എക്കാലവും കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും കാലോചിതമായി ആദരിക്കുകയും ചെയ്യുന്നതില്‍ എന്നും മാതൃകയും ഒപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ബഹ്‌റൈന്‍ കേരളീയ സമാജം ഇത്തവണ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത്
നാടക-സീരിയല്‍-സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരി ശ്രീമതി.കുട്ട്യേടത്തി വിലാസിനിക്ക്
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013 നല്‍കി ആദരിക്കുകയാണ് തിരുവനന്തപുരം എഞ്ചിനിയേഴ്സ് ഹാളില്‍ ഫെബ്രുവരി ഒന്നാം തീയതി (വെള്ളിയാഴ്ച ) ആറുമണിക്ക് നടക്കുന്ന പുരസ്കാര ദാനചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രീ.കെ.സി.ജോസഫ് , ശ്രീ.ഷിബു ബേബി ജോണ്‍ , ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ , ശ്രീ.എം.എ.ബേബി
സൂര്യ കൃഷ്ണമൂര്‍ത്തി , പ്രൊഫ. അലിയാര്‍ ഉള്‍പ്പടെ അനവധി കലാസാംസ്കാരിക നായകര്‍ പങ്കെടുക്കുന്നു
തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു..................
Pages
▼
Wednesday, January 30, 2013
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013
എക്കാലവും കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും കാലോചിതമായി ആദരിക്കുകയും ചെയ്യുന്നതില്‍ എന്നും മാതൃകയും ഒപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ബഹ്‌റൈന്‍ കേരളീയ സമാജം ഇത്തവണ കലാരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത്
നാടക-സീരിയല്‍-സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരി ശ്രീമതി.കുട്ട്യേടത്തി വിലാസിനിക്ക്
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഭരത് മുരളി പുരസ്കാരം 2013 നല്‍കി ആദരിക്കുകയാണ് തിരുവനന്തപുരം എഞ്ചിനിയേഴ്സ് ഹാളില്‍ ഫെബ്രുവരി ഒന്നാം തീയതി (വെള്ളിയാഴ്ച ) ആറുമണിക്ക് നടക്കുന്ന പുരസ്കാര ദാനചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രീ.കെ.സി.ജോസഫ് , ശ്രീ.ഷിബു ബേബി ജോണ്‍ , ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ , ശ്രീ.എം.എ.ബേബി
സൂര്യ കൃഷ്ണമൂര്‍ത്തി , പ്രൊഫ. അലിയാര്‍ ഉള്‍പ്പടെ അനവധി കലാസാംസ്കാരിക നായകര്‍ പങ്കെടുക്കുന്നു
തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു..................
Tuesday, January 29, 2013
കേരളീയ സമാജം പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്കാരം കുട്ട്യേടത്തി വിലാസിനിക്ക്
പ്രഥമ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പ്രഥമ ഭരത് മുരളി സ്മാരക നാടക പുരസ്കാരം പഴയകാല നാടക നടി കുട്ട്യേടത്തി വിലാസിനിക്ക്.
അരലക്ഷം രൂപയും മെമന്‍േറായും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വജീവിതം നാടകത്തിന് സമര്‍പ്പിച്ച് നാടകാസ്വാദകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ പല നാടക കലാകാരന്മാരും പിന്നീട് ജീവിത സായാഹ്നങ്ങളില്‍ അരങ്ങൊഴിഞ്ഞ് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കാന്‍ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സൂര്യ കൃഷ്ണമൂര്‍ത്തി ചെയര്‍മാനും പ്രഫ. അലിയാര്‍, പി.വി. വിശ്വന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പ്രഥമ പുരസ്കാരം നിര്‍ണയിച്ചത്. ചലച്ചിത്ര രംഗത്ത് എത്തുന്നതിന് മുമ്പ് വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങളെ തന്‍െറ അഭിനയ മികവുകൊണ്ട് അനശ്വരമാക്കിയ നാടക കലാകാരിയാണ് കുട്ട്യേടത്തി വിലാസിനിയെന്ന് ജൂറി വിലയിരുത്തി.
തിരുവനന്തപുരത്ത് നടക്കുന്ന പുരസ്കാര സമര്‍പണ ചടങ്ങില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, ഷിബു ബേബിജോണ്‍, മുന്‍ മന്ത്രി എം.എ. ബേബി, സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്‍റ് വി.കെ. പവിത്രന്‍, സെക്രട്ടറി ആഷ്ലി ജോര്‍ജ്, മനോഹരന്‍ പാവറട്ടി, ശിവകുമാര്‍ കൊല്ലറോത്ത്, ജയന്‍ എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
Friday, January 25, 2013
ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത്താണിയായി ബി.കെ.എസ് ഹെല്‍പ് ലൈന്‍
ബഹ്റൈന്‍ കേരളീയ സമാജം സാമൂഹിക സേവന മേഖല ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ ആരംഭിക്കുന്നു. സമാജത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ബ്ളോക്കില്‍ ഇന്നുമുതല്‍ ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനകം നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഹൈല്‍പ്ലൈന്‍ ആരംഭിക്കുന്നത്.
വൈകുന്നേരം ആറു മുതല്‍ ഒമ്പത് മണിവരെ ഓഫീസ് പ്രവര്‍ത്തിക്കും. 39398598 എന്ന നമ്പറില്‍ വിളിച്ചാല്‍ ഏത് സമയവും ഹെല്‍പ്ലൈന്‍െറ സഹായം ലഭ്യമാകും. കെ. ജനാര്‍ദനനന്‍െറ നേതൃത്വത്തില്‍ വിവിധ വിംഗുകളായാണ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തിക്കുക. ബിജി ശിവകുമാറിന്‍െറ നേതൃത്വത്തിലുള്ള കൗണ്‍സലിങ് കേന്ദ്രത്തില്‍ 14 വനിതകളും 17 പുരുഷന്മാരുമുണ്ട്. ലീഗല്‍ എയിഡ് സെന്‍ററിന്‍െറ ചുമതല അഡ്വ. വി.കെ. തോമസിനാണ്. എംപ്ളോയ്മെന്‍റ് സെന്‍ററിന് എം.കെ. സിറാജുദ്ദീനും എം.കെ. മാത്യൂവും നേതൃത്വം നല്‍കും. മൃതദേഹങ്ങള്‍ അയക്കുന്നത് ഉള്‍പ്പെടെ മാനുഷിക സഹായങ്ങള്‍ ബി.കെ.എസ് ചാരിറ്റി കമ്മിറ്റിയാണ് ലഭ്യമാക്കുക. എന്‍. ഗോവിന്ദന്‍, കെ. ജനാര്‍ദനന്‍, എം.കെ. സിറാജുദ്ദീന്‍ എന്നിവരാണ് അംഗങ്ങള്‍.
താമസം നഷ്ടപ്പെട്ട് ദുരിതത്തിലാകുന്നവര്‍ക്ക് അടിയന്തരമായി അഭയം നല്‍കുന്നതിനും സംവിധാനം ഒരുക്കും. ഉദാരമതികളുടെ സംഭാവന ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക. എംബസി അധികൃതര്‍ പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ സമാജം ആക്ടിങ് പ്രസിഡന്‍റ് വി.കെ. പവിത്രന്‍, ജന. സെക്രട്ടറി ആഷ്ലി ജോര്‍ജ്, നാദബ്രഹ്മം മ്യൂസിക് ക്ളബ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ്, സ്പോര്‍ട്സ് കണ്‍വീനര്‍ കെ. സജുകുമാര്‍, ഹെല്‍പ് ഡസ്ക് കണ്‍വീനര്‍ കെ. ജനാര്‍ദനന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത്, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ എന്‍. ഗോവിന്ദന്‍, എം.കെ. സിറാജുദ്ദീന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവട്ടറി എന്നിവര്‍ പങ്കെടുത്തു.
Tuesday, January 22, 2013
ബഹ്‌റൈന്‍ കേരളീയ സമാജം കായിക മത്സരം സംഘടിപ്പിക്കുന്നു
ബഹ്‌റൈന്‍ കേരളീയ സമാജം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കായിക മത്സരങ്ങള്‍ക്ക് പുനര്‍ജനി 1600 ഓളം സമാജം അംഗങ്ങളെ അഞ്ചു ഗ്രൂപ്പായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് .സബ് ജൂനിയര്‍ ,ജൂനിയര്‍,സീനിയര്‍ എന്നീ വിഭാഗത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തരം തിരിക്കും .പുരുഷന്മാരെ 40 വയസ്സിനു മുകളിലും താഴെയുമായി തരം തിരിക്കും .സ്ത്രീകള്‍ക്ക് പ്രായ പരിധിയുടെ അടിസ്ഥാനം ബാധകമല്ല .
വിപുലമായ ക്രമീകരണങ്ങളാ ണ് കായിക ദിനവുമായി ബന്ധപ്പെട്ട് ആലോചിക്കുന്നത് എന്ന് ആക്ടിംഗ് പ്രസിടന്റ്റ് വി. കെ .പവിത്രന്‍,സമാജം സെക്രട്ടറി ആഷ്ലി ജോര്‍ജ് , എന്നിവര്‍ അറിയിച്ചു .കെ എസ് സജു കുമാര്‍ ജനറല്‍ കണ്‍ വീനറായി വിപുലമായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കി .
കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി
കേരളീയ സമാജത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈമാസം 25ന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നവര്‍ക്ക് മത്സരിക്കാം. ഫെബ്രുവരി ഏഴാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. പിന്നീട് അന്തിമ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ജനറല്‍ ബോഡി തീയതി പ്രഖ്യാപിക്കുകയുമാണ് നടപടി ക്രമം.
Monday, January 14, 2013
അക്ഷരമുറ്റം - കളിയരങ്ങ് 2013
ബി.കെ.എസ്. മലയാളം പാഠശാലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി അക്ഷരമുറ്റം - കളിയരങ്ങ് 2013 എന്ന പേരില്‍ 3 ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു.മാതൃ ഭാഷപഠനത്തിനും , സാംസ്കാരിക മുല്യങ്ങളുടെയും നേരറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുവേണ്ടി വര്‍ഷങ്ങളായി തുടരുന്ന പാഠശാലയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അക്ഷരമുറ്റം എന്ന ആശയം മുന്നോട്ടു വച്ച് കുട്ടികള്‍ക്കുവേണ്ടി ശില്‍പ്പശാല തുടങ്ങിയിട്ടുള്ളത് .
കുട്ടികളുടെ സര്‍ഗശേഷി പുറത്ത് കൊണ്ടുവരുവാനും പ്രോത്സഹനം നല്‍കുകയും ചെയ്യുന്നു .പ്രവാസ ലോകത്തെ കുട്ടികള്‍ക്ക് കേരളത്തില്‍ നിന്ന് അന്യമാകുന്ന ചിലത് നേടിയെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതു . ഈ അവസരം നഷ്ട്ടപ്പെടുത്താതെ
കുട്ടികളെ ക്യാമ്പിന്റെ ഭാഗമാക്കണം . " കുട്ടികള്‍ രചിക്കുന്ന കേരളം " നല്ല പാഠം " അതാണ് ഈ ക്യാമ്പിന്റെ പര്യവസാനത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് ജനുവരി 24, 25, 26, എന്നി തിയതികളിലായി രാവിലെ 10 മണി മുതല്‍ വൈകീട്ടു 5 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.ക്യാമ്പ് നയിക്കുന്നവര്‍ - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും, ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊ.എസ്. ശിവദാസ് മാഷും( 100 ല്‍ പ്പരം ബാലസാഹിത്യകൃതികള്‍ രചിക്കുകയും, ദിനപ്രതി കുട്ടുകള്‍ക്ക് വേണ്ടി ക്ലാസുകള്‍ എടുക്കുകയും , സാംസ്കാരിക അവബോധം കുട്ടികളില്‍ ജനിപ്പിക്കുന്ന തരത്തില്‍ കുരുന്നു മനസുകലിലേക്ക് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു )- ആലപ്പുഴയിലുള്ള നാടന്‍ ശാസ്ത്ര കലാ സാംസ്‌കാരിക കേന്ദ്രമായ ചിക്കുസ് കളിയരങ്ങിലെ പ്രവര്‍ത്തകരായ ചിക്കുസ് ശിവന്‍ മാഷ്, എം.കെ.രവിപ്രസാദ്(സാംസ്കാരിക നാടന്‍ കലകളിളുടെ കുട്ടികളെ കേരള തനിമയും , പൈതൃകങ്ങളും വരച്ചുകാട്ടിയും , അഭിനയിപ്പിച്ചും
പുതിയ ഒരു ലോകത്തേക്ക് കുട്ടികൊണ്ടുപോകുന്നു ) - എന്നിവരാണ്
Friday, January 4, 2013
ലോഗോ
ബഹ്‌റൈന്‍ കേരളീയ സമാജം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കായിക മത്സരങ്ങള്‍ക്ക് പുനര്‍ജനി 1600 ഓളം സമാജം അംഗങ്ങളെ അഞ്ചു ഗ്രൂപ്പായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് .സബ് ജൂനിയര്‍ ,ജൂനിയര്‍,സീനിയര്‍ എന്നീ വിഭാഗത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തരം തിരിക്കും .പുരുഷന്മാരെ 40 വയസ്സിനു മുകളിലും താഴെയുമായി തരം തിരിക്കും .സ്ത്രീകള്‍ക്ക് പ്രായ പരിധിയുടെ അടിസ്ഥാനം ബാധകമല്ല .
വിപുലമായ ക്രമീകരണങ്ങളാ ണ് കായിക ദിനവുമായി ബന്ധപ്പെട്ട് ആലോചിക്കുന്നത് എന്ന് ആക്ടിംഗ് പ്രസിടന്റ്റ് വി. കെ .പവിത്രന്‍,സമാജം സെക്രട്ടറി ആഷ്ലി ജോര്‍ജ് , എന്നിവര്‍ അറിയിച്ചു .കെ എസ് സജു കുമാര്‍ ജനറല്‍ കണ്‍ വീനറായി വിപുലമായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കി .
കായിക മത്സരത്തിനു അനുയോജ്യമായ ലോഗോയും അഞ്ചു ടീമുകള്‍ക്ക് അനുയോജ്യമായ പേരുകളും ക്ഷണിക്കുന്നു തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് പേരുകള്‍ക്കും സമ്മാനവും നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു .
വിശദ വിവരങ്ങള്‍ക്ക് ഇന്‍ ഡോര്‍ ഗെയിം സെക്രട്ടറി സതീഷ് 39407702