Pages

'എന്റെ കേരളം' ഫോട്ടോപ്രദര്‍ശനം

എന്റെ കേരളം ഫോട്ടോപ്രദര്‍ശനം ഇന്ന് ആരംഭിക്കും ബഹറിന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷം പൂവിളി ‘12 ന്റെ ഭാഗമായി എന്റെ കേരളം ഫോട്ടോ പ്രദര്‍ശനം നടക്കും. കേരളവുമായി ബന്ധപ്പെട്ട 100 ഫോട്ടോകളാണ്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം ഇന്നു (27/8/12) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. കേരളത്തിന്റെ പ്രഭാതകിരണങ്ങള്‍ മുതല്‍ സൂര്യാസ്ഥമനം വരെ പ്രദര്‍ശനത്തിലുണ്ട്. പച്ചപ്പു നിറഞ്ഞ കാടുംവയലും, മനോഹരമായ കുന്നുകളും, ശാന്തസുന്ദരമായ അരുവികളും പുഴകളും പ്രദര്‍ശനത്തിലുണ്ട്. കേരളത്തിലെ ആഘോഷങ്ങളുടേയും തതന്‍ കലാരൂപങ്ങളുടേയും ഫോട്ടോകള്‍ പ്രദര്‍ശനത്തിന്‍ മാറ്റുകൂട്ടുന്നു. ബി.കെ. എസ്. ഫോട്ടോഗ്രാഫി ക്ലബാണ്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. നാളെയും മറ്റെന്നാളും പ്രദര്‍ശനം തുടരും. പ്രവേശനം എല്ലാവര്‍ക്കും സൌജന്യമാണ്‍.

Saturday, August 25, 2012

ഗൃഹാതുരത്വമുണര്‍ത്തി ഓണം ഘോഷയാത്ര

ഓണാഘോഷത്തിന്‍െറ നിറവില്‍ കേരളീയ സമാജത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്ര ഗൃഹാതുരത്വമുണര്‍ത്തി. കേരളത്തനിമയുടെ നേര്‍ക്കാഴ്ചകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ചലിച്ചു തുടങ്ങിയപ്പോള്‍ തെങ്ങുകളും നെല്‍വയലുകളുമില്ലെങ്കിലും കായലും ചെമ്മണ്‍ പാതകളുമില്ലെങ്കിലും കേരളത്തിന്‍െറ തെരുവിലൂടെ നടന്നു നീങ്ങുന്ന പോലെ ജനം മനം നിറയെ ആസ്വദിച്ചു. വാദ്യ മേളങ്ങളും മുത്തുക്കുടയും ആനയും കാളയും കരകാട്ടവും പോരാഞ്ഞ് ‘സദ്യ’യുമൊരുക്കിയിരുന്നു ഘോഷയാത്രയില്‍. കണ്‍നിറയെ കണ്ടതിനും മനം നിറയെ ആസ്വദിച്ചതിനും പുറമെ ‘സദ്യ’ കൂടി കണ്ടതോടെ കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വയറു നിറഞ്ഞ പ്രതീതിയായി... നാല് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്ന ഘോഷയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സമാജം പ്രസിഡന്‍റ് ഫ്ളാഗ് ഓഫ് ചെയ്തപ്പോള്‍ സന്ധ്യയായിരുന്നു. സമാജം ലേഡീസ് വിങായിരുന്നു മുന്‍നിരയില്‍. കേരളീയ വേഷമണിഞ്ഞ് മുത്തുക്കുടയും താലവും ഉണ്ണിയാര്‍ച്ചയും ലക്ഷ്മിയും തിരുവാതിരയും ഒപ്പനയുമെല്ലാം അണിനിരത്തി തരുണികള്‍ തങ്ങളുടെ ഊഴം കേമമാക്കി. തൊട്ടുപിന്നില്‍ സമാജം പാഠശാലയിലെ 200ഓളം കുട്ടികള്‍ വേഷപ്പകര്‍ച്ചയില്‍ നിറഞ്ഞാടി. വിവിധ ഗ്രൂപ്പുകളിലായി വേഷ വൈവിധ്യം കൊണ്ട് പാഠശാലയിലെ കുരുന്നുകള്‍ ശ്രദ്ധേയമായി. ചിത്രകലാ ക്ളബ്ബിന്‍െറ ഓണ സദ്യയായിരുന്നു പിന്നീട്. സദ്യ കഴിഞ്ഞതോടെ മാവേലിക്കര കാളയും കുത്തിയോട്ടവും വരവായി. തിരുവല്ലക്കാരുടെ പടയണിയും ആചാര വേഷങ്ങളും കടന്നുവന്നതോടെ സമാജം കലാ വിഭാഗം ഗ്രൂപ്പുകളുടെ ആനയും കരയാട്ടവും പുലിക്കളിയും അമ്മന്‍കുടവും ചെണ്ടമേളവും അണിനിരന്നു. തുടര്‍ന്ന് ഫിലിം ക്ളബ്ബിന്‍െറ ഷൂട്ടിങ് ലൊക്കേഷനും ഇന്‍ഡോര്‍ ഗെയിംസിന്‍െറ മതസൗഹാര്‍ദത്തിന്‍െറയും കഥകളിയുടെയുമെല്ലാം കാഴ്ചകള്‍ ഒരുക്കി. ഔര്‍ ക്ളിക്സ് ഗ്രൂപ്പ്സ് ഒരുക്കിയത് ’80കളിലെ കേരളത്തെയാണ്. പൊലീസും കര്‍ഷകനും മത്സ്യത്തൊഴിലാളിയും ഐസ് മിഠായി വില്‍പനക്കാരനുമെല്ലാം അണിനിരന്നപ്പോള്‍ അനുവാചകര്‍ക്ക് കേരളത്തില്‍ എത്തിയ പ്രതീതിയായി. വടകര സൗഹൃദ വേദിയുടെ ഇളനീര്‍ വരവ് മറ്റൊരു ആകര്‍ഷകമായി. തെയ്യവും ഉണ്ണിയാര്‍ച്ചയും പഴശ്ശിരാജയും വേലുത്തമ്പി ദളവയും പഴശ്ശി രാജയും കുഞ്ഞാലിമരക്കാരും തച്ചോളിയും കോമരവുമെല്ലാം കടത്തനാടന്‍ ചരിത്രത്തിന്‍െറ നേര്‍രേഖയായി. ഗ്രൂപ്പ് വിഭാഗം മത്സരത്തില്‍ ബി.കെ.എസ് ബാഡ്മിന്‍റണ്‍ വിങ് ഒന്നാം സ്ഥാനവും വടകര സൗഹൃദ വേദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫ്ളോട്ടുകളില്‍ മയൂരി ഹോള്‍ഡിങ് കമ്പനി തൊഴിലാളികള്‍ ഒന്നാം സ്ഥാനവും ബി.കെ.എസ് ചിത്രകലാ ക്ളബ്ബ് രണ്ടാം സ്ഥാനവും നേടി. പത്തനംതിട്ടക്കാരുടെ പടയണിഗ്രൂപ്പിനും വടകര സൗഹൃദ വേദിയുടെ തെയ്യത്തിനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു. ബാഡ്മിന്‍റണ്‍ വിങ്ങിന്‍െറ മാവേലിയും വടകര സൗഹൃദവേദിയുടെ ഉണ്ണിയാര്‍ച്ചയും ഔര്‍ ക്ളിക്സിന്‍െറ പൊലീസും മലയാളം പാഠശാലയുടെ വാമനനും വേഷങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഘോഷയാത്രയെ തുടര്‍ന്ന് വിവേകാനന്ദന്‍െറ ഗാനമേളയുമുണ്ടായിരുന്നു.

Sunday, August 19, 2012

പായസ മേള


ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷ പരിപാടിയായ "പൂവിളിയുടെ " ഭാഗമായി ആഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് "ലുലു പായസ മേള " വെത്യസ്തവും സ്വാദിഷ്ടവുമായ പായസവുമായി മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഈ 39175977 നംബറിലേക്ക് വിളിക്കാം.

Wednesday, August 15, 2012

സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 11 ദിനങ്ങള്‍ നീളുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ബുധനാഴ്ച കൊടിയേറ്റം. ഇന്ന് വൈകീട്ട് 7.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് ഓണാഘോഷത്തിന്‍െറയും കൊടിയേറ്റം. ഈമാസം 20ന് നടക്കുന്ന കൊല്ലം ഫെസ്റ്റോടെയാണ് ഈ വര്‍ഷത്തെ പൂവിളി 2012ന് തുടക്കമാവുക. തുടര്‍ന്നുള്ള 10 ദിനങ്ങള്‍ കലയുടെ മേളപ്പെരുക്കം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിനം രാവിലെ 10 മുതല്‍ ലുലു അത്തപ്പൂക്കള മത്സരമാണ്. വൈകീട്ട് 7.30ന് പൂവിളി 2012ന്‍െറ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് പ്രീതി വാര്യറും തുഷാര്‍ മുരളീകൃഷ്ണയും ഒരുക്കുന്ന ഗാനമേളയുണ്ടാകും. 21ന് വൈകീട്ട് എട്ടിന് ‘ഈദ്’ ആഘോഷമാണ്. പട്ടുറുമാല്‍ ടീമായ ഹനീഫ് നമ്പറാണി, അജയന്‍, നസീബ കാസര്‍കോട് എന്നിവര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ടാണ് ഈദ് ആഘോഷത്തിന്‍െറ ആകര്‍ഷകം. 22ന് 7.30ന് ആവണിപ്പൊന്നൂഞ്ഞാല്‍ പരിപാടിയില്‍ സംഗീത നൃത്താവിഷ്കാരം നടക്കും. അന്നുതന്നെ എട്ടിന് മാജിക് പ്രതിഭ അമ്മുവിന്‍െറ മാജിക് ഷോയും അരങ്ങേറും. 23ന് വൈകീട്ട് എട്ടിന് നടക്കുന്ന പാലക്കാട് ഫെസ്റ്റില്‍ ബാലഭാസ്കറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നടക്കും. 24ന് വൈകീട്ട് നാലിന് വര്‍ണാഭമായ ഘോഷയാത്ര അരങ്ങേറും. കേരളത്തിന്‍െറ തനത് സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രയില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍െറ ഗാനമേളയുണ്ടാകും. 25ന് വൈകീട്ട് ആറിനാണ് പായസമേള. നാദബ്രഹ്മം അവതരിപ്പിക്കുന്ന ഗ്രാമീണ ഗാനങ്ങളും ഓണ, നാടോടി നൃത്തങ്ങളും പായസമേളക്ക് മാറ്റ് കൂട്ടും. 26ന് വൈകീട്ട് 7.30ന് തിരുവാതിര മത്സരവും നൃത്താവിഷ്കാരവും നാടന്‍ പാട്ടുകളുമുണ്ടാകും. 27ന് വൈകീട്ട് 7.30ന് നാടക ഗാനങ്ങള്‍ക്കൊപ്പം ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ‘ആണുങ്ങളില്ലാത്ത വീട്’ നാടകവും അരങ്ങേറും. ഉത്രാട ദിവസമായ 28ന് പരിപാടികളില്ല. 29ന് വൈകീട്ട് ഏഴ് മുതല്‍ നാടന്‍ മേളയാണ്. ഗ്രാമീണ കളികള്‍, ഫാമിലി ഗെയിമുകള്‍, നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, സംഘക്കളികള്‍, കബഡി, വടംവലി മത്സരങ്ങള്‍, നാടന്‍ പാട്ടുകള്‍, തംബോല, ‘എന്‍െറ കേരളം’ എന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയാണ് ഈ ദിനത്തിന്‍െറ ആകര്‍ഷകങ്ങള്‍. 30ന് വൈകീട്ട് ഏഴിന് മാവേലിക്കര ഫെസ്റ്റില്‍ ഫാഷന്‍ഷോ നടക്കും. തുടര്‍ന്ന് റിമിടോമിയും പ്രദീപ് ബാബുവും ജിന്‍സ് ഗോപിനാഥും ചേര്‍ന്നൊരുക്കുന്ന ഗാനവിരുന്നാണ്. 31ന് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥിയും അംബാസഡര്‍ മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയുമായിരിക്കും. എം.ജി. ശ്രീകുമാറും സിസിലി എബ്രഹാമും ശ്രീനാഥും ഒരുക്കുന്ന ഗാനമേളയും വേണു നരിയാപുരത്തിന്‍െറ മിമിക്സും അര്‍ച്ചന സുശീലനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രാമും സമാപന ദിനത്തെ ധന്യമാക്കും. സെപ്തംബര്‍ ഏഴിനാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യ ഒരുക്കിയിരിക്കുന്നത്. പൂക്കള മത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരെ കാത്ത് 150 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 100, 50 ഡോളറുകളുമാണ് സമ്മാനം. തിരുവാതിര മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 150 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 100 ഡോളറും സമ്മാനമുണ്ട്. പായസമേളയിലെ ജേതാക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും. 29 വരെയുള്ള പരിപാടികള്‍ വീക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗകര്യമുണ്ട്. അവസാന രണ്ട് ദിനങ്ങളിലെ (30, 31) പരിപാടി പാസ് മൂലം നിയന്ത്രിക്കും. അംഗങ്ങളും പുറത്തുള്ളവരും സമാജം ഓഫീസുമായി ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. ഓണ സദ്യയുടെ കൂപ്പണ്‍ ഈമാസം 20 മുതല്‍ വിതരണം ചെയ്യും. പരിപാടിയുടെ ആദ്യ ആറു ദിനങ്ങളുടെ പ്രായോജകര്‍ ബി.എഫ്.സിയും തുടര്‍ന്നുള്ള അഞ്ച് ദിനങ്ങളുടെത് യു.എ.ഇ എക്സ്ചേഞ്ചുമാണ്. ഡി. സലീം ജനറല്‍ കണ്‍വീനറും ബിജി ശിവകുമാര്‍, ബിനോജ് മാത്യൂ, ഹരീഷ് മേനോന്‍, സുനില്‍ എസ്. പിള്ള എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 39848091, 39125889 നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ മനോഹരന്‍ പാവറട്ടി, മുരളീധരന്‍ തമ്പാന്‍, ജയന്‍ എസ്. നായര്‍, സതീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Monday, August 13, 2012

കഥാ കാവ്യ സന്ധ്യ


ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്‌റ്റ് 13 തിങ്കളാഴ്‌ച വൈകിട്ട് 8 മുതല്‍ 9.30 വരെ സമാജം ഹാളില്‍ വെച്ച് കഥ കാവ്യ സന്ധ്യ സംഘടിപ്പിക്കുന്നു. രാജു ഇരിങ്ങല്‍, അനീഷ് കുറുപ്പ്, റെന്‍‌ജു എസ്. മുണ്ടയ്‌ക്കല്‍ എന്നിവര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും. ബാലചന്ദ്രന്‍ കൊന്നക്കാട്, ശശി കാട്ടൂര്‍, സെലാം കേച്ചേരി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കഥകളെ അവലോകനം ചെയ്‌തു കൊണ്ട് പ്രശസ്ഥ സാഹിത്യകാരന്‍ ബെന്യാമിനും കവിതകളെ അവലോകനം ചെയ്‌തു കൊണ്ട് സി. എസ്. പ്രശാന്ത് കുമാറും സംസാരിക്കും. സാഹിത്യവേദി സെക്രട്ടറി ശ്രീ. മുരളീധര്‍ തമ്പാന്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ ബാജി ഓടംവേലി സ്വാഗതവും പ്രസാദ് ചന്ദ്രന്‍ നന്ദിയും അറിയിക്കും. പരിപാടിയില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സാഹിത്യവേദി കണ്‍‌വീനര്‍ പ്രസാദ് ചന്ദ്രന്റെ (36372766) പക്കല്‍ നിന്നും ലഭിക്കും.

കേരളീയ സാമജത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു .ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സമാജത്തില്‍ അംബാസിഡര്‍ മോഹന്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തും. ബുധനാഴ്ച വൈകീട്ട് 7.30 മുതല്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കും .സമാജം നാദ ബ്രഹ്മത്തിന്‍െറ ആഭിമുഖ്യത്തില്‍ ദേശ ഭക്തി ഗാന സുധ നടക്കും. സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ 75ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഡോക്യു ഡ്രാമ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷകമായിരിക്കും. സ്വാതന്ത്ര്യ സമര ഏടുകളും ചരിത്രവും കോര്‍ത്തിണക്കിയ ‘മാ തുജെ പ്രണാം’ എന്ന ഡോക്യു ഡ്രാമ സംവിധാനം ചെയ്യുന്നത് പ്രശസ്ത നാടക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണനാണ്. സ്വാതന്ത്ര്യ സമരത്തിലെ വീര നായകരുടെ ചരിത്രവും ഉജ്വല സംഭവ വികാസങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ പുതുമയാര്‍ന്ന പരിപാടിയാണ് ‘മാ തുജെ പ്രണാം’. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ദേശ സ്നേഹികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവറട്ടിയുമായി ബന്ധപ്പെടണം (39848091)

കനലാട്ടം

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ നാടകം കനലാട്ടം 20ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അവതരിപ്പിക്കും. ആശാ മേനോന്‍ കൊടുങ്ങല്ലൂര്‍ ആണു രചന. സംവിധാനം: രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍. നാടകത്തിന്റെ തിരക്കഥ വിതരണവും പൂജയും നടന്നു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോജ് നാരായണന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലരോത്ത് പങ്കെടുത്തു.

‘പൂവിളി 2012’: മത്സരങ്ങള്‍ക്ക് രജിസ്ട്രഷന്‍ തുടങ്ങി

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്തു ദിന ഓണാഘോഷം ‘പൂവിളി 2012’ ന്‍െറ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓഗസ്റ്റ് 21മുതല്‍ 31വരെയാണ് ആഘോഷ പരിപാടികള്‍. എം.ജി. ശ്രീകുമാര്‍ , റിമി ടോമി എന്നിവരുടെ ഗാനമേളകള്‍ക്കൊപ്പം ഐഡിയ സറ്റാര്‍ സിങ്ങേഴ്സും അണിനിരക്കുന്നുണ്ട്. മാപ്പിള ഗാനങ്ങളുമായി നടക്കുന്ന ഈദ് ആഘോഷം ഇപ്രാവശ്യത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോയും ബാല ഭാസ്കര്‍ & ടീം അവതരിപ്പിക്കുന്ന ഫ്യൂഷനും ഒരുക്കിയിട്ടുണ്ട്. പത്തു ദിന ഓണാഘോഷ വിശദ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു . ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. തിരുവാതിര, അത്തപൂക്കളം, പായസമേള ഘോഷയാത്ര എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ സംഘടനകള്‍ വ്യക്തികള്‍ ഗ്രൂപ്പുകള്‍ കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 19ന് മുമ്പ് നിശ്ചിത ഫോറത്തില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രഷന്‍ സൗജന്യമായിരിക്കും. ഘോഷയാത്ര മത്സരത്തില്‍ ഗ്രൂപ്പുകള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം. വ്യക്തിഗത വേഷങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതിനായി പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിനും സംഘടനകള്‍, ഗ്രൂപ്പുകള്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും പങ്കെടുക്കാം. പായസമേള വ്യക്തിഗത മത്സരമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറകളില്‍ ബന്ധപ്പെടണം. തിരുവാതിര എ. കണ്ണന്‍- 36635473, ഘോഷയാത്ര ശിവകുമാര്‍ കൊല്ലരോത്ത്- 36044417, അത്തപ്പൂക്കളം ബിജു എം സതീഷ് 36045442, പായസമേള മോഹന പ്രസാദ് 39175977. പാലക്കാട്, മാവേലിക്കര, കൊല്ലം കൂട്ടായ്മകളാണ് മുഖ്യമായും പരിപാടികള്‍ അവതരിപ്പിക്കുന്നത്. സമാജം കലാകാരന്മാരുടെയും നൃത്ത്യാധ്യാപകരുടെയും നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും. തിരുവോണ നാളില്‍ സംഘടിപ്പിച്ചിരിക്കുന്ന നാടന്‍ മേള പൂവിളി 2012 ന്‍െറ പ്രത്യേകതയയിരിക്കും. നാടന്‍ കളികള്‍, ഫാമിലി ഗെയിംസ്,ഗ്രൂപ് ഗെയിമുകള്‍, വിവിധ കലാപരിപാടികള്‍, സ്റ്റാളുകള്‍, തംബോല ഗെയിം, വടം വലി തുടങ്ങി ഒട്ടേറെ നാടന്‍ കലാ കായിക വിനോദങ്ങള്‍ ഇതിന്‍ന്‍െറ ഭാഗമായി നടക്കും എം.കെ. സിറാജുദ്ദീന്‍െറ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ), ഡി .സലിം (39125889 ) എന്നിവരുമായി ബന്ധപ്പെടണം.

"പൂക്കളമത്സരം 2012 "

"പൂക്കളമത്സരം 2012 " ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി ആഗസ്റ്റ്‌ 20 തിങ്കളാഴ്ച 10 രാവിലെ 1 മണിമുതല്‍ മണി വരെ. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും,സ്ഥാപനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഏവര്‍ക്കും സ്വാഗതം

പൂവിളി 2012

ബഹറിന് കേരളീയ സമാജം ഓണാഘോഷം " പൂവിളി 2012 ' വിഭവ സമൃദ്ധമായ ഓണ കാഴ്ചകളും ആയി അണിഞ്ഞു ഒരുങ്ങുന്നു ..