ബാഡ്മിന്‍റന്‍ വേള്‍ഡ് ഫെഡറേഷന്‍, ബാഡ്മിന്‍റന്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ (ബി.എ.എഫ്) എന്നിവയുടെ അംഗീകാരത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് നവംബര്‍ എട്ടുമുതല്‍ 12 വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 രാജ്യങ്ങളില്‍നിന്ന് സീഡുചെയ്യപ്പെട്ട 75 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ബഹ്റൈന്‍ ബാഡ്മിന്‍റന്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹുസൈന്‍ ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.
ആദ്യ 100 റാങ്കില്‍ വരുന്ന നിരവധി കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്‍റിന്‍െറ ഡ്രോ നാളെ ക്വലാലംപൂരിലെ ബാഡ്മിന്‍റന്‍ ഏഷ്യ ആസ്ഥാനത്തുനടക്കും. അഞ്ച് ഈവന്‍റുകളിലായി 15,000 ഡോളറാണ് പ്രൈസ് മണി. കൂടാതെ, താരങ്ങള്‍ക്ക് ഒളിമ്പിക്സ് യോഗ്യതക്കുവേണ്ട വേള്‍ഡ് റാങ്കിംഗ് പോയിന്‍റുകളും ലഭിക്കും. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലാണ് മല്‍സരം. ബഹ്റൈനില്‍നിന്ന് 16, ഇന്ത്യയില്‍നിന്ന് 10 കളിക്കാര്‍ വീതമാണ് പങ്കെടുക്കുന്നത്.
ബഹ്റൈനില്‍ ആറാമതു തവണ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന് രണ്ടാമത്തെ തവണയാണ് സമാജം വേദിയാകുന്നത്. റഫറിയായി ഇന്ത്യയില്‍നിന്ന് സുധാകര്‍ വേമുറിയെയാണ് ബാഡ്മിന്‍റന്‍ ഏഷ്യ നിയമിച്ചിരിക്കുന്നത്. പാനി റാവു കുന്തയാണ് ഡെപ്യൂട്ടി റഫറി. 11 അമ്പയര്‍മാരും കളി നിയന്ത്രിക്കാനുണ്ടാകും. ഇതിലേക്ക് ജോജണ്‍ ജോണ്‍, പ്രശോഭ് രാമനാഥന്‍, ശ്രീനിവാസ് എന്നീ സമാജം അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ 10 വരെ നടക്കുന്ന മല്‍സരങ്ങള്‍ ഏവര്‍ക്കും സൗജന്യമായി കാണാം. ഗള്‍ഫിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റ് ബഹ്റൈനിലെ 400ഓളം ബാഡ്മിന്‍റന്‍ കളിക്കാരുടെ കളി മെച്ചപ്പെടുത്താനുള്ള വേദിയാണെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ടൂര്‍ണമെന്‍റിലൂടെ ഇന്‍റര്‍നാഷനല്‍ ബാഡ്മിന്‍റന്‍ സര്‍ക്യൂട്ടില്‍ കേരളീയ സമാജം ഇടം പിടിച്ചിരിക്കുകയാണ്. മാസങ്ങളായി സമാജത്തിലെ ബാഡ്മിന്‍റന്‍ കളിക്കാരുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്‍റിന് ഒരുക്കം നടക്കുകയാണ്. ബഹ്റൈന്‍ ബാഡ്മിന്‍റന്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്‍ണമെന്‍റ് ഡയറക്ടര്‍), ഒ.എം അനില്‍കുമാര്‍ (ജെനര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കുന്നത്. സമാജം ഭാരവാഹികളും ടൂര്‍ണമെന്‍റ് സംഘാടകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Pages
▼
Monday, October 31, 2011
Sunday, October 30, 2011
കേരളീയ സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു
കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാംപിനു മുന്നോടിയായി സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു. എഴുത്ത് അവനവന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനമാണെന്നും അതിനായി നിരന്തര പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കേരളസാഹിത്യ അക്കാദമി ജേതാവ് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സോമന്‍ബേബി, എഴുത്തുകാരായ സുധി പുത്തന്‍വേലിക്കര, ബാജി ഓടംവേലി, കെ.എം. തോമസ്, സുനില്‍രാജ് കുരീപ്പുഴ, ബിനോയ്കുമാര്‍ പുളിങ്കുന്ന് എന്നിവരും വായനക്കാരുമൊത്ത് അനുഭവങ്ങള്‍ പങ്കു വച്ചു.
സാഹിത്യക്യാംപിനു മുന്നോടിയായി നാളെ ചിത്ര-ശില്പകലാകാരന്മാര്‍ ഒരുക്കുന്ന സാഹിത്യോദ്യാനം, 29ന് സാഹിത്യവിഭാഗവും വനിതാവിഭാഗവും ചേര്‍ന്ന് ടോക് ഷോ, 30ന് ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമമായ ബ്ളോഗേഴ്സ് മീറ്റ് എന്നിവ നടക്കുമെന്ന് സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു പറഞ്ഞു. സമാജം അസി. സെക്രട്ടറി സന്തോഷ് ബാബു, സാഹിത്യക്യാംപ് കണ്‍വീനര്‍ മോഹന്‍രാജ്, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Thursday, October 27, 2011
സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 30 ഞായര്‍ രാത്രി 8 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ എഴുത്തുകള്‍/ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു. ഏവര്‍ക്കും സ്വാഗതം
കൂടുതല്‍ വിവരങ്ങള്‍ക്ക് സജി മാര്‍ക്കോസ്, മിനേഷ് എന്നിവരുമായി ബന്ധപ്പെടുക
മൊബൈല്‍: 39471633 /wall4bks@gmail.co
Monday, October 24, 2011
സാഹിത്യ ക്യാമ്പ്
ബഹറിന്‍ കേരളീയ സമാജം സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന രണ്ടാമത് സാഹിത്യ ക്യാമ്പിനു മുന്നോടിയായി നടക്കുന്ന അനുബന്ധ പരിപാടികളുടെ തീയതികളില്‍ നേരിയ പുന ക്രമീകരണം നടത്തിയതായി സംഘാടക സമിതി അറിയിച്ചു. ഒക്ടോബര്‍ ഇരുപത്തി രണ്ടിന് നടക്കേണ്ടിയിരുന്ന സാഹിതീ സംഗമം ഇരുപത്തിയഞ്ചു ചൊവാഴ്ചയും ഇരുപത്തിയഞ്ചിനു നടക്കേണ്ടിയിരുന്ന ബഹറിന്‍ ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മുപ്പത് തിങ്കളാഴ്ചയും നടക്കും. സാഹിതീ സംഗമത്തില്‍ ബഹറിനില്‍ പുസ്തകം പ്രസിദ്ധീകരിച്ച പത്തോളം വിവിധ മലയാളി എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗ നിമിഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കും. രാത്രി എട്ടു മണിക്കാണ് സാഹിതീ സംഗമം . മറ്റു പരിപാടികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
അതോടൊപ്പം ക്യംപിനോടനുബന്ധിച്ചു സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഒന്‍പതു മണി മുതല്‍ സമാജത്തില്‍ സാഹിത്യോദ്യാനം നിര്‍മ്മിക്കുന്നു. ബഹറിനിലെ ശില്പ ചിത്ര, കലാകാരന്മാരാണ് സാഹിത്യോദ്യനം നിര്‍മ്മിക്കുന്നത്.നിത്യ ജീവിതത്തില്‍ പാഴാക്കി കളയുന്ന പാഴ്വസ്തുക്കള്‍, തുണി, ചായം, തടിക്കഷണങ്ങള്‍, പ്ലാസ്റ്റിക്, കളിമണ്ണ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സാഹിത്യ സംബന്ധിയായ ഒരു ഉദ്യാനമാക്കി സമാജം അങ്കണത്തെ മാറ്റിയെടുക്കുന്ന പരിപാടിയില്‍ ബഹറിനിലെ നാല്പതോളം ചിത്ര ശില്പ കലാകാരന്മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സാഹിത്യക്യാമ്പിനോനുബന്ധിച്ചു ചിത്രകല ക്ലബ് നടത്തിയ കാരിക്കേച്ചര്‍ ക്യാമ്പ് എം മുകുന്ദന്‍ അടക്കമുള്ള നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രശില്പകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് മേനോ (39897812 )നുമായി ബന്ധപ്പെടാം.
നവംബര്‍ നാലു മുതല്‍ മൂന്ന് ദിവസമാണ് സാഹിത്യ ക്യാമ്പ് .സേതു, പെരുമ്പടവം ശ്രീധരന്‍, കെ ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു ( 36665376 ), ക്യാമ്പ് കണ്‍വീനര്‍ മോഹന്‍ രാജ് (39234535 ) എന്നിവരുമായി ബന്ധപ്പെട്ടാവുന്നതാണ് .

Saturday, October 22, 2011
പ്രകാശനം ചെയ്തു
ബഹ്റൈനിലെ പ്രവാസി മലയാളി ഷീജ ജയന്‍ രചിച്ച ഇരുപത്തിനാലു കഥകളടങ്ങിയ സമാഹാരം ’ഒരു പിന്‍വിളിയും കാതോര്‍ത്ത് പ്രകാശനം ചെയ്തു. ബന്യാമിന്‍ ആദ്യപ്രതി ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാറിനു നല്‍കി. സജി മാര്‍ക്കോസ്, ഷീജ വീരമണി എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ട്രഷറര്‍ കെ. എസ്. സജുകുമാര്‍,å രാധാകൃഷ്ണന്‍ ഓഴുര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് സേതുവിന്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് സേതു അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ബഹ്‌റൈനിലെ കേരളീയസമാജം ആസ്ഥാനത്തുവെച്ച് നവംബര്‍ നാലിന് ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ സേതുവിന് സമ്മാനിക്കും. എം.മുകുന്ദന്‍, ഡോ. കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. സേതുവിന്റെ സാഹിത്യ സംഭാവനകളെ ജൂറി ഇങ്ങനെ വിലയിരുത്തി.
മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തില്‍ ഗാഢമായ പ്രതിഭാമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് സേതു. നോവലിലും ചെറുകഥയിലും സ്വന്തം വഴി വെട്ടിത്തുറന്ന ഈ എഴുത്തുകാരന്റെ രചനാജീവിതത്തിന്റെ ആദ്യഘട്ടം മനുഷ്യാനുഭവത്തിന്റെ ഇരുണ്ട വിതാനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന പേടിസ്വപ്നങ്ങളെയും അസ്തിത്വഭീതികളെയും ആവിഷ്‌കരിക്കുന്നതായിരുന്നു. പിന്നീട് പുതിയ ലോകത്തിന്റെയും പുതിയ കാലത്തിന്റെയും സംഘര്‍ഷങ്ങളില്‍നിന്ന് പുതുമയുള്ള ആഖ്യാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. നാലു പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ നാഴികക്കല്ലുകളായ പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, മറുപിറവി തുടങ്ങിയ നോവലുകളും എണ്ണമറ്റ ചെറുകഥകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. എഴുത്തിനെ ധ്യാനപൂര്‍ണവും ഏകാന്തവുമായ തപസ്സാക്കിമാറ്റിയ സേതുവിന്, അദ്ദേഹത്തിന്റെ സമ്പന്നവും സമൃദ്ധവുമായ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്, സി.രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്.

ബികെഎസ് സാഹിത്യ ക്യാംപ് നാലു മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജിസിസി സാഹിത്യ ക്യാംപ് നാലുമുതല്‍ ഏഴുവരെ സമാജത്തില്‍ നടക്കും. നോവലിസ്റ്റ് സേതു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍. മീര, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി പേരു റജിസ്റ്റര്‍ ചെയ്യണം. സാഹിത്യരചന, ആസ്വാദനം, വായന എന്നീ തലങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും പഠന ക്ലാസുകളും നടക്കും.å രാവിലെ 10 മുതല്‍ രണ്ടുവരെയും വൈകിട്ട് അഞ്ചുമുതല്‍ åരാത്രി ഒന്‍പതുവരെയുമാണു ക്ലാസ്. സൌദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും.
സാഹിത്യ ക്യാംപിനോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു സഹിത്യവേദിയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ നടക്കുക. 22നു നടക്കുന്ന സാഹിത്യസന്ധ്യയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബഹ്റൈനിലെ മലയാളി എഴുത്തുകാരുടെ സംഗമത്തില്‍ രചയിതാക്കള്‍ അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും രചനാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. 25നു ബഹ്റൈനിലെ സൈബര്‍ എഴുത്തുകാരുടെ കൂട്ടായ്മ ’ബഹ്റൈന്‍ ബ്ലോഗേഴ്സ് മീറ്റില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തും.
26നു സമാജം ഡ്രാമാ ക്ലബ്ബുമായി സഹകരിച്ച് ’നാടകരചനയിലെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. 28നു സമാജം ചിത്രകലാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാജം അങ്കണത്തില്‍ സാഹിത്യോദ്യാനം സൃഷ്ടിക്കും. 29നു സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിഭാഗവുമായി സഹകരിച്ചു ടോക്ഷോ നടക്കും. ബഹ്റൈനു പുറത്തുനിന്നു ക്യാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു താമസവും ഭക്ഷണവും സമാജം ഒരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ബിനോജ് മാത്യു (36665376), മോഹന്‍ രാജ് (39234535) എന്നിവരുമായോ സമാജം ഓഫിസുമായോ sahithyacamp2011.bks@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെ
Tuesday, October 4, 2011
പുരസ്കാരജേതാവിനെ ആദരിച്ചു
കേരളീയ സമാജം സാഹിത്യവേദി കുവൈത്ത് കേരള കലാവേദി പുരസ്കാരം നേടിയ കവി സുധി പുത്തന്‍വേലിക്കരയെ ആദരിച്ചു. സമകാലിക സമൂഹത്തിലെ ജീര്‍ണതകളോടും സാംസ്കാരിക അധഃപതനങ്ങളോടും കലഹിക്കുന്നതാണ് സുധിയുടെ രചനകള്‍ എന്ന് യോഗം അഭിപ്രായപ്പെട്ടു.
സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, സമാജം ലൈബ്രേറിയന്‍ മുരളീധര്‍ തമ്പാന്‍, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡിനര്‍ഹമായ തീമരചില്ലകളില്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ശ്രീദേവി മേനോന്‍, ബാബു താമരശേരി, മിനേഷ് ആര്‍. മേനോന്‍, ഗഫൂര്‍ മൂക്കുതല, ടി.എസ്. നദീര്‍ എന്നിവര്‍ സുധിയുടെ കവിതകളുടെ വായനാനുഭവങ്ങള്‍ പങ്കുവച്ചു. ശീതള്‍ രാജ് കവിത അവതരിപ്പിച്ചു

ബികെഎസില്‍ വിദ്യാരംഭം

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിജയദശമി നാളായ ഒക്ടോബര്‍ ആറിനു നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ സുഗതകുമാരിയും കെ.ജി. ശങ്കരപ്പിള്ളയും പങ്കെടുക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്കു സമാജം ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
Monday, October 3, 2011
Madhu, Anto secure win
Madhu and Anto defeated Nahas and Unni 21-14, 21-19 last week in the final of Flight One of the September edition of the Fifth Syed Modi monthly
badminton tournament organised by Bahrain Keraleeya Samajam (BKS) for its members at its premises in Segaiya.
In Flight Two action, Anil and Regi beat the duo Shanto and Thomas 21-12, 23-21. The other winners were Manoj and Rajesh, winning 21-15, 21-18 against Shibu and Thrupthi in Flight Three and Ganesh and Vinod 18-21, 21-18, 21-18 against Gilbert and Shyju in Flight Four.
The tournament was held in four categories, based on the skill level of the players.
The trophies for the
winners and runners-up were presented by BKS assistant secretary Santhosh Babu, entertainment secretary Manoharan Pavaratty, membership secretary Mohanaprasad, librarian Muralidhar Thampan and Indoor Games secretary Anil Kumar OM

Saturday, October 1, 2011
PNC Menon felicitated
A business icon from Oman was felicitated last night, by the Bahrain Keraleeya Samajam (BKS) in Segaiya.
A reception was accorded to Sobha Group of Companies Chairman P N C Menon at the BKS Diamond Jubilee Hall.
Mr. Menon is ranked 754th on the Forbes 2007 list of billionaires and had won many awards including the prestigious Pravasi Bharatiya Samman Puraskar from the Indian President in 2009.
He was also nominated to the Prime Minister’s Advisory Council of Overseas Indians.
Apart from Sobha Group, which is one of the largest companies in Oman’s construction industry and Sobha Developers in India, worth more than $1.25 billion, Mr Menon also has varied business interests in Oman, UAE, Qatar and India.
The evening also witnessed a classical dance recital by leading Mohiniyattam exponent Gopika Varma, from the celebrated Travancore royal family, in the Indian state of Kerala. Ms Varma is a winner of numerous accolades including the Outstanding Performance Award by the House of Commons, London in 2003.