കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് ‘ഭാരതോത്സവം’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് തുടങ്ങുന്ന പരിപാടികള്‍ 14ന് സമാപിക്കും. ഒമ്പത് ദിവസം നീളുന്ന നവരാത്രി മഹോത്സവത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരികുന്ന നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകള്‍ പങ്കെടുക്കും. കേരള കലാ മണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യാതിഥിയായിരിക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ കേരളീയ സമാജം നടത്തുന്ന നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് ജനാര്‍ദനന്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍ എന്നിവര്‍ അറിയിച്ചു. നവരാത്രിയുടെ ഭാഗമായി നടക്കുന്ന വിദ്യാരംഭം ഒക്ടോബര്‍ 14ന് പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
Pages
▼
Sunday, September 22, 2013
Friday, September 20, 2013
സമാജം ഒരുങ്ങി; ഓണ സദ്യ ഇന്ന്
ബഹ്റൈന്‍ കേരളീയ സമാജം ഓണസദ്യ ഇന്ന്. നാലായിരത്തോളം പേര്‍ക്ക് സദ്യയൊരുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
600ഓളം പേര്‍ അടങ്ങുന്ന അഞ്ച് പന്തികളാണ് ഒരുക്കുന്നത്. ആദ്യ പന്തി രാവിലെ 11ന് തുടങ്ങും. സദ്യ ഒരുക്കുന്നതിനായി പ്രശസ്ത പാചകക്കാരായ അജിത് വാര്യരും അനില്‍ വാര്യരും ചൊവ്വാഴ്ച തന്നെ ബഹ്റൈനില്‍ എത്തുകയും അന്നുതന്നെ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. അച്ചാറുകളാണ് ആദ്യം തയ്യാറാക്കിയത്. 2007 മുതല്‍ നാല് വര്‍ഷം തുടര്‍ച്ചായി ഇവരാണ് സമാജത്തില്‍ സദ്യ ഒരുക്കിയിരുന്നത്.
ആലുവ കീഴ്മാട് ഭരതപ്പിള്ളി കാറ്ററിങ് നടത്തുന്ന ഇരുവരും നിരവധി പരിപാടികള്‍ക്ക് സദ്യ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ മുഖ്യ പാചകക്കാരെ സഹായിക്കാന്‍ സമാജം അംഗങ്ങളും അവരുടെ കുടുംബിനികളുമെല്ലാം സജീവമായി
Wednesday, September 4, 2013
ഓണാഘോഷം: തറവാട് ഒരുക്കി ബികെഎസ്
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി കേരളീയ കലാ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന തരത്തില്‍ ആഘോഷ വേദിയും പരിസരവും ഒരുങ്ങുന്നു. സമാജം ചിത്രകലാ ക്ലബിന്റെ നേതൃത്വത്തില്‍ പത്തിലധികം കലാകാരന്മാരാണു നേതൃത്വം നല്‍കുന്നത്.
കേരളീയ രീതിയില്‍ പണികഴിപ്പിച്ച തറവാടുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിനുമുന്നില്‍ ഓണത്തറവാട് ഒരുക്കും. ഹരീഷ് മേനോന്‍, ബിജു എം. സതീഷ്, സുരേഷ് അയ്യമ്പള്ളി, ദിനേശ് മാവൂര്‍, ജഗദീഷ് ശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 36044417 (കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്), 39670763 (ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. സജുകുമാര്‍).
സമാജം ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ പൂരക്കളിയും
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘പൂവിളി 2013’ന് കൂടുതല്‍ ചാരുതയേകാന്‍ പൂരക്കളിയും. കേരളത്തിന്‍െറ തനത് കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 30ഓളം കലാകാരന്മാര്‍ പൂരക്കളിക്ക് തയ്യാറെടുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന അനുഷ്ടാന കലാരൂപമാണ് പൂരക്കളി. പൂരോത്സവങ്ങളോടനുബന്ധിച്ച് പരുഷന്മാര്‍ നടത്തുന്ന ഈ കളിയില്‍ പങ്കെടുക്കുന്നതിന് പ്രായഭേദമില്ല. കളിക്കാരുടെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്‍െറ ഇതിവൃത്തം പുരാണങ്ങള്‍ തന്നെയാണ്. ഇമ്പമാര്‍ന്ന ഈരടികള്‍ മുഴക്കിക്കൊണ്ടാണ് കലാകാരന്മാര്‍ ഇതവതരിപ്പിക്കുന്നത്. ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് കത്തിച്ചു വെച്ച നിലവിളക്കിന് ചുറ്റും നിരന്നു നിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്. അവതരണത്തില്‍ കളരിപ്പയറ്റിന്‍െറ സ്വാധീനം വ്യക്തമായും കാണാം. മെയ് വഴക്കവും കലയും സമന്വയിക്കുന്ന ഈ കലാരൂപം ക്ഷേത്രങ്ങളുടെയും കാവുകളുടെയും മതില്‍ക്കെട്ട് കടന്ന് കടലിനിക്കരെ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്ക് ഓണക്കാഴ്ചയുമായി എത്തുന്ന ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നതും ഏകോപനം നിര്‍വഹിക്കുന്നതും സമാജം കലാവിഭാഗം ജോയിന്‍റ് കണ്‍വീനര്‍ പ്രദീപ് അഴീക്കോടാണ്.
150ലധികം വനിതകളുടെ സാന്നിധ്യം കൊണ്ട് ഇതിനികം ശ്രദ്ധേയമായ ആതിരക്കൂട്ടം മെഗാ തിരുവാതിരയുടെ പരിശീലനം ബുധനാഴ്ച സമാപിക്കും. സമാജം ഓണാഘോഷങ്ങളില്‍ ഇദംപ്രഥമമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ജയശ്രീ സോമനാഥിന്‍െറ ശിക്ഷണത്തിലും മേല്‍നോട്ടത്തിലുമാണ് ഇത്രയും വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം ഘോഷയാത്രക്ക് മുമ്പ് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്ന പരിപാടി കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് അറിയിച്ചു.
Friday, August 23, 2013
ഷോർട്ട് ഫിലിം ഫെസ്റ്റ് 2013
ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് 2013 ഈ മാസം ഇരുപത്തിയൊൻപതാം തീയതി സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അവതരിപ്പിക്കപ്പെടുന്നു..ബഹറിനിലെ സിനിമാ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ഏഴോളം ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനമാണ് അരങ്ങിലെത്തുന്നത്..പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച ഏഴ് ഹ്രസ്വചിത്രങ്ങളുടെയും
പിന്നിൽ ഏറെക്കുറെ പുതുമുഖങ്ങളായ ചലച്ചിത്രകാരന്മാരാണ് എന്നത് ശ്രദ്ധേയമാണ്..അവരുടെ ശ്രമങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ പങ്കുചേരലും വിലപ്പെട്ട നിർദേശങ്ങളും ആണെന്ന് ഓർമ്മിപ്പിക്കട്ടെ..
ബികെഎസ് ഓണാഘോഷം സംഘാടക സമിതി ഓഫിസ്
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 201ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘാടക സമിതി ഓഫിസ് സമാജം പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, തിരുവതിര, പായസം, അത്തപ്പൂക്കളം എന്നീ മത്സരങ്ങളുടെ റജിസ്ട്രേഷന്‍ ഫോമും നിയമാവലിയും ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തില്‍ സമാജം ആക്ടിങ് സെക്രട്ടറി എം. ശശിധരന്‍, മുന്‍ പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, കെ.എസ്. സജുകുമാര്‍, ബാലചന്ദ്രന്‍ കുന്നത്ത്, മനോജ് മാത്യു, എസ്. ജയകുമാര്‍ പ്രസംഗിച്ചു.
Wednesday, August 21, 2013
ഇന്നത്തെ സിനിമ A SEPARATION
നാദിരും സിമിനും വിവാഹമോചനത്തിന് അപേക്ഷിചിരിക്കയാണ്. ഇറാനിലെ ദുര്‍ഘടമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെട്ടു ഏതെങ്കിലും പാശ്ചാത്യ രാജ്യത്ത് പോയി മകള്‍ക്ക് മികച്ച ഒരു ഭാവി ഉണ്ടാക്കണമെന്നാണ് സിമിന്റെ വാദം. അല്‍ശിമെര്സ് രോഗിയായ തന്റെ പിതാവിനെ പിരിഞ്ഞു തന്‍ എവിടെക്കുമില്ലെന്നു നാദിരും. ഇതിനിടയില്‍ പെട്ട് ഉഴലുന്ന മകള്‍ തര്മിയ. സിമിന്‍ വീട് വിട്ടു പോയപ്പോള്‍ പകല്‍ സമയത്ത് പിതാവിന്റെ നോക്കാന്‍ നാദിര്‍ ഒരു വേലക്കാരിയെ ജോലിക്ക് വെക്കുന്നു. പിന്നീടങ്ങോട്ട് നാദിരിനു കോടതി കൊലക്കുറ്റം ചുമത്തുന്നത് വരെ എത്തിക്കുന്ന രീതിയില്‍ പ്രശ്നങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. പിടിച്ചിരുത്തുന്ന ചടുലതയോടെ നീങ്ങുന്ന സിനിമ തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് കാത്തു വെക്കുന്നു.
ഇറാനിയന്‍ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ഒപ്പിയെടുക്കാന്‍ കഥയെഴുതി സംവിധാനം ചെയ്ത അസ്ഗര്‍ ഫർഹാദി ക്ക് കഴിഞ്ഞിട്ടുണ്ട്.2011 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ അടക്കം പല അന്താരാഷ്‌ട്ര പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
പ്രദര്‍ശനം ഇന്ന് വൈകീട്ട് (ആഗസ്റ്റ് 21 ബുധനാ ഴ്ച) രാത്രി 7.30 ന്
പ്രദര്ശനം ഇന്ന് വൈകീട്ട് (ആഗസ്റ്റ് 21 ബുധനാ
ഏവര്‍ക്കും സ്വാഗതം.
Thursday, August 15, 2013
ബികെഎസ് ചിത്രപ്രദര്‍ശനം
ബഹ്റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും സമാജം ഹാളില്‍ എ.വി. മുകുന്ദന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. തൃശൂര്‍ ലളിതകലാ വിദ്യാലയത്തില്‍നിന്നു ഡിപ്ലോമ പൂര്‍ത്തിയാക്കിയ മുകുന്ദന്‍ ഇന്ത്യയില്‍ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ’ദ് പെയിന്റ് എന്ന പേരില്‍ നടക്കുന്ന ചിത്രരചന പ്രദര്‍ശനം പ്രശസ്ത ബഹ്റൈനി ചിത്രകാരന്‍ ജമാല്‍ അബ്ദുല്‍ റഹീം ഇന്നു വൈകിട്ട് ആറിന് ഉദ്ഘാടനം ചെയîും. സമാജം പ്രസിഡന്റ് കെ. ജനാര്‍ദനന്‍, അസി. സെക്രട്ടറി ശശിധരന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സജി മാര്‍ക്കോസ് പങ്കെടുക്കും. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ചിത്രകലാ ക്യാംപും ഉണ്ടായിരിക്കും. ക്യാംപില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ വരയ്ക്കൂന്ന ചിത്രങ്ങള്‍ സമാജത്തിനു സംഭാവന ചെയ്യുമെന്നു കണ്‍വീനര്‍ ഹരീഷ് മേനോന്‍ അറിയിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷം
ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 7.30ന് അദ്ദേഹം സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനവും സംഘനൃത്തവും. 8.30നു സംഘം അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഭാരത് മാതാ കീ ജയ് എന്ന നാടകം. മനോഹരന്‍ പാവറട്ടി, ഗിരീഷ് സി. ദേവ്, വിജു കൃഷ്ണന്‍, അര്‍ജുന്‍ ഇത്തിക്കാട്, സുരേഷ് പെണ്ണൂക്കര, സുനില്‍ കുമാര്‍, വിജയ് കാവില്‍, രാജേഷ് കോടോത്ത്, സുധീപ് പുത്തന്‍വേലിക്കര, നേഹ ശശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രചന, സംവിധാനം: ചിക്കൂസ് ശിവന്‍.
ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും
പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്, ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകീട്ട് (ഓഗസ്റ്റ് 15 വ്യാഴം ) രാത്രി 6 മണിയ്ക്ക് പ്രസിദ്ധ ബഹറിനി ചിത്രകാരൻ ശ്രീ. ജമാൽ അബ്ദുൾ റഹിം ഉത്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ പ്രസിദ്ധ ചിത്രകാരൻ എ വി മുകുന്ദൻ വരച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരി യ്ക്കുന്നത്.
നാളെ (ഓഗസ്റ്റ് 16 വെള്ളി) രാവിലെ 10 മണി മുതൽ വൈകിട്ടു 5 മണി വരെ ചിത്രകലാ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിയ്ക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സാഹിത്യ വിഭാഗം സെക്രട്ടറി, സജി മർക്കോസ്(39684766),
ചിത്രകല ക്ലബ്ബ് കൺവീനർ ഹരീഷ് മേനോൻ(39897812)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഏവര്‍ക്കും സ്വാഗതം.
……………………………………………………………………………… ……………………………………………………………………
ചിത്രകല ക്ലബ്
Wednesday, August 14, 2013
പൂവിളി ഉയരുന്നു; കേരളീയ സമാജം ഓണാരവങ്ങളിലേക്ക്
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഈ വര്‍ഷത്തെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.
കലാ കേരളത്തിന്‍െറ ഒരു പരിഛേദം ബഹ്റൈനില്‍ സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് സമാജം ഭരണസമിതിയോടൊപ്പം കെ.എസ്. സജുകുമാര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമിതിയും രൂപവത്കരിച്ചു. കേരളത്തിന്‍െറ തനത് കലകളും പാരമ്പര്യ കലകളും ശാസ്ത്രീയ നൃത്തങ്ങളും ഗാനമേളകളും ഉള്‍കൊള്ളിച്ചു കൊണ്ട് 11 ദിവസം സമാജാങ്കണങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കുവാനാണ് സംഘാടക സമിതിയുടെ ശ്രമം.
‘പൂവിളി 2013’ എന്ന തലക്കെട്ടില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘കരിന്തലക്കൂട്ടം’ അവതരിപ്പിക്കുന്ന നാടന്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികള്‍, ശാസ്ത്രീയ നൃത്തങ്ങളില്‍ അതുല്യ പ്രതിഭ തെളിയിച്ച കലാകാരികള്‍, ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ പുതുമുഖ പ്രതിഭകള്‍ ബഹ്റൈനിലെ പ്രതിഭാധനരായ കലാകാരന്മാര്‍, സമാജം അംഗങ്ങള്‍ എന്നിവരുടെ പരിപാടികളും അരങ്ങേറും.
നൂറിലധികം വനിതകളെ ഒരേ വേദിയില്‍ അണിനിരത്തി നടത്തുന്ന തിരുവാതിരക്കളി ഈ വര്‍ഷത്തെ ഓണാഘോഷങ്ങളിലെ പ്രത്യേകതയായിരിക്കും.
സമാജത്തിലെ വിവിധ ഉപവിഭാഗങ്ങള്‍, ബഹ്റൈനിലെ മറ്റ് സാംസ്കാരിക സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര, അത്തപൂക്കള മത്സരങ്ങള്‍, പായസമേള തുടങ്ങി ഓണവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദനന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം. ശശിധരന്‍ എന്നിവര്‍ അറിയിച്ചു . കെ.എസ്. സജുകുമാര്‍ (ജനറല്‍ കണ്‍വീനര്‍-39670763) ജയകുമാര്‍ സുന്ദരരാജന്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), മനോജ് മാത്യു (ജനറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), മുരളീധര്‍ തമ്പാന്‍ (കണ്‍വീനര്‍ പബ്ളിസിറ്റി, അത്തപ്പൂക്കളം), മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു (കണ്‍വീനര്‍സ് ഘോഷയാത്ര) എസ്.പി. മനോഹരന്‍ (കണ്‍വീനര്‍ നാടന്‍കലകള്‍, ഓണക്കളി), ദേവദാസ് കുന്നത്ത്, വി.വി. മനോജ് (കണ്‍വീനര്‍ തിരുവാതിര മത്സരം), പ്രവീണ്‍ നായര്‍ (കണ്‍വീനര്‍ മെഗാ തിരുവാതിര), ജയ രവികുമാര്‍ (കണ്‍വീനര്‍, പായസമേള) എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങള്‍.
Tuesday, August 13, 2013
'ഗാന്ധി'
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഫിലിം ക്ലബ് 'ഗാന്ധി' സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തിലൂടെ ഇന്ത്യന്‍ സ്വാതത്ര്യ സമരത്തെയും, ഒരു മാഹാത്മാവിന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെയും അടയാളപ്പെടുത്തുന്നു ഈ സിനിമ. ഗാന്ധിജിയുടെ ദര്‍ശനങ്ങലോടും ജീവിതത്തോടും പരമാവധി നീതി പുലര്‍ത്തിയിട്ടുള്ള ഈ സിനിമ ലോകത്താകമാനമുള്ള സിനിമാപ്രേമികള്‍ ഒരു മികച്ച ജീവ ചരിത്ര സിനിമയായി അംഗീകരിച്ചിട്ടുള്ളതുമാണ്. ബെന്‍ കിങ്ങ്സ്ലി ഗാന്ധിയായി ജീവിക്കുക തന്നെയാണ് ഈ ചിത്രത്തില്‍.,. മികച്ച സിനിമക്കും, നടനും സംവിധായകനും അടക്കം ഒമ്പത് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ സിനിമ ഒരിന്ത്യക്കാരന്‍ ജീവിതത്തില്‍ ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
ഓഗസ്റ്റ് 14 ബുധനാഴ്ച 7.30 മണിക്കാണ് പ്രദര്‍ശനം. ഏവര്‍ക്കും സ്വാഗതം.
ഓഗസ്റ്റ് 14 ബുധനാഴ്ച 7.30 മണിക്കാണ് പ്രദര്‍ശനം. ഏവര്‍ക്കും സ്വാഗതം.
Sunday, August 11, 2013
കേരളീയ സമാജം ചികിത്സാ സഹായം നല്‍കി
ബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായം നാടക നടന്‍ ശ്രീവരാഹം ക്യഷ്ണന്‍ നായര്‍ക്ക് സമാജം സെക്രട്ടറി പ്രിന്‍സ് നടരാജന്‍ കൈമാറുന്നു. പ്രൊഫ. അലിയാര്‍, മോഹന്‍ രാജ്, ശിവകുമാര്‍ കൊല്ലറോത്ത് എന്നിവര്‍ സമീപം.
സിനിമാ- നാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍, സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്, സമാജം സ്കൂള്‍ ഒഫ് ഡ്രാമ പ്രതിനിധി മോഹന്‍ രാജ് എന്നിവര്‍ പങ്കെടുത്തു. അന്‍പതിനായിരം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. നാടക കൂട്ടായ്മയായി രൂപംകൊണ്ട ബഹ്റൈന്‍ കേരളീയ സമാജം നാടകം അടക്കമുള്ള കലാ പ്രവര്‍ത്തകര്‍ക്ക് വിവിധങ്ങളായ സഹായ ഹസ്തങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ അറിയിച്ചു.
എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം സമാജത്തില്‍
ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം 15നു രാവിലെ ഏഴിനു ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. പതാക ഉയര്‍ത്തലിനും ദേശീയഗാന ആലാപനത്തിനും ശേഷം രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിക്കും. എല്ലാ ഇന്ത്യക്കാരും കുടുംബസമേതംå രാവിലെ 6.45നു സമാജം അങ്കണത്തില്‍ എത്തിച്ചേരണമെന്ന് എംബസി അഭ്യര്‍ഥിച്ചു.
Wednesday, August 7, 2013
സമാജം പ്രതിവാര സിനിമാ പ്രദർശനം “ഐ ആം കലാം'
സമാജം ഫിലിം ക്ലബ് കുട്ടികള്‍ക്കായി സിനിമാ പ്രദര്‍ശനം ഒരുക്കുന്നു. ഇന്ന് വൈകീട്ട് 7.30 മണിക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി ചലച്ചിത്രം 'ഐ ആം കലാം' പ്രദര്ശിപ്പിക്കുന്നു.
ചോട്ടു മിടുക്കനായ ഒരു കുട്ടിയാണ്... വീട്ടിലെ ദാരിദ്ര്യം മൂലം അവനു സ്കൂളില്‍ പോകാനാവാതെ ഒരു ചായക്കടയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിനം ടി വിയില്‍ അന്നത്തെ പ്രസിഡന്റ് അബ്ദുല്‍ കലാമിനെ കാണാന്‍ ഇടയായ ചോട്ടു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. വലുതാവുമ്പോള്‍ എല്ലാരും ബഹുമാനിക്കുന്ന കോട്ടും സൂട്ടും ഒക്കെ ഇടുന്ന ഒരാള്‍ ആയി തീരണമെന്നു അവന്‍ തീരുമാനിക്കുന്നു... പിന്നീട് അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരവും സ്തോഭാജനകവുമായ സംഭവങ്ങളാണ് ഈ സിനിമ. കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
ചോട്ടു മിടുക്കനായ ഒരു കുട്ടിയാണ്... വീട്ടിലെ ദാരിദ്ര്യം മൂലം അവനു സ്കൂളില്‍ പോകാനാവാതെ ഒരു ചായക്കടയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിനം ടി വിയില്‍ അന്നത്തെ പ്രസിഡന്റ് അബ്ദുല്‍ കലാമിനെ കാണാന്‍ ഇടയായ ചോട്ടു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. വലുതാവുമ്പോള്‍ എല്ലാരും ബഹുമാനിക്കുന്ന കോട്ടും സൂട്ടും ഒക്കെ ഇടുന്ന ഒരാള്‍ ആയി തീരണമെന്നു അവന്‍ തീരുമാനിക്കുന്നു... പിന്നീട് അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരവും സ്തോഭാജനകവുമായ സംഭവങ്ങളാണ് ഈ സിനിമ. കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
പ്രദർശന സമയം : രാത്രി 7.30
പ്രവേശനം സൗജന്യമാണ്..
സമാജം സിനിമാ ക്ളബ്
Sunday, August 4, 2013
മൈലാഞ്ചി രാവ്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈദ് പെരുന്നാളിനോടനുബന്ധിച്ച് ഇദം പ്രഥമമായി മൈലാഞ്ചി രാവ് നടത്തപ്പെടുന്നു.
ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. 25 ഓളം വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമൊരുക്കുന്നുണ്ട്. സമാജത്തിലെ ഗായകരുടെ നേതൃത്വത്തിൽ കരോകെ സംഗീത നിശയും അന്ന് അരങ്ങേറും.
ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. 25 ഓളം വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമൊരുക്കുന്നുണ്ട്. സമാജത്തിലെ ഗായകരുടെ നേതൃത്വത്തിൽ കരോകെ സംഗീത നിശയും അന്ന് അരങ്ങേറും.
മൈലാഞ്ചിയിടുവാൻ സമാജം അംഗത്വമില്ലാത്തവർക്കും അവസരം ഉണ്ടായിരിയ്ക്കും.
Saturday, August 3, 2013
Wednesday, July 31, 2013
kanchivaram
ലോകത്തെ പട്ടുടുപ്പിക്കുന്നവരാന് കാഞ്ചീപുരത്തുകാര്‍...,... പക്ഷെ ആ പാട്ടിന്റെ നിറമോ അതുടുക്കുംബോലുള്ള സന്തോഷമോ അതുണ്ടാക്കുന്നവര്‍ക്കില്ല... കാഞ്ചീപുരത്തെ പട്ടു വസ്ത്ര തൊഴിലാളികള്‍ക്കിടയില്‍ നിന്നും ഒരു ഹൃദയസ്പ്രിക്കായ കഥ പറഞ്ഞു നമ്മെ ഞെട്ടിക്കുകയാണ് ഇന്ത്യയിലെ വാനിജ്യസിനിമകളിലെ മുന്‍നിരക്കാരനായ പ്രിയദര്‍ശന്‍.,... 2007 ലെ മികച്ച ചിത്രത്തിനും മികച്ച നടനും ഉള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം ലോകമെങ്ങുമുള്ള മേളകളില്‍ നിരൂപക ശ്രദ്ധയും അംഗീകാരങ്ങളും നേടി. പ്രകാശ് രാജ് എന്നാ നടനെ വ്യത്യസ്തമായ അഭിനയ മികവു നിങ്ങള്‍ക്കിതില്‍ കാണാന്‍ കഴിയും... നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ... ഇന്ന്
രാത്രി 7.30 ന് സമാജത്തില്‍..,.. പ്രവേശനം സൌജന്യം.
രാത്രി 7.30 ന് സമാജത്തില്‍..,.. പ്രവേശനം സൌജന്യം.
Sunday, July 28, 2013
BKS Science Forum next program
Dear Member,
The BKS Science Forum is conducting the next program on Monday, 29.07.2013 at 8.00 pm at the MMR hall.
There will be two segments. The first segment, entitled “Domestic Waste Management”, will be presented by Mr. A.S. Jose, Senior Chemical Engineer, at the Electricity and Water Authority.
The second segment is a talk by Mr. E.P. Anil Kumar, Pharmacist at the American Mission Hospital, entitled “How to take medicines for optimum benefits”.
Both are interactive sessions and the audience will get an opportunity to clear their doubts on these topics.These will be followed by a short quiz on Astronomy presented by Mr. Premjith Narayanan.
All are welcome. For more information, contact the Science Forum convenor, P.T. Thomas
.............................. .............................. .............................. ...........................
ബി.കെ.എസ്. സയൻസ് ഫോറത്തിന്റെ അടുത്ത യോഗം 29.07.2013 തിങ്കളാ ഴ്ച 8.00 മണിയ്ക്കു് സമാജം MMR ഹാളിൽ വച്ചു് നടത്തപ്പെടുന്നു.
കേരളം നേരിടുന്ന പ്രാധാന പ്രശ് നങ്ങളിലൊന്നായ ഗാർഹിക മാലിന്യ സ ംസ്കരണത്തിനുള്ള പ്രായോഗികങ്ങളാ യ പരിഹാരങ്ങളെക്കുറിച്ച്, ശ്രീ A.S. Jose നടത്തുന്ന പ്രഭാഷണമാണ് ഒരു ഭാഗം. ബഹറിൻ Electricity and Water Directorate ഇൽ Senior Chemical Engineer ആണ് ശ്രീ ജോസ്.
വിവിധ മരുന്നുകളിൽനിന്ന് പരമാ വധി ഫലപ്രാപ്തി ലഭിയ്ക്കുന്നതി നായി അവ കഴിയ്ക്കേണ്ട വിധവും സമ യക്രമവും വിശദീകരിക്കുന്ന, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫാർമസിസ്റ്റ് ആയ ശ്രീ ഇ.പി. അന ിൽകുമാറിന്റെ പ്രഭാഷണമാണ് മറ്റൊ രു ഭാഗം. രണ്ടിലും ശ്രോതാക്കൾക ്കു പ്രഭാഷകരുമായി സംവദിയ്ക്കു ന്നതിനും സംശയങ്ങൾ ദുരീകരിയ്ക് കുന്നതിനുമുള്ള അവസരം ഉണ്ടായിരി ക്കും.
ഇതിനു ശേഷം ശ്രീ പ്രേംജിത് നാ രായണൻ നടത്തുന്ന Astronomy Quiz ഉണ്ടായിരിയ്ക്കുന്നതാണ്.
എല്ലാവർക്കും സ്വാഗതം. കൂടുതൽ വ ിവരങ്ങൾക്ക് സയൻസ് ഫോറം കൺ വീന ർ പി.ടി. തോമസു മായി ബന്ധപ്പെടുക.
.............................. .............................. .............................. ...
ബി.കെ.എസ്. സയൻസ് ഫോറം
Saturday, July 27, 2013
Sunday, July 21, 2013
'ദി കൈറ്റ് റണ്ണര്‍
ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബ് നാളെ ജൂലൈ 23 ബുധനാഴ്ച രാത്രി 7.30 ന് 'ദി കൈറ്റ് റണ്ണര്‍'.
ഖാലിദ് ഹുസ്സൈനിയുടെ വിഖ്യാതമായ നോവലിന്റെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് 'ദി കൈറ്റ് റണ്ണര്‍'. സോവിയെറ്റ് അധിനിവേശം മുതല്‍ താലിബാന്‍ കാലഘട്ടം വരെയുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്രമാണ് ഈ സൌഹൃദത്തെ കുറിച്ചുള്ള സിനിമയുടെ ബാക്ക് ഡ്രോപ്പ്.
അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നായകന് ഒരു ദിവസം തന്റെ ബാല്യകാല സുഹൃത്തില്‍ നിന്നും ഒരു കത്ത് കിട്ടുന്നു. എത്രയും പെട്ടെന്ന് പാകിസ്ഥാനിലേക്ക് ചെല്ലാന്‍..,.. തന്റെ സുഹൃത്തിന്റെ അടുത്തെത്തിയ നായകനെ കാത്തിരുന്നത് സംഭ്രമജനകമായ കുറെ അനുഭവങ്ങളാണ്.
തന്റെ സുഹൃത്തിന്റെ അനുഭവ വിവരണങ്ങളിലൂടെ അയാള്‍ തന്റെ മാതൃ രാജ്യത്തിന്റെ ചരിത്രവും ഹൃദയവും തൊട്ടറിയുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തികൊണ്ടുള്ള ഒരു ആഖ്യാന രീതിയാണ് ഈ സിനിമക്ക്.
താലിബാനില്‍ നിന്നും വലിയ പ്രതിഷേധമാണ് ഈ സിനിമക്ക് നേരിടേണ്ടി വന്നത്... വധഭീഷണി മൂലം ഇതില്‍ അഭിനയിച്ച കുട്ടികള്‍ ഇപ്പോളും നിര്‍മാതാവിന്റെ ചെലവില്‍ ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.പ്രവേശനം സൌജന്യമാണ്.
സമാജം സിനിമാ ക്ളബ്
Thursday, July 18, 2013
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ് 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഹാളിലാണ് പരിപാടി.
ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരവും , പൂവമ്പഴത്തിന്റെ നാടക ആവിഷ്ക്കാരവും സംഘഗാനവും കാവ്യാലാപനവും ലഘു ചിത്രീകരണവും അനുസ്മരണത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
ബഷീറിന്റെ തൂലികാസ്പർശം നിറയുന്ന ഈ അസുലഭ സായാഹ്നത്തിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

"ഇമ്മിണി ബല്യ എഴുത്തുകൾ"
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് "ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു.
മലയാളം പാഠശാലയിലെ നൂറോളം കുട്ടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം, പൂവൻ പഴത്തിന്റെ നാടക ആവിഷ്ക്കാരം , സംഘഗാനം, കാവ്യാ ലാപനം , ലഘു ചിത്രീകരണം എന്നീ പരിപാടികളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്.
മലയാളം പാഠശാലയിലെ നൂറോളം കുട്ടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം, പൂവൻ പഴത്തിന്റെ നാടക ആവിഷ്ക്കാരം , സംഘഗാനം, കാവ്യാ
ബഷീറിനെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഒപ്പം അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിനും സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
കവിത : കുരീപ്പുഴയുടെ അമ്മ മലയാളം
· സംഘഗാനം : ഒ എൻ വി യുടെ എന്റെ മലയാളം
· നാടകം : പൂവമ്പഴം
· ചിത്രീകരണം : സുൽത്താന്റെ അവകാശികൾ
· കഥാ പ്രസംഗം : പ്രേമ ലേഖനം
.............................. .............................. ........................
സമാജം സാഹിത്യ വിഭാഗം
Wednesday, July 17, 2013
മഞ്ചാടിക്കുരു
അസന്തുഷ്ടിയും അസഹിഷ്ണുതയും പരുക്കേല്പിച്ച അകവും പുറവുമായി സ്വന്തം തറവാട്ടിലൊത്തുകൂടിയ സഹോദരങ്ങൾ!! അവർക്കിടയിൽ നിർദ്ദോഷ സ്നേഹത്തിന്റെ മഞ്ചാടിക്കുരുക്കൾ വിതറി മൂന്ന് കുട്ടികൾ.....!!
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തിന് പുതിയ അദ്ധ്യായം എഴുതി ചേർത്ത അഞ്ജലി മേനോന്റെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രം “മഞ്ചാടിക്കുരു”
ഇന്ന് ബി.കെ.എസ്. സിനിമാ ക്ലബിൽ പ്രദർശിപ്പിക്കുന്നു.
സമയം രാത്രി 7.30
പ്രവേശനം സൗജന്യം
അസന്തുഷ്ടിയും അസഹിഷ്ണുതയും പരുക്കേല്പിച്ച അകവും പുറവുമായി സ്വന്തം തറവാട്ടിലൊത്തുകൂടിയ സഹോദരങ്ങൾ!! അവർക്കിടയിൽ നിർദ്ദോഷ സ്നേഹത്തിന്റെ മഞ്ചാടിക്കുരുക്കൾ വിതറി മൂന്ന് കുട്ടികൾ.....!!
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തിന് പുതിയ അദ്ധ്യായം എഴുതി ചേർത്ത അഞ്ജലി മേനോന്റെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രം “മഞ്ചാടിക്കുരു”
ഇന്ന് ബി.കെ.എസ്. സിനിമാ ക്ലബിൽ പ്രദർശിപ്പിക്കുന്നു.
സമയം രാത്രി 7.30
പ്രവേശനം സൗജന്യം
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തിന് പുതിയ അദ്ധ്യായം എഴുതി ചേർത്ത അഞ്ജലി മേനോന്റെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രം “മഞ്ചാടിക്കുരു”
ഇന്ന് ബി.കെ.എസ്. സിനിമാ ക്ലബിൽ പ്രദർശിപ്പിക്കുന്നു.
സമയം രാത്രി 7.30
പ്രവേശനം സൗജന്യം
Sunday, July 14, 2013
Young stargazers
CHILDREN were yesterday given the opportunity to view Saturn through a telescope at the Bahrain Keraleeya Samajam (BKS) premises in Segaiya.
The event, held for the participants of the BKS summer camp, meant that children could view Saturn through a computerised GPS telescope.
It was conducted by BKS member and astronomy photographer and enthusiast Premjith Narayan.
For more information on future events, contact the summer camp co-ordinator Manoharan Pavaratty on 39848091.
Monday, July 8, 2013
“ആദാമിന്റെ മകൻ അബു”
ഈ ആഴ്ചയിലെ സിനിമ
-------------------------- ----------------------
“അനർഹമായ കാരുണ്യവും ദയയും
സ്നേഹത്തോടെ തിരസ്ക്കരിച്ച് ദാരിദ്രത്തിലും,
തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്ന
അബു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ
ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ
അബുവിന്റെ വഴികളിൽ കളങ്കരഹിത
വിശ്വാസത്തിന്റെ അത്തർ മണം......!”
റമദാൻ മാസത്തോടനുബന്ധിച്ച് ബഹറിൻ
കേരളീയ സമാജം സിനിമ ക്ലബ് ഈ ബുധനാഴ്ച
(10/ 07/ 2013) പ്രദർശിപ്പിക്കുന്നു..
“ആദാമിന്റെ മകൻ അബു”
മികച്ച ദൃശ്യ-ശ്രവ്യ സാധ്യതകൾ സമന്വയിപ്പിച്ച്
അബുവിന്റെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കുക
വഴി നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ
സ്വന്തമാക്കിയ ചിത്രം..മറക്കാതെ കാണേണ്ടുന്ന ചിത്രം..
പ്രദർശന സമയം : രാത്രി 7.30
--------------------------
“അനർഹമായ കാരുണ്യവും ദയയും
സ്നേഹത്തോടെ തിരസ്ക്കരിച്ച് ദാരിദ്രത്തിലും,
തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്ന
അബു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ
ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ
അബുവിന്റെ വഴികളിൽ കളങ്കരഹിത
വിശ്വാസത്തിന്റെ അത്തർ മണം......!”
റമദാൻ മാസത്തോടനുബന്ധിച്ച് ബഹറിൻ
കേരളീയ സമാജം സിനിമ ക്ലബ് ഈ ബുധനാഴ്ച
(10/ 07/ 2013) പ്രദർശിപ്പിക്കുന്നു..
“ആദാമിന്റെ മകൻ അബു”
മികച്ച ദൃശ്യ-ശ്രവ്യ സാധ്യതകൾ സമന്വയിപ്പിച്ച്
അബുവിന്റെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കുക
വഴി നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ
സ്വന്തമാക്കിയ ചിത്രം..മറക്കാതെ കാണേണ്ടുന്ന ചിത്രം..
പ്രദർശന സമയം : രാത്രി 7.30
Thursday, July 4, 2013
കൊടുക്കുക, കളങ്കമറ്റ സ്നേഹം....
സ്കൂള്‍ അടച്ചു; ഇനി രണ്ട് മാസം സഹിക്കണം....’ തമാശയിലാണെങ്കിലും കാര്യത്തിലാണെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്ന രക്ഷിതാക്കളോടായി ചിക്കൂസ് ശിവന് പറയാനുള്ളത് മറ്റൊന്നുമല്ല. ‘നിങ്ങള്‍ കുട്ടികളെ കളങ്കമറ്റ്, ഉള്ളറിഞ്ഞ് സ്നഹിക്കുക. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. പക്ഷേ, അമിത സ്വാതന്ത്ര്യം നല്‍കാതിരിക്കുക. വിഭാഗീയതയുടെയുടെയും സാമ്പത്തിക വിവേചനത്തിന്‍െറയും വിത്തുകള്‍ അവരുടെ മനസ്സുകളില്‍ പാകാതിരിക്കുക. കുട്ടികളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ കണ്ടത്തെി അവ പൂര്‍ത്തീകരിക്കുക....ഇതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം’. ബഹ്റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കാന്‍ എത്തിയ ചിക്കൂസ് ശിവന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കുട്ടികളുടെ ക്യാമ്പ് വിദഗ്ധനായ അദ്ദേഹമാണ് കേരളത്തില്‍ ആദ്യത്തെ ചില്‍ഡ്രന്‍സ് തിയറ്റര്‍ സ്ഥാപിച്ചത്.
കലയും സാഹിത്യവും കാര്‍ട്ടൂണുമൊക്കെ വേണം. അതിലൊക്കെ ഉപരിയാണ് സ്നേഹവും സംസ്കാരവുമെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യമുണ്ടാകണം. കുട്ടികള്‍ക്ക് അവരുടെ സ്ഥാനം വകവെച്ചുകൊടുക്കാന്‍ മാതാപിതാക്കളും ഭരണകൂടവുമെല്ലാം ഒത്തൊരുമിക്കണം. നമ്മള്‍ കുട്ടികള്‍ക്ക് വാത്സല്യം ചൊരിയുമ്പോള്‍ അവര്‍ സ്നേഹത്തിന്‍െറ വിലയറിയും. നമ്മുടെ തനത് സംസ്കാരവും മൂല്യവും അവര്‍ തിരിച്ചറിയണം. സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകരുത്. അപ്പോള്‍ കുട്ടികള്‍ പരിധിവിടും. പിന്നീട് കൈവിട്ടുപോയെന്ന് നിസ്സഹായത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇങ്ങനെ കൈവിട്ടുപോയ കുട്ടികളാണ് പിന്നീട് അക്രമികളും ഗുണ്ടകളും തീവ്രവാദികളുമൊക്കെയായി മാറുന്നത്. ഇതില്‍ ദരിദ്രനെന്നൊ സമ്പന്നനെന്നൊ വ്യത്യാസമില്ല. മൂല്യവും സംസ്കാരവും ചെറുപ്പത്തില്‍ കിട്ടിയില്ളെങ്കില്‍ സമ്പന്നനും ദരിദ്രനും ഒരുപോലെയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച കുടുംബത്തില്‍നിന്നുള്ളവര്‍ എല്ലാവരെക്കാളും മാതൃകാ ജീവിതം നയിക്കുന്നവരായുണ്ട്. സമ്പത്തല്ല, സംസ്കാരമാണ് മൂല്യത്തിന്‍െറ അളവുകോല്‍. അതുണ്ടാക്കാനാണ് വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും ശ്രമമുണ്ടാകേണ്ടത്. കലാകാരനായ ഞാന്‍ കലയെക്കുറിച്ച് പറയാതെ സ്നേഹത്തെയും സംസ്കാരത്തെയും കുറിച്ച് പറയുന്നതെന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കലയും സാഹിത്യവുമൊക്കെ സ്നേഹത്തിന്‍െറയും സംസ്കാരത്തിന്‍െറയും വഴി വെട്ടിത്തെളിക്കാനാകണമെന്ന പക്ഷക്കാരനാണ് ഞാന്‍. സമാജത്തിന്‍െറ സമ്മര്‍ ക്യാമ്പിലും എന്‍െറ ലക്ഷ്യം അതുമാത്രമാണ്.
എല്ലാം വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ഒരിക്കലും രക്ഷിതാക്കള്‍ ചിന്തിക്കരുത്. അമ്മയുടെ വയറ്റിനകത്ത് കിടക്കുമ്പോള്‍ തന്നെ കുട്ടികളെ സംസ്കാരം പഠിപ്പിച്ചുതുടങ്ങണമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അമ്മയാകുന്നതിന് മുമ്പുതന്നെ മാതൃകാ അമ്മയായി ജീവിച്ചു തുടങ്ങണമെന്ന് സാരം. നമ്മള്‍ അവര്‍ക്ക് വാത്സല്യം കൊടുക്കുമ്പോള്‍ അവര്‍ നമുക്ക് സ്നേഹം തിരിച്ചുതരുന്നു. ഇല്ളെങ്കില്‍ പ്രായമാകുമ്പോള്‍ നമ്മള്‍ സദനങ്ങള്‍ തേടിപ്പോകേണ്ടിവരുമെന്ന് ഓര്‍ക്കണം. പുതുതലമുറയുടെ ജീവിത രീതി ഭീതിജനകമാണ്.
സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം ഞാന്‍ മൂന്ന് സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകനായി പോകുന്നുണ്ട്. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൈയ്യില്‍ ഒമ്പത് മൊബൈല്‍ ഫോണുകളാണ് ഞാന്‍ കണ്ടത്. അപകടകരമായ ജീവിതമാണ് ഇത്തരം കുട്ടികള്‍ നയിക്കുന്നത്. മലയാളി ഹൗസും വെറുതെയല്ല ഭാര്യയും ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്കും ഭാര്യമാരുടെ ശ്രദ്ധക്കും കണ്ട് വളരുന്ന കുട്ടികള്‍ ഇങ്ങനെയൊക്കെ ആയില്ളെങ്കിലേ അദ്ഭുതമുള്ളൂ. ടി.വിയുടെയും കമ്പ്യൂട്ടറിന്‍െറയും മുന്നില്‍ ചടഞ്ഞിരിക്കുന്ന കുട്ടികളുടെ ചിന്തകള്‍ ചിതറാനുള്ള സാധ്യതകള്‍ വളരെയേറെയാണ്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ 93 മലയാള സിനിമകളില്‍ 77 സിനിമകളുടെയും പേര് ഇംഗ്ളീഷിലാണ്! ശ്രേഷ്ഠ ഭാഷാ പദവിയും അതിന് 100 കോടിയും ലഭിച്ചിട്ടെന്തു കാര്യം? പ്രവാസ ജീവിതമെന്നൊന്നും പറഞ്ഞ് രക്ഷപ്പെടാനാകില്ല. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അവസരം ലഭിച്ചില്ളെങ്കില്‍ നമ്മുടെ സംസ്കാരം അവര്‍ക്ക് ലഭിക്കില്ല. ഇവിടെ ശുദ്ധമായി മലയാളം സംസാരിക്കുന്ന പല കുട്ടികള്‍ക്കും ഒരു വാചകം തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ളെന്നത് സങ്കടകരമാണ്. ബഹ്റൈനില്‍ ഇത്തരത്തിലുള്ള നിരവധി അവസരങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നതിലാണ് വിജയം. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുകയല്ല വേണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. എലികളെപ്പോലെ പരീക്ഷണ വസ്തുക്കളാക്കുമ്പോള്‍ ചിലത് ജീവിക്കും, മറ്റുചിലത് കൊഴിഞ്ഞുപോകും. കാലങ്ങളായുള്ള ഈ പരീക്ഷണം നിര്‍ത്താതെ വിദ്യാലയങ്ങളിലൂടെ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Tuesday, July 2, 2013
സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനോദ്ഘാടനം നാലിന്; ഊര്‍മിള ഉണ്ണി മുഖ്യാതിഥി
കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈമാസം നാലിന് സമാജത്തില്‍ നടക്കും. ചടങ്ങില്‍ ചലച്ചിത്ര താരം ഊര്‍മിള ഉണ്ണി മുഖ്യാതിഥിയായിരിക്കുമെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദനന്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍ എന്നിവര്‍ അറിയിച്ചു. ഇതോടനത്തോടനുബന്ധിച്ച് ‘മാരിയപ്പന്‍െറ പുരയിലെ കുട്ടികള്‍’ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാര്‍ രചിച്ച നാടകത്തിന് ദിനേശ് കുറ്റിയിലാണ് ദൃശ്യഭാഷ്യം ഒരുക്കുന്നത്. ഷാജഹാന്‍ പത്തനാപുരം, പ്രദീപ് പതേരി, സുവിത രാകേഷ്, ശ്രീജിത്ത് ഫാറൂക്, അഭിഷിത്ത് ധര്‍മരാജ്, ആര്യാ ലക്ഷ്മി എന്നിവര്‍ നാടകത്തില്‍ വേഷമിടും. പ്രകൃതിയും മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും അവക്ക് നേരെയുള്ള കടന്നു കയറ്റങ്ങളുമാണ് നാടകത്തിന്‍െറ പ്രമേയം. ദിനേശ് മാവൂര്‍ രംഗപടവും ആന്‍റണി പെരുമാനൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷികേശ് ശിവ സംഗീത സംവിധാനവും നിര്‍വഹിക്കും. കൂടാതെ പ്രമുഖ നാടക ഗാനങ്ങളുടെ രംഗാവിഷ്കരണവുമുണ്ടാകും.
വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് സ്കൂള്‍ ഓഫ് ഡ്രാമ ഈ വര്‍ഷം ഒരുക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് പറഞ്ഞു. ഈ വര്‍ഷം നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം സംഗീത നാടക അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം റേഡിയോ നാടക മത്സരവും കുട്ടികള്‍ക്കായി ഇംഗ്ളീഷ് നാടക മത്സരമായ ഡ്രമാറ്റിക്ക എന്നിവയും നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നാടക ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന മികച്ച നാടകങ്ങള്‍ അരങ്ങില്‍ എത്തിക്കുന്നതിനും സ്ക്കൂള്‍ ഓഫ് ഡ്രാമ മുന്‍കൈയെടുക്കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കായി ഏര്‍പ്പെടുത്തിയ ഭരത് മുരളി അവാര്‍ഡ്, നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലന കളരികള്‍ എന്നിവയും ഈ വര്‍ഷം നടത്തും. എന്‍.കെ. വീരമണി കണ്‍വീനറും ദിനേഷ് കുറ്റിയില്‍, ജോയിന്‍റ് കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ഈ വര്‍ഷത്തെ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്്. വിശദ വിവരങ്ങള്‍ക്ക് 33494427, 36044417 നമ്പറുകളില്‍ ബന്ധപ്പെടണം.
Tuesday, June 18, 2013
കുട്ടികളുടെ ചിത്രം, “ചില്ലർ പാർട്ടി "
സമാജം പ്രതിവാര സിനിമാ പ്രദർശനത്തിൽ ഇന്ന് കുട്ടികള്ക്ക് വേണ്ടി പ്രത്യേക സിനിമാ പ്രദര്ശനം. 2011ലെ മികച്ച കുട്ടികളുടെ ചിത്രം, തിരക്കഥ, ബാലതാരം എന്നിവയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ചിത്രം "ചില്ലർ പാർട്ടി" ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 7.30 മണിക്ക് സമാജം ബൈസ്മെന്റ്റ് ഹാളിൽ പ്രദര്ശിപ്പിക്കുന്നു. മധ്യവർഗ്ഗക്കാർ മാത്രം താമസിക്കുന്ന ഒരു കോളനിയിലേക്ക് ഒരു ദരിദ്രനായ ബാലനും ഒരു പട്ടിയും കടന്നുവരുന്നതോടെ ആരംഭിക്കുന്ന സിനിമ നാട് ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ പ്രശ്നം ചര്ച്ച ചെയ്യുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടി തമാശകളും ജനപ്രിയ ഗാനങ്ങളും ഉള്ള ഈ സിനിമ കുട്ടികളുടെ പ്രശനങ്ങളെ അവരുടെ വീക്ഷണ കൊനുകളിലൂടെയാണ് സമീപിക്കുന്നത്. യുടിവിയും ബോളിവുഡ് നടൻ സല്മാൻ ഖാനും കൂടി നിര്മിച്ച ഈ സിനിമ ആ വര്ഷം വാണിജ്യവിജയം നേടിയ ഒരു സിനിമ കൂടി ആയിരുന്നു.പ്രവേശനം സൌജന്യം.
Tuesday, May 28, 2013
കേരളീയ സമാജം ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ബി.കെ.എസ് ഫിലിം ക്ളബിന്‍െറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് 7.30ന് പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമയോടെ തുടങ്ങുന്ന ഫെസ്റ്റിവലില്‍ ജൂണ്‍ 25 വരെയുള്ള ചൊവ്വാഴ്ചകളില്‍ വൈകീട്ട് 7.30ന് എലിപ്പത്തായം (അടൂര്‍ ഗോപാലകൃഷ്ണന്‍), പിറവി (ഷാജി എന്‍. കരുണ്‍), നിര്‍മാല്ല്യം (എം. ടി. വാസുദേവന്‍ നായര്‍), വാസ്തുഹാര (അരവിന്ദന്‍) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. തുടര്‍ന്നുള്ള ആഴ്ചകളില്‍ ലോക ഭാഷകളില്‍ നിന്നുള്ള വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചകളും നടക്കും.
ബി. കെ.എസ് ഫിലിം ക്ളബ് ഈ വര്‍ഷം വിപുലമായ പരിപാടികള്‍ക്കാണ് പദ്ധതിയിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ട് മിനിറ്റില്‍ താഴെയുള്ള മൈക്രോ സിനിമ മത്സരം, സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സിനിമ പഠന ക്യാമ്പ്, സിനിമാ സംബന്ധിയായ മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സദസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ഈ വര്‍ഷം നടക്കുക. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടറി ശിവകുമാറുമായോ (33364417) ഫിലിം ക്ളബ് കണ്‍വീനര്‍ ജലീലുമായോ (33973666) ബന്ധപ്പെടണം.
Friday, May 24, 2013
BKS Lobbers lift Seniors Team title
BKS LOBBERS won the title in the Seniors Teams category in the ChicKing Bahrain-Kuwait Badminton Tournament, held at Bahrain Keraleeya Samajam (BKS).
BKS Lobbers clinched their crown after defeating IBAK Blazers 3-2.
Meanwhile, IBAK Junior Boys won their division after beating the BKS Junior Boys 4-3; and the IBAK Junior Girls won their group following a 3-0 sweep against the BKS Junior Girls.
The competition marked the first time a large contingent of players arrived from Kuwait to take part. The visitors, representing the Indian Badminton Association Kuwait (IBAK), comprised 32 senior and 18 junior players.
IBAK president Dr Manimara Chozhan and other IBAK officials accompanied the team.
Four teams each from BKS and IBAK took part in the seniors championship. Each team consisted of seven men and one lady.
In the Junior Boys and Junior Girls categories, there was one team each from BKS and IBAK. The boys consisted of 12 players each and the girls consisted of six players.
The events title sponsor was ChicKing, while the co-sponsor was IPS Trade Middle East.
The tournament was inaugurated by BKS president K Janardhanan and ChicKing managing director Eldhose Mathai, in the presence of other BKS and Bahrain Badminton and Squash Federation officials.
SCORES
Men's Doubles One: Jabbar and Basian (IBAK Blazers) beat Madhu Menon and Nahaz Omer (BKS Lobbers) 21-15, 21-15
Men's Doubles Two: Jain NS and Arun Jose (BKS Lobbers) beat Noor and Suresh (IBAK Blazers) 21-16, 21-12
Men's Doubles Three: Satheesh and Anto (BKS Lobbers) beat Dr Mani and Tamer (IBAK Blazers) 21-13, 21-12
Men's Singles: Tamer (IBAK Blazers) beat Jayakumar P (BKS Lobbers) 21-12, 21-14
Mixed Doubles: Madhu Menon and Jayasree Nair (BKS lobbers) beat Jabbar and Uttara (IBAK Blazers) 21-11, 21-16
Wednesday, May 15, 2013
Monday, May 13, 2013
Saturday, April 13, 2013
കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍






















