Bahrain Keraleeya Samajam

Pages

▼

Saturday, February 7, 2015

യൂസുഫലിക്ക് സ്വീകരണം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് ഇന്ന് വൈകീട്ട് നല്‍കുന്ന സ്വീകരണത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബഹ്റൈന്‍ 43ാമത് ദേശീയദിനത്തോടനുബന്ധിച്ച് യൂസഫലിക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയില്‍ നിന്നും ‘വിസാമല്‍ ബഹ്റൈന്‍’ പുരസ്കാരം ലഭിച്ച സാഹചര്യത്തിലാണ് സ്വീകരണം. പരിപാടിയില്‍ 30ാളം സംഘടനകള്‍ പങ്കുചേരും. ഒരു ഏഷ്യക്കാരന്‍ ആദ്യമായാണ് ഈ അവാര്‍ഡ് ബഹ്റൈന്‍ രാജാവില്‍ നിന്നും ഏറ്റുവാങ്ങുന്നത്. സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും.സ്വീകരണത്തിന്‍െറ ഭാഗമായി ഒരുക്കുന്ന കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ പലരും ഇന്നലെ തന്നെ എത്തി. വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം വരുന്ന കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഗാനമേളക്ക് പുറമ, തെയ്യം, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിക്കും.
at 9:49 AM No comments:
Share

Wednesday, February 4, 2015

ഹൃസ്വചിത്രമേള

സമാജം കുടുംബാംഗങ്ങൾക്കിടയിലെ സിനിമ അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാനായി 2009-ല്‍ തുടങ്ങിയ ഹൃസ്വചിത്രമേള മൂന്നാം സീസന്‍ “ഫിലിം കഫേ”-2015 വന്നെത്തുകയായി. ഈ വരുന്ന ഫെബ്രുവരി 5ന് വൈകിട്ട്  7 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങളുടെ ഈ അന്തർദേശീയ മേളയിലേക്ക് പ്രവേശനം തികച്ചും സൌജന്യമായിരിക്കും.  ബഹ്‍റൈനിൽ നിന്നും വിദേശത്തുനിന്നുമായി
മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് മത്സര-മത്സരേതര വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത്. ഒരു കോഫി കുടിക്കുന്ന സമയം കൊണ്ട് കണ്ടു
തീർക്കാവുന്ന ഓരോ ചിത്രങ്ങളും ആശയപരമായും സാങ്കേതിക മേന്മയാലും വേറിട്ട് നിൽക്കുന്നവയായിരിക്കും.മലയാള സിനിമകൾക്ക് പുറമേ അരഡസനിലധികം വരുന്ന  ബഹ്‍റൈനി സിനിമകളുടെ പങ്കാളിത്തവും ഇന്ത്യ, മെക്സിക്ക, യു.കെ.എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഇത്തവണത്തെ മേളയുടെ പ്രത്യേക  ആകർഷണമാണ്.അന്തർദേശിയ ചലച്ചിത്രമേളകളുടെ ചിട്ടവട്ടങ്ങളോടെ സംഘടിപ്പിക്കുന്ന ഈ മേളയിൽ മികച്ച ചിത്രം, സം‍വിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥ, അഭിനേതാവ്, ബാലതാരം എന്നീ വിഭാഗങ്ങളിലെ മികവിന് പുരസ്കാരങ്ങൾ നൽകും. ബഹ്‍റൈനിലെ പ്രമുഖ ചലച്ചിത്ര സം‍വിധായകൻ മുഹമ്മദ് റാഷിദ് ബുവാലിയാണ് ജൂറി ചെയർമാൻ.
at 12:55 PM No comments:
Share

‘വിസാമല്‍ ബഹ്റൈന്‍’ അവാര്‍ഡ് നേടിയ എം.എ. യൂസുഫലിക്ക് സ്വീകരണമൊരുക്കുന്നു

ബഹ്റൈന്‍ 43ാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയില്‍ നിന്നും ‘വിസാമല്‍ ബഹ്റൈന്‍’ പുരസ്കാരം ലഭിച്ച പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ സ്വീകരണമൊരുക്കുന്നു. ഈ മാസം 6ന് വൈകീട്ട് സമാജം മുന്‍കയ്യെടുത്ത് നടത്തുന്ന പരിപാടിയില്‍ 30ാളം സംഘടനകള്‍ പങ്കുചേരുംമെന്ന് പ്രസിഡന്‍റ് ജി.കെ. നായര്‍, ജനറല്‍ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ സമാജത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഒരു ഏഷ്യക്കാരന്‍ ആദ്യമായാണ് ഈ അവാര്‍ഡ് ബഹ്റൈന്‍ രാജാവില്‍ നിന്നും ഏറ്റുവാങ്ങുന്നതെന്നത് മലയാളികള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് സമാജം ഭരണസമിതി വ്യക്തമാക്കി.സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം വരുന്ന കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഗാനമേള ചടങ്ങിന് മാറ്റ് കൂട്ടും. ബഹ്റൈനിലെ എല്ലാ മലയാളികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. അജേഷ്, സതീന്ദ്രന്‍, സോമനാഥ പിള്ള, ഷാജഹാന്‍, പ്രകാശ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നിലവിലുള്ള കമ്മിറ്റി നേതൃത്വം നല്‍കുന്ന അവസാനത്തെ പ്രധാന പരിപാടിയാകും ഇത്.കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് പല പ്രധാന പ്രവര്‍ത്തനങ്ങളും നടത്താനായെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമാജം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ചികിത്സതേടുന്നവരെയും മറ്റും നിര്‍ലോഭമായി സഹായിച്ചിട്ടുണ്ടെന്നും അത്തരം ആവശ്യക്കാരുടെ മുന്നില്‍ സമാജത്തിന്‍െറ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
at 9:52 AM No comments:
Share

Monday, February 2, 2015

Phtography Tour

BKS Photography club organizing a tour to Al Areen Park on 06th February at 8am. More details please contact Mr.Sojan on 37793066 or Mr.Sunil on 39060607


at 12:58 PM No comments:
Share

Sunday, February 1, 2015

ബഹ്‌റൈൻ കേരളിയ സമാജം സാഹിത്യവേദി -ചര്ച്ച സദസ്സ്

ബഹ്‌റൈൻ കേരളിയ  സമാജം  സാഹിത്യവേദി  
 
                       ഇന്ത്യ ഇരുളും വെളിച്ചവും 
                                           ചര്ച്ച സദസ്സ്



ബഹ്‌റൈൻ കേരളിയ  സമാജം  സാഹിത്യവേദി   ചര്‍ച്ച  സദസ്സ്  സംഘടിപ്പിക്കുന്നു  പ്രശസ്ത  ചരിത്ര അധ്യാപകനും , എഴുത്തുകാരനുമായ  പി. ഹരിന്ദ്ര നാഥ്‌ മുഖ്യപ്രഭാഷണം നടത്തുന്നു , അന്നേ ദിവസം ഇദ്ദേഹം എഴുതിയ  "ഇന്ത്യ ഇരുളും വെളിച്ചവും" പുസ്തക  പരിചയവും ,ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 8 മണിക്ക്  സമാജം ഹാളിൽ 
എല്ലാവരും  പങ്കെടുക്കുവാൻ  അഭ്യര്‍ത്ഥിക്കുന്നു.
at 12:59 PM No comments:
Share
‹
›
Home
View web version
Powered by Blogger.