Pages

Friday, April 27, 2012

Graduation Ceremony

We(BKS Ladies Wing) are pleased to invite you to join us for the Graduation Ceremony of the Participants who completed the Basics 0f Counselling on 29th April 2012, 7.30 pm @ BKS Ramachandran Hall.

Thursday, April 19, 2012

കേരളീയ സമാജം മലയാള പാഠശാലയ്ക്കു തുടക്കം

ബഹ്റൈന്‍ കേരളീയ സമാജം മലയാള പാഠശാലയുടെ പുതിയ അധ്യയന വര്‍ഷത്തെ kക്ളാസുകള്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. മുപ്പതോളം ക്ലാസുകളിലായി എഴുനൂറിലധികം കുട്ടികളാണ് ഈ വര്‍ഷം മലയാള പാഠശാലയില്‍ ഭാഷാ പഠനത്തിനായി ചേര്‍ന്നിട്ടുള്ളത്. വൈകിട്ട്å ഏഴു മുതല്‍ എത്തിച്ചേര്‍ന്ന കുട്ടികളെ മലയാള പാഠശാല പ്രവര്‍ത്തകര്‍ ഭാഷാ പ്രാവീണ്യത്തിനനുസരിച്ചു വിവിധ ക്ലാസുകളിലേക്കു നയിച്ചു. എട്ടു മണിക്ക് ആരംഭിച്ച ആദ്യദിന ക്ലാസ് 9.30ന് അവസാനിച്ചു. തുടക്കം മുതല്‍ ഏഴു വരെയാണു ക്ലാസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

അക്ഷരമാല മുതല്‍ അധ്യയനം ആരംഭിക്കുന്നത് എ മുതല്‍ കെ വരെ പത്തു ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാഥമിക ക്ലാസില്‍ നിന്നു വാര്‍ഷിക പരീക്ഷയിലൂടെ യോഗ്യത നേടിയവരാണ് ഒന്നാം ക്ലാസിലേക്ക് എത്തിയിരിക്കുന്നത്. പാഠാവലികളും, വ്യഞ്ജനാക്ഷരങ്ങളുമാണ് ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നത്. കഥകള്‍, കവിതകള്‍, ചരിത്രം, സാഹിത്യം, ലഘുപാഠങ്ങള്‍ തുടങ്ങിയവയാണു രണ്ടു മുതലുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് എട്ടു മുതലാണു ക്ലാസുകള്‍ നടക്കുക. സമാജം അംഗങ്ങള്‍ അല്ലാത്തവരുടെ കുട്ടികളും പാഠശാലയിലുണ്ട്. 35 അധ്യാപകരും ഒട്ടേറെ പാഠശാല പ്രവര്‍ത്തകരും പ്രതിഫലം കൈപ്പറ്റാതെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കയ്യെടുക്കുന്നു. അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാഠശാല പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചിരുന്നു.

26 വര്‍ഷമായി കേരളീയ സമാജം മുടക്കം കൂടാതെ മലയാള പാഠശാല നടത്തുന്നുണ്ട്. ബിജു എം. സതീഷ് കണ്‍വീനറും സുധി പുത്തന്‍വേലിക്കര പ്രധാന അധ്യാപകനുമായ പാഠശാല കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു പരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, എ.സി. ബക്കര്‍, മുരളീധര തമ്പാന്‍, മോഹന്‍ പ്രസാദ്, ഒ.എം. അനില്‍കുമാര്‍, ഫ്രാന്‍സിസ് കൈതാരത്ത്, ആഷ്ലി ജോര്‍ജ്, ജീവന്‍ഷാ, ദേവദാസ് തുടങ്ങിയവര്‍ പ്രവേശനോത്സവത്തിനു നേതൃത്വം നല്‍കി.

Tuesday, April 17, 2012

സമാജം വിഷു ആഘോഷങ്ങള്‍ 20 ന്

വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും സ്നേഹ സന്ദേശവുമായ് എത്തിയ ഈസ്റ്ററും സമ്യദ്ധിയുടെയും സന്തോഷത്തിന്റെയും കണിക്കാഴ്ചയൊരുക്കി വിഷുവും ബഹ്റൈന്‍ കേരളീയ സമാജം സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ നടക്കൂന്ന പരിപാടിയില്‍ കലാവിഭാഗം ഒരുക്കുന്ന വിഷുക്കണി, ഗാനമേള, ന്യത്തന്യത്യങ്ങള്‍, നാടകം തുടങ്ങിയ നിരവധി കലാപരിപാടികള്‍ അരങ്ങേറും.

വിവരങ്ങള്‍ക്ക്: åമനോഹരന്‍( 39848091 ).

Monday, April 16, 2012

ബഹറിന്‍ കേരളിയ സമാജം മലയാള പാഠശാല പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു

ബഹറിന്‍ കേരളിയ സമാജം കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി നടത്തി വരുന്ന മലയാള പാഠശാലയുടെ 2012 - 13 അദ്ധ്യയനവര്‍ഷത്തെ ക്ലാസ്സുകള്‍ ഏപ്രില്‍ 16 തിങ്കളാഴ്ചയായ ഇന്ന് ആരംഭിക്കുന്നു. മലയാള ഭാഷയുടെ പഠനത്തിനും പ്രചാരനത്തിനുമായി ഇന്നു കേരളത്തിന്‌ പുറത്തു നടക്കുന്ന ഏറ്റവും വലിയ സംരംബങ്ങളിലോന്നാണ് ബഹറിന്‍ കേരളീയ സമാജം മലയാളം പാഠശാല. എല്ലാ തിങ്കളാഴ്ചകളിലും രാത്രി 8 മണി മുതല്‍ 9 -30 വരെ നടത്തപ്പെടുന്ന മലയാളം പാഠശാലയില്‍ മുന്‍ വര്‍ഷങ്ങളിലെക്കാലുപരി 700 ഓളം കുട്ടികളാണ് ഈ വര്‍ഷം പ്രവേശനം നേടിയിരിക്കുന്നത്. പുതുതായി പഠനത്തിനെതുന്ന കുട്ടികളെ സ്വീകരിക്കാന്‍ വേണ്ടി ഒരു പ്രവേശന ഉത്സവം തന്നെയാണ് സമാജത്തില്‍ ഒരുക്കിയിരിക്കുന്നത്. കേരളീയ സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പാഠശാലയില്‍ പ്രവേശനം അനുവദിച്ചത് ബഹറിന്‍ മലയാളികള്‍ക്ക് മുഴുവന്‍ ഇതിന്റെ പ്രയോജനം ലഭിക്കാന്‍ കാരണമായി. കേരളത്തിലെ സ്കൂളുകളിലെ മലയാളം സിലബസിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ പാട്യ പദ്ധതി അനുസരിച്ചാണ് ക്ലാസുകള്‍ നടത്തപ്പെടുന്നത്. .മുതിര്‍ന്ന ക്ലസിലെകുവേണ്ടി പുതുതായി അപേക്ഷിച്ച കുട്ടികള്‍ക്കായുള്ള പ്രാവേശന പരിക്ഷ കഴിഞ്ഞ
ദിവസം സമാജത്തില്‍ വച്ച് നടത്തപ്പെട്ടു. അദ്ധ്യാപന രംഗത്തും ,ഭാഷാപരമായും കഴിവുള്ള പ്രധാന അധ്യാപകനും, 30 ഓളം വരുന്ന അധ്യാപകരും 15 -ഓളം സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന ടീമാണ് പാഠശാലയുടെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് . ഈ വര്‍ഷം മുതല്‍ കുട്ടികളുടെ പഠനത്തിനാവശ്യമായ വര്‍ക്ക് ബുക്കും പാഠശാലയില്‍ നിന്ന് നല്‍കുന്നുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു. ഭാഷാ പഠനത്തിനൊപ്പം തന്നെ പാഠങ്ങള്‍ക്കപ്പുറം കുട്ടികള്‍ക്ക് വിസ്മയകരമായ വൈജ്ഞാനിക രുന്നൊരുക്കുന്നതിന്റെ ഭാഗമായി പാഠശാലയുടെ നേതൃത്വത്തില്‍ അക്ഷര മുറ്റം എന്ന പേരില്‍ തുടങ്ങിയുട്ടുള്ള കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിജ്ഞാന ശാഖയും പ്രവര്ത്തുക്കുന്നുണ്ട്. ഭാഷാചരിത്രം, സംസ്കാരം, നാട്ടുമൊഴികള്‍ തുടങ്ങിയ മലയാളത്തിന്റെ എല്ലാ വിഭാഗങ്ങളും ബന്ധ പ്പെടുത്തി കൊണ്ടു പ്രശസ്ത ബാല സഹിത്യകാരന്‍ ശ്രി. സിപ്പി പള്ളിപ്പുറം നേതൃത്വം നല്‍കിയ ക്ലാസുകള്‍ കുട്ടികള്‍ക്ക് വളരെയധികം മുതല്ക്കൂട്ടയിരുന്നു. ഈവര്‍ഷം മലയാളം പാടശാലയിലേക്ക് പ്രവേശനം ലഭിച്ച എല്ലാ കുട്ടികളും വൈകിട്ട് 7.30 നു തന്നെ എത്തിച്ചേരണം ഇന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു (36665376)

Monday, April 9, 2012

ടിപ്പുവിന്റെ ആര്‍ച്ച' ചമഞ്ഞൊരുങ്ങുന്നു

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ’ടിപ്പുവിന്റെ ആര്‍ച്ച എന്ന നാടകം അണിയറയില്‍ ഒരുങ്ങുന്നു. നാടക രചന സ്കൂള്‍ ഓഫ് ഡ്രാമയെ ഏല്‍പ്പിക്കുന്ന ചടങ്ങും അണിയറ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് പി.വി. രാധാക്യഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.

പുതിയതും പഴയതുമായ നാടക സþങ്കേതങ്ങളെ പരിചയപ്പെടുത്തുകയും പരീക്ഷിക്കുകയും ചെയîുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ബിനോജ് മാത്യു, നാടകത്തിന്റെ സംവിധായകനും നടനുമായ പ്രകാശ് വടകര, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

നാടക രചയിതാവ് ആശമോന്‍ കൊടുംങ്ങല്ലൂര്‍ സമാജം പ്രസിഡന്റിനു രചന കൈമാറി. ജൂണ്‍ ഒന്നിനാണ് നാടകം അരങ്ങേറുക. ഭാസ്kകരന്‍
മാനന്തേരി രചിച്ച ’കടത്തനാടന്‍ നൊമ്പരങ്ങള്‍ എന്ന ക്യതി മുന്നോട്ടുവെച്ച ചരിത്ര സാധ്യതകളിലാണ് നാടകം രൂപം കൊള്ളുന്നത്. വടക്കന്‍ പാട്ടുകളില്‍ പറയപ്പെടാതെപോയ ഒരു ഏടിന്റെ സ്വതന്ത്ര വ്യാഖ്യാനമാണ് നാടകം എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രകാശ് വടകരയും ജയാമേനോനും ഉള്‍പ്പെടെ മുപ്പതോളം കലാകാരന്മാരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. സംഗീതം സാം തിരുവല്ലയും പ്രകാശ സംവിധാനം ക്യഷ്ണകുമാറും രംഗപടം ബിജു കുന്നംകുളവും ന്യത്ത സംവിധാനം അശോകന്‍ കുന്നംകുളവും നിര്‍വഹിക്കുന്നു.

മലയാളം പാഠശാലക്ക് വിപുലമായ ഒരുക്കങ്ങള്‍

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ മലയാളം പാഠശാലയുടെ ഈ അധ്യയന വര്‍ഷത്തെ ക്ളാസുകളിലെക്കുള്ള പ്രവേശനം പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സമാജം കഴിഞ്ഞ 25 വര്‍ഷമായി നടത്തി വരുന്ന മലയാള പാഠശാലയില്‍ സമാജം അംഗഭേദമന്യേ മുഴുവന്‍ ബഹ്റൈന്‍ മലയാളി കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഈമാസം 11ാണ് പ്രവേശനത്തിനുള്ള അവസാന തീയതി.
മലയാള പാഠശാലയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി അധ്യാപകര്‍ക്കും , പാഠശാല സംഘാടകര്‍ക്കുമുള്ള പരിശീലന ശില്‍പ്പശാല കഴിഞ്ഞ ദിവസം സമാജത്തില്‍ നടന്നു. മലയാള ഭാഷയുടെ അറിവിനും പുരോഗതിക്കും വേണ്ടി ഭാഷ പഠനത്തിന്‍െറ മൗലിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും മലയാളത്തിന്‍െറ പരിപോഷണത്തിനും വേണ്ടി പുതിയ തലമുറക്ക് മാതൃഭാഷയുടെ സാംസ്കാരിക പൈതൃകം പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യമാണ് മലയാള പാഠശാല മുന്നോട്ടു വെക്കുന്നതെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച ശില്പശാല വൈകുന്നേരം നാലിന് സമാപിച്ചു. 50 ഓളം പേരാണ് ഏകദിന ശില്‍പ്പശാലയില്‍ പങ്കടുത്തത് .
മലയാള പാഠശാലയുടെ സിലബസ്, പാഠ പുസ്തകം, വ്യക്തിത്വ വികസനം, അധ്യാപനരീതി, ക്ളാസ് അനുഭവവും ഭാവി പ്രവര്‍ത്തന രേഖയും, തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ശില്‍പ്പശാലയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഫിറോസ് തിരുവത്ര ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. പഠന രീതി, കുട്ടികളുടെ മന:ശാസ്ത്രം, അധ്യാപന രീതി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ. ജലീല്‍, പി.ടി. തോമസ് എന്നിവര്‍ ക്ളാസെടുത്തു. പുതിയ ക്ളാസ് നടപടി ക്രമങ്ങളെക്കുറിച്ച് ഡി. സലിം സംസാരിച്ചു. പാഠപുസ്തകം, വര്‍ക്ക് ബുക്ക് , ക്ളാസുകളുടെ രൂപം തുടങ്ങിയവയെ സംബന്ധിച്ച് പാഠശാല പ്രധാന അധ്യാപകനായ സുധി പുത്തന്‍വേലിക്കര ക്ളാസെടുത്തു തുടര്‍ന്ന് അധ്യാപകരുടെ ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ജീവന്‍ഷാ സ്വാഗതം പറഞ്ഞു. പുതിയ അധ്യയന വര്‍ഷ പ്രവേശന ഫോമുകള്‍ സമാജം ഓഫിസിലും വെബ് സൈറ്റിലും ലഭ്യമാണ്. മുന്‍വര്‍ഷം പഠിച്ച കുട്ടികളും പുതുതായി ചേരുന്ന കുട്ടികളും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനു വേണ്ടി എട്ടു മണി മുതല്‍ 10 വരെ സമാജത്തില്‍ പാഠശാല ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ തിങ്കളാഴ്ചയും വൈകീട്ട് എട്ടു മണി മുതല്‍ 9.30 വരെയാണ് ക്ളാസുകള്‍ നടക്കുക. ഈ വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും പഠനത്തിനുവേണ്ടി തയ്യാറാക്കിയ വര്‍ക്കുബുക്ക് നല്‍കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, പാഠശാല പ്രവര്‍ത്തകരായ ജീവന്‍ഷാ, ദേവദാസ്, ടി.ജെ. ഗിരിഷ്,നന്ദകുമാര്‍, വി.വി. മനോജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യുവുമായി (36665376 ) ബന്ധപ്പെടണം.