Pages

Tuesday, November 15, 2011

കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള സ്വീകരണം




രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള വരവേല്‍പ്പ്. കേരളീയ സമാജത്തിന്‍െറ സ്വീകരണമായിരുന്ന അദ്ദേഹത്തിന്‍െറ ഇന്നലത്തെ പ്രധാന പരിപാടി.രാവിലെ വിമാനത്താവളത്തില്‍ അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഡോ. പി.വി ചെറിയാന്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.വൈകീട്ട് കേരളീയ സമാജം ഒരുക്കിയ സ്വീകരണ സമ്മേളനം ഹൃദ്യമായിരുന്നു. താലപ്പൊലി, പഞ്ചവാദ്യം എന്നിവയോടെയാണ് വയലാര്‍ രവിയെ ആനയിച്ചത്. ബിജു നാരായണന്‍, അനുരാധ ശ്രീറാം എന്നിവരുടെ ഗാനമേളയോടെ പരിപാടിക്ക് തുടക്കമായി. വയലാര്‍ രവിയടക്കമുള്ള വിശിഷ്ടാതിഥികള്‍ ഇരുവരുടെയും പാട്ടുകള്‍ നന്നായി ആസ്വദിച്ചു. വയലാര്‍ രവി തന്‍െറ ഇഷ്ടഗാനങ്ങള്‍ ഗായകരുമായി പങ്കിട്ടു. അദ്ദേഹത്തിന്‍െറ ഇഷ്ടപ്രകാരം വാണിജയറാമിന്‍െറ തമിഴ്ഗാനം അനുരാധ പാടി. യേശുദാസിന്‍െറ പഴയ ഹിറ്റുകള്‍ ബിജു നാരായണനും. തുടര്‍ന്ന് രമേഷ് പിഷാരടിയുടെ മിമിക്രിയും സദസ്സ് ആസ്വദിച്ചു. അതിനുശേഷമായിരുന്നു സ്വീകരണ ചടങ്ങ്.അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍, കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

Monday, November 14, 2011

ndian minister set to review Bahrain ties

INDIA'S Overseas Indian Affairs and Civil Aviation Minister Vayalar Ravi arrives on a two-day visit to Bahrain today.

Mr Ravi will meet Bahrain officials and leading community members.

He will be honoured at a reception at the Bahrain Keraleeya Samajam (BKS). The event, to be held today at 7pm at the BKS in Segaiya, will also feature a cultural programme.

"Mr Ravi's most recent initiative has been to resume direct flights from Bahrain to Thiruvananthapuram in Kerala, which had been discontinued a few years ago," said BKS general secretary Varghese Karrakal.

He said that Mr Ravi had also been instrumental in labour agreements between India and Bahrain.

Indian Ambassador Mohan Kumar will attended the event, where leading Bahrain businessman Dr Ravi Pillai will be guest of honour.

The reception ceremony will be followed by a cultural programme, featuring singers Anuradha Sreeram, Biju Narayanan and Meghna from India as well as a comedy show by Ramesh Pisharadi and Prathijnan.

Saturday, November 12, 2011

അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ഫൈനല്‍ ഇന്ന്

കേരളീയ സമാജത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ ഇന്ന്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും ഇന്നലെ നടന്ന സെമിഫൈനലും അത്യന്തം വാശിയേറിയതായിരുന്നു.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ മേധാവിത്തം പുലര്‍ത്തി. മൂന്ന് ഇന്ത്യന്‍ കളിക്കാര്‍ സെമിയിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ബഹ്റൈന്‍െറ ഹേരി സെതിവാനെയും ടോപ്പ് സീഡ് പെ¤്രഡാ മാര്‍ട്ടിന്‍സിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച ഇന്ത്യയുടെ ബി സായ് പരംനീത് ഇറാന്‍െറ ഇസ്കന്താരി സുറൂഷിനെയും തോല്‍പ്പിച്ചു. മറ്റൊരു ഇന്ത്യന്‍ താരം സൗരവ് വര്‍മ ഇറാന്‍െറ മുഹമ്മദ് റിസയെ തോല്‍പ്പിച്ച് സെമിയിലെത്തി. ഇന്ത്യന്‍ ജോഡികളായ പ്രദ്ന്യ ഗാദ്റേ- പ്രജക്ത സാവന്ത് ഈജിപ്തിന്‍െറ ഹോസ്നി ഹാദിയ- നാഗി ഡയാന ജോഡിയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ആവേശകരമായ മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ ജോഡികളായ അപര്‍ണ ബാലന്‍- സികി റെഢി തുര്‍ക്കി ജോഡികളെ പരാജയപ്പെടുത്തി. ബഹ്റൈന്‍െറ മിക്സഡ് ഡബിള്‍സ് ജോഡികളായ ഹേരി- ജയശ്രീ സെമിയില്‍ കടന്നു. ആവേശകരമായ മല്‍സരത്തില്‍ അവര്‍ 17-21, 21-10, 21-12ന് ഈജിപ്ത്യന്‍ ജോഡിയായ റഹ്മാന്‍ അലി- ഹോസ്നി ഹാദിയ ജോഡിയെയാണ് തോല്‍പ്പിച്ചത്. ടോപ്പ് സീഡുകളായ ആന്‍റണി ദുമാര്‍തിറേ, സബ്റിന ജാക്വറ്റ് എന്നിവരും സെമിയില്‍ കടന്നു. അഞ്ച് വിഭാഗങ്ങളിലെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നലെ നടന്നു.
24 രാജ്യങ്ങളില്‍നിന്ന് 75 താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ടോപ്പ് സീഡ് താരങ്ങളുമുണ്ട്. ലോക ബാഡ്മിന്‍റന്‍ ഫെഡറേഷനും ഏഷ്യന്‍ കോണ്‍ഫെഡറേഷനും അംഗീകാരം നല്‍കിയ ലെവല്‍ 4 ടൂര്‍ണമെന്‍റില്‍ 15,000 ഡോളര്‍ പ്രൈസ് മണിയായി നല്‍കുന്നു. കൂടാതെ വിജയികള്‍ക്ക് ലോക റാങ്കിങ് പോയിന്‍റുകളും ലഭിക്കും. ഇന്ത്യയില്‍നിന്നുള്ള സുധാകര്‍ വെമുറിയാണ് റഫറി.

Sunday, November 6, 2011

പ്രവാസി മലയാളികളുടെ ഓരോ പുരസ്കാരവും വിലപ്പെട്ടത്: സേതു

ഭാഷയെയും സാഹിത്യത്തെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികള്‍ തരുന്ന ഓരോ പുരസ്കാരവും വിലപ്പെട്ടതാണെന്ന് സേതു. കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാറില്‍നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികളുടെ ഭാഷയോടുള്ള മമത മറ്റ് നാടുകളെ അപേക്ഷിച്ച് ഏറെ സവിശേഷമാണ്. താനടക്കമുള്ള എഴുത്തുകാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ രചനകളെ അതീവ സ്നേഹത്തോടെ ഇന്നും ഓര്‍ക്കുന്ന നിരവധി ഗള്‍ഫ് മലയാളികളെ വിദേശ യാത്രകളില്‍ കണ്ടുമുട്ടാന്‍ ഇടയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭാഷയെ അവഗണിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ളീഷില്‍ പ്രാവീണ്യം നേടുന്നതിനോപ്പം മാതൃഭാഷയിലും യുവതലമുറ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മനസിന്‍െറ അടിത്തട്ടുകളെ ഇളക്കി മറക്കുന്ന രചനകള്‍ മലയാളത്തിനു സമ്മാനിച്ച സേതുവിന് ലഭിക്കുന്ന പുരസ്കാരത്തിലൂടെ മലയാള സാഹിത്യമാണ് ആദരിക്കപ്പെടുന്നതെന്ന് ആശംസ നേര്‍ന്ന അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപെട്ടു. അക്കാദമിയുടെ പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഭാഷയെയും സാഹിത്യത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്‍െറ ഭാഗമായി കേരളത്തിനു പുറത്തും ഗള്‍ഫിലും ക്യാമ്പുകള്‍, എഴുത്തുകാരുടെ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കും. പ്രസാധകരുടെ ശ്രദ്ധ ലഭിക്കാതെ പോകുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനും അവാര്‍ഡ് നല്‍കാനും അക്കാദമി മുന്‍കൈ എടുക്കും.
പുതിയ കാലഘട്ടത്തിലും മലയാളത്തിലെ മികച്ച നോവലുകള്‍ എഴുതുന്നത് ആധുനികതയുടെ വക്താക്കളായ എഴുത്തുകാരാണ് എന്ന് അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് നിരീക്ഷിച്ചു. സേതുവിന്‍െറയും മുകുന്ദന്‍െറയും പുതിയ രചനകള്‍ ഇതിനു ശക്തമായ പിന്‍ബലങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിന്‍െറ കാലം അസ്തമിക്കുന്നോ എന്ന ആശങ്ക ഇല്ലാതാക്കുന്നതാണ് പ്രവാസികള്‍ കാണിക്കുന്ന അക്ഷരസ്നേഹം എന്ന് കെ. ആര്‍ മീര പറഞ്ഞു. സുല്‍ഫിയുടെ ‘അക്ഷരക്കിനാവ്’ എന്ന കുട്ടികള്‍ക്കുള്ള കവിതാ സമാഹാരത്തിന്‍െറ ആദ്യ പ്രതി കെ .ആര്‍ മീരക്ക് നല്‍കി പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്തു. സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബെന്യാമിന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു , വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്യാമ്പില്‍ ഇന്നുരാവിലെ 9.30ന് ‘ആധുനികതയും ഉത്തരാധുനികതയും’ എന്ന സെഷനില്‍ സേതു, കെ.ആര്‍ മീര, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ‘പെണ്ണെഴുത്തിന്‍്റെ വഴികള്‍’ എന്ന സെഷന്‍. ‘പെണ്ണെഴുതുമ്പോള്‍’ എന്ന വിഷയം കെ.ആര്‍ മീരയും ‘എന്‍െറ സ്ത്രീ കഥാപാത്രങ്ങള്‍’ എന്ന വിഷയം സേതുവും ‘എഴുത്തിലെ ലിംഗഭേദങ്ങള്‍’ എന്ന വിഷയം പെരുമ്പടവം, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരും അവതരിപ്പിക്കും. വൈകീട്ട് 7.30ന് സമാപന സമ്മേളനം. നാളെ രാവിലെ 9.30ന് എഴുത്തുകാരുമായി മുഖാമുഖം.

Saturday, November 5, 2011

ബികെഎസ് രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടു മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍, ബാഡ്മിന്റന്‍ ഏഷ്യാ കോണ്‍ഫെഡറേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടുമുതല്‍ 12 വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. 24 രാജ്യങ്ങളില്‍നിന്ന് 75 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ബഹ്റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹുസൈന്‍ ബിന്‍ ഇസാ അല്‍ ഖലീഫയുടെ രക്ഷാകര്‍ത്തൃത്വത്തിലാണു നടക്കുന്നത്.

പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സ്ഡ് ഡബിള്‍സ് ഇനങ്ങളിലാണു മത്സരം. മൊത്തം 15,000 ഡോളറാണു സമ്മാനത്തുക. താരങ്ങള്‍ക്ക് ഒളിംപിക്സ് യോഗ്യതയ്ക്കുവേണ്ട വേള്‍ഡ് റാങ്കിങ് പോയിന്റുകളും ലഭിക്കും. ബഹ്റൈനില്‍ നിന്ന് 16, ഇന്ത്യയില്‍ നിന്ന് 10 താരങ്ങള്‍ വീതം പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സുധാകര്‍ വേമുറിയാണു റഫറി. പാനി റാവു കുന്തയാണു ഡപ്യൂട്ടി റഫറി. വൈകിട്ടു നാലുമുതല്‍ 10 വരെ നടക്കുന്ന മത്സരങ്ങള്‍ക്കു പ്രവേശനം സൌജന്യമാണ്.

ബഹ്റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്‍ണമെന്റ് ഡയറക്ടര്‍), ഒ.എം. അനില്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നല്‍കുന്നത്.

പ്രിയ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ സാഹിത്യ ക്യാമ്പിന് തുടക്കം

മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാര്‍ ഭാഷയെയും എഴുത്തിനെയും കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച വേദിയില്‍, കേരളീയ സമാജത്തിന്‍െറ രണ്ടാമത് ജി.സി.സി സാഹിത്യ ക്യാമ്പിന് തുടക്കമായി. കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനം കേരളത്തിനുപുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് ബഹ്റൈനില്‍നിന്ന് തുടക്കമാകുകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. എവിടെയുമുള്ള എഴുത്തുകാരുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണ് അക്കാദമി നടത്തുന്നത്.
മലയാളം ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥയില്‍, ഭാഷയെയും സാഹിത്യത്തെയും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ ഗള്‍ഫ് മലയാളികളാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ അവര്‍ക്ക് ആവുംവിധം ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അവയെയെല്ലാം അതിജീവിക്കുന്ന ജീവചൈതന്യമുള്ള ഭാഷയാണ് മലയാളമെന്ന് അദ്ദേഹം പറഞ്ഞു. ഒരു റഷ്യന്‍ ടി.വി സംഘം തന്നെ കണ്ടപ്പോള്‍ ചോദിച്ചത്, ഇന്ത്യയിലെ ഏറ്റവും ചെറിയ ഭാഷയില്‍ ദസ്തയെവ്സ്കിയെക്കുറിച്ച് എഴുതാന്‍ എന്താണ് പ്രചോദനം എന്നാണ്. ‘ലോകത്തിലെ ഏറ്റവും വലിയ ഭാഷകളിലൊന്നാണ് മലയാളം’ എന്നാണ് അതിന് താന്‍ മറുപടി പറഞ്ഞത്. കുട്ടിക്കാലം മുതല്‍ റഷ്യന്‍ ഭാഷയിലെ എല്ലാ എഴുത്തുകാരുടെയും കൃതികള്‍ മലയാളത്തില്‍ വായിക്കാന്‍ തനിക്കുകഴിഞ്ഞിരുന്നവെന്നുപറഞ്ഞപ്പോള്‍ റഷ്യന്‍ സംഘം ഖേദപ്രകടനം നടത്തി.
മനുഷ്യാനുഭവങ്ങളുടെ അതിസൂക്ഷ്മമായ അനുഭൂതികളെയും അനന്തമായ ആകാശങ്ങളെയും വരെ ആവിഷ്കരിക്കാന്‍ കഴിയുന്ന ഭാഷയാണ് മലയാളം. ലോകത്തിലെ ഏത് എഴുത്തുകാരനെയും ഉള്‍ക്കൊള്ളാന്‍ അതിന് കരുത്തുണ്ട്. ഭാഷ സുരക്ഷിതമായിരിക്കുന്നത് സാഹിത്യ കൃതികളിലൂടെയാണ്. ഒരു മൗലിക കൃതി ഉണ്ടാകുമ്പോള്‍ ഭാഷ നവീകരിക്കപ്പെടുന്നു.
ഗള്‍ഫിലേക്ക് വരുന്ന മലയാളികളേക്കാള്‍ കൂടുതല്‍ അവിടെനിന്ന് പുസ്തകങ്ങള്‍ വിമാനം കയറുന്നുണ്ടെന്ന് പെരുമ്പടവം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് മാനേജര്‍ തന്നോടുപറഞ്ഞത്, ഗള്‍ഫിലേക്കുവരുന്നവരുടെ പെട്ടികളില്‍ ഒരു കൃതിയുടെ അഞ്ചും ആറും കോപ്പികളുണ്ടാകുമെന്നാണ്. പുതിയ കൃതി ആദ്യം വായിക്കുന്നത് ഗള്‍ഫിലുള്ളവരാണ്. അതുകൊണ്ടുതന്നെ മലയാളം പ്രവാസി മലയാളികളില്‍ കൂടുതല്‍ ഊര്‍ജസ്വലമായി ജീവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മലയാളികള്‍ മലയാള ഭാഷക്ക് കാഴ്ചവച്ച പ്രതിഭാശാലിയായ എഴുത്തുകാരന്‍ ബെന്യാമിന്‍െറ ‘ആടുജീവിതം’ ആവേശത്തോടെയാണ് മലയാളികള്‍ വായിച്ചതെന്ന് പെരുമ്പടവം പറഞ്ഞു.
സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സേതു, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത്, കെ.ആര്‍ മീര, ബെന്യാമിന്‍, സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ സംസാരിച്ചു.
ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടന്നു. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവ ചര്‍ച്ചാവിഷയമായി. ഇന്നു വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. നാളെ വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.

Thursday, November 3, 2011

എഴുത്തുകാര്‍ ഇന്നെത്തും; കേരളീയ സമാജം സാഹിത്യ ക്യാമ്പിന് നാളെ തുടക്കം

ഗള്‍ഫ് മലയാളികളുടെ രചനാ- വായനാ ലോകങ്ങളെ സമകാലികമാക്കാനും ഭാവുകത്വത്തിന് ഉണര്‍വുപകരാനുമുദ്ദേശിച്ച് കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ജി.സി.സി സാഹിത്യ ക്യാമ്പിന് നാളെ തുടക്കമാകും. 60 ലധികം പേര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, സേതു, കെ ആര്‍ മീര, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ ഇന്നെത്തും. മൂന്നു ദിവസങ്ങളില്‍ ആറു സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്‍റ് പി. വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിക്കും. സേതു, കെ. ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത്, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടക്കും. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചയുമുണ്ടാകും. തുടര്‍ന്ന് പുതിയ കാല സാഹിത്യ രചനകള്‍, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ളാസ് നടക്കും. രാത്രി സാംസ്കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ സേതുവിന് സമ്മാനിക്കും. ശനിയാഴ്ച വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. ക്യാമ്പ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം സെഷനുകളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഞായറാഴ്ച വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും. വെള്ളി, ഞായര്‍ തീയതികളിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ക്യാമ്പിന് അനുബന്ധമായി നടത്തിയ സാഹിതീ സന്ധ്യ, സാഹിത്യ ഉദ്യാനം, സൈബര്‍ മീറ്റ്, ടോക്ക് ഷോ എന്നിവ ശ്രദ്ധേയമായിരുന്നു. സാഹിത്യ ഉദ്യാനത്തിന്‍െറ അവസാന മിനുക്കുപണി നടക്കുന്നു. ജി. സി. സി രാജ്യങ്ങളില്‍ നിന്ന് ക്യാമ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ ക്രമീകരണം പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികള്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ഭക്ഷണം, താമസം എന്നിവ ഒരുക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. ബഹ്റൈനിലെ ദൂരസ്ഥലങ്ങില്‍ നിന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹന സൗകര്യമുണ്ട്.
രജിസ്ട്രേഷന്‍, ക്യാമ്പ് സമയക്രമം തുടങ്ങിയ വിവരങ്ങളറിയാന്‍ സമാജം ഓഫീസുമായോ ബിനോജ് മാത്യു (36665376), മോഹന്‍രാജ് (39234535 ) എന്നിവരുമായോ ബന്ധപ്പെടാം. സാഹിത്യ അക്കാദമിയുടെ ജി.സി.സിയിലെ ആദ്യ എക്സ്റ്റന്‍ഷന്‍ സെന്‍ററായ കേരളീയ സമാജം കഴിഞ്ഞവര്‍ഷമാണ് ജി.സി.സിയിലെ മലയാളി എഴുത്തുകാരെ പങ്കെടുപ്പിച്ച് ആദ്യ ക്യാമ്പ് സംഘടിപ്പിച്ചത്. എം മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, കെ.പി രാമനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 75ഓളം പേര്‍ പങ്കെടുത്തു.

Wednesday, November 2, 2011

Unni-Junith pair claim crown

UNNI and Junith emerged victorious in the top group Flight I in the VII'th Syed Modi Monthly Badminton Tournament, organised for Bahrain Keraleeya Samajam members.

In the top group flight final Unni and Junith overcame the tandem of Jayakumar and Madhu 21-14, 24-22.

Earlier in the semi-finals, Unni and Junith defeated Jain and Nahas 21-15, 21-14 while Jayakumar and Madhu beat Simin and Anoop N 21-13, 21-16.

The tournament was conducted in four categories, based on the skill level of the players.

In other groups, the winners were Rajesh A C and Anoop in Flight II, following a 21-18, 21-10 victory against Shanto and Baiju.

Manoj and Asmar defeated the pair of Shanil and Ajith 21-14, 21-16 to clinch Flight III title, while Vinod and Rahul took victory in Flight IV beating Gilbert and Biju C Alex 21-14, 23-21.

BKS also conducted II'nd singles tournament for the members, while Jayakumar, Jaimy John, Manoj Sekhar and Vinod winning their respective flights.

The trophies for the winners and runners-up were presented by BKS general secretary Varghese Karakkal, Entertainment secretary Manoharan Pavaratty, Membership secretary Mohanaprasad, Literary wing secretary Binoj Mathew, International Tournament director Ashley Raju George and Indoor Games secretary Anil Kumar O M.

Results:

Flight I - Final: Unni/Junith bt Jayakumar/Madhu 21-14, 24-22. Semi-finals: Unni/Junith bt Jain/Nahas 21-15, 21-14. Jayakumar/Madhu bt Simin/Anoop N 21-13, 21-16.

Flight II - Final: Rajesh A C/Anoop bt Shanto/Baiju 21-18, 21-10. Semi-finals: Rajesh A C/Anoop bt Reji/Ajesh 21-7, 12-21, 21-17; Shanto/Baiju bt Priyan/Jose Muller 21-15, 19-21, 21-17.

Flight III - Final: Manoj/Asmar bt Shanil/Ajith 21-14, 21-16. Semi-finals: Manoj/Asmar bt Rajesh/Shaju 21-10, 21-14; Shanil/Ajith bt Ajay/Sunderlal 21-08, 21-17. Flight IV - Final: Vinod/Rahul bt Gilbert/Biju C Alex 21-14, 23-21. Semi-finals: Vinod/Rahul bt Koshy/Jackson 21-05, 21-13. Gilbert/Biju C Alex bt Ganesh/Rajasekhar 17-21, 21-19, 21-16. Flight I: 1 Jayakumar, 2 Unnikrisha Pillai. Flight II: 1 Jaimy John, 2 Priyan Meledath. Flight III: 1 Manoj Sekhar, 2 Shanil A Rahim. Flight IV: 1 Vinod, 2 Nadhim Nahas

Tuesday, November 1, 2011

ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം കുട്ടികളെ അവഹേളിക്കുന്നത്: കേരളീയ സമാജം

യുവജനോല്‍സവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം കുട്ടികളെ അവഹേളിക്കുന്നതാണെന്ന് കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ബഹ്റൈനില്‍ കേരളീയ സമാജമാണ് യുവജനോല്‍സവം നടത്തുന്നത് എന്നതിനാല്‍, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം സമാജം ബാലകലോല്‍സവവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാണ്.
30 വര്‍ഷമായി കേരളീയ സമാജം യുവജനോല്‍സവം നടത്തുന്നു. 45 ദിവസം നീളുന്ന സമാജം ബാലകലോല്‍സവം ജി.സി.സിയില്‍ മലയാളി കുട്ടികള്‍ക്കായി നടത്തുന്ന ഏറ്റവും വിപുലമായ കലാമേളയാണ്. സംസ്ഥാന യുവജനോല്‍സവ മാന്വല്‍ അനുസരിച്ച്, കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളുമടങ്ങുന്ന വലിയ സദസ്സിനുമുന്നിലാണ് കുട്ടികള്‍ അവരുടെ കഴിവ് മാറ്റുരക്കുന്നത്. രണ്ടുവര്‍ഷമായി കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും പങ്കാളിത്തവും ബാലകലോല്‍സവത്തിന് ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്കൂളില്‍ മുമ്പ് ‘ഹാര്‍മണി’ എന്ന പേരില്‍ നടന്നിരുന്ന ഇന്‍റര്‍ സ്കൂള്‍ യുവജനോല്‍സവത്തില്‍ ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. നാട്ടിലെ യുവജനോല്‍സവത്തിന്‍െറ മാതൃകയില്‍, കുട്ടികളുടെ കഴിവുകള്‍ ശരിയായി മാറ്റുരക്കാന്‍ കഴിയുംവിധം അരങ്ങേറിയിരുന്ന ‘ഹാര്‍മണി’ സാമ്പത്തിക ധൂര്‍ത്ത് എന്നുപറഞ്ഞാണ് ഇപ്പോഴത്തെ ഭരണസമിതി നിര്‍ത്തലാക്കിയത്. പക്ഷേ, കുട്ടികളെ സംബന്ധിച്ച് അത് വലിയ നിക്ഷേപം തന്നെയായിരുന്നു. പുതുതായി തുടങ്ങിയ യുവജനോല്‍സവത്തില്‍, ക്ളാസ് മുറിക്കുള്ളില്‍ ഒന്നോ രണ്ടോ അധ്യാപകരുടെ മുന്നിലാണ് കുട്ടികള്‍ക്ക് കഴിവ് പ്രകടിപ്പിക്കേണ്ടിവരുന്നത്. കലാമല്‍സരങ്ങളുടെ മാനദണ്ഡമനുസരിച്ച് ഇത് വികലമായ രീതിയാണ്. രാവിലെ പരീക്ഷയും വൈകീട്ട് ഇനങ്ങളുടെ അവതരണവും. ഇതിനെ മല്‍സരം എന്നുതന്നെ പറയാനാകില്ല. സ്കൂളാകുമ്പോള്‍ പഠിക്കുന്ന കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞെന്നുവരും; സമാജം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മലയാളികളായ കുട്ടികള്‍ക്കുവേണ്ടി മാത്രം ചില സംഘടനകള്‍ നടത്തുന്ന യുവജനോല്‍സമാണ് ജി.സി.സിയിലെ ഏറ്റവും വലിയ കലാമേളയെന്നും അതിനാണ് നിലവാരമുള്ളതെന്നുമുള്ള അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഇ.എ സലിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.