Pages

Tuesday, June 23, 2015

BKS CINEMA CLUB -PHILOMENA

BKS Cinema Club Weekly Movie Show on Tomorrow 24 th June Wednesday, 7.30 PM at Yousuf Ali Hall.

Movie Name: "PHILOMENA"  (2013 Oscar nominated movie) 
All are Cordially invited


Monday, June 22, 2015

മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം

ജൂണ്‍ 25 വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മെംബേര്‍സ് നൈറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം. കലാഭവന്‍ സതീഷിന്റെ നേത്രത്വത്തില്‍ മിമിക്സ്, നാടന്‍ പാട്ട്, ഓര്‍ക്കസ്ട്രാ ,സിനിമാറ്റിക്ഡാന്‍സ്, സ്കിറ്റ്,  ഏര്‍ലി ബെര്‍ട് കൂപ്പണ്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍,   എന്നീ പരിപ്പാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.  ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീഷിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മെംബെര്‍ഷിപ്‌ സെക്രട്ടറി ബിനു വേലിയിലുമായി ബന്ധപ്പെടുക.(33234353)

Sunday, June 21, 2015

"വർത്തമാന കാലനാടകസങ്കേതങ്ങൾ"

ബഹറിൻ കേരള സമാജം പ്രസംഗവേദിയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായി ഈ മാസം ഡ്രാമ ക്ലബ്ന്റെ സഹകരണത്തോടെ പ്രഭാഷണം സംഘടിപ്പിക്കുന്നു

"വർത്തമാന കാലനാടകസങ്കേതങ്ങൾ" എന്ന വിഷയത്തിൽ പ്രശസ്ത നാടക രചിതാവും സംവിധായകനും നാടക മേഖലയിൽ ഗവേഷകനുമായ ഡോ. സാംക്കുട്ടി പട്ടംകരി സംസാരിക്കുന്നു. തുടർന്ന്നാടക ലോകത്തെ നവീന പ്രസ്ഥാനങ്ങളെയും ശബ്ദ വെളിച്ച വിന്യാസങ്ങളുടെ സാങ്കേതിക വിദ്യ പുതിയ നാടകങ്ങളെ എങ്ങിനെ കൃയാത്മകമായി സ്വാധിനിക്കുന്നു എന്നതടക്കം ചർച്ച ചെയ്യുന്ന മുഖാമുഖവും നടക്കുന്നതായിരിക്കും

ബുധൻ ജൂൺ 24 വൈകീട്ട് 7.30 സമാജം ബേസ്മെൻ്റിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്
ബഹ്റൈനിലെ മുഴുവൻ നാടക സ്നേഹികളെയും ക്ഷണിക്കുന്നൂ

Wednesday, June 17, 2015

സമ്മർ ക്യാമ്പ്‌-2015

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്ഷവും പൂർവ്വാധികം ഭംഗിയായിനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ്‌ 2015  ജൂലൈ 2 ആം തീയതി മുതല്‍  ആരംഭിക്കുന്നു.
ഇക്കുറിയും വളരെ വിപുലമായ രീതിയിൽ തന്നെയാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്നും കലാ സാഹിത്യ രംഗത്തെ പ്രമുഖനും കാലിക്കറ്റ്‌ യൂണിവേര്സി്റ്റി സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ BTA, MTAയുംറൂറല്‍ കമ്മ്യൂണിറ്റി ടീച്ചര്‍ എംഫില്‍, നാടക സംവിധാനംഅഭിനയ ശില്പ ശാല അധ്യാപകനുംതൃശൂര്‍ ആകാശവാണി നിലയത്തിന് വേണ്ടി ബാലമണ്ഡലം പ്രോഗ്രാം സ്ക്രിറ്റ് റൈറ്റര്‍, തൃശൂര്‍ നാടക സംഘം തിയേറ്റര്‍ എന്ന ഗ്രൂപിന്റെ ഡയറക്ടര്‍ ഉം ആയ ശ്രീ.എം. എ. പ്രബലന്‍ ആണ്  ഇതിനായി എത്തിച്ചേരുന്നത്.
5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണു ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മുന്കൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ജൂണ്‍ 30 നു രജിസ്ട്രേഷൻ അവസാനിക്കും.
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും സമാജം  വൈസ് പ്രസിഡന്റ്‌ ശ്രീ. അബ്ദുല്‍ റഹ്മാന്‍ 39678075,  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി  വിപിന്‍  39964087, സമ്മര്‍ ക്യാമ്പ് കണ്വീനര്‍ ശ്രീമതി. അനു മനോജ്   39299554 എന്നിവരുമായോ, സമാജംഓഫിസു മായോ ബന്ധപ്പെടുക.
For more details Pls. Visit Samajam Website www.bksbahrain.com
OR Pls. use this Link

Tuesday, June 16, 2015

പുസ്തക വായന, മുഖചിത്ര നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ

ബഹ്‌ റൈൻ കേരളീയ സമാജം ലൈബ്രറി, വായനാദിനത്തോടനുബന്ധിച്ച്‌  ജൂ 19 വെള്ളിയാഴ്ച കുട്ടികൾക്കായി  പുസ്തക വായന,  മുഖചിത്ര നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ  ംഘടിപ്പിക്കുന്നുകുട്ടികളുടെ  വായാനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും  ഭാഷാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും  വേണ്ടി നടത്തുന്ന  മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.

മത്സരങ്ങളും  മത്സരരീതികളും

(1) പുസ്തക വായന
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ ഏതാനും ഭാഗം ഉച്ചാരണശുദ്ധിയോടും ഭാവ വൈവിധ്യത്തോടും തെറ്റില്ലാതെ വായിച്ചു കേൾപ്പിക്കുകമത്സരത്തിന്റെ സമയ ദൈർഘ്യം 3 മിനിറ്റ്

(2)  മുഖചിത്ര നിർമ്മാണം:
പരിചയപ്പെടുത്തുന്ന ഒരു പുസ്തകത്തിന്റെ കഥാതന്തു മനസ്സിലാക്കി , കഥയ്ക്ക്‌ അനുയോജ്യമായ ഒരു മുഖചിത്രം തയ്യാറാക്കുക.മത്സരത്തിന്റെ സമയദൈർഘ്യം  1 മണിക്കൂർ 30 മിനിറ്റ്‌.
പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 17  നു മുൻപായി ഇതോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സമാജം ലൈബ്രറിയിൽ എത്തിക്കുകയോ,bkslibrary2015@gmail.com എന്ന  മെയിൽ വിലാസത്തിൽ  അയയ്ക്കുകയോ  ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്‌.രവികുമാർ - 39467560 പവിത്രൻ   - 39479611

Sunday, June 14, 2015

സുഗന്ധി-ചരിത്രം മിത്ത് രാഷ്ട്രീയം"

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നോവൽ ചർച്ച ​ജൂണ്‍ 14 ഞായറാഴ്ച ​വൈകീട്ട് എട്ടുമണിക്ക് നോവൽ ചർച്ച നടക്കുന്നു. "സുഗന്ധി-ചരിത്രം മിത്ത് രാഷ്ട്രീയം" എന്ന് പേരിട്ട പരിപാടിയിൽ ടി.ഡി രാമകൃഷ്ണൻ രചിച്ച സമീപകാല മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ "സുഗന്ധി" എന്ന  "ആണ്ടാൾ ദേവനായകി" എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചർച്ച സംഘടിപ്പിചിരിക്കുനത് സിംഹള തമിഴ് സംസ്കാരങ്ങളുടെ പശ്ചാത്തലത്തിൽ മിത്തും ചരിത്രവും ഭാവനയും സമന്വയിപ്പിച്ച് എഴുതപ്പെട്ട "സുഗന്ധി" ഇതിനകം തന്നെ മലയാള സാഹിത്യലോകത്ത് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.  നോവൽ ചർച്ചയിൽ  ജയകൃഷ്ണൻ കെ.നായർ, എൻ.പി. ബഷീർ എന്നിവർ വായനാനുഭവം പങ്കു വെക്കും തുടർന്ന് പൊതു ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. 
എല്ലാവരെയും ഹാർദ്ധവമായി സ്വാഗതം ചെയുന്നു.

Thursday, June 11, 2015

ഫിലിം ക്ലബ്ബിന്റെ പ്രവർത്തന ഉത്ഖാടനം

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ  വര്ഷത്തെ പ്രവർത്തന ഉത്ഖാടനം ജൂണ്‍ 11 വ്യാഴാഴ്ച വൈകിട്ട് 7.30 ന്  സമാജം ഡിജെ ഹാള്ളില്‍ പ്രശസ്ഥ സംവിധായകന്‍ മനോജ്‌ കാനായുടെ അമീബ എന്ന ചലച്ചിത്രത്തിന്റെ പ്രിവ്യൂ പ്രദ്ര്ശനത്തോട് കൂടി ഉദ്ഘാടനം ചെയ്യപെടുന്നു.  
ഏവർക്കും സ്വാഗതം 



Tuesday, June 9, 2015

വായനാ ദിനം

ബഹ്റൈൻ കേരളീയ സമാജം ലൈബ്രറി ുടെ ആഭിമുഖ്യത്തിൽ ജൂണ്‍19ആം തീയതി വായനാ ദിനം ആഘോഷിക്കുന്നു തിൽ പങ്കടുക്കുവാൻ താല്പര്യമുള്ളവർ രവികുമാർ -39467560, പവിത്രൻ -39479611 എന്നിവരെ വിളിക്കു.