Pages

Thursday, December 29, 2011

‘മധുരം മലയാളം’ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭാഷാ, സാഹിത്യ മത്സരപരിപാടിയായ ‘മധുരം മലയാളം’ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. സ്റ്റേജ് ഇതര മത്സരങ്ങാണ് നാളെ രാവിലെ ഒമ്പത് മുതല്‍ സമാജം ഓഡിറ്റോറിയത്തിലാണ് നടക്കുക. സ്റ്റേജ് ഇനങ്ങള്‍ ജനുവരി ആറ് മുതല്‍ ആരംഭിക്കും. കുട്ടികളുടെ പ്രായത്തിന്‍റെയും പഠിക്കുന്ന ക്ളാസുകളുടേയും അടിസ്ഥാനത്തില്‍ നാല് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങളുടെ സമയക്രമം സമാജം നോട്ടീസ് ബോര്‍ഡിലും വെബ്സൈറ്റിലും ലഭ്യമാണെന്ന് പാഠശാലാ ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു.എം.സതീഷ് 36045442.

Wednesday, December 21, 2011

മധുരം മലയാളം മത്സരം


ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ’മധുരം മലയാളം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, വായന, കയ്യക്ഷരം, പദപരിചയം, പ്രസംഗം, ചിത്രരചന തുടങ്ങിയവയില്‍ ജനുവരി ആറുമുതല്‍ 16 വരെയാണു മത്സരങ്ങള്‍. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സമാജം ഓഫിസില്‍ ലഭിക്കും.

Sunday, December 18, 2011

ബികെഎസ് നാടകമല്‍സരം: സമ്മാനങ്ങള്‍ നല്‍കി

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഒാഫ് ഡ്രാമയുടെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമല്‍സരത്തില്‍ മികച്ച അവതരണത്തിനുള്ള പുരസ്കാരം ലൈഫ്ലൈന്‍ ഡോക്യുമെന്റ്സിന്റെ ’കള്ളനും പൊലീസിനും. പി.വി. സുരേഷ് ആണു മികച്ച സംവിധായകന്‍; നാടകം ’ജിംകൊ ബിലോബ. ’കള്ളനും പൊലീസും നാടകത്തിലെ മികച്ച പ്രകടനത്തിലൂടെ ഷാജഹാന്‍ പത്തനാപുരവും ജയ ഉണ്ണികൃഷ്ണനും മികച്ച നടനും നടിയുമായി. മികച്ച രചനയ്ക്കുള്ള പുരസ്കാരം ദാമു കോറോത്തിനാണ് (ക്രിസലിസ്).

മറ്റു പുരസ്കാരങ്ങള്‍: മികച്ച രണ്ടാമത്തെ അവതരണം: വി.എ. ബാലകൃഷ്ണന്‍ (ജിംകൊ ബിലോബ), മികച്ച രണ്ടാമത്തെ സംവിധായകന്‍: എസ്.ആര്‍. ഖാന്‍ (കള്ളനും പൊലീസും), മികച്ച രണ്ടാമത്തെ നടന്‍: ശിവകുമാര്‍ കൊല്ലറോത് (കള്ളനും പൊലീസും), മികച്ച രണ്ടാമത്തെ നടി: ഉമ ഗണേഷ് (ക്രിസലിസ്), ബാലതാരം: ഗൌരി അനില്‍ (ക്രിസലിസ്), ചമയം: ഷിജു (ജിംകൊ ബിലോബ), പശ്ചാത്തല സംഗീതം: ശശിധരന്‍ (ജിംകൊ ബിലോബ), പ്രകാശനിയന്ത്രണം: മണികണ്ഠന്‍ (ജിംകൊ ബിലോബ).

സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, ഗോപാലകൃഷ്ണന്‍, ജയ മേനോന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, വിനോദ് കണ്ണൂര്‍, സ്കൂള്‍ ഒാഫ് ഡ്രാമ കണ്‍വീനര്‍ മോഹന്‍രാജ് തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. പി.ആര്‍. ജിജോയി സംവിധാനം ചെയ്ത മൂന്നു ലഘുനാടകങ്ങളുടെ ഡിവിഡി പ്രകാശനം സമാപന സമ്മേളനത്തില്‍ പ്രകാശ് വടകര നിര്‍വഹിച്ചു.

Sunday, December 11, 2011

ബഹ്റൈന്‍ ദേശീയദിനം: വിവിധ പരിപാടികളുമായി കേരളീയ സമാജം

ബഹ്റൈന്‍ കേരളീയ സമാജം ബഹ്റൈന്‍ ദേശീയ ദിനം 16, 17 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഭക്ഷണശാലകള്‍, ഗെയിമുകള്‍, വസ്ത്രശാലകള്‍ തുടങ്ങിയവയുടെ മേള, കമ്പവലി, കബഡി, ബാസ്കറ്റ്ബോള്‍, നൃത്ത പരിപാടികള്‍, ഫാഷന്‍ ഷോ, കരോക്കെ സംഗീതം തുടങ്ങിയവയുണ്ടാകും. 17ന് ബികെഎസ് ടേസ്റ്റ് ഹണ്ട് കുക്കറി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കും. വൈകിട്ട് ഏഴിനു നടക്കുന്ന ഫൈനലില്‍ ലക്ഷ്മി നായര്‍ വിധികര്‍ത്താവാകും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാര്‍ഷിക നാടകോല്‍സവം 11ന് ആരംഭിക്കും.

Saturday, December 10, 2011

സമാജം നാടകോല്‍സവത്തിന് അരങ്ങൊരുങ്ങി

അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോല്‍സവത്തിന് 11ന് തിരി തെളിയും.
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നാട്യ കലയുടെ മാറ്റുരക്കലാണ്. നാട്യഗൃഹത്തിലെ എം.കെ. ഗോപാലകൃഷ്ണന്‍ മുഖ്യ വിധികര്‍ത്താവായിരിക്കും. മല്‍സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
11ന് രാത്രി എട്ടിന് ‘കാപൊലിച്ചു,...കൊല്ലവര്‍ഷം എന്ന നാടകവും 9.20ന് ‘മനസ്സിന്‍െറ ചങ്ങലയും’ അരങ്ങേറും. 12ന് രാത്രി ഒമ്പതിന് കാലം കണ്ട കാണ്ടാമൃഗവും 13ന് രാത്രി എട്ടിന് ‘ക്രിസലിസും’ 9.20ന് ജിംകോ ബിലോബയും 14ന് രാത്രി എട്ടിന് കള്ളനും പൊലീസും മല്‍സരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന ചടങ്ങില്‍ ഏറ്റവും നല്ല നാടകങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മികച്ച അവതരണത്തിന് 300 യു.എസ് ഡോളറും രണ്ടാമത്തെ മികച്ച അവതരണത്തിന് 200 ഡോളറുമാണ് സമ്മാന തുക. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ 100 ഡോളര്‍ വീതം സമ്മാനം ലഭിക്കും. മികച്ച രണ്ടാമത്തെ നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്കും മികച്ച പശ്ചാതല സംഗീതം, ചമയം, പ്രകാശ നിയന്ത്രണം, ബാലതാരം എന്നിവക്കും ട്രോഫികള്‍ നല്‍കും.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 16നും 17നും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമാജത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ, ഗെയിംസ്, ഫാന്‍സി, വസ്ത്ര, സ്റ്റാളുകള്‍ക്ക് പുറമെ വിവിധ മല്‍സരങ്ങളും അരങ്ങേറും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മല്‍സരങ്ങളും വിനോദ പരിപാടികളുമുണ്ടാകും.
17ന് ലക്ഷ്മി നായര്‍ വിധികര്‍ത്താവാകുന്ന ‘മാഗി-ബി.കെ.എസ് ടേസ്റ്റ് ഹണ്ട് 2011’ കുക്കറി ഷോ നടക്കും. സമാജം വനിതാ വിഭാഗമാണ് സംഘാടകര്‍. പാചക മല്‍സരത്തില്‍ നവമ്പര്‍ 18ന് നടന്ന പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയ 12 ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ ലക്ഷ്മി നായരുമായി സദസ്യര്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. വനിതകളുടെയും കുട്ടികളുടെയും കലാ പരിപാടികളുമുണ്ടാകും. പ്രശാന്ത് കാഞ്ഞിരമറ്റമാണ് അവതാരകന്‍.
സമാജം അംഗങ്ങള്‍ക്കുള്ള പുതിയ ഇലക്ട്രോണിക്സ് തിരിച്ചറിയല്‍ കാര്‍ഡ് 16ന് വിതരണം ചെയ്യും. അംഗങ്ങള്‍ വ്യക്തി വിവരങ്ങള്‍ പുതുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, വനിത വിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍ എന്നിവരും പങ്കെടുത്തു.

Thursday, December 8, 2011

Madhu- Satheesh pair claim crown

MADHU and Satheesh emerged victorious in the top group Flight I in VIII'th Syed Modi Monthly Badminton Tournament for Bahrain Keraleeya Samajam members.

The tournament was conducted in five categories, based on the skill level of the players.

In Flight I final, Madhu and Satheesh defeated Jayakumar and Nahas 21-16, 21-16.

Earlier, in the semi-finals, Madhu and Satheesh beat Unni and Anto 21-18, 21-15 while Jayakumar and Nahas edged past Jain and Subash 21-15, 22-20.

In other groups, the winners were Anil O M and Arun in Flight II, Manoj and Shaju took Flight III trophy, Biju C Alex and Rajasekhar won Flight IV while Ben and Nadheem came on top in flight V.

Anil O M teamd up with Arun to beat the tandem of Reji and Ashok 21-12, 21-14 and win Flight II trophy.

Victorious

The winning pair made it to the final defeating Rajesh and playing partner Priyan 21-15 21-14, while Reji Ashok edged Sunil S and Sunil Warrier 21-19, 21-18 in the semi-finals.

In Flight III, Manoj and Shaju posted a 21-19, 21-14 victory over Rajesh and Ajay to lift the title.

The semi-finals saw Manoj and Shaju beat Shanil and Sanal 21-16, 25-23 to set up their final clash with Rajesh and Ajay, who beat Shibu and Sreekumar 21-16, 23-25, 21-15 in a three-set thriller.

Trophies for the winners and runners-up were presented by BKS President P V Radhakrishna Pillai at the awarding ceremony.

It was also attended by BKS general secretary Varghese Karakkal, vice-president Abdul Rahman, Tony Kuriakose and Indoor Games secretary Anil Kumar O M.

Flight IV: Final: Biju C Alex/Rajasekhar bt Shyju/Vipin 21-18, 21-12. Semi-finals: Biju C Alex/Rajasekhar bt Gilbert/Koshy 21-13, 23-21. Shyju/Vipin bt Rahul/Nithin 21-13, 21-14. Flight V: Final: Ben/Nadheem bt Sanjay/Nithin 21-16, 13-21, 21-19.

Monday, December 5, 2011

മുല്ലപ്പെരിയാര്‍ ജനതയ്ക്ക് മരതക ദ്വീപിന്റെ ഐക്യദാര്‍ഢ്യം.

മിനേഷ്, ബഹറിൻ

മുല്ലപെരിയാര്‍ അണക്കെട്ട് കേരളീയ സമൂഹത്തിലും ആഗോളതലത്തിലും മാനവികതയുടെ മുകളില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബഹറിനിലെ ഏറ്റവും വലിയ മലയാളി പ്രവാസ കൂട്ടായ്മയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഡ്യ സമ്മേളനം മലയാളിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ബഹറിന്‍ നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.

ഡാം സുരക്ഷയെകുറിച്ച് അനുനിമിഷം ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ് എന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ ആവശ്യപ്പെട്ടു.


പ്രവാസ സമൂഹത്തിന്റെ ആകുലതകള്‍ അദ്ദേഹം ചടങ്ങുമായി പങ്കുവെച്ചു. തമിഴ് ജനതയുടെ ജലലഭ്യത എന്ന ആവശ്യവും കേരളത്തിനു വളരെ പ്രധാനപെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കാലവിളംബം കൂടാതെയുള്ള ചര്‍ച്ചകള്‍ നടത്തി ഇതു സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഭീതി അകറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് സമാജം കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു.

തുടര്‍ന്നു സമാജം സെക്രട്ടറി വര്‍ഗ്ഗീസ്‌ കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണിനിരന്നിട്ടുള്ള കേരള ജനതയ്ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രമേയത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബഹറിനിലെ മലയാളി സമൂഹത്തിനു വേണ്ടി സമാജം ആവശ്യപ്പെട്ടു.



ബഹറിനിലെ മലയാളികളുടെ ഈ വിഷയത്തിലുള്ള ജാഗ്രതയും കരുതലും അനുഭാവവുമായി സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചിരാതുകളും തെളിയിച്ചു. ബിജു എം സതീഷ്‌ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ സദസ്സിനു ചൊല്ലികൊടുത്തു.


തുടര്‍ന്നു സംസാരിച്ച സജി മാർക്കോസ് ഈ വിഷയത്തില്‍ അടിയന്തിരമായി കേരളത്തിലെ മൂന്നു കോടി ജനങ്ങളുടെ ഇച്ഛാശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപെട്ടു. ഡാമിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ് എന്ന സി എസ് എം ആര്‍ സംഖത്തിലുണ്ടായിരുന്ന കേരള പ്രതിനിധിയുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനു മുന്നില്‍ ലഭിച്ചിട്ട് ആറുമാസമായി. വിദൂര നിയന്ത്രണ വാഹനവും ക്യാമറയും ഉപയോഗിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ ഡാമിന് വലിയതോതിലുള്ള ബലക്ഷയം സംഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഒരു ഭൂചലനം ഈ ഡാമിന്റ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുത മലയാളികള്‍ പോലും പൂർണ്ണമായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡാം സുരക്ഷിതമാണെന്നും മറ്റും തമിഴ് ജനതയ്ക്ക് മുന്നിലും പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്. മുപ്പത്തിഅഞ്ചു ലക്ഷം പേരുടെ ജീവിതം തുലാസില്‍ നില്‍ക്കുന്ന ഈ അവസരത്തിലും ഇടുക്കി അണക്കെട്ടിന്റെ ബലത്തെപറ്റിയോ ഭ്രംശ മേഖലയില്‍ പുതിയൊരു ഡാം ഉണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയോ വേണ്ട വിധത്തിലുള്ള ഒരു പഠനവും നടത്താതെയാണ് പുതിയ ഡാം എന്ന നിര്‍ദ്ദേശം നാം മുന്നോട്ടു വെക്കുന്നത് എന്ന് മറക്കരുത്. അടിയന്തിരമായി ഈ വിഷയത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. അതേസമയം അപകടാവസ്ഥയിലുള്ള ഡാം ഡീക്കമ്മീഷൺ ചെയ്യുന്നതിൽ കാലതാമസം പാടില്ല. ഇടുക്കി ഡാമിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ വേണ്ട വിഷയത്തിൽ പരിഹരിക്കപ്പെടാത്തത് നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയും അതുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷഭീഷണിയും ചടങ്ങില്‍ സംസാരിച്ച എബ്രഹാം സാമുവല്‍, രാജു കല്ലുംപുറം എന്നിവര്‍ പങ്കുവെച്ചു. കാവേരി നദീ ജലതര്‍ക്കം പരിഹരിക്കപ്പെട്ടത്‌ പോലെ ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ രമ്യതയിലുള്ള ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് വേണ്ടത് എന്ന് ഡി. സലിം അഭിപ്രായപെട്ടു. ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും മിനേഷ് ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.

Source:http://www.nammudeboolokam.com/2011/12/blog-post_05.html

മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം വേണമെന്ന് കേരളീയ സമാജം

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളീയ സമൂഹത്തില്‍ സമീപ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതിനു വേണ്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അടിയന്തരമായ ഇടപെടലുകള്‍ ആവശ്യമാണ് എന്നും ചര്‍ച്ചകളിലൂടെ രമ്യമായ ഒരു പരിഹാരം ഇൌ വിഷയത്തില്‍ ഉണ്ടാകേണ്ടതാണ് എന്നും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ചേര്‍ന്ന പൊതുയോഗം അഭിപ്രായപ്പെട്ടു.

ഡാം സുരക്ഷയെക്കുറിച്ച് അനുനിമിഷം ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സേവ് മുല്ലപ്പെരിയാര്‍ ക്യാംപയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കു സമാജം കൈമാറുമെന്ന് അദ്ദേഹം സദസിനെ അറിയിച്ചു.

സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. കേരളീയ സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചെരാതുകളും തെളിയിച്ചു. ബിജു എം. സതീഷ് മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ സദസിനു ചൊല്ലിക്കൊടുത്തു. സജി മാര്‍ക്കോസ്, ഏബ്രഹാം സാമുവല്‍, രാജു കല്ലുംപുറം, ഡി. സലിം, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി സി-ഡിറ്റ് തയാറാക്കിയ ലഘു വിഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Saturday, December 3, 2011

"മുല്ലപ്പെരിയാര്‍" ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ഐക്യദാര്‍ഡ്യ പ്രഖ്യാപനവും




ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3ന് വൈകിട്ട് 7.30 മുതല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു.å മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊ ണ്ടുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും. ഒപ്പു ശേഖരണം നടത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവാസി കാര്യമന്ത്രി വയലാര്‍ രവി, കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അയയ്ക്കും.

കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ഭീതിയും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് സമാജം ഭരണ സമിതി ആവശ്യപ്പെട്ടു. മേഖലയില്‍ തുടരെയുണ്ടാകുന്ന ഭൂകമ്പങ്ങള്‍ പ്രവാസി സമൂഹത്തിലും ആശങ്ക സ്യഷ്ടിച്ചിട്ടുണ്ടന്നും അണക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള വംശീയ പ്രശ്നമായിമാറാതെ തമിഴ് ജനതയെക്കൂടി വിശ്വാസത്തിലെടുക്കാനുള്ള നടപടികള്‍ വേണമെന്നും അതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ åശ്രമം ഉണ്ടാകണമെന്നും സമാജം അഭിപ്രായപ്പെട്ടു.