Pages
▼
Wednesday, February 29, 2012
Back On Stage After 50 Years
Manama Aswamedham, a drama staged back in 1962 at the Bahrain Keraleeya Samajam (BKS) will be performed again, tomorrow at 7.30pm and on Friday at 4pm at BKS Diamond Jubilee Hall, Segaiya. The performance of the prolific Malayalam drama on its 50th anniversary is expected evoke nostalgic memories among the elder generation of the BKS members who have lived in Bahrain. Renowned film actress KPAC Lalitha, the heroine when it was staged 50 years back, will be specially flown in from Kerala for felicitating this gracious event and witness the presentation. Director Mohan Raj is directing this full-length drama along with some of the best artistes in Bahrain. The social drama enlightens the community about the new inventions of modern medicine and removes superstitions about curing diseases. In anticipation of a successful event, BKS has made all the arrangement for witnessing this historic drama for the entire community on two days which are expecting a crowd of 4,000. The play is reserved on Thursday for the BKS members and invited guests and on Friday it is open to all. An interactive session with Mrs. Lalitha will also be conducted on Friday at 10am at the BKS. For more details, contact General Convener, Vinod Kanjagad on 36272368 or BKS Entertainment Secretary Manoharan Pavaratty on 39848091.
അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം; അണിയറയില്‍ 'അശ്വമേധം' ഒരുങ്ങി
അര നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച കെ.പി.എ.സി യുടെ 'അശ്വമേധം' നാടകം വീണ്ടും അരങ്ങില്‍ എത്തിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് കേരളീയ സമാജം പ്രവര്‍ത്തകര്‍. നാടകം ഇവിടെ പുന:സൃഷ്ടിക്കപ്പെടുന്നത് പൂര്‍ണമായും ബഹ്റൈനിലെ നാടക പ്രവര്‍ത്തകരാലാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്. അശ്വമേധം ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുഖ്യ കഥാപാത്രമായ സരോജത്തെ അവതരിപ്പിച്ച നടി കെ.പി.എ.സി ലളിതയുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് നാടകാവതരണം.
അശ്വമേധത്തിന്റെ കേന്ദ്ര കഥാപാത്രമായ സരോജത്തെ അവതരിപ്പിക്കുന്നത് നാടകപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും ഗായികയുമായ ഹൃദ്യ സുരേഷാണ്. ബഹ്റൈനില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹൃദ്യ കേരളീയ സമാജം ബാലകലോല്‍സവത്തില്‍ കലാ പ്രതിഭയായും ഗള്‍ഫ് മേഖല റേഡിയോ നാടക മത്സരത്തില്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മറ്റൊരു കേന്ദ്ര കഥാപാത്രമായ ഡോക്ടര്‍ തോമസിനെ അവതരപ്പിക്കുന്ന ശിവകുമാര്‍ കുളത്തൂപുഴ ബഹ്റൈനില്‍ 16 വര്‍ഷക്കാലമായി കലാ രംഗത്ത് സജീവമാണ്. നാട്ടില്‍ അമച്വര്‍ നാടക ങ്ങളില്‍ അഭിനയിച്ചതിനു പുറമെ ചലച്ചിത്രങ്ങളില്‍ നൃത്ത സംവിധാന മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹ്റൈനില്‍ അരങ്ങേറിയ വിവിധ നാടകങ്ങളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ആകാശവാണിയില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹനായി വേഷമിടുന്ന സേതുമാധവന്‍ 18 വര്‍ഷമായി ബഹ്റൈനിലെ കലാരംഗത്തുണ്ട്. കോളജ് തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സേതു തന്റെ ആദ്യ പ്രവാസ ഭൂമികയായ കൊല്‍ക്കത്തയിലും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സദാനന്ദന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വടകര സ്വദേശിയായ ശിവകുമാര്‍ കൊല്ലറോത്ത് ആണ്. 14 വര്‍ഷമായി നാടകരംഗത്ത് സജീവമായ ശിവകുമാര്‍ 25ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ കേരളീയ സമാജം നടത്തിയ നാടക മത്സരങ്ങളില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ശിവകുമാര്‍ നാട്ടില്‍ സംസ്ഥാന നാടക മത്സരത്തിലും മികച്ച നടനുള്ള അവാര്‍ഡ് നേടിയിരുന്നു.
മറ്റൊരു ശ്രദ്ധേയമായ വേഷമായ ഗോവിന്ദന്‍ എന്ന കുഷ്ഠരോഗ ബാധിതിതനെ അവതരിപ്പിക്കുന്നത് ദിനേശ് കുറ്റിയിലാണ്. ബഹ്റൈനില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദിനേശ് എട്ട് വര്‍ഷത്തോളം കോഴിക്കോട് പ്രൊഫെഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി നടത്തിയ സംസ്ഥാന കേരളോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദിനേശ് വിവിധ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേശവസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജഹാന്‍ പത്തനാപുരം 24 വര്‍ഷമായി ബഹ്റൈനിലെ നാടക രംഗത്തുണ്ട്. 30ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷം കേരളീയ സമാജം നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്ക്കാരം നേടി , സ്കൂള്‍ തലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ഷാജഹാന്‍ കേരളത്തിലും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയ ഉണ്ണികൃഷ്ണന്‍ ഇവിടെ ആറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സമാജം നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബഹ്റൈനില്‍ അരങ്ങേറിയ വിവിധ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബിജു കുട്ടോത്ത് , ലിണ്ട മനോഹരന്‍, ഗണേഷ് മൊകേരി എന്നിവര്‍ക്കൊപ്പം നര്‍ത്തകിയായ കലാമണ്ഡലം ജിദ്യ ജയനും പ്രധാന വേഷമണിയുന്നു. പ്രകാശ്, മിജോഷ് മൊറാഴ, നന്ദകുമാര്‍ എടപ്പാള്‍, രാംനാഥ്, സാന്ദ്ര ശിവകുമാര്‍, കാര്‍ത്തിക ഉണ്ണികൃഷ്ണന്‍,ഹൃത്വിക് ശിവ, നമിത നന്ദകുമാര്‍ എന്നിവരും വിവിധ വേഷങ്ങളില്‍ അരങ്ങിലെത്തുന്നു.
സമാജം സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ മോഹന്‍ രാജാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബഹറിനില്‍ വിവിധ നാടകങ്ങള്‍ അണിയിച്ചൊരുക്കിയ മോഹന്‍രാജ് സംവിധാനം ചെയ്ത മൊസാര്‍ട്ട് സലേരി എന്ന ഇംഗ്ളീഷ് നാടകം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പി.ടി. തോമസ് സംഗീതവും ബിജു എം സതീഷ് രംഗപടവും നിര്‍വഹിക്കുന്നു. ശബ്ദ നിയന്ത്രണം ജോസ് ഫ്രാന്‍സിസും പ്രകാശ നിയന്ത്രണം ഉണ്ണി ചെമ്മരത്തൂരമാണ് കൈകാര്യം ചെയ്യുന്നത്.
മാര്‍ച്ച് ഒന്നിന് വൈകീട്ട് 7.45 ന് സമാജം അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായാണ് അശ്വമേധം അവതരിപ്പിക്കുന്നത്. രണ്ടിന് വൈകീട്ട് നാലു മണിക്ക് പൊതു ജനങ്ങള്‍ക്കായും അവതരപ്പിക്കുന്നുണ്ട്. രണ്ടു ദിവസവും പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി(39848091 ), അശ്വമേധം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ് കാഞ്ഞങ്ങാട്(36272368 ) ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ആഷ്ലി ജോര്‍ജ് (36500103 ) എന്നിവരുമായി ബന്ധപ്പെടണം.

Saturday, February 25, 2012
അശ്വമേധം
രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം മലയാളി സമൂഹത്തിനു മുന്നില്‍ ഉന്നയിച്ചത് തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകം ആയിരുന്നു..അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ബഹറിന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഈ പവിഴ ദ്വീപില്‍ അതെ നാടകം പുനരവതരിപ്പിക്കുമ്പോള്‍ സദസ്സില്‍ ഈ നാടകത്തിന്റെ കേന്ദ്ര കഥാപാത്രത്തെ കേരളത്തിന്റെ നാടക വേദികളില്‍ അനശ്വരമാക്കിയ കെ പി എസി ലളിതയും ഉണ്ടാവും. മാര്‍ച്ച് ഒന്ന് രണ്ടു തീയതികളില്‍ സമാജത്തില്‍ അരങ്ങേറുന്ന അശ്വമേധത്തിന്റെ അണിയറ ശില്‍പികള്‍ക്ക് ആശംസകള്‍. അതോടൊപ്പം എല്ലാ നാടക പ്രേമികളെയും ഈ നാടകം വീക്ഷിക്കാന്‍ സ്വാഗതം ചെയ്യുന്നു
Tuesday, February 21, 2012
ഒമാന്‍-കേരള സാഹിത്യ പുരസ്കാരം ബെന്യാമിന്
ആദ്യ ഒമാന്‍-കേരള സാഹിത്യ പുരസ്കാരത്തിന് പ്രവാസി നോവലിസ്റ്റ് ബെന്യാമിനെ തെരഞ്ഞെടുത്തു. 'ആടുജീവിതം' എന്ന നോവലിലൂടെ പ്രവാസികളുടെ വായനാശീലത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് കണക്കിലെടുത്താണ് ബെന്യാമിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഒമാനിലെ അല്‍ബാജ് ബുക്സ് ജനറല്‍ മാനേജര്‍ പി.എം. ഷൗക്കത്തലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം ഒന്നിന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സമ്മാനിക്കും. വരും വര്‍ഷങ്ങളില്‍ മലയാളത്തിലെ മികച്ച സാഹിത്യകാരന്‍മാര്‍ക്ക് ഒമാന്‍-കേരള സാഹിത്യപുരസ്കാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെ മലയാളം അധ്യാപകന്‍ കൃഷ്ണദാസ്, സാംസ്കാരിക പ്രവര്‍ത്തകനായ ഫസലുല്‍റഹ്മാന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷിനോജ് കെ.ഷംസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഈവര്‍ഷവും മസ്കത്ത് പുസ്തകമേളയില്‍ 500ലധികം മലയാള പുസ്തകങ്ങളുമായി അല്‍ബാജ് പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മസ്കത്ത് പുസ്തകമേളയില്‍ മലയാള പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമെത്തുന്നത്. ഡീസി ബുക്സിന്റെ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ പുസ്തകോല്‍സവത്തിലെത്തിക്കും. മേളയില്‍ അതിഥിയായി എത്തുന്ന 'ആടുജീവിത'ത്തിന്റെ കഥാകാരന്‍ മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ പുസ്തകസ്റ്റാളില്‍ 'മീറ്റ് ദി ഓഥര്‍' പരിപാടിയില്‍ അനുവാചകരുമായി ആശയവിനിമയത്തിനുണ്ടാകും. അദ്ദേഹം ഒപ്പിട്ട പുസ്തകങ്ങളും നല്‍കും. മാര്‍ച്ച് ഒന്നിന് രാത്രി ഒമ്പതിന് കലാസാംസ്കാരിക സംഘടനയായ 'തനിമ' ഹഫാ ഹൗസ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം ഒമാനിലെ വായനാ സമൂഹവുമായി സംവദിക്കുന്നുണ്ട്. ഒമാനില്‍ സമീപകാലത്തായി ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മലയാള പുസ്തകമാണ് 'ആടുജീവിത'മെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അല്‍ബാജ് ബുക്സ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളീയം 2012' ക്വിസ് മത്സരം 24ന്

ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടേയും ബി.കെ.എസ്.ക്വിസ് ക്ലബ്ബിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കേരളത്തെ ആസ്പദമാക്കിയുള്ള മലയാളം പ്രശ്നോത്തരി 'കേരളീയം 2012 ' സംഘടിപ്പിക്കുന്നു.
രാത്രി എട്ടിന് ഫൈനലും നടക്കുന്നതാണ്. മൂന്ന് അംഗങ്ങളുള്ള ടീമുകളാണ് റജിസ്റ്റര്‍ ചെയേîണ്ടത്. ഫീസ് ഇല്ല. 45 മിനുറ്റ് യോഗ്യത റൌണ്ടില്‍ åഉയര്‍ന്ന മാര്‍ക്ക് നേടുന്ന ആറു ടീമുകളാണ് ഫൈനലില്‍ മത്സരിക്കുക. യോഗ്യതാ റൌണ്ടില്‍ എല്ലാ ടീമുകള്‍ക്കൂം ഒരേ തരത്തിലുള്ള ചോദ്യങ്ങളായിരിക്കും നല്‍കുക. ഫൈനലില്‍ നേരിട്ടൂള്ള ചോദ്യങ്ങള്‍ കൂടാതെ, ഓഡിയോ വിഷ്വല്‍ റൌണ്ടുകള്‍, റാപിഡ് ഫയര്‍ റൌണ്ടുകള്‍ എന്നിവയും ഉണ്ടാകും.പൂര്‍ണ്ണമായും കേരളത്തിന്‍റെ ചരിത്രം, ഭൂമിശാസ്ത്രം,ഭാഷ ,സംസ്കാരം,രാഷ്ട്രീയം, സാഹിത്യം,കല, കായികം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍.. സി.പി.ആറോ യു.കെ. മേനോനാണ് ക്വിസ് മാസ്റ്റര്‍. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. താത്പര്യമുള്ളവര്‍ 23 നകം പേര് റജിസ്റ്റര്‍ ചെയîണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ് ലി ജോര്‍ജ്ജ്: 36500103
തോപ്പില്‍ ഭാസിയുടെ ’അശ്വമേധം' മാര്‍ച്ചില്‍
തോപ്പില്‍ ഭാസിയുടെ ’അശ്വമേധം, എന്ന നാടകം ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് എന്നീ തീയതികളില്‍ അരങ്ങേറും. മണ്ണിന്റെ മണവും ജീവിതത്തിന്റെ തുടിപ്പുകളും പ്രതിഫലിപ്പിക്കുന്ന കലാ, സാഹിത്യ സൃഷ്ടികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിച്ച പങ്കിനെ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുകയാണ് നാടകം പുനരാവിഷ്കരിക്കുന്നതിന്റെ ലക്ഷ്യമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാടകത്തിലെ സരോജം’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെപിഎസി ലളിതയുടെ സാന്നിധ്യവും രണ്ടു ദിവസവും åസമാജത്തിലുണ്ടാകും. പശ്ചാത്തല സംഗീതം പി.ടി. തോമസും രംഗപടം ബിജു എം. സതീഷും സംവിധാനം മോഹന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. സമാജം സ്കൂള്‍ ഓഫ് ഡ്രാമ അംഗങ്ങളായ ഹൃദ്യാ സുരേഷ്, ജയാ ഉണ്ണികൃഷ്ണന്‍, ലിന്‍ഡാ മനോഹര്‍, ജിദ്യാ ജയന്‍, സാന്ദ്ര ശിവകുമാര്‍, കാര്‍ത്തിക ഉണ്ണിക്യഷ്ണന്‍, ശിവകുമാര്‍ കുളത്തുപുഴ, ദിനേശ് കുറ്റിയില്‍, ഷാജഹാന്‍ പത്തനാപുരം, ശിവകുമാര്‍ കൊല്ലറോത്ത്, സേതുമാധ വന്‍, ബിജു കുട്ടോത്ത്, ഗണേഷ് മൊകേരി, മാസ്റ്റര്‍ ഇര്‍തിക് ശിവ, മിജോഷ് മൊറാഴ, പ്രകാശ്, രാംനാഥ്, നന്ദകുമാര്‍ എടപ്പാള്‍ തുടങ്ങിയവര്‍ വേഷമിടും.
മാര്‍ച്ച് ഒന്നിന് വൈകിട്ട് 7.45ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും സമാജം അംഗങ്ങള്‍ക്കുമായും രണ്ടിന് വൈകിട്ട് നാലിന് പൊതുജങ്ങള്‍ക്കുമായിട്ടായിരിക്കും നാടകം അവതരിപ്പിക്കുന്നത്. ബഹ്റൈന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് യാത്രാ സൌകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.å വിവരങ്ങള്‍ക്ക്å: 36272368, 39848091, 36500103.
വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, മനോഹരന്‍ പാവര്‍ട്ടി, ഹരിദാസ് പി. നായര്‍, ആഷ്ലി ജോര്‍ജ്, ബിജു ജേക്കബ്, മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു.

Saturday, February 18, 2012
കുന്താപ്പി ഗുലു ഗുലു
source: facebook
"മൊസാദും ഇന്ത്യയും" എന്ന പേരില്‍ ഒരു കുറിപ്പ് എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ കിടന്നു കുട്ടികള്‍ ബഹളമുണ്ടാക്കുന്നു .ഇന്നലേ സമാജത്തില്‍ മധുരം മലയാളത്തിന്റെ ഭാഗമായി നാടകം അവതരിപിച്ച കുട്ടികള്‍ ആണ് അവര്‍ .അവരെ കുറിച്ച് ഒരു രണ്ടു വരി എഴുതാതെ പോക്കുന്നത് നന്ദി കേടയിരിക്കും എന്ന് ഞാന്‍ ഭയകുന്നു .കുട്ടികള്‍ അല്ല പ്രതിഭകള്‍ എന്ന് വിളികേണ്ടിവരും നാടകം കണ്ടവര്‍ക്ക് .വലിയവരുടെ ചില ചെറിയ പിഴകള്‍ (ശബ്ദ നിയന്ത്രണം അടക്കം )ഒഴിച്ച് നിറുത്തിയാല്‍ ഇന്നലേ കണ്ട നാടകം അതില്‍ അഭിനയിച്ച കുട്ടികള്‍ നമ്മെ പലതു കൊണ്ടും അത്ഭുതപെടുതുന്ന്ട് .
അനായസമായ അഭിനയ മിടുക്ക് മാത്രമല്ല നല്ല ഉച്ചാരണ ശുധിയില്‍ നടത്തുന്ന സംഭാഷണവും നമ്മെ പലതും ചിന്തിപിക്കുന്നു .നാടകം സമയത്തിന്റെയും ഏകോപനത്തിന്റെയും കുടി കലയാണ് .മികച്ച രീതിയില്‍ അരങ്ങത് കൊണ്ട് വരാന്‍ കുറ്റിയില്‍ ദിനേശിന് സാധിച്ചിട്ടുണ്ട്.ഗള്‍ഫിലെ ഈ കുറ്റിയില്‍ കിടന്നു കറങ്ങുന്ന ദിനേശ് നാട്ടിലാണെങ്കില്‍ ഒരു സമഗ്ര സംഭാവനക്ക് പേര് നിര്‍ദേശിക്ക പെടേണ്ട ആള്‍ ആണ് .നാടകമെന്ന കലയോട് ഇത്രക്ക് അടുത്ത് നില്‍ക്കുകയും കാലോചിത നാടക മാറ്റങ്ങളെ ഉള്ള്കൊള്ളനും ഒരു പരിധിക്ക് അപ്പുറംസ്വയം നവീകരികാനും കഴിയുന്ന ഗള്‍ഫ് നാടക പ്രവര്‍ത്തകര്‍ കുറവാണ്.പലപ്പോഴും പലര്‍ക്കും "ബാല"യുടെ അസ്ക്യത ഇപ്പോഴും മാറിട്ടുമില്ല.നാടകത്തിലെ റിഷികേശ് ശിവ ബഹ്‌റൈന്‍ കേരള സമാജം അഭിനയ ലോകത്തിനു സമ്മാനിക്കുന്ന ഭാവിയുടെ വാഗ്ദാനം ആണ് എന്ന് പ്രവചികാനുള്ള ധൈര്യം എനിക്ക് തരുന്ന അഭിനയ മൂഹുര്തങ്ങള്‍ ആണ് ഇന്നലേ സമാജം കാഴ്ച വെച്ചത് .അഥവാ കാണികള്‍ കണ്ടത് .
ഇത്ര ശുദ്ധ മലയാളത്തില്‍ ഇവരെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആരാണ് ? "സ്മലയാളം" സംസാര ഭാഷയായി മാറികൊണ്ടിരികുമ്പോള്‍,മലയാളം മിണ്ടിയിയാല്‍ കേരളത്തിലെ സ്കൂളുകളില്‍ എത്ത മിടിപ്പികുന്ന, മൊട്ടയടിക്കാന്‍ സ്റ്റാഫ്‌നേ വെച്ച നാടിനു പകരം മലയാളം കേവല ഭാഷയല്ല.ചിന്തിക്കാനും ചിന്തിപ്പികാനും നമ്മള്‍ക്ക് മുന്പ് തലമുറകള്‍ , ലക്ഷ കണക്കിന് മനുഷ്യര്‍ വിനിമയം ചെയ്ത ഭാഷയും സംസ്കാരവും ആണ് എന്ന് തിരിച്ചരിവിലുടേ ഭാഷയുടെ ഒരു വളര്‍ത്തു കേന്ദ്രമായി ഗള്‍ഫിലെ ബഹ്‌റൈന്‍ മാറ്റി എടുത്ത സമാജവും അതിനു പുറകില്‍ അക്ഷീണം പരിശ്രമിക്കുന്ന അധ്യാപകര്‍ അടകമുള്ളവര്‍,ബിജു എം സതീശ്, സുധി പുതെന്‍ വേലികര , ബിജു മാത്യു അടകമുള്ളവര്‍ മലയാളത്തിനു അതിന്റെ വേരുപടര്‍ത്താന്‍ ,അതിന്റേ ഇലകള്‍ പഴുത്തു പോകാതിരിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥ യെങ്കില്ലും നമ്മള്‍ തിരിച്ചരിയെണ്ടാതുണ്ട് ,
ഒരു "പണവും" പകരം മോഹിക്കാത്ത അധ്യാപകര്‍നടത്തുന്ന "ആത്മ സമര്പണം" ആണ് രാവിലെ പത്രം വായിക്കാന്‍ ,സ്വന്തം ചിന്തയുടെ ഭാഷയില്‍ ഒരു വരി കടലാസ്സില്‍ കുറിക്കാന്‍ നമുടെ കുട്ടികളേ പ്രപ്തരാക്കുന്നത് എന്നറിയുമ്പോള്‍ നാട്ടില്‍ ശമ്പള പരിഷ്കര്തിന്നു കുട്ടികള്‍ക്ക് വിദ്യ മുടകുന്ന അദ്യാപകര്‍ തലയില്‍ മുണ്ട് മാത്രമല്ല മുഖത് മക്കനയും ധരികേണ്ടി വരും ,ഏകദേശം നാല്നൂര്‍ കുട്ടികള്‍ പരിക്ഷ എഴുതുക .വര്‍ഷത്തില്‍ രണ്ടു പരിക്ഷ നടത്തുക ,ക്ലാസ്സ് കയറ്റം നടത്തുക,ഒരു സിലബസ് വികസിപിക്കുക രാധ കൃഷ്ണ പിള്ള സമാജം പ്രസിഡന്റ് ആണോ അതോ മലയാളം പള്ളികുടം പ്രിന്‍സിപ്പല്‍ ആണോ എന്ന് സംശയം തോന്നും വിധം ആണ് ഞാന്‍ ഇന്നലേ കണ്ട കാഴ്ചകള്‍.മലയാളം പഠനം മുഴുവന്‍ മലയാളി വിദ്യര്തികല്‍ക്കുമായി തുറന്നു കൊടുത്തത് അതിന്റേ ജനകിയ മുഖവും ലക്ഷ്യവും വെളിവാക്കുന്നുണ്ട് ,
എന്നാല്‍ സുധി പങ്കു വെച്ച ചില പരിഭവങ്ങള്‍ നമ്മെ അല്സോരപെടുതുന്ന്ട് .സമയം കളയാന്‍ എന്ന ലാഖവത്തില്‍ ,ലുലുവില്‍ പോക്കുമ്പോള്‍ കുട്ടികളേ സമാജിതില്‍ വിടുന്ന രക്ഷിതകള്‍ വരെ ഉണ്ട്.അവര്‍ക്ക് ചിലപ്പോള്‍ മക്കള്‍ മലയാളം സംസരികുമ്പോള്‍ ഉള്ളില്‍ മധുരമല്ല പടക്കമാവും
പോട്ടുന്നത് .അവരോടു സഹതാപം എന്നേ പറയാവു .അവര്‍ക്ക് ഭാഷ ജീവിതോപാധി മാത്രമായിരിക്കും ."നല്ല ശമ്പളം" കിട്ടുന്ന ഭാഷ യാണ് അത്തരം ആളുകള്‍ക്ക് :നല്ല ഭാഷ" എന്ന് ധരിച്ചു വശമായി പോയിട്ടുണ്ടാക്കും ,വന്ന വഴിയിലേക്ക്,നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്ര രേഖകള് മാത്രം മതിയാവാത്ത ചില സന്ദര്‍ഭങ്ങള്‍ ആരുടെ ജീവിതതില്ലും വരില്ല എന്ന് ആരു കണ്ടു .
എന്റേ വ്യക്തിപരമായ അഭിപ്രായത്തില് വിദേശത്ത് ജീവിക്കുമ്പോള്‍ കഴിയുമെങ്കില്‍ കര്‍ക്കിട്ടകതിലേ മഴ പോലേ ഇംഗ്ലീഷ് സംസാരിക്കുക മാത്രമല്ല പറ്റുമെങ്കില്‍ ഒരു കോട്ട് തുന്നി യിടുകയും വേണം . .മലയാളി പൊതു പ്രവര്‍ത്തകര്‍ക്ക് നേരേ നിരന്തരം ഉന്നയിക്കുന്ന ഒരാരോപണം ആണ് .സ്വന്തമായും മാന്യമായും തുണിയെടുക്കാന്‍ കഴിയാത്തവരുടെ തന്റെ കൈ അക്ഷരം ഒന്ന് അച്ചടിച്ച് കാണാനുള്ള മനോരഥ യാത്രയില്‍ എത്ര നല്ല സാമുഹിക പ്രവര്‍ത്തകരെയാണ് അവരുടെ ഉദേശ ശുദ്ധിയെ ആണ് ഇവര്‍ അടിച്ചു വിഴ്തുന്ന്ത്.ലോകത്ത് ഏറ്റവും മേത്തരം കോട്ട് തുണികള്‍ കയറ്റി അയക്കുന്ന ഒരു രാജ്യക്കാര്‍ ആണ് ഇങ്ങിനേ വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഉണ്ടായില്ല വിപ്ലവം നടത്തി കാണ മറയത്തു ഒളിച്ചു ജീവിക്കുനത് .കോട്ട് വിഷയത്തില്‍ എന്റെ കാഴ്ചപാട് മുഴുവന്‍ മലയാളി പൊതു പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണു എന്ന് പ്രത്യകം പരാമര്‍ശിക്കുന്നു .
നോം ചോംസ്കി യെ പോല്ലുളവര്‍ ഭാഷയെ സമിപിക്കുന്നത് മൊത്തം മനുഷ്യ സമൂഹത്തിന്റെ വളര്ച്ചയുടെയം വികാസത്തിന്റെയും അളവും ആഴവും രേഖപെടുത്തുന്ന മാപിനിയായിട്ടാണ്, അതുകൊണ്ട് മലയാളം നമുക്ക് ഒരു ഭാഷ യല്ല.സംസ്കാരവും അന്തസ്സുമാണ്.നിങ്ങള്‍ ക്ക് സ്വന്തമയി ഒരു ഭാഷ യുണ്ട് എന്നതിന് നിങ്ങള്‍ക്ക് പണ്ടേക്കു പണ്ടേ ആത്മാഭിമാനവും സ്വതന്ത്രവും ഉണ്ടായിരുന്നു എന്ന് കൂടി അര്‍ഥം ഉണ്ട് .സംസാരിക്കാന്‍ ഭാഷ ഉണ്ടാകുമ്പോഴും എഴുതാന്‍ ഒരു ലിപിയില്ലാത്ത അക്ഷര ദരിദ്രമായ രാജ്യങ്ങളുടെ മേല്‍ ഉണ്ടായിരുന്ന കോളോണിയല്‍ അധിപത്യങ്ങളുടെ ചരിത്ര വായന കൂടി സമാന്തരമായി ചിന്തിക്കുക ,
തകഴിയും ഉറുബും കേശവ ദേവും ബാകി വെച്ച കുഞ്ഞിരാമന്‍ നായരും ചങ്ങബുഴയും എഴുതി തീരാത്ത ബഷീറിയന്‍ എഴുത്തിനു വഴങ്ങി കൊടുത്ത,
നമുക്കിടയില്‍ ഇരുന്നു എഴുതി അക്ഷരങ്ങള്‍ കൊണ്ട് ഭാഷയുടെ വഴക്കം കൊണ്ടും മായ ജാലകരേ വരെ തോല്‍പ്പിക്കുന്ന നമ്മുടെ ബെന്യാമീന്‍ എഴുതി കൊണ്ടിരിക്കുന്ന എന്റേ പ്രിയപ്പെട്ട അഴികോട് മാഷ് ജാജല്യമാന്യമായി പറഞ്ഞു വെച്ച,ആകാശത്തിലേക്ക് പരത്തി വിട്ട വാക്കുകള്‍ ഇപ്പോഴും അന്തരിക്ഷത്തില്‍ ഉണ്ട് .അവകള് എത്തി പിടിക്കാന്‍ ഉള്‍കൊള്ളാന്‍ നമ്മുടേ വരും തലമുറക്ക് മലയാളം മധുരമായി നാം അവശേഷിപ്പികെണ്ടാതുണ്ട് . നമ്മുടെ മക്കള്‍ക്ക് മലയാളം മധുരമുള്ളതാക്കാന്‍ കൈപ് നീര് കുടിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് മധുരം നിറഞ്ഞ മലയാളം ആശംസിക്കുന്നു .
പരസ്പരം എറിയുന്ന ചെളിയും കല്ലും പാവം കുട്ടികളുടെയും അധ്യാപകരുടെയും തലയില്‍ വിഴരുത് എന്ന് ശുദ്ധ മലയാളത്തില്‍ പ്രാര്‍ത്ഥിക്കുന്നു .നിറുത്തുന്നു ,(എന്റെ മേല്‍ വിഴാന്‍ സാധ്യത ഇല്ല ,ഞാന്‍ ഒരു വഴിപോക്കന്‍ മാത്രമാണ് ) പുലിവാല്‍ കഷണം മാഷേ എന്റേ ഗൂഗിള്‍ മലയാളത്തിന് എത്ര മാര്‍ക്ക് കിട്ടും ?

Saturday, February 11, 2012
പ്രവാസികള്‍ കേരളത്തിന്‍െറ സാഹചര്യം അറിഞ്ഞ് മുതല്‍മുടക്കണം -മന്ത്രി ഷിബു ബേബിജോണ്‍
കേരളത്തിന്‍െറ സാഹചര്യം മനസ്സിലാക്കി സംസ്ഥാനത്ത് നിക്ഷേപം ഇറക്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു. എല്ലാ കാര്യത്തിലും കേരളത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ബഹ്റൈനൊ ദുബൈയിയൊ മനസ്സില്‍വെച്ച് കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ വരുമ്പോഴാണ് പ്രവാസികള്‍ക്ക് പരാതിയും പരിഭവങ്ങളുമുണ്ടാകുന്നത്. പഞ്ചായത്ത് ഓഫീസിലേക്കും വില്ളേജ് ഓഫീസിലേക്കുമൊക്കെ നിരവധി തവണ നടക്കേണ്ടി വരുമ്പോള്‍ മടുപ്പ് പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്തിന്‍െറ സാഹചര്യം അങ്ങനെയാണെന്ന് ആദ്യമേ മനസ്സില്‍ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളക്ക് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളില്‍ നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തെ തന്‍െറ ഓഫീസില്‍ കാണാന്‍ വന്ന സഹപാഠിക്ക് പറയാനുണ്ടായിരുന്നത് എയര്‍പോര്‍ട്ടിലെ എയറോ ബ്രിഡ്ജിന്‍െറ കുറവിനെക്കുറിച്ചായിരുന്നു. ഇതിന്‍െറ പേരില്‍ സര്‍ക്കാരിന്‍െറ മനോഭാവത്തെയും വികസന സമീപനത്തെയുമൊക്കെ അദ്ദേഹം കുറ്റം പറഞ്ഞു. ഇതേസമയത്ത് തന്‍െറ മണ്ഡലത്തില്‍ മരത്തടി കൊണ്ടുള്ള പാലം ഇടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാനാവാത്ത അവസ്ഥയുണ്ടായി. ഏതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ടത്? ഇത് കേരളത്തിന്‍െറ പ്രത്യേക സാഹചര്യമാണ്. വ്യത്യസ്തമായ ആവശ്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ച വികസന നയമാണ് രൂപപ്പെടുത്തേണ്ടത്. ഈ നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുതല്‍മുടക്കുന്നവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയെന്ന് അഭിമാനിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍, ഓരോ വര്‍ഷവും ഐ.എ.എസ് കഴിഞ്ഞിറങ്ങുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അപചയമാണ് ഇത് സൂചിപ്പിക്കുന്നത്. ജോലി നേടാനുള്ള ലക്ഷ്യം മാത്രമായി വിദ്യാഭ്യാസത്തെ കാണുമ്പോഴാണ് അപചയം സംഭവിക്കുന്നത്. ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയില്‍ പി.വി. രാധാകൃഷ്ണപിള്ള ചെയ്ത സേവനങ്ങള്‍ ശ്ളാഘനീയമാണ്. മറ്റ് മേഖലയേക്കാള്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്‍െറ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. രവി പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാധാകൃഷ്ണപിള്ളയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഉപഹാരം അംബാസഡര്‍ മോഹന്‍കുമാറും കേരളീയ സമാജത്തിന്‍െറ പുരസ്കാരം വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാനും സമ്മാനിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, ജി.കെ. നായര്‍, എം. മുകുന്ദന്‍, നടന്‍ മുകേഷ്, പത്മശ്രീ ജി. ശങ്കര്‍, സോമന്‍ ബേബി, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ഗീസ് കാരക്കല്‍ സ്വാഗതവും ഭഗവാന്‍ അസര്‍പോട്ട നന്ദിയും പറഞ്ഞു. ജി. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള ഗാനമേളയും കോട്ടയം നസീറിന്‍െറ കോമഡിഷോയും ഉണ്ടായിരുന്നു.

Wednesday, February 1, 2012
Madhu Muralee Ravam’
Preparations are in full swing for the upcoming music concert ‘Madhu Muralee Ravam’ featuring carnatic music maestro Dr M Balamuralikrishna. The programme, organized by Synergy Middle East in Association with Nadabrahmam Music Club of the Bahrain Keraleeya Samajam (BKS) and Indian Institute for Performing Arts (IIPA), will be held tomorrow at 7.30pm at BKS Diamond Jubilee Hall. One of the legends among carnatic vocalists, Dr. M. Balamuralikrishna is hailed as a multifaceted talent. Besides being a multi-instrumentalist and a playback singer, he is also a well-acclaimed poet, composer with profound knowledge in Carnatic Music. His concerts combine sophisticated vocal skills and rhythmic patterns of classical music with the popular demand for entertainment value. He has rendered his performance in many countries, including the US, Canada, UK, Italy, France, Russia, Sri Lanka, Malaysia, Singapore, Middle East and many more. Jayadevan will accompany him on Violin and Neyveli Venkitesh on Mridungam.
പി.വി. രാധാക്യഷ്ണപിള്ളയെ ആദരിക്കുന്നു
പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവായ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയെ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു. ഫെബ്രുവരി 10ന് വൈകിട്ട് 5.30 മുതല്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരള തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഇന്ത്യന്‍ സ്ഥാനപതി മോഹന്‍ കുമാര്‍, സാിഹിത്യകാരന്‍ എം. മുകുന്ദന്‍, ചലച്ചിത്ര നടന്‍ മുകേഷ്, ജി. ശങ്കര്‍, രവി പിള്ള എന്നിവര്‍ സംബന്ധിക്കും. സാംസ്കാരിക സാമുദായിക നേതാക്കള്‍, അസോസിയേഷന്‍, ക്ലബ് പ്രതിനിധികള്‍, ബിസിനസ് സമൂഹം തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നണി ഗായകരായ ജി.വേണുഗോപാല്‍, ഗായത്രി എന്നിവര്‍ നയിക്കുന്ന ഗാനമേളയും കോട്ടയം നസീര്‍ ഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കേരളീയ സമാജം വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ഐ.സി.ആര്‍.എഫ് വൈസ് ചെയര്‍മാന്മാരായ രാജു കല്ലും പുറം, കെ.ജി ദേവരാജന്‍, ജനറല്‍ സെക്രട്ടറി ഭഗവാന്‍ അസപ്പോട്ട, വിജയ ബാട്ടിയ, മനോഹരന്‍ പാവര്‍ട്ടി, കെ.എസ്. സജുകുമാര്‍, കെ. വിജയന്‍, എന്‍.കെ. മാത്യു, ജി.കെ. നായര്‍, ശാന്ദിനി രാജ് എന്നിവര്‍ പങ്കെടുത്തു.
സമാജം ചലച്ചിത്ര ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മലയാള ചലച്ചിത്രങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ അരുണ്‍കുമാര്‍, മൊയ്തീന്‍ പാലക്കല്‍, എസ്.വി. ബഷീര്‍ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബിനോയി കുമാര്‍, വിജു ക്യഷ്ണന്‍, സുജിത് ടീം നേടി.
ഷീജ നടരാജന്‍, സുനില്‍രാജ്, പ്രമോദ് നമ്പ്യാര്‍ സഖ്യം മൂന്നാമതായി. മുപ്പതോളം ടീമുകള്‍ അണിനിരന്ന പ്രാഥമിക മത്സരത്തില്‍ ഒന്നാമതെത്തിയ ആറ് ടീമുകളാണ് അവസാന മത്സരങ്ങളില്‍ പങ്കെടുത്തത്. രാജഗോപാല്‍ നേത്യത്വം നല്‍കി. സമാജംഅസി. സെക്രട്ടറി സന്തോഷ് ബാബു, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, ലൈബ്രേറിയന്‍ മുരളീധരന്‍ തമ്പാന്‍, ക്വിസ് ക്ലബ് കണ്‍വീനര്‍ തോമസ് മത്തായി, ഹരി ബി. നായര്‍ എന്നിവര്‍ വിജയികള്‍ക്കു ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സ ദസിനായി പ്രത്യേകം തയാറാക്കിയ ചേദ്യങ്ങള്‍ക്കുള്ള ശരി ഉത്തരം നല്‍കിയവര്‍ക്കും സമ്മാനം നല്‍കി.
ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 17 ന് കേരളാ ചരിത്രം, സാഹിത്യം, രാഷ്ട്രീയം, കലാരംഗം എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കേരളീയം ക്വിസ് മത്സരത്തിനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ബാലമുരളീകൃഷ്ണ ഇന്നെത്തും; സംഗീത വിസ്മയം നാളെ
കര്‍ണാടക സംഗീതത്തിന്‍്റെ കുലപതി പത്മവിഭൂഷണ്‍ ഡോ. എം. ബാലമുരളീകൃഷ്ണ നയിക്കുന്ന ‘മധുമുരളീരവം’ നാളെ വൈകീട്ട് 7.30ന് കേരളീയ സമാജത്തില്‍ അരങ്ങേറും. ആദ്യമായാണ് ബാലമുരളീകൃഷ്ണ ബഹ്റൈനിലെത്തുന്നത്. ഇന്നു രാത്രി അദ്ദേഹം വിമാനമിറങ്ങും.
ബഹ്റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മൂസിക്ക്ക്ളബ്ബ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് (ഐ.ഐ. പി.എ) എന്നിവയുടെ സഹകരണത്തോടെ സിനര്‍ജി മിഡില്‍ ഈസ്റ്റാണ് ബാല മുരളീകൃഷ്ണയെ ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുന്നത്. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 2500 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കിടയില്‍ ഗുരുതുല്യനായ ബാലമുരളീകൃഷ്ണ അനുപമമായ തന്‍്റെ സംഗീത സപര്യയുമായി ലോകം ചുറ്റി സഞ്ചരിക്കുകയും ഭാഷ, ദേശാ ഭേദമന്യേ ലക്ഷകണക്കിനു ആരാധകരെ സമ്പാദിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമാണ്. പാരമ്പര്യ മൂല്യങ്ങള്‍ ചോര്‍ത്തിക്കളയാതെ കര്‍ണാടക സംഗീതത്തെ നവീകരിക്കുന്നതിലും കൂടുതല്‍ ജനകീയമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ബാലമുരളീകൃഷണ തന്‍്റെ വിപ്ളവകരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇക്കാലയളവിനുള്ളില്‍ സംഗീതലോകത്തോട് പങ്കുവെച്ചിട്ടുണ്ട്.
ബാലമുരളീകൃഷണയുടെ സംഗീത വിരുന്നിന് പിന്നണിയില്‍ പ്രശസ്തരായ, വയലിനിസ്റ്റ് ജയദേവനും മൃദംഗ വിദ്വാന്‍ നെയ്വേലി വെങ്കിടേഷുമുണ്ടാകും. കാനഡയില്‍ സ്ഥിരതാമസമാക്കിയ ജയദേവന്‍ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും നിരവധി വേദികളെ തന്‍്റെ വയലിന്‍ വാദനം കൊണ്ട് സ്തബ്ധമാക്കിയ പ്രതിഭയാണ്. മൃദംഗവിദ്വാന്‍ നെയ്വേലി വെങ്കിടേഷ് ഇന്ത്യയിലെ പ്രമുഖ സംഗീത മേളകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാണ്.