Pages

Tuesday, January 24, 2012

അനുശോചന യോഗം 



അഴീക്കോട് മാഷിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളോടെ ഇന്ന് വൈകീട്ട് എട്ടു മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന അനുശോചന യോഗത്തില്‍ എല്ലാവരും പങ്കുകൊള്ളാന്‍ അഭ്യര്‍ത്ഥിക്കു

Saturday, January 21, 2012

‘ഡ്രമാറ്റിക’ക്ക് തിരശ്ശീല വീണു

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ടോസ്റ്റ് മാസ്റ്റേര്‍സ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള ഇംഗ്ളീഷ് നാടക മത്സരത്തിനു സമാപനമായി. ഏഴു നാടകങ്ങള്‍ മത്സര വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാ നാടകങ്ങളും അവതരണ ശൈലിയിലും അഭിനയ മേന്മയിലും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നാടകാവതരണത്തിനു ശേഷം മത്സര വിജയികളുടെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും അവാര്‍ഡുകളും വിതരണം ചെയ്യും.
നോമിനേഷനുകള്‍(യഥാ ക്രമം ഒന്നു മുതല്‍ മൂന്നുവരെ): അഭിനേതാക്കള്‍ (പെണ്‍) - നന്ദന രാധാകൃഷ്ണന്‍ -വില്ല ഫോര്‍ സെയില്‍ , ശ്രീലക്ഷ്മി ദേവന്‍ -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്, വന്ദന വര്‍ഗീസ് -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്.
ആണ്‍: റിഷികേഷ് ശിവ -വില്ല ഫോര്‍ സെയില്‍, അര്‍പിത് പ്രദീപ് -ഗൈഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, എസ്. വിഗ്നേഷ്, എച്ച് - സ്കൂള്‍. സംവിധായകര്‍: ജോക്കു ചാക്കോ -വില്ല ഫോര്‍ സെയില്‍, സുഹാസ് -എ മാറ്റര്‍ ഓഫ് സഹ്ബന്‍റ്, ടി.എം. രവി -എച്ച് സ്കൂള്‍. അവതരണം (ടീമുകള്‍): റെയിന്‍ബോ ചില്‍ഡ്രണ്‍സ് തിയറ്റര്‍ ഗ്രൂപ്പ് -വില്ല ഫോര്‍ സെയില്‍, കോപ്ട -ഗെയ്ഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, ചിന്മയ ബാലവിഹാര്‍ -എച്ച് സ്കൂള്‍.

‘ഡ്രമാറ്റിക’ക്ക് തിരശ്ശീല വീണു

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ടോസ്റ്റ് മാസ്റ്റേര്‍സ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള ഇംഗ്ളീഷ് നാടക മത്സരത്തിനു സമാപനമായി. ഏഴു നാടകങ്ങള്‍ മത്സര വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാ നാടകങ്ങളും അവതരണ ശൈലിയിലും അഭിനയ മേന്മയിലും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. നാടകാവതരണത്തിനു ശേഷം മത്സര വിജയികളുടെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും അവാര്‍ഡുകളും വിതരണം ചെയ്യും.
നോമിനേഷനുകള്‍(യഥാ ക്രമം ഒന്നു മുതല്‍ മൂന്നുവരെ): അഭിനേതാക്കള്‍ (പെണ്‍) - നന്ദന രാധാകൃഷ്ണന്‍ -വില്ല ഫോര്‍ സെയില്‍ , ശ്രീലക്ഷ്മി ദേവന്‍ -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്, വന്ദന വര്‍ഗീസ് -എ മാറ്റര്‍ ഓഫ് ഹസ്ബന്‍റ്.
ആണ്‍: റിഷികേഷ് ശിവ -വില്ല ഫോര്‍ സെയില്‍, അര്‍പിത് പ്രദീപ് -ഗൈഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, എസ്. വിഗ്നേഷ്, എച്ച് - സ്കൂള്‍. സംവിധായകര്‍: ജോക്കു ചാക്കോ -വില്ല ഫോര്‍ സെയില്‍, സുഹാസ് -എ മാറ്റര്‍ ഓഫ് സഹ്ബന്‍റ്, ടി.എം. രവി -എച്ച് സ്കൂള്‍. അവതരണം (ടീമുകള്‍): റെയിന്‍ബോ ചില്‍ഡ്രണ്‍സ് തിയറ്റര്‍ ഗ്രൂപ്പ് -വില്ല ഫോര്‍ സെയില്‍, കോപ്ട -ഗെയ്ഡിങ് ബീക്കോണ്‍ ഇന്‍ദി ഡാര്‍ക് വേള്‍ഡ്, ചിന്മയ ബാലവിഹാര്‍ -എച്ച് സ്കൂള്‍.

Saturday, January 14, 2012

ബികെഎസ് ബാഡ്മിന്റന്‍ ജേതാക്കള്‍

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പ്രതിമാസ സയിദ് മോഡി സ്മാരക ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ആദ്യ വിഭാഗത്തില്‍ (ഫ്ളൈറ്റ് വണ്‍) ഉണ്ണി-സലേഷ് സഖ്യം ജേതാക്കളായി. രണ്ടാമത്തെ വിഭാഗത്തില്‍ അനൂപ്-ഷാന്റോ സഖ്യവും മൂന്നാമത്തെ വിഭാഗത്തില്‍ അജയ്-ഷിബു സഖ്യവും നാലാമത്തെ വിഭാഗത്തില്‍ രാജശേഖര്‍-ഷൈജു സഖ്യവും അഞ്ചാം വിഭാഗത്തില്‍ വിനീത്-വിഷ്ണു സഖ്യവും ജേതാക്കളായി.

ബികെഎസ് ആക്ടിങ് ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, ലൈബ്രേറിയന്‍ മുരളീധരന്‍ തമ്പാന്‍, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി ഒ.എം. അനില്‍കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

മധുമുരളീരവം' ഫെബ്രുവരി രണ്ടിന്

ബറ്റൈനിലെ സംഗീത പ്രേമികള്‍ക്കായി ’മധുമുരളീരവം ഒരുങ്ങുന്നു. ഡോ. എം. ബാലമുരളീകൃഷ്ണ നയിക്കുന്ന സംഗീത പരിപാടി ബഹ്റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മൂസിക് ക്ളബ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് (ഐഐപിഎ) എന്നിവരുടെ സഹകരണത്തോടെ സിനെര്‍ജി മിഡില്‍ ഈസ്റ്റാണ് ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുന്നത്.

രണ്ടിനു വൈകിട്ട് 7.45 മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 2500 ല്‍പരം കാണികളെയാണു പ്രതീക്ഷിക്കുന്നത്. വിവരങ്ങള്‍ക്ക് 39697600 (ജോസ് ഫ്രാന്‍സിസ്, കണ്‍വീനര്‍, നാദബ്രഹ്മം മ്യൂസിക് ക്ലബ്), 39617620 (വര്‍ഗീസ് കാരയ്ക്കല്‍, ബികെഎസ് ജനറല്‍ സെക്രട്ടറി).

Tuesday, January 10, 2012

പി.വി.രാധാക്യഷ്ണ പിള്ളയ്ക്ക് പ്രവാസി ഭാരതീയ സമ്മാന്‍

ജയ്പൂര്‍: പ്രവാസി ഭാരതീയ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റും ബഹ്റൈന്‍ വൈദ്യുതി മന്ത്രാലയത്തില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുമായ പി.വി. രാധാകൃഷ്ണ പിള്ള തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം കുണ്ടറ അലിന്‍ഡിലും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലും സേവനമനുഷ്ഠിച്ച ശേഷമാണ് 1992ല്‍ ബഹ്റൈന്‍ വൈദ്യുതി മന്ത്രാലയത്തില്‍ ചേര്‍ന്നത്. തുടര്‍ന്നു ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തു സജീവമായി. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റെന്ന നിലയില്‍ പ്രകടമാക്കിയ സംഘടനാ പാടവമാണു പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

സമാജത്തിന്റെ ആസ്ഥാനമന്ദിരം ബഹ്റൈനിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി വളര്‍ന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗള്‍ഫ് കേന്ദ്രം ഇവിടെയാണ്. കേരള സാഹിത്യ അക്കാദമിയുടെ ക്യാംപുകള്‍ക്കും വേദിയാകുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് കേന്ദ്രം ആരംഭിക്കാനും ശ്രമമുണ്ട്. ഇന്ത്യന്‍ എംബസിയുടെ ചടങ്ങുകള്‍ക്കും സമാജം ഓഫിസ് വേദിയാകുന്നു. ഓഫിസിനോടു ചേര്‍ന്ന് 2,500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. സമാജത്തിന്റെ സ്കൂള്‍ ഓഫ് മലയാളത്തില്‍ 600 കുട്ടികള്‍ മാതൃഭാഷ പഠിക്കുന്നു. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗള്‍ഫ് യുവജനോല്‍സവവും വിദ്യാരംഭ ചടങ്ങുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പ്രവാസി പൊതു പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്നു രാധാകൃഷ്ണ പിള്ള പറഞ്ഞു. കൊല്ലം ഓയൂര്‍ സരോജ സദനില്‍ ലതയാണു ഭാര്യ. മക്കള്‍: രാധിക, രഞ്ജിനി. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഇതു മൂന്നാം തവണയാണ് ബഹ്റൈനിലേക്ക് എത്തുന്നത്. 2008 ല്‍ ഡോ. രവിപിള്ളയ്ക്കും, 2009 ല്‍ സോമന്‍ ബേബിക്കുമായിരുന്നു ഇതിനു മുന്‍പ് പുരസ്കാരം.

Saturday, January 7, 2012

ബികെഎസ് ക്വിസ് 13ന്

ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലയാള സിനിമയെ ആധാരമാക്കി 13നു ’വെള്ളിത്തിര ക്വിസ് നടത്തുന്നു. മലയാള സിനിമയുടെ ആരംഭം, ചരിത്രം, വളര്‍ച്ച, നേട്ടങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാജം അംഗങ്ങള്‍ക്കു പുറമെ സംഘടനകള്‍, കൂട്ടായ്മകള്‍, സുഹൃദ്സംഘങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം.

മൂന്ന് അംഗങ്ങളാണു ടീമില്‍ ഉണ്ടായിരിക്കേണ്ടത്. 10ന് അകം റജിസ്റ്റര്‍ ചെയ്യണം. പ്രാഥമിക റൌണ്ടില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആറു ടീമുകള്‍ അവസാന റൌണ്ടില്‍ മത്സരിക്കും. ഫോണ്‍: 36514091 (തോമസ് മത്തായി, ക്വിസ് ക്ലബ് കണ്‍വീനര്‍), 39650857 (ഹരിദാസ് ബി. നായര്‍).

കയ്യക്ഷര മല്‍സര വിജയികള്‍

ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന മധുരം മലയാളം ഭാഷാ സാഹിത്യ മല്‍സരങ്ങളുടെ ഭാഗമായി നടത്തിയ കയ്യക്ഷര മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
ക്ളാസ്-1. ആദ്യ മൂന്നു സ്ഥാനക്കാര്‍: കാര്‍ത്തിക ഉണ്ണിക്കൃഷ്ണന്‍, ദേവക് പ്രവീണ്‍ കുമാര്‍, സോന ഉണ്ണിക്കൃഷ്ണന്‍.
ക്ളാസ്-2: ഫാത്തിമ റിഥ, റോഷ്ന സദാനന്ദന്‍, അമയ ദാമോദരന്‍.
ക്ളാസ്-3: അനഘ ദുര്‍ഗാദാസ്, സാന്ദ്ര എം. ശിവന്‍, അഞ്ജു ശിവദാസ്.
ക്ളാസ്-4: കാര്‍ത്തിക ബാലചന്ദ്രന്‍, അഭിനവ്, അമീഷ
ക്ളാസ്-5: അനഘ മായാദേവി, നിഖിത കൃഷ്ണദാസ്, സാരംഗി ശശിധര്‍.
ക്ളാസ്-6: പോള്‍ സ്റ്റാന്‍ലി, ആര്യ ഗിരീഷ്, ആയുഷ് ദിലീപ്.

നാടക ശില്‍പശാല

ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേര്‍സ്് åക്ലബ്ബും ബികെഎസ് സ്കൂള്‍ ഒഫ് ഡ്രാമയും സംയുക്തമായി സംഘടിപ്പിക്കുന്നåകുട്ടികളുടെ åഇംഗ്ലീഷ് നാടക മത്സരത്തിന്å ജനുവരി മൂന്നാം വാരം തുടക്കമാകും. പോയ വര്‍ഷം “ഡ്രമാറ്റിക്” എന്ന പേരില്‍ ആദ്യമായി സംഘടിപ്പിച്ച ഈ നാടക സംരംഭം വിവിധ സ്കൂളുകളുടെ പങ്കാളിത്തം കൊണ്ട്å ശ്രദ്ധനേടുകയുംå കലാലയങ്ങളില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും പുത്തന്‍ ഉണര്‍വ് നല്‍കുവാനും കാരണമായി. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധാനം, നടന്‍, നടി എന്നീ ഇനങ്ങളില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കുന്ന മത്സരത്തില്‍ 18 വയസില്‍ താഴെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ് . നാടക

രചനയും സംവിധാനവും മുതിര്‍ന്നവര്‍ക്ക് നിര്‍വ്വഹിക്കാം. åജനുവരി 17 മുതല്‍ 20 വരെ നടക്കുന്ന മത്സരത്തിലെ നാടക സംഘാംഗങ്ങള്‍ക്കായിå നാളെ(വ്യാഴാഴ്ച) രാത്രി ഏഴിന് വിനോദ് സോമന്‍ ലഘുനാടകം, അവതരണം, സംവിധാനം,åഅഭിനയം, പ്രകാശ നിയന്ത്രണം, സംഗീത സന്നിവേശം തുടങ്ങിയå നാടകവിഷയങ്ങളേയുംåസങ്കേതങ്ങളേയും കുറിച്ച്åå പരിശീലനം നല്‍കും.

ജനുവരി 14 രാത്രി എട്ടിന് “ശബ്ദനിയന്ത്രണത്തിന്റെ സാദ്ധ്യതകള്‍ പ്രസംഗകലയിലും നാടകാഭിനയത്തിലും” എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാലയ്ക്കും രൂപം കൊടുത്തിട്ടുണ്ട്å. വിവരങ്ങള്‍ക്ക്: മനോഹരന്‍åപാവറട്ടിå(39848091), åഇ. കെ പ്രദീപ്å(39267801).

Friday, January 6, 2012

ഇംഗിഷ് നാടക മല്‍സരം 17 മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റേഴ്സ് åക്ളബ്ബും ബികെഎസ് സ്കൂള്‍ ഓഫ് ഡ്രാമയും ചേര്‍ന്നു 17 മുതല്‍ 20 വരെ കുട്ടികളുടെå ഇംഗിഷ് നാടകമല്‍സരം നടത്തുന്നു. 18 വയസില്‍ താഴെ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. നാടക രചനയും സംവിധാനവും മുതിര്‍ന്നവര്‍ക്കു നിര്‍വഹിക്കാം. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധാനം, നടന്‍, നടി എന്നീ ഇനങ്ങളില്‍ സമ്മാനമുണ്ട്.

മല്‍സരത്തിനു മുന്നോടിയായി ഇന്നുവൈകിട്ട് ഏഴിനു വിനോദ് സോമല്‍ ലഘുനാടകം, അവതരണം, സംവിധാനം,å അഭിനയം, പ്രകാശ നിയന്ത്രണം, സംഗീത സന്നിവേശം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നു. 14നു രാത്രി എട്ടിനു ’ശബ്ദ നിയന്ത്രണത്തിന്റെ സാധ്യതകള്‍ പ്രസംഗകലയിലും നാടകാഭിനയത്തിലും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാലയുമുണ്ടാകുംå. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848091, 39267801 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.