Pages

Thursday, July 26, 2012

ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ് ഉദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബിന്റെ ഉദ്ഘാടനവും ക്വിസ് മത്സരവും 28ന് വൈകിട്ട് ഏഴു മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തിനുശേഷം ബഹ്റൈനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘ന്യൂസ് ഡസ്ക്” എന്ന പേരില്‍ വാര്‍ത്താധിഷ്ഠിത പ്രശ്നോത്തരി മത്സരം നടക്കും. പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന ടീമുകള്‍ അന്നേദിവസം ഏഴിന് സമാജത്തില്‍നടക്കുന്ന പ്രാഥമിക എഴുത്തു പരീക്ഷയില്‍ സംബന്ധിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ആറു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് എട്ടിന് ഫൈനല്‍ മത്സരം നടക്കും. വിദ്യാലയങ്ങള്‍, സാമൂഹിക-സാംസ്ക്കാരിക സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മൂന്നു പേര്‍ അടങ്ങുന്നതായിരിക്കണം ഒരു ടീം. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള ടീമുകള്‍ 27 രാത്രി 9ന് മുന്‍പായി സമാജം ഓഫിസില്‍ റജിസ്റ്റര്‍ ചെയേîണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848091 (മനോഹരന്‍ പാവര്‍ട്ടി), 39650857 (ഹരിദാസ് ബി. നായര്‍)

Tuesday, July 24, 2012

പൂവിളി 2012' ഒാഗസ്റ്റ് അവസാനം

ബഹ്റൈന്‍ കേരളീയ സമാജം ഓഗസ്റ്റ് അവസാനവാരം സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളായ ’പൂവിളി 2012നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലകള്‍, വിവിധ പ്രദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആയിരിക്കും ഓരോ ദിവസത്തെ പരിപാടികള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ഓണസദ്യ ഒരുക്കുന്നതിന് ഈ വര്‍ഷവും സംസ്ഥാന യുവജനോത്സവങ്ങള്‍ക്ക് സദ്യയൊരുക്കി പ്രശസ്തനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം, ഘോഷയാത്ര, തിരുവാതിര, പായസമേള എന്നീ ഇനങ്ങളിലാണ് പ്രധാനമായും മത്സരങ്ങള്‍. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ടീമുകള്‍ക്കും ഈ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയîണം. ബാല ഭാസ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത ഫ്യൂഷന്‍, റിമി ടോമി, പ്രദീപ് ബാബു എന്നിവര്‍ നയിക്കുന്ന ഗാനമേള, എം.ജി. ശ്രീകുമാര്‍, സിസിലി, ശ്രീനാഥ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, കോമഡി ഷോകള്‍, മാജിക് അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇതോടൊപ്പം സമാജത്തിലെ വിവിധ ഉപവിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍, വിവിധ നൃത്ത, നാടക സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. åഡി. സലീമാണ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍, ബിനോജ് മാത്യു, ഹരീഷ് മേനോന്‍, സുനില്‍ എസ്. പിള്ള, ബിജി ശിവകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഘോഷയാത്ര മത്സരം (ബിനോജ് മാത്യൂ 36665376), അത്തപ്പൂക്കളം (ബിജു എം.സതീഷ് 36045442), തിരുവാതിര (എ. കണ്ണന്‍ 36635473), പായസ മേള(മോഹന പ്രസാദ് 39175977), സമാജം ഘോഷയാത്ര (ശിവകുമാര്‍ കൊല്ലറോത്ത് 36044417) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍ കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടിയും ഓണസദ്യ കണ്‍വീനര്‍ എന്‍.കെ. മാത്യുവുമാണ്. ബഹ്റൈന്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരിക്കും ’പൂവിളി 2012 എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജും പറഞ്ഞു.

Friday, July 20, 2012

സമാജം സ്കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തനോദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഇന്നു വൈകിട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള അധ്യക്ഷത വഹിക്കും. ജനപ്രിയ നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘു ഗാനമേള, ’ചോരണ കൂര എന്ന നാടകം എന്നിവ അരങ്ങേറും. ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമ ലോഗോയുടെ അനാവരണവും നടക്കും. ഈ വര്‍ഷം വിപുലമായ പരിപാടികളാണ് സ്കൂള്‍ ഓഫ് ഡ്രാമ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നാടക പരിശീലന ശില്‍പശാലയ്ക്ക് മനോജ് നാരായണന്‍ നേത്യത്വം നല്‍കും. കേരള സംഗീത നാടക അക്കാദമിയുമായി åസഹകരിച്ച് നാടക രചന, സംവിധാനം, പ്രകാശ ശബ്ദ രംഗ നിയന്ത്രണം തുടങ്ങി നാടകത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, സമകാലീന വിഷയങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനോടൊപ്പം നവീന അരങ്ങിന്റെ സാധ്യതകളെ പരിചയപ്പെടുത്തുന്ന ശില്‍പശാല എന്നിവയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള പറഞ്ഞു. സമകാലിക ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിനോക്കുന്ന നാടകമാണ് ’ചോരണ കൂര. ജയപ്രകാശ് കുളൂര്‍ രചിച്ച നാടകം ദിനേഷ് കുറ്റിയിലാണ് സംവിധാനം ചെയîുന്നത്. ദിനേഷ് മാവൂര്‍ രംഗപടവും ഉണ്ണി ചെമ്മരത്തൂര്‍ പ്രകാശ നിയന്ത്രണവും ഹ്യഷികേഷ് ശിവ സംഗീത നിയന്ത്രണവും നിര്‍വഹിക്കുന്നു. രാജീവ് വെള്ളിക്കോത്ത്, ഹ്യദ്യ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിനേഷ് കുറ്റിയിലും ശ്രീക്കുട്ടി രമേഷുമാണ്. വിവരങ്ങള്‍ക്ക്: മനോഹരന്‍(39848091), ശിവകുമാര്‍ (6044417).

Wednesday, July 18, 2012

ചലച്ചിത്ര, ഫൊട്ടോഗ്രഫി ക്ലബുകള്‍ക്ക് തുടക്കമായി

ബഹ്റൈന്‍ കേരളീയ സമാജം ചലച്ചിത്ര-ഫൊട്ടോഗ്രഫി ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം സംവിധായകന്‍ എം.പി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധക്യഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷ്ലി ജോര്‍ജ്, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി, ക്ലബ് കണ്‍വീനര്‍മാരായ കെ.ഡി. മാത്യൂസ്, ഹരീഷ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 200 ഫോട്ടോകളുടെ പ്രദര്‍ശനം നടന്നു. റിഥമിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച അറബിക് ന്യത്തവും ബഹ്റൈന്‍ നര്‍ത്തകനായ ഖലീല്‍ അല്‍ അരാശ് അവതരിപ്പിച്ച കഥകും അരങ്ങേറി. ബഹ്റൈന്‍ സ്വദേശി ദീര്‍ഘനാളത്തെ പരിശീലനത്തോടെ ഒരു ഭാരതീയ ന്യത്ത രൂപം ശാസ്ത്രീയപരമായി അവതരിപ്പിച്ചത് കാണികളെ വിസ്മയിപ്പിച്ചു. എം.പി. സുകുമാരന്‍ നായരുമായി മുഖാമുഖവും അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായ രാമാനത്തിന്റെ പ്രദര്‍ശനവും നടത്തി.

സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും

അശ്വമേധം, ടിപ്പുവിന്‍െറ ആര്‍ച്ച എന്നീ നാടകാവതരണങ്ങളും നാടക പരിശീലന കളരികളും ജി.സി.സിതല റേഡിയോ നാടക മത്സരവും നാടകോത്സവങ്ങളുമടക്കം പോയ വര്‍ഷം അവിസ്മരണീയമാക്കിയ ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ തുടക്കമാകും. നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജനപ്രിയ നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘു ഗാനമേള യുമുണ്ടാകും. തുടര്‍ന്ന് ‘ചോരണ കൂര’ എന്ന നാടകം അരങ്ങേറും. ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ലോഗോയുടെ അനാവരണവും നടക്കും.വിപുലമായ പരിപാടികളാണ് ഈവര്‍ഷം സ്കൂള്‍ ഓഫ് ഡ്രാമ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക പരിശീലന ശില്‍പശാലയും ആരംഭിക്കുന്നുണ്ട്. മനോജ് നാരായണനാണ് ശില്‍പശാലക്കു നേതൃത്വം നല്‍കുന്നത്. കേരള സംഗീത നാടക അക്കാദമിയുമായി സാഹചരിച്ച് നാടക രചന, സംവിധാനം, പ്രകാശ ശബ്ദ രംഗ നിയന്ത്രണം തുടങ്ങി നാടകത്തിന്‍െറ പ്രധാന മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുതകും വിധം രൂപപ്പെടുത്തിയ നാടക പഠന പദ്ധതിക്കും ഈ അവസരത്തില്‍ തുടക്കമാകുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. സമകാലിക വിഷയങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നത്തിന് പരിശീലനം നല്‍കുന്നതോടൊപ്പം നവീന അരങ്ങിന്‍െറ സാധ്യതകളും പരിചയപ്പെടുത്തുകയാണ് നാടക ശില്‍പശാലകള്‍ വഴി സമാജം ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. സമകാലിക ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിനോക്കുന്ന നാടകമായ ‘ചോരണ കൂര’ ജയപ്രകാശ് കൂളൂരാണ് രചിച്ചത്. കാന്തന്‍െറയും കാന്തയുടെയും ജീവിതത്തിലെ മുഹൂര്‍ത്തങ്ങളിലൂടെ സമകാലിക സമൂഹത്തിലെ കുടുംബ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന നാടകത്തില്‍ കേന്ദ്ര കഥാപത്രങ്ങളായ കാന്തനേയും കാന്തയേയും അവതരിപ്പിക്കുന്നത് ദിനേഷ് കുറ്റിയിലും ശ്രീക്കുട്ടി രമേഷും ചേര്‍ന്നാണ്. ദിനേഷ് കുറ്റിയിലാണ് നാടകം സംവിധാനം ചെയ്യുന്നത്. ദിനേഷ് മാവൂര്‍ രംഗ പടവും ഉണ്ണി ചെമ്മരത്തൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷി കേഷ് ശിവ സംഗീത നിയന്ത്രണവും നിര്‍വഹിക്കുന്നു. രാജീവ് വെള്ളിക്കോത്ത്, ഹൃദ്യ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091 ) ശിവകുമാര്‍ കൊല്ലറോത്ത് (36044417 ) എന്നിവരുമായി ബന്ധപ്പെടണം

സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും പ്രവര്‍ത്തനോദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അമേരിക്കയിലെ ന്യൂപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടര്‍ ഖലീല്‍ അല്‍ അലാഷര്‍ കഥക് നൃത്തം അവതരിപ്പിക്കും. 

തുടര്‍ന്ന് റിഥമിക് ഡാന്‍സ് ഗ്രൂപ്പിന്റെ അറബിക് ഡാന്‍സും അരങ്ങേറും. 12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടോഗ്രഫര്‍മാരുടെ ഇരുന്നൂറോളം ഫൊട്ടോഗ്രഫി ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 

13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ ‘രാമാനം” എന്ന സിനിമാ പ്രദര്‍ശനവും തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖം പരിപാടിയും നടക്കും.

പ്രവേശനം സൌജന്യം. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം, പ്രഗല്‍ഭരുടെ വര്‍ക്ഷോപ്പുകള്‍, ഫൊട്ടോഗ്രഫിക് യാത്രകള്‍ എന്നിവകളാണ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. 

മാസം തോറും രണ്ടു സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായുള്ള മുഖാമുഖം, ഹ്രസ്വചിത്രമത്സരം, ചില്‍ഡ്രന്‍സ് ക്ളബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവയാണ് സിനിമാ ക്ളബിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫൊട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

കേരളീയ സമാജം പരിപാടിയില്‍ ബഹ്റൈന്‍ സ്വദേശിയുടെ നൃത്തം

മ.ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബഹ്റൈന്‍ സ്വദേശിയുടെ  ന്യത്തം അരങ്ങേറുന്നു. അമേരിക്കയിലെ നുപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടറായി പ്രവത്തിക്കുന്നå ഖലീല്‍ അല്‍ അലാഷര്‍ അവതരിപ്പിക്കുന്ന കഥക് ന്യത്തം ബഹറൈനിലെ ന്യത്ത ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. 

ഖലീല്‍ ആദ്യമായാണ് ബഹ്റൈനില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് റിത്മിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന അറബിക് ഡാന്‍സും അരങ്ങേറും. ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫോട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഇൌ മാസം 12ന് വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി.  ചലച്ചിത്ര സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍മുഖ്യാതിഥിയായിരിക്കും.

12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടൊഗ്രാഫര്‍മാരുടെ 200 ഫൊട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ രാമാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖവുമുണ്ടായിരിക്കും .പ്രവേശനവും
സൌജന്യമാണ്.  മലയാള സിനിമയിലെ നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സിനിമാ ക്ലബിന്റെåപ്രവര്‍ത്തനത്തോടനുബന്ധിച്ച് ബഹറൈന്‍ സന്ദര്‍ശിച്ചിട്ടൂണ്ട്്. കഴിഞ്ഞ വര്‍ഷം ബഹ്റൈനിലെ നിരവധി ഫോട്ടോഗ്രാഫര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ’ബ്യൂട്ടിഫുള്‍ ബഹ്റൈന്‍ ഫൊട്ടോഗ്രഫി മത്സരം ഏറെ പ്രശംസ നേടി. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം,ശില്പശാലകള്‍, ഫൊട്ടോഗ്രാഫിക് യാത്രകള്‍ എന്നിവ ഈ വര്‍ഷം അരങ്ങേറും. 

എല്ലാ മാസവും രണ്ട് സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായിയുള്ള മുഖാമുഖം, ഹ്രസ്വ ചിത്രങ്ങളുടെ മത്സരം, ചില്‍ഡ്രന്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവ സിനിമാ ക്ലബിന്റെ ഈ വര്‍ഷത്തെ പരിപാടികളായിരിക്കും. വിവരങ്ങള്‍ക്ക്: സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812).

ബാലസാഹിത്യ വേദി



ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന ബാലസാഹിത്യ വേദിക്ക് ജൂലൈ 11ബുധനാഴ്ച രാത്രി 8 മണിക്ക് തുടക്കം കുറിക്കുകയാണ്. കുട്ടികളുടെ ഭാഷാ പരിജ്ഞാനവും, സര്‍ഗ്ഗാത്മകമായ കഴിവുകളും, ഒരു സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലകഷ്യത്തോടെ ആരംഭിക്കുന്ന ബാലസാഹിത്യ വേദിയുടെ ആദ്യദിനത്തില്‍ ഒന്‍പത് കുട്ടികളാണ് വേദിയില്‍ എത്തുന്നത്.. സാരംഗ് ചന്ദ്ര, റിയാ ഗണേഷ് , നെവ് ലിന്‍ നോബിള്‍ എന്നിവര്‍ കഥകളും,നന്ദന ചന്ദ്ര, വൈഷ്ണവ് സന്തോഷ്‌, മാന്യ.എം.നായര്‍ എന്നിവര്‍ കവിതകളും,നിഹാരികാ രാം, അഭയ് രാജ്, ആരതി സത്യനാരായണന്‍ എന്നിവര്‍ പ്രസംഗങ്ങളും അവതരിപ്പിക്കും. എല്ലാവരുടേയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.