ ഇത്രയും വലിയ വിജയമാക്കിയ എല്ലാ സന്നദ്ധ സേവകര്ക്കും ഉള്ള നന്ദിയും കടപ്പാടും സംഘാടകര്‍ അറിയിച്ചു.



Thursday, August 6, 2015

​പ്രതിവാര സിനിമ ​-സ്വപാനം

പ്രിയ സമാജം കുടുംബാംഗങ്ങളെ ,

ബഹ്‌റൈൻ കേരളിയ സമാജം 
​​
പ്രതിവാര സിനിമ പ്രദർശനത്തിൽ  ഷാജി കരുണ്‍ സംവിധാനം ചെയ്ത  
 ​​
സ്വപാനം  ഇന്ന് രാത്രി 8 മണിക്ക്  പ്രദര്‍ശിപ്പിക്കുന്നു .  ചെണ്ടവാദ്യക്കാരനായി ഒരു മുഴുനീള കഥാപാത്രമാണ് ഷാജി.എന്‍ കരുണിന്റെ സ്വപാനത്തില്‍ ജയറാമിന് ലഭിച്ചിരിക്കുന്നത്. ഒരു കലാകാരനെ സംബന്ധിച്ച് അയാളുടെ കഴിവ് അയാള്‍ക്ക് തന്നെ വിനയാകുന്നതാണ് പുതിയ സിനിമയില്‍ പ്രതിപാദിക്കുക. കലാകാരന്റെ വേദനയും അയാളെ സമൂഹം എങ്ങനെയൊക്കെ ചിത്രീകരിക്കാമെന്നതും സിനിമ വിഷയമാക്കുന്നു. ചെണ്ടവാദ്യക്കാരനും മോഹിനിയാട്ടം നര്‍ത്തകിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രധാനകഥാപശ്ചാത്തലം 
ജയറാമിനൊപ്പം കേരളത്തിലെ പ്രമുഖരായ പല ചെണ്ടവാദ്യക്കാരും സിനിമയില്‍ അഭിനയിക്കുന്നു 

വിശദവിവരങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടറി   ഷാജഹാൻ ,ഫിലിം ക്ലബ് കണ്‍വീനര്‍ - ഫിറോസ്‌ തിരുവത്ര 39186439 
എന്നിവരുമായി ബന്ധപെടുക 

സ്ഥലം യുസഫ് അലി ഹാള്ളിൽ
​.​
 ഏവര്‍ക്കും സ്വാഗതം .

ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു.

ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ( പൂവിളി 2015 ) ഭാഗമായി സംഘടിപ്പിക്കുന്ന മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. അത്തപൂക്കള മത്സരം , പായസമത്സരം , തിരുവാതിരകളി മത്സരം, ഘോഷയാത്ര ,നാടൻ കായികമേള തുടങ്ങിയ ഇനങ്ങളിലായി നടത്തുന്ന മേളയ്ക്ക് ഓഗസ്റ്റ്‌ 14 നു തുടക്കമാവും .എല്ലാ മത്സരയിനങ്ങൾക്കും ആകർഷകമായ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ ,സമാജം ജനറല്‍സെക്രട്ടറി വി കെ പവിത്രന്‍ എന്നിവര്‍ വ്യക്തമാക്കി . ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന അത്തപൂക്കളമത്സരത്തിനും വൈകുന്നേരം നടക്കുന്ന ലുലു പായസമത്സരത്തിനും ,ഘോഷയാത്ര,തിരുവാതിര തുടങ്ങിയവക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഘോഷയാത്ര മത്സരത്തിൽ സമാജം ഉപവിഭാഗങ്ങൾക്കും മറ്റു സംഘടനകൾക്കും വെവ്വേറെ സമ്മാനങ്ങളാണ് നല്കുന്നത് . ഓഗസ്റ്റ്‌ 15 മുതൽ 18 വരെ പ്രവാസികൾക്ക് അന്ന്യം നിന്ന് പോകുന്ന നാടൻ കായിക മത്സരങ്ങൾ ഈ വർഷത്തെ വൈവിധ്യമാർന്ന ഒരു പരിപാടി ആയിരിക്കും വടം വലി ,ഉറിയടി ,കഴകയറ്റം ,കുറ്റിപന്ത്, തലയിണയടി ,കബഡി ,ചീട്ടുകളി ,തീറ്റമത്സരം തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ മുതിർന്നവർക്കും ,വനിതകൾക്കും ,കുട്ടികൾക്കുമായി വൈകുന്നേരം 7 മണി മുതൽ സംഘടിപ്പിക്കുന്നു . നാട്ടിലെ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിക്കുന്ന ഉറിയടി മത്സരം,തലയിണയടി മത്സരം തുടങ്ങിയവ ബഹ്‌റൈൻ പ്രവാസികൾക്ക് പുതിയ ഒരു അനുഭവം ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . ഉറി യടിമത്സരത്തി ലേക്ക് ഉറി പിടിക്കാൻ പരിചയസമ്പന്നരായവരുടെ സഹായവും അഭ്യർഥി ക്കുന്നു. അതുപോലെ മറ്റുനാടൻ കായിക മത്സരങ്ങളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ്‌ 10 നു മുൻപ് പേര് രെജിസ്ടർ ചെയ്യണം . മത്സരങ്ങൾക്കുള്ള ഫോമുകള്‍ സമാജത്തിൽ നിന്നോ സമാജം വെബ്സറ്റിൽ നിന്നോ ലഭിക്കുന്നതാണ്. കായികമേളയുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ശ്രീ ബിനോജ് മാത്യു ( 366 65376 ) മായും ഓണാഘോഷവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ജെനറൽ കണ്‍വിനർ സന്തോഷ്‌ ബാബു ( 39818426 ) കലവി ഭാഗം സെക്രടറിഎസ് ..ജയകുമാർ ( 39807185 )കെ. ശ്രീകുമാർ (39869744 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

Monday, August 3, 2015

കുട്ടികൾക്കായി ഏക ദിന സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏക ദിന സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു . ഓഗസ്റ്റ്‌ 7 തിയ്യതി രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെയാണ് ക്യാമ്പ്‌ എഴാം തരം മുതൽ പ്ലസ്‌ ടു വരെയുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഥ,കവിത രചനയുമായി ബന്ധപെട്ട പരിശീലന പരിപാടികൾ, വായനയും ആസ്വാദനവും, വിവിധ സാഹിത്യ രൂപങ്ങ എന്നിവ യോടൊപ്പം കുട്ടികൾക്ക് സ്വന്തം രചനകൾ അവതരിപ്പിക്കുവാനും ചര്ച്ച ചെയാനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. കുട്ടികള്ക്കായി നിരവധി സാഹിത്യ ക്യാമ്പുകൾ ഒരുക്കിയിട്ടുള്ള ഉദയൻ കുണ്ടംകുഴി ക്യാമ്പിൽ മുഖ്യാതിഥി യായിരിക്കും. ഒപ്പം ബഹറിനിലെ പ്രമുഖ എഴുത്തുകാരുമായി സംവദിക്കുവാനുള്ള അവസരവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് ..സമാജം അംഗങ്ങൾ അല്ലാത്തവരുടെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പേര് രജിസ്ട്രർ ചെയ്യുന്നതിനായി സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ: 39964087, ക്യാമ്പ്‌ കോർഡിനേറ്റർ ഷബിനി വാസുദേവ് 39463471 എന്നിവരെ സമീപിക്കാവുന്നതാണ്.

Sunday, August 2, 2015

BKS CINEMA CLUB WEEKLY MOVIE SHOW-I AM KALAM

I AM KALAM മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ഒരു കുട്ടിയുടെ കഥയാണ് ‘ഐ ആം കലാം’ എന്ന ചിത്രം. സ്മൈൽ ഫൗണ്ടേഷൻ നിർമിച്ച ചലച്ചിത്രം കലാമിന്‍റെ ഡൽഹിയിലെ വസതിയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര അവാർഡുകളും ചിത്രം നേടിയിരുന്നു. ഹർഷ് മേയർ, ഹുസൈൻ സാദ് എന്നീ കുട്ടികളാണു ചിത്രത്തിലെ നായകർ. ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനുമൊപ്പം ചിത്രത്തിലെ കുട്ടിനായകൻമാര്‍ കലാമിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. . കലാം പ്രതികരിച്ചതിങ്ങനെ - ‘‘സിനിമ കണ്ടപ്പോൾ എന്റെ മനസ്സിലൂടെ രാജ്യത്തു ഞാൻ കണ്ടുമുട്ടിയ ഒരുകോടി 20 ലക്ഷം ചെറുപ്പക്കാർ കടന്നുപോയി. എല്ലാ മനുഷ്യർക്കും മറ്റൊരാളുടെ ജീവിതത്തിൽ നിർണായകമായ മാറ്റമുണ്ടാക്കാനാകും. ഗ്രാമങ്ങളിലെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.’’ അദ്ദേഹത്തിന്‍റെ ജീവിതസന്ദേശം സിനിമയിലൂടെ നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് സിനിമയുടെ സംവിധാകനായ നില മധബ് പാണ്ഡെ പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തെപോലുള്ള നായകന്മാര്‍ക്ക് മരണമില്ല. കലാമിന്‍റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള ഈ സിനിമ ഈ ബുധനാഴ്ച (05/08/2015) വരുന്നു നിങ്ങള്ക്കായി , അദേഹത്തിന് സമര്പ്പിച്ചു കൊണ്ട് .


പൂവിളി 2015

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വര്ഷിത്തെ ഓണാഘോഷം - പൂവിളി 2015ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ്‌ ശ്രീ.വർഗീസ് കാരക്കൽ ജെനറൽ സെക്രടറി വി.കെ.പവിത്രൻ കലവി ഭാഗം സെക്രടറി എസ്. ജയകുമാർ എന്നിവർ അറിയിച്ചു. ശ്രീ.സന്തോഷ്‌ ബാബു ജനറൽ കണ്വിവനറായി 80 അംഗ സംഘാടകകമ്മറ്റി രൂപികരിച്ചു. ശ്രീ.കെ ശ്രീകുമാർ ആണ് ജനറൽ കോർഡിനേറ്റർ. തികച്ചും നൂതനവും അതിലേറെ ആകർഷവുമായിരിക്കും ഈ വർഷത്തെ ആഘോഷങ്ങൾ. ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന അത്ത പൂക്കളമത്സരത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമാവും. എല്ലാ വര്ഷവും മികച്ച രീതിയിൽ നടത്തപെടുന്ന അത്തപൂക്കള മത്സരത്തിനു ഇത്തവണ ശ്രീ.ബിനോയ്‌ ജോർജ് കണ്വിനറായ കമ്മറ്റിയാണ് നേതൃത്വം നല്കുന്നത്. അന്നേദിവസം വൈകുന്നേരം ലുലു പായസ മത്സരവും ഉണ്ടായിക്കുന്നതാണ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആണ് ലുലു പായസ മത്സരത്തിൽ അവസരമുണ്ടാകുക. ശ്രീമതി. മോഹിനി തോമസ്‌ കണ്വിനറും ഒപ്പം സമാജം വനിതാ വിഭാഗവും ഉൾപ്പെടുന്ന ടീം ആണ് പായസമത്സരത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. തുടർന്ന് 7 മണി മുതൽ ലുലു ഫാഷൻ ഷോയും നടത്തപെടും. പ്രവാസികൾക്ക് അന്ന്യം നിന്ന് പോകുന്ന നാടൻ കായിക മത്സരങ്ങൾ ഈ വർഷത്തെ വൈവിധ്യമാർന്ന ഒരു പരിപാടി ആയിരിക്കും വടം വലി, ഉറിയടി, കുറ്റിപന്ത്, തലയിണയടി, കബഡി തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ മുതിർന്നവർക്കും, വനിതകൾക്കും, കുട്ടികൾക്കുമായി ഓഗസ്റ്റ്‌ 16,17,18 തിയതി കളിൽ വൈകുന്നേരം 7 മണി മുതൽ സംഘടിപ്പിക്കുന്നു. ശ്രീ. ബിനോജ് മാത്യു കണ്വിനറായ കമ്മറ്റിയാണ് കായിക മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ഓഗസ്റ്റ്‌ 19 നു ഔപചാരികമായ ഉത്ഘാടനസമ്മേളനം നടക്കും. പ്രശസ്ഥ സിനിമ സംവിധായകൻ മേജർ രവി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രശസ്ത നർത്തകി രാജശ്രീവാര്യർ എന്നിവര് അതിഥി കളായി എത്തുന്നു. തുടർന്ന് ഓഗസ്റ്റ്‌ 26 വരെ നീണ്ടു നില്ക്കുന്ന സംഗീതനിശകൾ, നൃത്തസന്ധ്യകൾ, ഓട്ടംതുള്ളൽ, നാടൻപാട്ടുകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരിക്കിയിരിക്കുന്നത്. ഈ ഓണം മാമാങ്കത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പ്രശസ്തരായ 30 ഓളം കലാകാരന്മാരും കലാകാരികളും എത്തിച്ചേരും. ആഘോഷങ്ങൾക്ക് മികവേകാൻ മുൻ വർഷങ്ങളിലെന്ന പോലെ ബഹ്‌റൈൻ ഫിനാൻസ് കമ്പനി, യു.എ.ഇ എക്സ്ചേഞ്ച്, ലുലു എന്നിവര്‍ ആണ് സമാജത്തി ന്റെ, ഈ വര്ഷലത്തെ ഓണാഘോഷങ്ങളില്‍ സഹകരിക്കുന്നത്. ആഘോഷങ്ങളുടെ നടത്തിപ്പിനായി ജനറൽ കണ്വിനർ ജനറൽ കോർഡിനേറ്റർ. എന്നിവരെ കുടാതെ ജോയിന്റ് കണ്വിനറായി അനിൽകുമാർ ഒ.എം, അജേഷ് നായർ, സതീഷ്‌ ഗോപിനാഥൻ, സാൻഡി മാത്യു, റിയാസ് ഇബ്രഹിം എന്നിവരെയും വിവിധ കമ്മറ്റികൾക്ക് കണ്വിനറന്മാരായി ശ്രീ ശശിധരൻ .എം (ഘോഷയാത്ര) വി.വി. മനോജ്‌ (തിരുവാതിര മത്സരം) ആന്റണി പെരുമാനൂർ, (സ്റ്റേജ്) വാമദേവൻ, അനീഷ്‌ ശ്രീധരൻ (ട്രാൻസ്പോർട്ട്‌) അനിൽ കുമാർ.പി, വിശ്വനാഥൻ( ഹോസ്പിറ്റാലിറ്റി) മിനെഷ് രാമനുണ്ണി (പ്രസ്‌) എന്നിവർ നേതൃത്വം നല്കുന്നു. ശ്രീ ടി.ജെ.ഗിരീഷ്‌ കണ്വിനറായ ടീമായിരിക്കും സെപ്റ്റംബർ 4 നു നടക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെറ ഓണസദ്യക്ക് നേതൃത്വം നല്കുനന്നത് അത്തപൂക്കളമത്സരം, പായസമത്സരം, കായിക മത്സരങ്ങൾ, ഘോഷയാത്ര തുടങ്ങിയവയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ്‌ 13നു മുൻപ് പേര് രജിസ്ടർ ചെയ്യണമെന്ന് ജെനറൽ കണ്വി്നർ സന്തോഷ്‌ ബാബു ( 39818426) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എസ് ജയകുമാർ ബി.കെ.എസ് കലാ വിഭാഗം സെക്രട്ടറി (39807185), കെ. ശ്രീകുമാർ (39869744) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.