ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് 2013 ഈ മാസം ഇരുപത്തിയൊൻപതാം തീയതി സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അവതരിപ്പിക്കപ്പെടുന്നു..ബഹറിനിലെ സിനിമാ പ്രേമികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ഏഴോളം ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനമാണ് അരങ്ങിലെത്തുന്നത്..പൂർണ്ണമായും ബഹറിനിൽ ചിത്രീകരിച്ച ഏഴ് ഹ്രസ്വചിത്രങ്ങളുടെയും
പിന്നിൽ ഏറെക്കുറെ പുതുമുഖങ്ങളായ ചലച്ചിത്രകാരന്മാരാണ് എന്നത് ശ്രദ്ധേയമാണ്..അവരുടെ ശ്രമങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ പങ്കുചേരലും വിലപ്പെട്ട നിർദേശങ്ങളും ആണെന്ന് ഓർമ്മിപ്പിക്കട്ടെ..
Pages
▼
Friday, August 23, 2013
ബികെഎസ് ഓണാഘോഷം സംഘാടക സമിതി ഓഫിസ്
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 201ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘാടക സമിതി ഓഫിസ് സമാജം പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, തിരുവതിര, പായസം, അത്തപ്പൂക്കളം എന്നീ മത്സരങ്ങളുടെ റജിസ്ട്രേഷന്‍ ഫോമും നിയമാവലിയും ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തില്‍ സമാജം ആക്ടിങ് സെക്രട്ടറി എം. ശശിധരന്‍, മുന്‍ പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, കെ.എസ്. സജുകുമാര്‍, ബാലചന്ദ്രന്‍ കുന്നത്ത്, മനോജ് മാത്യു, എസ്. ജയകുമാര്‍ പ്രസംഗിച്ചു.
Wednesday, August 21, 2013
ഇന്നത്തെ സിനിമ A SEPARATION
നാദിരും സിമിനും വിവാഹമോചനത്തിന് അപേക്ഷിചിരിക്കയാണ്. ഇറാനിലെ ദുര്‍ഘടമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെട്ടു ഏതെങ്കിലും പാശ്ചാത്യ രാജ്യത്ത് പോയി മകള്‍ക്ക് മികച്ച ഒരു ഭാവി ഉണ്ടാക്കണമെന്നാണ് സിമിന്റെ വാദം. അല്‍ശിമെര്സ് രോഗിയായ തന്റെ പിതാവിനെ പിരിഞ്ഞു തന്‍ എവിടെക്കുമില്ലെന്നു നാദിരും. ഇതിനിടയില്‍ പെട്ട് ഉഴലുന്ന മകള്‍ തര്മിയ. സിമിന്‍ വീട് വിട്ടു പോയപ്പോള്‍ പകല്‍ സമയത്ത് പിതാവിന്റെ നോക്കാന്‍ നാദിര്‍ ഒരു വേലക്കാരിയെ ജോലിക്ക് വെക്കുന്നു. പിന്നീടങ്ങോട്ട് നാദിരിനു കോടതി കൊലക്കുറ്റം ചുമത്തുന്നത് വരെ എത്തിക്കുന്ന രീതിയില്‍ പ്രശ്നങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. പിടിച്ചിരുത്തുന്ന ചടുലതയോടെ നീങ്ങുന്ന സിനിമ തികച്ചും അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ് കാത്തു വെക്കുന്നു.
ഇറാനിയന്‍ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ഒപ്പിയെടുക്കാന്‍ കഥയെഴുതി സംവിധാനം ചെയ്ത അസ്ഗര്‍ ഫർഹാദി ക്ക് കഴിഞ്ഞിട്ടുണ്ട്.2011 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ അടക്കം പല അന്താരാഷ്‌ട്ര പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
പ്രദര്‍ശനം ഇന്ന് വൈകീട്ട് (ആഗസ്റ്റ് 21 ബുധനാ ഴ്ച) രാത്രി 7.30 ന്
പ്രദര്‍ശനം ഇന്ന് വൈകീട്ട് (ആഗസ്റ്റ് 21 ബുധനാ
ഏവര്‍ക്കും സ്വാഗതം.
Thursday, August 15, 2013
ബികെഎസ് ചിത്രപ്രദര്‍ശനം
ബഹ്റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും സമാജം ഹാളില്‍ എ.വി. മുകുന്ദന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. തൃശൂര്‍ ലളിതകലാ വിദ്യാലയത്തില്‍നിന്നു ഡിപ്ലോമ പൂര്‍ത്തിയാക്കിയ മുകുന്ദന്‍ ഇന്ത്യയില്‍ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ’ദ് പെയിന്റ് എന്ന പേരില്‍ നടക്കുന്ന ചിത്രരചന പ്രദര്‍ശനം പ്രശസ്ത ബഹ്റൈനി ചിത്രകാരന്‍ ജമാല്‍ അബ്ദുല്‍ റഹീം ഇന്നു വൈകിട്ട് ആറിന് ഉദ്ഘാടനം ചെയîും. സമാജം പ്രസിഡന്റ് കെ. ജനാര്‍ദനന്‍, അസി. സെക്രട്ടറി ശശിധരന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സജി മാര്‍ക്കോസ് പങ്കെടുക്കും. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ചിത്രകലാ ക്യാംപും ഉണ്ടായിരിക്കും. ക്യാംപില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ വരയ്ക്കൂന്ന ചിത്രങ്ങള്‍ സമാജത്തിനു സംഭാവന ചെയ്യുമെന്നു കണ്‍വീനര്‍ ഹരീഷ് മേനോന്‍ അറിയിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷം
ബഹ്റൈന്‍ കേരളീയ സമാജം സ്വാതന്ത്യ്ര ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് മുഖ്യാതിഥി ആയിരിക്കും. വൈകിട്ട് 7.30ന് അദ്ദേഹം സ്വാതന്ത്യ്രദിന സന്ദേശം നല്‍കും. തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനവും സംഘനൃത്തവും. 8.30നു സംഘം അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഭാരത് മാതാ കീ ജയ് എന്ന നാടകം. മനോഹരന്‍ പാവറട്ടി, ഗിരീഷ് സി. ദേവ്, വിജു കൃഷ്ണന്‍, അര്‍ജുന്‍ ഇത്തിക്കാട്, സുരേഷ് പെണ്ണൂക്കര, സുനില്‍ കുമാര്‍, വിജയ് കാവില്‍, രാജേഷ് കോടോത്ത്, സുധീപ് പുത്തന്‍വേലിക്കര, നേഹ ശശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രചന, സംവിധാനം: ചിക്കൂസ് ശിവന്‍.
ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും
പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്, ചിത്ര പ്രദർശനവും ചിത്രരചന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകീട്ട് (ഓഗസ്റ്റ് 15 വ്യാഴം ) രാത്രി 6 മണിയ്ക്ക് പ്രസിദ്ധ ബഹറിനി ചിത്രകാരൻ ശ്രീ. ജമാൽ അബ്ദുൾ റഹിം ഉത്ഘാടനം ചെയ്യുന്ന പ്രദർശനത്തിൽ പ്രസിദ്ധ ചിത്രകാരൻ എ വി മുകുന്ദൻ വരച്ച ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരി യ്ക്കുന്നത്.
നാളെ (ഓഗസ്റ്റ് 16 വെള്ളി) രാവിലെ 10 മണി മുതൽ വൈകിട്ടു 5 മണി വരെ ചിത്രകലാ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിയ്ക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സാഹിത്യ വിഭാഗം സെക്രട്ടറി, സജി മർക്കോസ്(39684766),
ചിത്രകല ക്ലബ്ബ് കൺവീനർ ഹരീഷ് മേനോൻ(39897812)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഏവര്‍ക്കും സ്വാഗതം.
……………………………………………………………………………… ……………………………………………………………………
ചിത്രകല ക്ലബ്
Wednesday, August 14, 2013
പൂവിളി ഉയരുന്നു; കേരളീയ സമാജം ഓണാരവങ്ങളിലേക്ക്
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഈ വര്‍ഷത്തെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ തുടങ്ങി.
കലാ കേരളത്തിന്‍െറ ഒരു പരിഛേദം ബഹ്റൈനില്‍ സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് സമാജം ഭരണസമിതിയോടൊപ്പം കെ.എസ്. സജുകുമാര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമിതിയും രൂപവത്കരിച്ചു. കേരളത്തിന്‍െറ തനത് കലകളും പാരമ്പര്യ കലകളും ശാസ്ത്രീയ നൃത്തങ്ങളും ഗാനമേളകളും ഉള്‍കൊള്ളിച്ചു കൊണ്ട് 11 ദിവസം സമാജാങ്കണങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കുവാനാണ് സംഘാടക സമിതിയുടെ ശ്രമം.
‘പൂവിളി 2013’ എന്ന തലക്കെട്ടില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘കരിന്തലക്കൂട്ടം’ അവതരിപ്പിക്കുന്ന നാടന്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികള്‍, ശാസ്ത്രീയ നൃത്തങ്ങളില്‍ അതുല്യ പ്രതിഭ തെളിയിച്ച കലാകാരികള്‍, ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ പുതുമുഖ പ്രതിഭകള്‍ ബഹ്റൈനിലെ പ്രതിഭാധനരായ കലാകാരന്മാര്‍, സമാജം അംഗങ്ങള്‍ എന്നിവരുടെ പരിപാടികളും അരങ്ങേറും.
നൂറിലധികം വനിതകളെ ഒരേ വേദിയില്‍ അണിനിരത്തി നടത്തുന്ന തിരുവാതിരക്കളി ഈ വര്‍ഷത്തെ ഓണാഘോഷങ്ങളിലെ പ്രത്യേകതയായിരിക്കും.
സമാജത്തിലെ വിവിധ ഉപവിഭാഗങ്ങള്‍, ബഹ്റൈനിലെ മറ്റ് സാംസ്കാരിക സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര, അത്തപൂക്കള മത്സരങ്ങള്‍, പായസമേള തുടങ്ങി ഓണവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദനന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം. ശശിധരന്‍ എന്നിവര്‍ അറിയിച്ചു . കെ.എസ്. സജുകുമാര്‍ (ജനറല്‍ കണ്‍വീനര്‍-39670763) ജയകുമാര്‍ സുന്ദരരാജന്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), മനോജ് മാത്യു (ജനറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), മുരളീധര്‍ തമ്പാന്‍ (കണ്‍വീനര്‍ പബ്ളിസിറ്റി, അത്തപ്പൂക്കളം), മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു (കണ്‍വീനര്‍സ് ഘോഷയാത്ര) എസ്.പി. മനോഹരന്‍ (കണ്‍വീനര്‍ നാടന്‍കലകള്‍, ഓണക്കളി), ദേവദാസ് കുന്നത്ത്, വി.വി. മനോജ് (കണ്‍വീനര്‍ തിരുവാതിര മത്സരം), പ്രവീണ്‍ നായര്‍ (കണ്‍വീനര്‍ മെഗാ തിരുവാതിര), ജയ രവികുമാര്‍ (കണ്‍വീനര്‍, പായസമേള) എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങള്‍.
Tuesday, August 13, 2013
'ഗാന്ധി'
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഫിലിം ക്ലബ് 'ഗാന്ധി' സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തിലൂടെ ഇന്ത്യന്‍ സ്വാതത്ര്യ സമരത്തെയും, ഒരു മാഹാത്മാവിന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെയും അടയാളപ്പെടുത്തുന്നു ഈ സിനിമ. ഗാന്ധിജിയുടെ ദര്‍ശനങ്ങലോടും ജീവിതത്തോടും പരമാവധി നീതി പുലര്‍ത്തിയിട്ടുള്ള ഈ സിനിമ ലോകത്താകമാനമുള്ള സിനിമാപ്രേമികള്‍ ഒരു മികച്ച ജീവ ചരിത്ര സിനിമയായി അംഗീകരിച്ചിട്ടുള്ളതുമാണ്. ബെന്‍ കിങ്ങ്സ്ലി ഗാന്ധിയായി ജീവിക്കുക തന്നെയാണ് ഈ ചിത്രത്തില്‍.,. മികച്ച സിനിമക്കും, നടനും സംവിധായകനും അടക്കം ഒമ്പത് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ സിനിമ ഒരിന്ത്യക്കാരന്‍ ജീവിതത്തില്‍ ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
ഓഗസ്റ്റ് 14 ബുധനാഴ്ച 7.30 മണിക്കാണ് പ്രദര്‍ശനം. ഏവര്‍ക്കും സ്വാഗതം.
ഓഗസ്റ്റ് 14 ബുധനാഴ്ച 7.30 മണിക്കാണ് പ്രദര്‍ശനം. ഏവര്‍ക്കും സ്വാഗതം.
Sunday, August 11, 2013
കേരളീയ സമാജം ചികിത്സാ സഹായം നല്‍കി
ബഹ്റൈന്‍ കേരളീയ സമാജം ചികിത്സാ സഹായം നാടക നടന്‍ ശ്രീവരാഹം ക്യഷ്ണന്‍ നായര്‍ക്ക് സമാജം സെക്രട്ടറി പ്രിന്‍സ് നടരാജന്‍ കൈമാറുന്നു. പ്രൊഫ. അലിയാര്‍, മോഹന്‍ രാജ്, ശിവകുമാര്‍ കൊല്ലറോത്ത് എന്നിവര്‍ സമീപം.
സിനിമാ- നാടക പ്രവര്‍ത്തകന്‍ പ്രഫ. അലിയാര്‍, സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്, സമാജം സ്കൂള്‍ ഒഫ് ഡ്രാമ പ്രതിനിധി മോഹന്‍ രാജ് എന്നിവര്‍ പങ്കെടുത്തു. അന്‍പതിനായിരം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്. നാടക കൂട്ടായ്മയായി രൂപംകൊണ്ട ബഹ്റൈന്‍ കേരളീയ സമാജം നാടകം അടക്കമുള്ള കലാ പ്രവര്‍ത്തകര്‍ക്ക് വിവിധങ്ങളായ സഹായ ഹസ്തങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സമാജം പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ അറിയിച്ചു.
എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം സമാജത്തില്‍
ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്യ്രദിനാഘോഷം 15നു രാവിലെ ഏഴിനു ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. പതാക ഉയര്‍ത്തലിനും ദേശീയഗാന ആലാപനത്തിനും ശേഷം രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിക്കും. എല്ലാ ഇന്ത്യക്കാരും കുടുംബസമേതംå രാവിലെ 6.45നു സമാജം അങ്കണത്തില്‍ എത്തിച്ചേരണമെന്ന് എംബസി അഭ്യര്‍ഥിച്ചു.
Wednesday, August 7, 2013
സമാജം പ്രതിവാര സിനിമാ പ്രദർശനം “ഐ ആം കലാം'
സമാജം ഫിലിം ക്ലബ് കുട്ടികള്‍ക്കായി സിനിമാ പ്രദര്‍ശനം ഒരുക്കുന്നു. ഇന്ന് വൈകീട്ട് 7.30 മണിക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി ചലച്ചിത്രം 'ഐ ആം കലാം' പ്രദര്‍ശിപ്പിക്കുന്നു.
ചോട്ടു മിടുക്കനായ ഒരു കുട്ടിയാണ്... വീട്ടിലെ ദാരിദ്ര്യം മൂലം അവനു സ്കൂളില്‍ പോകാനാവാതെ ഒരു ചായക്കടയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിനം ടി വിയില്‍ അന്നത്തെ പ്രസിഡന്റ് അബ്ദുല്‍ കലാമിനെ കാണാന്‍ ഇടയായ ചോട്ടു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. വലുതാവുമ്പോള്‍ എല്ലാരും ബഹുമാനിക്കുന്ന കോട്ടും സൂട്ടും ഒക്കെ ഇടുന്ന ഒരാള്‍ ആയി തീരണമെന്നു അവന്‍ തീരുമാനിക്കുന്നു... പിന്നീട് അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരവും സ്തോഭാജനകവുമായ സംഭവങ്ങളാണ് ഈ സിനിമ. കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
ചോട്ടു മിടുക്കനായ ഒരു കുട്ടിയാണ്... വീട്ടിലെ ദാരിദ്ര്യം മൂലം അവനു സ്കൂളില്‍ പോകാനാവാതെ ഒരു ചായക്കടയില്‍ ജോലി ചെയ്യേണ്ടി വരുന്നു. ഒരു ദിനം ടി വിയില്‍ അന്നത്തെ പ്രസിഡന്റ് അബ്ദുല്‍ കലാമിനെ കാണാന്‍ ഇടയായ ചോട്ടു അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. വലുതാവുമ്പോള്‍ എല്ലാരും ബഹുമാനിക്കുന്ന കോട്ടും സൂട്ടും ഒക്കെ ഇടുന്ന ഒരാള്‍ ആയി തീരണമെന്നു അവന്‍ തീരുമാനിക്കുന്നു... പിന്നീട് അവന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരവും സ്തോഭാജനകവുമായ സംഭവങ്ങളാണ് ഈ സിനിമ. കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
പ്രദർശന സമയം : രാത്രി 7.30
പ്രവേശനം സൗജന്യമാണ്..
സമാജം സിനിമാ ക്ളബ്
Sunday, August 4, 2013
മൈലാഞ്ചി രാവ്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈദ് പെരുന്നാളിനോടനുബന്ധിച്ച് ഇദം പ്രഥമമായി മൈലാഞ്ചി രാവ് നടത്തപ്പെടുന്നു.
ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. 25 ഓളം വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമൊരുക്കുന്നുണ്ട്. സമാജത്തിലെ ഗായകരുടെ നേതൃത്വത്തിൽ കരോകെ സംഗീത നിശയും അന്ന് അരങ്ങേറും.
ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. 25 ഓളം വിദഗ്ധ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമൊരുക്കുന്നുണ്ട്. സമാജത്തിലെ ഗായകരുടെ നേതൃത്വത്തിൽ കരോകെ സംഗീത നിശയും അന്ന് അരങ്ങേറും.
മൈലാഞ്ചിയിടുവാൻ സമാജം അംഗത്വമില്ലാത്തവർക്കും അവസരം ഉണ്ടായിരിയ്ക്കും.









