ബഹ്‌റൈൻ കേരളീയ സമാജം മെയ്‌ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു , രാവിലെ ഒൻപത് മണിമുതൽ ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് , ബഹ്റൈനിലെ പ്രശസ്തരായ ഡോക്റ്റർമാർ നേതൃത്വം നൽകും , ഉച്ചയ്ക്കു ശേഷം വിവിധ കലാ - കായിക മത്സരങ്ങളും അരങ്ങേറുന്നു .വടം വലി , കബഡി , പഞ്ച ഗുസ്തി , ക്ലേ മോഡലിങ് , ചിത്രരചന ,മെയ്‌ദിന ഗാനം, ചലച്ചിത്ര ഗാനം എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് . മെഡിക്കൽ ക്യാമ്പിലും കായിക മത്സരങ്ങളിലു ം എല്ലാ സമാജം അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ് . മത്സര വിജയികൾക്കുള്ള സമ്മാനദാനം , സമാപന സമ്മേളനത്തിൽ മുഖ്യാതിഥി അഡ്വ: കെ .സുരേഷ്കുറുപ്പ് . എം . എൽ . എ നിർവഹിക്കും . ശ്രീമതി വിദ്യാ ശ്രീകുമാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്പവും സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറുന്ന സമാപന ചടങ്ങിൽ , ബഹ്റൈനിലെ തൊഴിലാളി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്യുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം മെയ്‌ദിനാഘോഷം വിജയിപ്പിക്കുനതിനായി എല്ലാ സമാജം അംഗങ്ങളുടെയും സഹായ സഹകരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Pages
▼
Thursday, April 30, 2015
Monday, April 13, 2015
മലയാളം പാഠശാല പ്രവേശനം ഏപ്രിൽ 13 മുതൽ 15 വരെ
സമാജം മലയാളം പാഠശാലയുടെ ഈ അധ്യയന വർഷത്തേയ്ക്കുള്ള പുതിയ കുട്ടികളുടെ പ്രവേശനം ഏപ്രിൽ 13 തിങ്കളാഴ്ച ആരംഭിക്കും. 13 മുതൽ 15 വരെ സമാജം അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. സമാജം മലയാളം പാഠശാലയുടെ ഓഫീസിൽ നിന്നും അപേക്ഷ ഫോറം തിങ്കളാഴ്ച 07 മണി മുതൽ ലഭിക്കും. ഏപ്രിൽ 13 മുതൽ 15 വരെ വൈകുന്നേരം 07 മുതൽ രാത്രി 09.30 വരെ പേക്ഷ സ്വീകരിക്കുന്നതാണു. 2015 ഏപ്രിൽ 01 നു 6 വയസ്സ് പൂർത്തിയായിട്ടുള്ള കുട്ടികൾക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം കുട്ടിയുടെ ഒരു ഫോട്ടോയും കുട്ടിയുടെ CPR കോപ്പിയും ഹാജരാക്കണം. പരിമിതമായ സീറ്റുകളിലേയ്ക്ക് സംസ്ഥാന മലയാളം മിഷന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ വിളിക്കാവുന്നതാണു.
33952166,39168899,36045442, 33430700
33952166,39168899,36045442, 33430700
Friday, April 10, 2015
സമാജം പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ , "യുഗപുരുഷന്‍"
ജാതി മതബോധം കൊണ്ട് കാഴ്ച നഷ്ട്ട പെട്ട കേരളിയ സാമുഹിക ജീവിതത്തിൽ മലയാളികളുടെ ഉൾകണ്ണ് തുറപ്പിച്ച നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്മിച്ച സിനിമയാണ് "യുഗപുരുഷന്‍.
ശ്രീനാരായണഗുരു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന അദ്ദേഹത്തിന്റെ വചനങ്ങളാണ്. ഒരുപക്ഷേ, പലര്‍ക്കും അദ്ദേഹത്തെക്കുറിച്ചുള്ള അറിവും ഈ വാക്കുകളില്‍ ഒതുങ്ങുന്നു.
ഒരു സിനിമയിലൂടെ ഗുരുവിന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും മുഴുവനായും വെളിപ്പെടുത്താനാവില്ലെങ്കില് ക്കൂടിയും ഗുരുവിന്റെ ആ കാലഘട്ടത്തെ പതിമൂന്ന് വര്‍ഷത്തെ പഠനങ്ങളിലൂടെയും ഹോം വര്‍ക്കുകളിലൂടെയും പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടുകൂടിയും അവതരിപ്പിക്കുകയാണ് 'യുഗപുരുഷന്‍' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ആര്‍. സുകുമാരന്‍.
ശ്രീനാരായണഗുരുവായി തലൈവാസന്‍ വിജയ്, .റിബല്‍ സ്വഭാവമുള്ള കെ.സി. കുട്ടനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. കലാഭവൻ മണി ,നവ്യ നായർ തുടങ്ങി വലിയ താര നിരയാണ് ഈ സിനിമക്ക് ആവശ്യമായി വന്നത് .
അനൂപാണ് എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുഗപുരുഷന്‍ നിര്‍മിക്കുന്നത്.
വര്ഗിയ ജാതി കോമരങ്ങൾ തല പൊക്കുന്ന ഈ കാലത്ത് ശ്രീനാരായണ ഗുരുവിനെ സംബന്ടിച്ച ഈ സിനിമ കുടുതൽ കാലിക പ്രസക്തമാകുന്നു.
വിശദവിവരങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടെരി ഷാജഹാൻ ,ഫിലിം ക്ലബ് കണ്‍വീനര്‍ - ഫിറോസ് തിരുവത്ര 39186439
എന്നിവരുമായി ബന്ധപെടുക
തിയ്യതി :17..09.2014(ബുധൻ)
സമയം 8 മണി
ഭാഷ:മലയാളം
സ്ഥലം യുസഫ് അലി ഹാള്ളിൽ
Friday, April 3, 2015
Ambassador's Farewell
The Executive Committee of the BKS and ICRF Governing council have great pleasure in inviting you to attend the Grand farewell reception being organized by the Indian Community under the aegis of the BKS & ICRF for the Indian Ambassador to the Kingdom of Bahrain HE Dr. Mohan Kumar, who is leaving Bahrain after Four and a half glorious years of Diplomatic service. A grand fare well is organized by the Indian Community in Bahrain in his honour which will be held on Saturday 11th April 2015 at 8.15 pm at the Bahrain Keraleeya Samajam Diamond Jubilee Hall. The event will be attended by Cabinet Ministers from the Govt. of Bahrainrain, dignitaries community leaders, members of various Associations. The program will include cultural presentations and refreshments will be served.We request you to grace the occasion with your presence for this function and make it a grand success.
New Excom 2015-16
We are pleased to inform all members that the New Executive Committee for the term 2015-16 has taken over from the previous committee. We take this opportunity to express our sincere thanks to all members for electing us unanimously.
We look forward to your continued support for the whole year as has been in the past.



