Pages

Wednesday, July 31, 2013

kanchivaram

ലോകത്തെ പട്ടുടുപ്പിക്കുന്നവരാന് കാഞ്ചീപുരത്തുകാര്‍...,... പക്ഷെ ആ പാട്ടിന്റെ നിറമോ അതുടുക്കുംബോലുള്ള സന്തോഷമോ അതുണ്ടാക്കുന്നവര്‍ക്കില്ല... കാഞ്ചീപുരത്തെ പട്ടു വസ്ത്ര തൊഴിലാളികള്‍ക്കിടയില്‍ നിന്നും ഒരു ഹൃദയസ്പ്രിക്കായ കഥ പറഞ്ഞു നമ്മെ ഞെട്ടിക്കുകയാണ് ഇന്ത്യയിലെ വാനിജ്യസിനിമകളിലെ മുന്‍നിരക്കാരനായ പ്രിയദര്‍ശന്‍.,... 2007 ലെ മികച്ച ചിത്രത്തിനും മികച്ച നടനും ഉള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം ലോകമെങ്ങുമുള്ള മേളകളില്‍ നിരൂപക ശ്രദ്ധയും അംഗീകാരങ്ങളും നേടി. പ്രകാശ് രാജ് എന്നാ നടനെ വ്യത്യസ്തമായ അഭിനയ മികവു നിങ്ങള്‍ക്കിതില്‍ കാണാന്‍ കഴിയും... നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ... ഇന്ന്
രാത്രി 7.30 ന് സമാജത്തില്‍..,.. പ്രവേശനം സൌജന്യം.

Sunday, July 28, 2013

BKS Science Forum next program

Dear Member,
The BKS Science Forum is conducting the next program on Monday, 29.07.2013 at 8.00 pm at the MMR hall.
There will be two segments.  The first segment, entitled “Domestic Waste Management”,  will be presented by Mr. A.S. Jose, Senior Chemical Engineer, at the Electricity and Water Authority.
The second segment is a talk by Mr. E.P. Anil Kumar, Pharmacist at the American Mission Hospital, entitled “How to take medicines for optimum benefits”.
 Both are interactive sessions and the audience will get an opportunity to clear their doubts on these topics.These will be followed by a short quiz on Astronomy presented by Mr. Premjith Narayanan.
 All are welcome. For more information, contact the Science Forum convenor, P.T. Thomas 
.....................................................................................................................
 ബി.കെ.എസ്സയസ് ഫോറത്തിന്റെ അടുത്ത യോഗം 29.07.2013 തിങ്കളാഴ്ച 8.00 മണിയ്ക്കു് സമാജം MMR ഹാളി വച്ചു് നടത്തപ്പെടുന്നു.
കേരളം നേരിടുന്ന പ്രാധാന പ്രശ്നങ്ങളിലൊന്നായ ഗാഹിക മാലിന്യ ംസ്കരണത്തിനുള്ള പ്രായോഗികങ്ങളാ പരിഹാരങ്ങളെക്കുറിച്ച്,  ശ്രീ A.S. Jose നടത്തുന്ന പ്രഭാഷണമാണ് ഒരു ഭാഗംബഹറി Electricity and Water Directorate  Senior Chemical Engineer ആണ് ശ്രീ ജോസ്.
 വിവിധ മരുന്നുകളിനിന്ന്  പരമാവധി ഫലപ്രാപ്തി ലഭിയ്ക്കുന്നതിനായി അവ കഴിയ്ക്കേണ്ട വിധവും സമയക്രമവും വിശദീകരിക്കുന്ന,  അമേരിക്ക മിഷ ഹോസ്പിറ്റലിലെ ഫാമസിസ്റ്റ് ആയ  ശ്രീ .പിഅനികുമാറിന്റെ പ്രഭാഷണമാണ് മറ്റൊരു ഭാഗം.  രണ്ടിലും ശ്രോതാക്ക്കു പ്രഭാഷകരുമായി സംവദിയ്ക്കുന്നതിനും സംശയങ്ങ ദുരീകരിയ്ക്കുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കും.
 ഇതിനു ശേഷം ശ്രീ പ്രേംജിത് നാരായണ നടത്തുന്ന Astronomy Quiz ഉണ്ടായിരിയ്ക്കുന്നതാണ്.
എല്ലാവക്കും സ്വാഗതംകൂടുത ിവരങ്ങക്ക് സയസ് ഫോറം   വീന പി.ടിതോമസു  മായി ബന്ധപ്പെടുക.
............................................................................................. 
ബി.കെ.എസ്സയസ് ഫോറം

Saturday, July 27, 2013

Sunday, July 21, 2013

'ദി കൈറ്റ് റണ്ണര്‍

ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബ്‌ നാളെ   ജൂലൈ 23 ബുധനാഴ്ച   രാത്രി 7.30 ന്  'ദി കൈറ്റ് റണ്ണര്‍'.
 ഖാലിദ്‌ ഹുസ്സൈനിയുടെ വിഖ്യാതമായ നോവലിന്റെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് 'ദി കൈറ്റ് റണ്ണര്‍'. സോവിയെറ്റ് അധിനിവേശം മുതല്‍ താലിബാന്‍ കാലഘട്ടം വരെയുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്രമാണ് ഈ സൌഹൃദത്തെ കുറിച്ചുള്ള സിനിമയുടെ ബാക്ക് ഡ്രോപ്പ്.
അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നായകന് ഒരു ദിവസം തന്റെ ബാല്യകാല സുഹൃത്തില്‍ നിന്നും ഒരു കത്ത് കിട്ടുന്നു. എത്രയും പെട്ടെന്ന് പാകിസ്ഥാനിലേക്ക് ചെല്ലാന്‍..,.. തന്റെ സുഹൃത്തിന്റെ അടുത്തെത്തിയ നായകനെ കാത്തിരുന്നത് സംഭ്രമജനകമായ കുറെ അനുഭവങ്ങളാണ്.
തന്റെ സുഹൃത്തിന്റെ അനുഭവ വിവരണങ്ങളിലൂടെ അയാള്‍ തന്റെ മാതൃ രാജ്യത്തിന്റെ ചരിത്രവും ഹൃദയവും തൊട്ടറിയുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തികൊണ്ടുള്ള ഒരു ആഖ്യാന രീതിയാണ് ഈ സിനിമക്ക്.
താലിബാനില്‍ നിന്നും വലിയ പ്രതിഷേധമാണ് ഈ സിനിമക്ക് നേരിടേണ്ടി വന്നത്... വധഭീഷണി മൂലം ഇതില്‍ അഭിനയിച്ച കുട്ടികള്‍ ഇപ്പോളും നിര്‍മാതാവിന്റെ ചെലവില്‍ ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
പ്രവേശനം സൌജന്യമാണ്.
സമാജം സിനിമാ ക്ളബ് 

Thursday, July 18, 2013

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ്‌ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഹാളിലാണ് പരിപാടി. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരവും , പൂവമ്പഴത്തിന്റെ നാടക ആവിഷ്ക്കാരവും സംഘഗാനവും കാവ്യാലാപനവും ലഘു ചിത്രീകരണവും അനുസ്മരണത്തിന്റെ ഭാഗമായി അവതരിപ്പിക്കും. ബഷീറിന്റെ തൂലികാസ്പർശം നിറയുന്ന ഈ അസുലഭ സായാഹ്നത്തിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.


 "ഇമ്മിണി ബല്യ എഴുത്തുകൾ"
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് "ബഷീർ അനുസ്മരണം സംഘടിപ്പിക്കുന്നു.
മലയാളം പാഠശാലയിലെ നൂറോളം കുട്ടികളാണ് അനുസ്മരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്‌. ബഷീർ കഥകളായ പ്രേമലേഖനത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം, പൂവൻ പഴത്തിന്റെ നാടക ആവിഷ്ക്കാരം , സംഘഗാനം കാവ്യാലാപനം , ലഘു ചിത്രീകരണം എന്നീ പരിപാടികളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്.
ബഷീറിനെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഒപ്പം അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതിനും സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ  എല്ലാ അംഗങ്ങളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
           കവിത : കുരീപ്പുഴയുടെ അമ്മ മലയാളം 
·  സംഘഗാനം : ഒ എൻ വി യുടെ എന്റെ മലയാളം
·  നാടകം : പൂവമ്പഴം
·  ചിത്രീകരണം : സുൽത്താന്റെ അവകാശികൾ  
·  കഥാ പ്രസംഗം : പ്രേമ ലേഖനം 
....................................................................................
മാജം സാഹിത്യ വിഭാഗം


Wednesday, July 17, 2013

മഞ്ചാടിക്കുരു




അസന്തുഷ്ടിയും അസഹിഷ്ണുതയും പരുക്കേല്പിച്ച അകവും പുറവുമായി സ്വന്തം തറവാട്ടിലൊത്തുകൂടിയ സഹോദരങ്ങൾ!! അവർക്കിടയിൽ നിർദ്ദോഷ സ്നേഹത്തിന്റെ മഞ്ചാടിക്കുരുക്കൾ വിതറി മൂന്ന് കുട്ടികൾ.....!!
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തിന് പുതിയ അദ്ധ്യായം എഴുതി ചേർത്ത അഞ്ജലി മേനോന്റെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രം “മഞ്ചാടിക്കുരു”
ഇന്ന് ബി.കെ.എസ്. സിനിമാ ക്ലബിൽ പ്രദർശിപ്പിക്കുന്നു.

സമയം രാത്രി 7.30 
പ്രവേശനം സൗജന്യം
അസന്തുഷ്ടിയും അസഹിഷ്ണുതയും പരുക്കേല്പിച്ച അകവും പുറവുമായി സ്വന്തം തറവാട്ടിലൊത്തുകൂടിയ സഹോദരങ്ങൾ!! അവർക്കിടയിൽ നിർദ്ദോഷ സ്നേഹത്തിന്റെ മഞ്ചാടിക്കുരുക്കൾ വിതറി മൂന്ന് കുട്ടികൾ.....!!
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തിന് പുതിയ അദ്ധ്യായം എഴുതി ചേർത്ത അഞ്ജലി മേനോന്റെ നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രം “മഞ്ചാടിക്കുരു”
ഇന്ന് ബി.കെ.എസ്. സിനിമാ ക്ലബിൽ പ്രദർശിപ്പിക്കുന്നു.

സമയം രാത്രി 7.30 
പ്രവേശനം സൗജന്യം

Sunday, July 14, 2013

Young stargazers

CHILDREN were yesterday given the opportunity to view Saturn through a telescope at the Bahrain Keraleeya Samajam (BKS) premises in Segaiya.
The event, held for the participants of the BKS summer camp, meant that children could view Saturn through a computerised GPS telescope.
It was conducted by BKS member and astronomy photographer and enthusiast Premjith Narayan.
For more information on future events, contact the summer camp co-ordinator Manoharan Pavaratty on 39848091.

Monday, July 8, 2013

“ആദാമിന്റെ മകൻ അബു”



ഈ ആഴ്ചയിലെ സിനിമ
------------------------------------------------

“അനർഹമായ കാരുണ്യവും ദയയും

സ്നേഹത്തോടെ തിരസ്ക്കരിച്ച് ദാരിദ്രത്തിലും,

തന്റെ ജീവിത മൂല്യങ്ങൾകൊണ്ട് സമ്പന്നനാകുന്ന

അബു. നമ്മുടെ ഭക്തിയും വിശ്വാസവുമൊക്കെ

ലാഭകണ്ണുകളാൽ ദുർഗന്ധപൂരിതമാകുമ്പോൾ

അബുവിന്റെ വഴികളിൽ കളങ്കരഹിത

വിശ്വാസത്തിന്റെ അത്തർ മണം......!”



റമദാൻ മാസത്തോടനുബന്ധിച്ച് ബഹറിൻ

കേരളീയ സമാജം സിനിമ ക്ലബ്‌ ഈ ബുധനാഴ്ച

(10/ 07/ 2013) പ്രദർശിപ്പിക്കുന്നു..

“ആദാമിന്റെ മകൻ അബു”

മികച്ച ദൃശ്യ-ശ്രവ്യ സാധ്യതകൾ സമന്വയിപ്പിച്ച്

അബുവിന്റെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കുക

വഴി നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ

സ്വന്തമാക്കിയ ചിത്രം..മറക്കാതെ കാണേണ്ടുന്ന ചിത്രം..


പ്രദർശന സമയം : രാത്രി 7.30


Thursday, July 4, 2013

കൊടുക്കുക, കളങ്കമറ്റ സ്നേഹം....

സ്കൂള്‍ അടച്ചു; ഇനി രണ്ട് മാസം സഹിക്കണം....’ തമാശയിലാണെങ്കിലും കാര്യത്തിലാണെങ്കിലും തങ്ങളുടെ മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്ന രക്ഷിതാക്കളോടായി ചിക്കൂസ് ശിവന് പറയാനുള്ളത് മറ്റൊന്നുമല്ല. ‘നിങ്ങള്‍ കുട്ടികളെ കളങ്കമറ്റ്, ഉള്ളറിഞ്ഞ് സ്നഹിക്കുക. അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. പക്ഷേ, അമിത സ്വാതന്ത്ര്യം നല്‍കാതിരിക്കുക. വിഭാഗീയതയുടെയുടെയും സാമ്പത്തിക വിവേചനത്തിന്‍െറയും വിത്തുകള്‍ അവരുടെ മനസ്സുകളില്‍ പാകാതിരിക്കുക. കുട്ടികളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ കണ്ടത്തെി അവ പൂര്‍ത്തീകരിക്കുക....ഇതാണ് ഏറ്റവും നല്ല വിദ്യാഭ്യാസം’. ബഹ്റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കാന്‍ എത്തിയ ചിക്കൂസ് ശിവന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കുട്ടികളുടെ ക്യാമ്പ് വിദഗ്ധനായ അദ്ദേഹമാണ് കേരളത്തില്‍ ആദ്യത്തെ ചില്‍ഡ്രന്‍സ് തിയറ്റര്‍ സ്ഥാപിച്ചത്. കലയും സാഹിത്യവും കാര്‍ട്ടൂണുമൊക്കെ വേണം. അതിലൊക്കെ ഉപരിയാണ് സ്നേഹവും സംസ്കാരവുമെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യമുണ്ടാകണം. കുട്ടികള്‍ക്ക് അവരുടെ സ്ഥാനം വകവെച്ചുകൊടുക്കാന്‍ മാതാപിതാക്കളും ഭരണകൂടവുമെല്ലാം ഒത്തൊരുമിക്കണം. നമ്മള്‍ കുട്ടികള്‍ക്ക് വാത്സല്യം ചൊരിയുമ്പോള്‍ അവര്‍ സ്നേഹത്തിന്‍െറ വിലയറിയും. നമ്മുടെ തനത് സംസ്കാരവും മൂല്യവും അവര്‍ തിരിച്ചറിയണം. സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകരുത്. അപ്പോള്‍ കുട്ടികള്‍ പരിധിവിടും. പിന്നീട് കൈവിട്ടുപോയെന്ന് നിസ്സഹായത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇങ്ങനെ കൈവിട്ടുപോയ കുട്ടികളാണ് പിന്നീട് അക്രമികളും ഗുണ്ടകളും തീവ്രവാദികളുമൊക്കെയായി മാറുന്നത്. ഇതില്‍ ദരിദ്രനെന്നൊ സമ്പന്നനെന്നൊ വ്യത്യാസമില്ല. മൂല്യവും സംസ്കാരവും ചെറുപ്പത്തില്‍ കിട്ടിയില്ളെങ്കില്‍ സമ്പന്നനും ദരിദ്രനും ഒരുപോലെയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച കുടുംബത്തില്‍നിന്നുള്ളവര്‍ എല്ലാവരെക്കാളും മാതൃകാ ജീവിതം നയിക്കുന്നവരായുണ്ട്. സമ്പത്തല്ല, സംസ്കാരമാണ് മൂല്യത്തിന്‍െറ അളവുകോല്‍. അതുണ്ടാക്കാനാണ് വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും ശ്രമമുണ്ടാകേണ്ടത്. കലാകാരനായ ഞാന്‍ കലയെക്കുറിച്ച് പറയാതെ സ്നേഹത്തെയും സംസ്കാരത്തെയും കുറിച്ച് പറയുന്നതെന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കലയും സാഹിത്യവുമൊക്കെ സ്നേഹത്തിന്‍െറയും സംസ്കാരത്തിന്‍െറയും വഴി വെട്ടിത്തെളിക്കാനാകണമെന്ന പക്ഷക്കാരനാണ് ഞാന്‍. സമാജത്തിന്‍െറ സമ്മര്‍ ക്യാമ്പിലും എന്‍െറ ലക്ഷ്യം അതുമാത്രമാണ്. എല്ലാം വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ഒരിക്കലും രക്ഷിതാക്കള്‍ ചിന്തിക്കരുത്. അമ്മയുടെ വയറ്റിനകത്ത് കിടക്കുമ്പോള്‍ തന്നെ കുട്ടികളെ സംസ്കാരം പഠിപ്പിച്ചുതുടങ്ങണമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അമ്മയാകുന്നതിന് മുമ്പുതന്നെ മാതൃകാ അമ്മയായി ജീവിച്ചു തുടങ്ങണമെന്ന് സാരം. നമ്മള്‍ അവര്‍ക്ക് വാത്സല്യം കൊടുക്കുമ്പോള്‍ അവര്‍ നമുക്ക് സ്നേഹം തിരിച്ചുതരുന്നു. ഇല്ളെങ്കില്‍ പ്രായമാകുമ്പോള്‍ നമ്മള്‍ സദനങ്ങള്‍ തേടിപ്പോകേണ്ടിവരുമെന്ന് ഓര്‍ക്കണം. പുതുതലമുറയുടെ ജീവിത രീതി ഭീതിജനകമാണ്. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം ഞാന്‍ മൂന്ന് സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകനായി പോകുന്നുണ്ട്. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൈയ്യില്‍ ഒമ്പത് മൊബൈല്‍ ഫോണുകളാണ് ഞാന്‍ കണ്ടത്. അപകടകരമായ ജീവിതമാണ് ഇത്തരം കുട്ടികള്‍ നയിക്കുന്നത്. മലയാളി ഹൗസും വെറുതെയല്ല ഭാര്യയും ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്കും ഭാര്യമാരുടെ ശ്രദ്ധക്കും കണ്ട് വളരുന്ന കുട്ടികള്‍ ഇങ്ങനെയൊക്കെ ആയില്ളെങ്കിലേ അദ്ഭുതമുള്ളൂ. ടി.വിയുടെയും കമ്പ്യൂട്ടറിന്‍െറയും മുന്നില്‍ ചടഞ്ഞിരിക്കുന്ന കുട്ടികളുടെ ചിന്തകള്‍ ചിതറാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ 93 മലയാള സിനിമകളില്‍ 77 സിനിമകളുടെയും പേര് ഇംഗ്ളീഷിലാണ്! ശ്രേഷ്ഠ ഭാഷാ പദവിയും അതിന് 100 കോടിയും ലഭിച്ചിട്ടെന്തു കാര്യം? പ്രവാസ ജീവിതമെന്നൊന്നും പറഞ്ഞ് രക്ഷപ്പെടാനാകില്ല. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അവസരം ലഭിച്ചില്ളെങ്കില്‍ നമ്മുടെ സംസ്കാരം അവര്‍ക്ക് ലഭിക്കില്ല. ഇവിടെ ശുദ്ധമായി മലയാളം സംസാരിക്കുന്ന പല കുട്ടികള്‍ക്കും ഒരു വാചകം തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ളെന്നത് സങ്കടകരമാണ്. ബഹ്റൈനില്‍ ഇത്തരത്തിലുള്ള നിരവധി അവസരങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നതിലാണ് വിജയം. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുകയല്ല വേണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. എലികളെപ്പോലെ പരീക്ഷണ വസ്തുക്കളാക്കുമ്പോള്‍ ചിലത് ജീവിക്കും, മറ്റുചിലത് കൊഴിഞ്ഞുപോകും. കാലങ്ങളായുള്ള ഈ പരീക്ഷണം നിര്‍ത്താതെ വിദ്യാലയങ്ങളിലൂടെ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Tuesday, July 2, 2013

സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനോദ്ഘാടനം നാലിന്; ഊര്‍മിള ഉണ്ണി മുഖ്യാതിഥി

കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈമാസം നാലിന് സമാജത്തില്‍ നടക്കും. ചടങ്ങില്‍ ചലച്ചിത്ര താരം ഊര്‍മിള ഉണ്ണി മുഖ്യാതിഥിയായിരിക്കുമെന്ന് സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍ എന്നിവര്‍ അറിയിച്ചു. ഇതോടനത്തോടനുബന്ധിച്ച് ‘മാരിയപ്പന്‍െറ പുരയിലെ കുട്ടികള്‍’ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാര്‍ രചിച്ച നാടകത്തിന് ദിനേശ് കുറ്റിയിലാണ് ദൃശ്യഭാഷ്യം ഒരുക്കുന്നത്. ഷാജഹാന്‍ പത്തനാപുരം, പ്രദീപ് പതേരി, സുവിത രാകേഷ്, ശ്രീജിത്ത് ഫാറൂക്, അഭിഷിത്ത് ധര്‍മരാജ്, ആര്യാ ലക്ഷ്മി എന്നിവര്‍ നാടകത്തില്‍ വേഷമിടും. പ്രകൃതിയും മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും അവക്ക് നേരെയുള്ള കടന്നു കയറ്റങ്ങളുമാണ് നാടകത്തിന്‍െറ പ്രമേയം. ദിനേശ് മാവൂര്‍ രംഗപടവും ആന്‍റണി പെരുമാനൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷികേശ് ശിവ സംഗീത സംവിധാനവും നിര്‍വഹിക്കും. കൂടാതെ പ്രമുഖ നാടക ഗാനങ്ങളുടെ രംഗാവിഷ്കരണവുമുണ്ടാകും. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് സ്കൂള്‍ ഓഫ് ഡ്രാമ ഈ വര്‍ഷം ഒരുക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് പറഞ്ഞു. ഈ വര്‍ഷം നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം സംഗീത നാടക അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം റേഡിയോ നാടക മത്സരവും കുട്ടികള്‍ക്കായി ഇംഗ്ളീഷ് നാടക മത്സരമായ ഡ്രമാറ്റിക്ക എന്നിവയും നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നാടക ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന മികച്ച നാടകങ്ങള്‍ അരങ്ങില്‍ എത്തിക്കുന്നതിനും സ്ക്കൂള്‍ ഓഫ് ഡ്രാമ മുന്‍കൈയെടുക്കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കായി ഏര്‍പ്പെടുത്തിയ ഭരത് മുരളി അവാര്‍ഡ്, നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലന കളരികള്‍ എന്നിവയും ഈ വര്‍ഷം നടത്തും. എന്‍.കെ. വീരമണി കണ്‍വീനറും ദിനേഷ് കുറ്റിയില്‍, ജോയിന്‍റ് കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ഈ വര്‍ഷത്തെ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്്. വിശദ വിവരങ്ങള്‍ക്ക് 33494427, 36044417 നമ്പറുകളില്‍ ബന്ധപ്പെടണം.