Pages

Wednesday, July 29, 2015

BKS CINEMA CLUB WEEKLY MOVIE SHOW-CHILDREN OF HEAVEN

1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.​ ചില്ട്രെൻ ഓഫ് ഹെവൻ രണ്ടു കുട്ടികൾ, അവരുടെ ഷൂസ് കളഞ്ഞു പോകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന കഥ സന്ദർഭങ്ങൾ കോർത്തിണക്കി അവരുടെ നിഷ്കളങ്കമായ മനസ്സിൽ തോന്നിപ്പിക്കുന്ന തീരുമാനങ്ങൾ ആണ് കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്... നിങ്ങള്ക്കായി ഈ സിനിമ നമ്മൾ കൊണ്ട് വരുന്നു ഈ വരുന്ന ബുധ്നാഴ്ച്ചാ 29ന് കൃത്യം 7:30ന് BKS യുസുഫ് അലി ഹോള്ളിൽ . ഈ നല്ല സിനിമയെ കാണാൻ ഏവരെയും സ്വാഗതം ചെയുന്നു.

Sunday, July 26, 2015

ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിക്കുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനം നിരവധി വെല്ലുവിളികളെയും വിവാദ ങ്ങളെയും അതിജീവിച്ചു കരാർ ഒപ്പിടുകയാണ് . എല്ലാ വികസന പദ്ധതിയിലും എന്ന പോലെ വിഴിഞ്ഞം പദ്ധതിയും ആരോപണ പ്രത്യാരോപ ണങ്ങൾക്കിടയിലാണ് കേരള വികസനത്തിന് പദ്ധതി വഴി തിരിവാകുമെന്നു മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ കരാറുകളിലെ സുതാര്യതയില്ലയ്മയാണ് തങ്ങൾ എതിര്ക്കുന്നത് എന്ന് പ്രതിപക്ഷവും വാദിക്കുന്ന പശ്ചാത്തലത്തിൽ ആണ് ബി കെ എസ് പ്രസംഗ വേദി "വിഴിഞ്ഞം വികസനം ,ആശയും ആശങ്കയും എന്ന വിഷയത്തിൽ ചര്ച്ച സങ്കടിപ്പിക്കുന്നത് ശനിയായ്ച്ച വൈകുന്നേരം 8 മണിക്ക് കേരള സമാജം രാമചന്ദ്രൻ ഹള്ളിൽ വച്ച് നടക്കുന്ന പരിപാടിയിൽ രാഷ്ട്ടിയ ,സാമുഹിക രംഗത്തെ പ്രമുഖർ സംസാരിക്കുന്നു

Thursday, July 23, 2015

“ഫാമിലി ഫണ്‍”എന്ന പേരില്‍ ക്വിസ് മത്സരം

ബഹ്‌റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബ് “ഫാമിലി ഫണ്‍” എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു  .പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലായ്‌ 25 ന് മുമ്പായി താഴെ കാണുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി രജിസ്റര്‍ ചെയ്യുകയോ http://goo.gl/forms/RecKYnmWec അപേക്ഷകള്‍ ഇമെയില്‍ ആയി   bksqc1516@googlegroups.com  അയക്കുകയോ ചെയ്യാവുന്നതാണ്.

വിജയികള്‍ക്കും അവസാന റൌണ്ടില്‍ (ഫൈനല്‍) എത്തിയ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫിയും മറ്റു സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബി കെ എസ് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ വിപിന്‍ കുമാര്‍ 39964087, ബി കെ എസ് ക്വിസ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ ടിജി മാത്യു 39775584, ജോയിന്റ് കണ്‍വീനര്‍ ശ്രീ ഹരിദാസ് ബി നായര്‍ 39650857 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


Wednesday, July 22, 2015

BKS CINEMA CLUB WEEKLY MOVIE SHOW-CITY LIGHTS

CITY LIGHTS (CHARLIE CHAPLIN MOVIE ) - 22ND JULY 2015,        7:30 PM  sharp , BKS ,YOUSUF ALI HALL 

ചാർളി ചാപ്ലിൻ ( ഏപ്രിൽ 161889 – ഡിസംബർ 251977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്രനിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
സിറ്റി ലൈറ്റ്സ് എന്നത് 1931-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ്ചാർളി ചാപ്ലിൻ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം അന്ധയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന യാചകന്റെ കഥയാണ്‌ പറയുന്നത്. വിർജീനിയ ചെറിലും ഹാരി മയേഴ്സും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. വൻ വിജയം നേടിയ ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നു. പല നിരൂപകരും ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.സിറ്റി ലൈറ്റ്സ്  നിങ്ങള്ക്ക് മുന്നിൽ വരുന്നു ഈ ബുധനാഴ്ച ജൂലൈ 22 ന് , 7:30 ന്  ബക്സ് യുസുഫ് അലി ഹാള്‍. ഏവര്ക്കും സ്വാഗതം. 

Tuesday, July 14, 2015

BKS Iftar 2015


BKS Iftar 2015. H.E. Alok Kumar Sinha, Ambassador of India to Bahrain was the chief Guest

 BKS Iftar 2015. H.E. Alok Kumar Sinha, Ambassador of India to Bahrain was the chief Guest.
Posted by Bahrain Karaleeya Samajam on Saturday, 11 July 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി രാവ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുലമായ ഈദ്‌ ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്. അതിലേക്കായുള്ള രജിസ്ട്രേഷന്‍ സമാജത്തില്‍ നടന്നു വരുന്നു.

ജൂലായ്‌ 18 ശനിയാഴ്ച രാത്രി 8 മണിക്ക്  പ്രമുഖ ഗായകരായ അന്‍വര്‍ ,ബേബി സഹജ , ഷമീര്‍  എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ പ്രശസ്ത ഹാസ്യ സാമ്രാട്ട് സിറാജ് പയ്യോളി അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും . സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും. ചടങ്ങില്‍ ബഹുമാനപെട്ട ഇന്ത്യന്‍ സ്ഥാനപതി H E Alok Kumar Sinha  മുഖ്യാതിഥി ആയിരിക്കും.

ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈദ്‌ ആഘോഷ കമ്മറ്റി കണ്‍വീനര്‍ ജനാര്‍ദ്ദനന്‍ കെ  39895431, ജോയിന്റ് കണ്‍ വീനര്‍മാരായ റിയാസ് ഇബ്രാഹിം  33189894ശ്രീ ഷാഫിപറകാട്ട 39464958, ശ്രീ സിറാജ് 39443097 എന്നിവരെ വിളിക്കാവുന്നതാണ്.

BKS CINEMA CLUB WEEKLY MOVIE SHOW

സത്യജിത്റോയ് എന്ന ബംഗാളി സംവിധായകന്‍ 1955 ല്‍  നിര്‍മിച്ച പാതെര്‍ പാഞ്ചാലിഇന്നത്തെ സിനിമകളുടെ  സാംകേതിക മികവൊന്നും ഇല്ലെങ്കിലും പുതുമുഖങ്ങളായ   നടീനടന്മാരെ വച്ച് നിസ്സാരമായ ചിലവില്‍ നിര്‍മിച്ച ഈ ചിത്രം യഥാര്‍ത്ഥ ജീവിതത്തെ എങ്ങനെ ചിത്രീകരിക്കാം എന്ന് കാണിക്കുന്നു. ഇന്നും ഇത്തരത്തില്‍ ജീവിക്കുന്ന ആള്‍ക്കാരെ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കാണാം. 
 ബംഗാളിലെ ഒരി ചെറിയ ഗ്രാമം. കാലം 1920  ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗങ്ങള്‍ ആണ്ഗൃഹനാഥന്‍ ഹരിഹര്‍റായി , ഭാര്യ സര്ബജയമകള്‍ ദുര്ഗമകന്‍ അപുഇവരുടെ കൂടെ താമസിക്കുന്ന പടുവൃദ്ധയായ അമ്മുമ്മ ഇന്ദിര താകൃന്‍ എന്നിവര്‍. അല്പം കവിതയും നാടകം എഴുതലും ചെറിയതോതില്‍ പൂജയും മറ്റുമായി തന്റെ പൂര്‍വികരുടെ വീട്ടില്‍ കഴിയുന്ന ഹരിഹര്‍ റായിക്ക് കുടുംബം പുലര്‍ത്താനുള്ള വരുമാനം ഇല്ല. ചെയ്യുന്ന ജോലിക്ക് കണക്കു പറഞ്ഞു പണം വാങ്ങാനും അറിയില്ല.
ഓല മേഞ്ഞ വീട് തകര്‍ന്നു വീഴാറായി. വളര്‍ന്നു വരുന്ന മകളുടെ വിവാഹത്തിനും മകന്റെ വിദ്യാഭ്യാസതിന്റെയും എല്ലാം കാര്യമാണ് ഭാര്യക്ക് എന്നും പറയാനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ വിഷമങ്ങള്‍ മാറും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് അയാള്‍. അയാളുടെ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് കഥ . സത്യജിത്റേ ആദ്യസംവിധാനം .ചെയ്ത  പഥേർ പാഞ്ചാലി 11
​ ​
അന്താഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ്    പുരസ്കാരവും ഇതിൽപ്പെടും.
ഈ മനോഹരമായ അനുഭവം തരുന്ന ചിത്രം നിങ്ങള്ക്ക് മുന്നില് വരുന്നു ഈ ബുധനാഴ്ച (15/07/2015)

കൃത്യം 7:30 യ്ക്ക്  BKS യുസുഫ് അലി ഹോള്ളിൽ . സിനിമയെ ആസ്വദിക്കുന്ന ഏവര്ക്കും സ്വാഗതം.

Saturday, July 11, 2015

തിയേറ്റര്‍ ക്യാമ്പ്

ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പുതിയ രംഗ രീതിയും ദിശാബോധവും നല്‍കുന്ന അവതരണത്തോടെ സമാപിച്ചു.പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. സാം കുട്ടി പട്ടംകരിയാണ് ക്യാമ്പിനു നേത്രത്വം നല്‍കിയത്.സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ വിജയിച്ച ഡോ. സാം കുട്ടി, എറണാകുളത്തെ RLV കോളേജില്‍ നിന്നും പെയിന്റിഗിലും,ശില്പകലയിലും നാഷണല്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് . തിയേറ്റര്‍ ആര്‍ട്സില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്നും എംഫില്‍, ന്യൂ ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേര്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്‌ എന്നിവ സ്വായത്തമാക്കിയ അദ്ദേഹം നാടകം എന്ന ദ്രിശ്യ കലയുടെ അപാര സാധ്യതകളുടെ നിരന്തരമായ അന്വേഷകനാണ്.
ഇരുപതു ദിവസം നീണ്ടു നിന്ന തിയേറ്റര്‍ ക്യാമ്പ് വ്യത്യസ്തമായ അനുഭവമാണ് അംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.സാധാരണ സംഭവിക്കാവുന്ന ക്യാമ്പുകളുടെ ശീലങ്ങളെയും, രീതികളെയും മാറ്റി കുറിച്ചുകൊണ്ട് തന്റെ അനുഭവവും, ഗവേഷണവും നല്‍കിയ അറിവും ഊര്‍ജ്ജവും നല്‍കി ക്യാമ്പിലെ ഓരോ അംഗത്തിനും നാടക ബോധം വളര്‍ത്താനായിരുന്നു ഡോ. സാം കുട്ടി ശ്രേമിച്ചത്.ഒരു വേദിയില്‍ നില്‍ക്കാനും നടക്കാനും പഠിപ്പിക്കുക, വേദിയുടെ കോമ്പോസിഷന്‍ അറിയുക, ശബ്ദം കൊണ്ട് മാത്രമല്ലാതെ ശരീരം കൊണ്ടും കഥാപാത്രമാവുക, വെളിച്ചത്തിന്റെയും, സ്റ്റേജ് പ്രോപ്പര്‍ട്ടിസിന്റെയും ഡിസൈനില്‍ ബോധമുണ്ടാവുക വലിയ ഒരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതായനം തുറന്നു കിട്ടുകയായിരുന്നു ക്യാമ്പിലൂടെ എന്ന് പങ്കെടുത്ത ഓരോ ക്യാംമ്പഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ജൂലൈ ആറാം തീയതി നടന്ന ക്യാമ്പിന്റെ ഫിനാലെയില്‍ എന്‍.എസ്.മാധവന്റെ മന്ധോദരി എന്ന കഥയുടെ പ്രസക്ത ഭാഗങ്ങള്‍ അംഗങ്ങള്‍ പഠന വിഷയമാക്കിയതിനെ പ്രേഷക സമക്ഷത്തില്‍ അവതരിപ്പിക്കുകയുണ്ടായി.ഒരു വിഷയത്തിന് പ്രത്യേകിച്ചും രാമായണം ഉള്‍വേരായി കിടക്കുന്ന മന്ധോദരി പോലെയുള്ള ഒരു കഥയ്ക്ക് എങ്ങനെ ഗംഭീരമായ രഗാവിഷ്ക്കാരം നല്‍കാം എന്നതു ബോധ്യപ്പെടുന്നതായിരുന്നു അവതരണ രീതി. വ്യത്യസ്ത നാടക സങ്കേതങ്ങളായ അരീന ,പ്രോസീനിയം,സാന്റവിച്ച് എന്നീ സമ്പ്രദായങ്ങളുടെ ഒരു സങ്കലനവും ലൈറ്റ് ഡിസൈന്റെയും കഥാപാത്രങ്ങളുടെ അഭിനയ മികവു കൊണ്ടും പ്രശംസനീയമായിരുന്നു അവതരണം. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബി.കെ.എസ് സെക്രട്ടറി ശ്രീ. പവിത്രന്‍ സ്വാഗതവും പ്രസിഡണ്ട്‌ ശ്രീ.വര്‍ഗീസ്‌ കാരക്കല്‍ അധ്യക്ഷ പ്രസംഗവും കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ ആശംസകളും അര്‍പ്പിച്ചു.
ഇതോടൊപ്പം ക്യാമ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഡോ. സാം കുട്ടി പട്ടംകരിക്ക് സമാജത്തിന്റെ സ്നേഹോപഹാരവും നല്‍കി. സ്കൂള്‍ ഓഫ് ഡ്രാമയുടെ കണ്‍വീനെര്‍ ശ്രീ .ശിവകുമാര്‍ കുളത്തൂപ്പുഴ നന്ദിയും പറഞ്ഞു.




ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ നടന്നു വന്ന തിയേറ്റര്‍ ക്യാമ്പ്, നാടകത്തിനു പു...
Posted by Bahrain Karaleeya Samajam on Saturday, 11 July 2015

Wednesday, July 8, 2015

BKS CINEMA CLUB - നിഴല്‍ക്കുത്ത്

ഫാല്‍ക്കെ പുരസ്കാരജേതാവായ അടൂര്‍ ഗോപാലാകൃഷ്ണന്റെയാണ് ഈ സിനിമ. 
2002-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇതിവൃത്തം, മനുഷ്യമനസ്സിലെ കുറ്റബോധവും പാപചിന്തയുമാണ്. ജോലിയില്‍നിന്ന് വിരമിച്ച ഒരു ആരാച്ചാരുടെ ഭീതികളും ആധികളും ഈ സിനിമയ്ക്ക് വന്യവും നിഗൂഢവുമായ ഒരു അനുഭവപരിവേഷം പകര്‍ന്നു നല്കി. മനുഷ്യാനുഭവത്തിന്റെ അമേയവും അബോധപരവുമാ
​​
യ ചിന്തകളെയാണ് സംവിധായകന്‍ വിഷയമാക്കിയത്. കൌരവരുടെ പ്രേരണയാല്‍ പാണ്ഡവരുടെ നിഴലുകളില്‍ കുത്തി, അവരെ കൊല്ലാന്‍ ശ്രമിച്ച ഒരു മാന്ത്രികന്റെ ചെയ്തികളെ, അയാളുടെ ഭാര്യ അനീതിയായി കാണുന്നു. സ്വന്തം കു
​​
ഞ്ഞിനെ കൊല്ലുന്നതിലൂടെ, ഭര്‍ത്താവിന്റെ ചെയ്തിക്ക് നീതിമത്കരണം തേടുകയാണ് ഭാര്യ. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിച്ച ആരാച്ചാര്‍ എന്ന കഥാപാത്രവും സ്വയം പീഡിപ്പിച്ചുകൊണ്ട് തന്റെ പൂര്‍വകാല ചെയ്തികള്‍ക്ക് നീതിന്യായങ്ങള്‍ തേടുവാന്‍ ശ്രമിക്കുന്നു. 2002-ല്‍ ഇറ്റലിയില്‍ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലില്‍ 'നിഴല്‍ക്കുത്ത്' പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും 
അർഹമായ ഈ ചിത്രം നിങ്ങള്ക്കായി കൊണ്ട് വരുന്നു ഈ ആഴ്ച ജൂലൈ 8ന് കൃത്യം 7:30 ന്  BKS യുസുഫ് അലി ഹോള്ളിൽ. കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നു... 

Thursday, July 2, 2015

BKS-DC Book Fest

ബഹ്റൈൻ കേരളീയ സമാജം ഡിസിബുക്സുമായി സഹകരിച്ചുകൊണ്ട്നടത്തുന്നരണ്ടാമത് അന്താരാഷ്ട്രപുസ്തകമേള ജനുവരി 8 മുതൽ 17 വരെസമാജം DJ ാളിൽനടത്തപ്പെടുന്നു.

ഇന്ത്യയിലെതന്നെ പ്രമുഖ പ്രസാധകരായ ഡിസിബുക്സ്നേതൃത്വംനല്കുന്ന ഈപുസ്തകോത്സവത്തിൽ രണ്ടുലക്ഷത്തിലധികം പുസ്തകങ്ങൾആണ്ഒരുക്കുന്നത്.

ഡി.സി.യുടെപുസ്തകങ്ങൾക്ക്പുറമേ കറന്റ്ബുക്സ്മാതൃഭൂമിമനോരമ, സങ്കീര്ത്തനം,  ഒലിവ്തുടങ്ങിയ എല്ലാ പ്രമുഖപ്രസാധകരുടെ പുസ്തകങ്ങളും പ്രമുഖഅന്താരാഷ്ട്ര പ്രസാധകരായപെൻഗ്വിൻഹാർപ്പർകോളിൻസ്വെസ്റ്റ്ലാൻഡ് ,ഒക്സ്ഫൊർഡ് , കാംബ്രിഡ്ജ്സ്പൈഡർതുടങ്ങിയവരുടെ സാന്നിധ്യവും പുസ്തകോത്സവത്തിന്കൊഴുപ്പേകും.

അതിവിപുലമായ സാംസ്കാരിക സമ്മേളനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായിനടത്തപ്പെടുന്നു.മലയാളത്തിലെപ്രമുഖചലചിത്രതാരങ്ങളായമുകേഷ്ശ്രീനിവാസൻലോകപ്രശസ്തസാഹിത്യകാരിയായ അരുന്ധതിറോയിമലയാളസഹിത്യത്തിൽ ശ്രദ്ധേയരായ സിവി ബാലകൃഷ്ണൻഉണ്ണി ആർഎന്നിവർ സമ്മേളനങ്ങളിൽപങ്കെടുക്കുന്നുണ്ട്.കൂടാതെപ്രശസ്തനായക്വിസ്മാസ്റ്റർ ഡോ.ടെറിഓബ്രെയിൽ നയിക്കുന്ന ക്വിസ് പരിപാടികൾ പാചകവിധഗ്ദ ഡോ.ലക്ഷ്മിനായർ നയിക്കുന്ന കുക്കറിഷോപാചകംമത്സരം ,സമാജം കലാ-സാഹിത്യവിഭാഗങ്ങളൊരുക്കുന്ന സാംസ്ക്കാരികപരിപാടികൾ എന്നിവ പുസ്തകമേളയ്ക്ക്മാറ്റുകൂട്ടുന്നു.

നിരവധി അന്താരാഷ്ട്ര പുസ്തകോത്സവങ്ങളിൽ പരിപാടികളും മത്സരങ്ങളും അവതരിപ്പിച്ച്കഴിവുതെളിയിച്ച ഒരുസംഘം കലാകാരന്മാരും പ്രവർത്തകരുമാണ്പുസ്തകമേളയുടെ പ്രവർത്ത്നങ്ങൾക്കുവേണ്ടി ഡിസിബുക്സ് അണിനിരത്തുന്നത്ഡിസിബുക്സിന്റെസിശ്രീ ഡിസി.രവിയും പുസ്തകോത്സവത്തിന് നേതൃത്വം നൽകുവാൻ കേരളത്തിൽനിന്നും എത്തുന്നതായിരിയ്ക്കും .

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്ക്കു സമാജംഓഫീസുമായോ പുസ്തകോത്സവംസംഘാടകസമിതിജനറൽ കണ്വീനർ സജിമാർക്കോസ് (39684766 )സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ്ബാബു (39411610) എന്നിവരുമായൊ ബന്ധപ്പെടാവുന്നതാണ് .

സമാജത്തിൽ നടത്തപ്പെടുന്ന വിപുലമായ ഈപുസ്തകോത്സവം വേറിട്ട ഒരു അനുഭവമാക്കിമാറ്റുന്നതിനുള്ളപ്രവർത്തനങ്ങളാണ്അണിയറയിൽപുരോഗമിക്കുന്നത്.കഴിഞ്ഞവർഷംമുതൽ ആരംഭിച്ചബി.കെ.എസ്.-ഡിസി അന്താരാഷ്ട്ര പുസ്തകോത്സവം ഷാർജബുക്ക്ഫെയറിനു സമാനമായ ഒരു അനുഭവമാണ്ബഹറിനിലെപുസ്തകപ്രേമികൾക്ക്സമ്മാനിയ്ക്കുന്നത്.
സമാജത്തിന്റെആഭിമുഖ്യത്തിൽനടത്തപ്പെടുന്നഈസംരംഭത്തിന്,  ഏവരുടെയുംഅകമഴിഞ്ഞസഹകരണവുംസാന്നിധ്യവുംഅഭ്യർത്ഥിക്കുന്നു .



Wednesday, July 1, 2015

BKS CINEMA CLUB WEEKLY MOVIE SHOW-SLIF

ആദ്യാക്ഷരം ആണ് അലിഫ്. നിന്റെ നാഥന്റെ നാമത്തിൽ വായിച്ചു കൊള്ളുക എന്ന് ഉദ്ബോധിപ്പിക്കുന്ന ഖുർ ആൻ പൗരോഹിത്യത്തെ നിഷേധിക്കുന്നുമുണ്ട്. എന്നിട്ടും തെറ്റായ വ്യാഖ്യാനങ്ങളുടെ പേരിൽ , ദുരാചാരങ്ങളുടെ പേരിൽ തിക്തഫലങ്ങൾ അനുഭവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെ, അവർ നേരിടേണ്ടി വരുന്ന കഷ്ടതകളെ അവതരിപ്പിക്കുകയാണ് നവാഗത സംവിധായകനായ എൻ. കെ. മുഹമ്മദ്‌ കോയ, അലിഫ് എന്ന ചിത്രത്തിലൂടെ. മതത്തിന്റെ പേരിലായാലും പൈതൃകത്തിന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും എപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. അലിഫ് നാല് തലമുറയിൽ പെട്ട സ്ത്രീകളുടെ കഥ പറയുന്നു.
എം. ജെ. രാധാകൃഷ്ണൻ ഛായഗ്രഹണം നിർവഹിച്ച അലിഫിന്റെ സംഗീതം രമേശ്‌ നാരായണന്റെതാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള സിനിമ എന്ന വിഭാഗത്തിലേക്ക് അലിഫ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ദേശിയ പുരസ്കാര അവാർഡ്‌ നിർണയത്തിൽ അവസാന 6 മലയാള ചിത്രങ്ങളിൽ ഒന്ന് ആയിരുന്ന അലിഫ് എന്ന ചിത്രം, ഈ ആഴ്ച Bks Çinema Çlub Weekly Movie Showന്റെ ഭാഗമായിട്ട് 1st ജൂലൈ , കൃത്യം 7:30ന് BKS യൂസഫ്‌ അലി ഹാളിൽ - ALIF(The first letter of knowledge ) ഏവര്‍ക്കും സ്വാഗതം .