Pages
▼
Wednesday, February 27, 2013
കേരളീയ സമാജം ടെക്നോക്രാറ്റ് അവാര്‍ഡ് ഡോ. ഇ. ശ്രീധരന് - See more at: http://www.madhyamam.com/news/214981/130226#sthash.vjt7G0ZM.dpuf
ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ ടെക്നോക്രാറ്റ് അവാര്‍ഡ് പത്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്. ഡോ. ഇ. ശ്രീധരന്‍െറ ഔദ്യാഗിക ജീവിതത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 14ന് ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ സമ്മാനിക്കും. പാലക്കാട് എഞ്ചിനിയറിങ് കോളജ്, തിരുവനന്തപുരം എഞ്ചിനിയറിങ് കോളജ് എന്നിവയുടെ അലുംനികളുമായി ചേര്‍ന്ന് നല്‍കുന്ന ‘ബി.കെ.എസ് സിറ്റ നെക്സ ടെക്നോക്രാറ്റ്’ അവാര്‍ഡ് വരും വര്‍ഷങ്ങളിലും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് ഇ. ശ്രീധരന്‍െറ നേതൃത്വത്തിലായിരുന്നു. ഇന്ത്യന്‍ റെയില്‍വേ ആറുമാസം പദ്ധതിയിട്ട പാമ്പന്‍ പാലം പുനര്‍നിര്‍മാണം 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ശ്രീധരന്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണം, ദല്‍ഹി മെട്രോയുടെ നിര്‍മാണം തുടങ്ങി ഒട്ടേറെ അഭിമാനകരമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്.
മാര്‍ച്ച് 14ന് സമാജം ഹാളില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടി ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തിലാണ് നടക്കുക. 15ന് ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതിക്ക് അനുഗുണമായി ചെലവു കുറഞ്ഞ രീതിയില്‍ വീട് നിര്‍മിക്കുന്നതില്‍ പ്രശസ്തനായ പത്മശ്രീ ജി. ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിന് ശേഷം ശങ്കറുമായി മുഖാമുഖം പരിപാടിയുമുണ്ടാകും. സാഹിത്യ പുരസ്കാരം, നാടക രംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിക്കുന്നവരെ ആദരിക്കുന്നതില്‍ സമാജം എന്നും മുന്‍പന്തിയിലാണെന്ന് പ്രസിഡന്‍റ് വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നെക്സ രക്ഷാധികാരി യു.കെ. മേനോന്‍, പ്രസിഡന്‍റ് ഇ.കെ. പ്രദീപന്‍, ജന. സെക്രട്ടറി സന്തോഷ്, സിറ്റ ജന. സെക്രട്ടറി ഹരികൃഷ്ണന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി തൃപ്തിരാജ്, സമാജം ട്രഷറര്‍ സതീന്ദ്രന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവരും പങ്കെടുത്തു. - See more at: http://www.madhyamam.com/news/214981/130226#sthash.vjt7G0ZM.dpuf
Monday, February 25, 2013
ബി.കെ.എസ് കായികമേള: പേള്‍ വൈറ്റിന് കിരീടം
മൂന്നു ദിവസങ്ങളിലായി 850 ഓളം പേര്‍ പങ്കെടുത്ത ബഹ്റൈന്‍ കേരളീയ സമാജം കായിക മാമാങ്കത്തിന് കൊടിയിറങ്ങിയപ്പോള്‍ 164 പോയന്‍റ് നേടി പേള്‍വൈറ്റ് ഓവറോള്‍ ചാമ്പ്യന്മാരായി. 101 പോയന്‍റ് നേടി റൂബി റെഡ് രണ്ടാം സ്ഥാനത്തെത്തി. അഞ്ച് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ കായിക മല്‍സരങ്ങളായിരുന്നു മൂന്നു ദിവസങ്ങളിലായി നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവെച്ചിരുന്ന കായിക മല്‍സരത്തിന് വീണ്ടും സമാജം വേദിയൊരുക്കുകവഴി നിരവധി കായികതാരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മല്‍സരയിനങ്ങളും പ്രായഭേദമന്യേ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ 40 വയസ്സിന് മുകളിലും താഴെയുമായി രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിച്ചത്.
വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായികമേള ആരംഭിച്ചത്. റെഡ്, വൈറ്റ്, ഗ്രീന്‍, വയലറ്റ്, ബ്ളൂ എന്നീ ഗ്രൂപ്പുകളുടെ ടീമംഗങ്ങള്‍ ജേഴ്സികളണിഞ്ഞ് ഏഷ്യന്‍ സ്കൂളിന്‍െറ ബാന്‍ഡ് സെറ്റ് ടീമിന്‍െറ പിന്നില്‍ അണിനിരന്ന് നടത്തിയ മാര്‍ച്ച് പാസ്റ്റില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള സല്യൂട്ട് സ്വീകരിച്ചു. കായിക താരങ്ങള്‍ക്കൊപ്പം വളണ്ടിയര്‍മാരും അണിനിരന്നു. എല്ലാവരെയും സാക്ഷിനിര്‍ത്തി കായികമേളയുടെ പതാക ഉയര്‍ത്തിക്കൊണ്ട് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ആശംസകള്‍ നേര്‍ന്നു.
അഞ്ച് ഹൗസുകളിലായി തിരിഞ്ഞ് പ്രവാസി മലയാളി കായികതാരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. കുട്ടികളും മുതിര്‍ന്നവരുമായ താരങ്ങള്‍ ആവേശപൂര്‍വം ട്രാക്കില്‍ വേഗതയുടെ കിരീടം നേടാന്‍ മല്‍സരിച്ചു. വെയിലിനെ തോല്‍പിച്ച് ആവേശത്തിരയിളക്കത്തോടെ അത്യന്തം വീറും വാശിയും നിറഞ്ഞ മല്‍സരങ്ങള്‍ വൈകീട്ട് ഏഴു മണിവരെ നീണ്ടു.
100 മീറ്റര്‍, 50 മീറ്റര്‍, 400 മീറ്റര്‍, 500 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മല്‍സരങ്ങളില്‍ സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച പങ്കാളിത്തമാണുണ്ടായത്. ലോങ്ജംപ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലും വാശിയേറിയ മല്‍സരം നടന്നു. 500 മീറ്റര്‍ ഓടി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ആര്യലക്ഷ്മി ശ്രീകുമാറിന് കാണികള്‍ ആശംസകള്‍ ചൊരിഞ്ഞു. ഒപ്പം മറ്റ് ഇനങ്ങളായ 50 മീറ്ററില്‍ നവനീത് നടരാജ്, മൊഹമ്മദ് സെയിന്‍, രാഹുല്‍നാഥ്, 1500 മീറ്റര്‍: പുരമ്പാരില്‍ ഫൈസല്‍, പോള്‍ ജോസ്, നജീബ്, 1500 മീറ്റര്‍: റിലെ സിജി വര്‍ഗീസ്, സാന്‍ഡി മാത്യു, ദിനേശ്, ലോങ് ജംപ്: ബാബു, ഷാനില്‍, ജയകുമാര്‍, ഷോട്ട്പുട്ട്: ദിലീപ്, ജയകുമാര്‍, മാത്യു പോള്‍ എന്നിവരും വിജയികളായി.
സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായവര്‍ക്കൊപ്പം കായികമേളയുടെ വിജയത്തിനുവേണ്ടി 50ഓളം കോ-ഓര്‍ഡിനേറ്റര്‍മാരാണ് പ്രവര്‍ത്തിച്ചത്. കാലത്ത് എട്ടുമണിമുതല്‍ ഗ്രൗണ്ടില്‍ വര്‍ണരാചികള്‍ വിരിഞ്ഞ തരത്തില്‍ എല്ലാവരും ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞാണ് എത്തിയത്. എല്ലാ വിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. വൈവിധ്യമാര്‍ന്ന കലാമല്‍സരങ്ങള്‍ നടത്തിയതിലൂടെ സമാജം അംഗങ്ങളുടെ മനസ്സുകളിലേക്ക് ഉണര്‍വിന്‍െറയും ഉന്മേഷത്തിന്‍െറയും നിമിഷങ്ങളാണ് മല്‍സരവേദികളില്‍ കാണാന്‍ കഴിഞ്ഞത്. ജനറല്‍ കണ്‍വീനര്‍ സജുകുമാറാണ് മല്‍സരത്തിന് നേതൃത്വം നല്‍കിയത്. - See more at: http://www.madhyamam.com/news/214866/130225#sthash.mcR1WZKL.dpuf
Thursday, February 21, 2013
Monday, February 11, 2013
Sunday, February 10, 2013
ഇനി നാടക രാവുകള്‍...
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഫ. നരേന്ദ്ര പ്രസാദ് സ്മാരക നാടക മത്സരത്തിന് ഇന്ന് തിരശ്ശീല ഉയരും. ഒട്ടനവധി നാടക പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി നാടകാവതരണങ്ങള്‍ക്കും സാക്ഷികളായ ബഹ്റൈനിലെ നാടക പ്രവര്‍ത്തകര്‍ക്ക് അടുത്ത വ്യാഴാഴ്ച വരെ ഇനി നാടകാസ്വാദനത്തിന്‍െറ വേറിട്ട രാവുകളാണ്. അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് ഇത്തവണ മത്സരത്തിന് എത്തുന്നത്. നൂറോളം നാടക പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു മാസക്കാലത്തോളം നടത്തിയ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് ഏഴു നാടകങ്ങള്‍ അരങ്ങിലെത്തുന്നത്. 30 മുതല്‍ അമ്പതു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക. പ്രവേശം സൗജന്യമാണ്.
മികച്ച നാടകാവതരണം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും. ഇതോടൊപ്പം ബാലതാരം, പശ്ചാത്തല സംഗീതം, ചമയം, പ്രകാശ നിയന്ത്രണം, രംഗ സജീകരണം എന്നിവക്കും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടില്‍നിന്നുള്ള നാടക രംഗത്തെ വിദഗ്ധരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. ജ്യുറിയുടെ പ്രത്യേക പരാമര്‍ശം നേടുന്ന സമാജം അംഗങ്ങളായ നാടക രചയിതാക്കളെയും ആദരിക്കും.
ഉദ്ഘാടന ദിവസമായ ഞായറാഴ്ച രാത്രി 8.30ന് മിജോഷ് മൊറാഴയുടെ ബ്ളാങ്കറ്റ് എന്ന നാടകമാണ് അവതരിപ്പിക്കുക. തിങ്കളാഴ്ച രാത്രി എട്ടിന് ഷാജഹാന്‍ പത്തനാപുരത്തിന്‍െറ ഉടല്‍ മുറിവുകള്‍ എന്ന നാടകവും ഒമ്പതിന് സുജിത് കുമാറിന്‍െറ സമയവും അരങ്ങേറും. ചൊവ്വാഴ്ച രാത്രി എട്ടിന് ജോസ് ആന്‍റണിയുടെ നിര്‍മാല്യവും ഒമ്പതിന് കെ. വി. പ്രകാശന്‍െറ ഒഴിവുകാലത്തെ കളിയും വേദിയിലെത്തും. ബുധനാഴ്ച രാത്രി എട്ടിന് ഉമ്മര്‍ കൊയിലില്‍ ഒരുക്കുന്ന ഭാരത പുരിയിലെ പെണ്‍ ചന്തയും ഒമ്പതിന് കെ.ആര്‍. ചന്ദ്രന്‍െറ മരുഭൂമിയിലെ ഇലകളുമാണ് മത്സരത്തിന് എത്തുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് മത്സരത്തിന്‍െറ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലം നിരവധി നാടക പ്രവര്‍ത്തനങ്ങളാണ് സമാജത്തില്‍ നടന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. അശ്വമേധം, ടപ്പുവിന്‍െറ ആര്‍ച്ച, ചോരണ കൂര, കനലാട്ടം തുടങ്ങിയ നാടകങ്ങളും ദരിദ്ര വാസി, ബൊമ്മനഹള്ളിയിലെ കിന്നര യോഗി തുടങ്ങിയ കുട്ടികളുടെ നാടകങ്ങളും സമാജത്തില്‍ അരങ്ങേറി. ഇതോടൊപ്പം പ്രമുഖ നാടക സംവിധായകന്‍ മനോജ് നാരായണന്‍െറ നേതൃത്വത്തില്‍ നടന്ന നാടക പരിശീലന കളരിയും കാവാലം നാരായണപ്പണിക്കര്‍ അണിയിച്ചൊരുക്കിയ ഭഗവദജ്ജുകം എന്ന സംസ്കൃത നാടകവും വേറിട്ട് നിന്നു. നൂറോളം കുട്ടികളാണ് പോയ വര്‍ഷം വിവിധ നാടകങ്ങളിലൂടെ സമാജം അരങ്ങില്‍ എത്തിയത്. നാട്ടിലെ നാടക പ്രവര്‍ത്തകരെ ആദരിക്കുന്നതിന്‍െറ ഭാഗമായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭരത് മുരളി സ്മാരക നാടക പുരസ്കാരം കഴിഞ്ഞാഴ്ച തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രശസ്ത നടി കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടക മത്സരവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091), സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത് (36044417) എന്നിവരുമായി ബന്ധപ്പെടണം.

