Pages
▼
Sunday, September 18, 2011
Saturday, September 17, 2011
പലതരം നാവുകള്‍ക്ക് ഒരേതരം രുചിയേകിയ സദ്യ

മനസ്സിന്‍െറയും ശരീരത്തിന്‍െറയും രുചികളെ ഒരേപോലെ തൃപ്തിപ്പെടുത്തുന്നതായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പുണ്യം. അത് ബഹ്റൈന്‍ മലയാളി സമൂഹത്തിനേകിയത് മറക്കാനാകാത്തൊരു ഓണസദ്യ. വയറുനിറയെ ഉണ്ടിട്ടും ‘ഇനി ഒരു പഴവും അല്‍പം പ്രഥമനും കൂടിയായാലോ’ എന്ന ‘ഐതിഹ്യമാല’യിലെ കുട്ടിപ്പട്ടരുടെ ശങ്ക ബാക്കി വെക്കാത്ത, ചേരുവകളും വേവും പാകവും സ്വാദും അളവുമെല്ലാം പാകത്തിനൊത്ത നളപാകം.
വിളമ്പലിനുമുണ്ടായിരുന്നു ഈ ‘പാകം’. ആദ്യം പരിപ്പിനും നെയ്യിനും മാത്രമായി അല്‍പം ചോറ്; പിന്നെ സാമ്പാറിന്. സാമ്പാറുകൂട്ടി ഊണുകഴിഞ്ഞാല്‍, ഒരു കടുകുമണി പോലും ഇലയില്‍ ബാക്കിയാകില്ല; അത്ര കൃത്യം, വിഭവങ്ങളുടെ അളവ്. അവിയലും തോരനും അല്‍പം കൂടിയുണ്ടെങ്കില്‍ കുറച്ചുകൂടി ചോറുണ്ണാമെന്ന നാവിന്‍െറ ഉല്‍സാഹത്തെ നാലുതരം പായസങ്ങളുടെ രുചി നിരുല്‍സാഹപ്പെടുത്തി. അട പ്രഥമന്‍, ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, പാലട എന്നിവയുടെ മധുരം അടക്കാന്‍ വീണ്ടും ചോറും പുളിശ്ശേരിയും മോരും.
വിളമ്പലുകാരുടെയും കൈകാര്യക്കാരുടെയും ചടുലത കൂടിയായപ്പോള്‍ 25 വിഭവങ്ങളും ഒരു നിമിഷത്തെ കാത്തിരിപ്പുപോലുമില്ലാതെ ചിട്ടയോടെ ഓരോ ഇലയിലുമെത്തി. കാത്തിരിപ്പില്ലാതെ പന്തികളിലേക്ക് ആളുകള്‍ക്കെത്താനായി.
പന്തികളില്‍നിന്ന് പന്തികളിലേക്ക് രുചി പടരുമ്പോള്‍, അധ്വാനത്തിന്‍െറ ചാരിതാര്‍ഥ്യത്തില്‍ സ്റ്റേജിനുപുറകിലെ ഹാളില്‍ സഹായിക്കൊപ്പം തനിച്ചിരിക്കുകയായിരുന്നു മോഹനന്‍ നമ്പൂതിരി. ‘ഊണ് നന്നായി’ എന്നറിയിച്ചപ്പോള്‍ രുചികരമായൊരു ചിരി മറുപടി.
കേരളീയ സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2400 പേരാണ് സദ്യയുണ്ടത്. 300 കിലോ അരി വേണ്ടിവന്നു. ഫ്രഷ് പച്ചക്കറി നാട്ടില്‍നിന്ന് വരുത്തി. വാര്‍പ്പുകളും ചെമ്പുകളും മുതല്‍ പകര്‍ച്ചക്കും വിളമ്പാനുമുള്ള പാത്രങ്ങള്‍ വരെ സമാജത്തിന്‍െറ സ്വന്തമായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വനിതാവിഭാഗം പ്രവര്‍ത്തകരടക്കം 200ഓളം പേര്‍ കഷണം അരിയാനും മറ്റു പണികളിലും വ്യാപൃതരായി. അടുക്കളയുടെ ചിട്ടവട്ടങ്ങളിലും സൗകര്യങ്ങളിലും മാത്രമല്ല, സഹായിക്കാനുള്ളവരുടെ കൂട്ടായ്മയിലും ബഹ്റൈന്‍ പുതിയ അനുഭവമായിരുന്നുവെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തതോടെ ആദ്യ പന്തിക്ക് ഇലയിട്ടു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ അംബാസഡര്‍ക്കൊപ്പം ഊണുകഴിച്ചു
Wednesday, September 14, 2011
Grand Onam feast at BKS
Celebrity chef from Kerala Pazhayidam Mohanan Namboodiri has arrived in Bahrain to give Malayalees a true taste of Onam.
Mr Namboodiri and his team will prepare an array of delicacies for the Onam feast at the Bahrain Keraleeya Samajam (BKS) on September 16.
"Celebrity chef Pazhayidam Mohanan Namboodiri and his team will give our members a chance to reminisce the taste of traditional Onam feast dishes," said BKS President P. V. Radhakrishna Pillai.
Speaking to media, Mr Pillai said the feast - Onasadya 2011 – will be held at the BKS premises in Segaya on Friday, September 16, to mark the culmination of this year’s Onam celebrations.
“The special attraction will be the four different types of puddings (payasam),” said Mr Pillai. “In an attempt to make the celebration more interesting, a contest has been organised. Anyone who guesses the ingredients used in some of the dishes – prepared specially for the feast – will win rewards. The prize will be given by the chef himself."
“Every Keralite relishes the traditional dishes of Onam. It makes some nostalgic, while for others it is a memorable treat for the palette.
“This year BKS had a traditional ten-day Onam celebration and we wanted to replicate the same with the feast as well,” he added.
Indian Ambassador Mohan Kumar will be the Chief Guest and Padmashri Dr Ravi Pillai will be the Guest of Honour during the occasion. The feast will commence at 11.30am. Seat numbers and timings have been allotted to members and guests to avoid rush and long queues.
Officials requested that invitees be present at the premises 15 minutes before the allotted time. The timings are 11.30am, 12.45 pm, 1.30 pm and 2.15 pm.

പ്രത്യേകതരം രുചികള്‍, 25 വിഭവങ്ങള്‍; സമാജം ഓണസദ്യ വെള്ളിയാഴ്ച
നാലുതരം പായസം അടക്കം 25 തരം തനി കേരളീയ വിഭവങ്ങളുമായി കേരളീയ സമാജം ഓണസദ്യയുടെ ഊട്ടുപുര സജ്ജമായി. ആറുവര്‍ഷമായി സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിനെത്തുന്ന 20,000ഓളം പേരെ ഒറ്റപ്പന്തിയിലിരുത്തിയൂട്ടുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യയൊരുക്കുന്നത്. ഓണസദ്യക്ക് പ്രത്യേക രുചി നല്‍കുംവിധം സവിശേഷമായ വിഭവങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അട പ്രഥമന്‍, പുതിയ തരം ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, അമ്പലപ്പുഴ പാല്‍പ്പായസം എന്നിവയാണ് പായസങ്ങള്‍. പ്രഥമനുള്ള അട പരമ്പരാഗതമായി വാഴയിലയില്‍ മാവ് അണിഞ്ഞ് പുഴുങ്ങിയെടുക്കുകയാണ് ചെയ്യുക. സദ്യക്ക് അപ്രതീക്ഷിത രുചി നല്‍കാന്‍ മോഹനന്‍ നമ്പൂതിരിയുടെ പ്രത്യേക ചേരുവകളോടുകൂടിയ വിഭവങ്ങളുമുണ്ടാകും. ഇതിന്‍െറ ചേരുവ കൃത്യമായി പറയുന്നവര്‍ക്ക് സമാജം സമ്മാനവും നല്‍കും. വെള്ളിയാഴ്ച രാവിലെ 11.30ന് അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആദ്യ പന്തിക്ക് ഇലയിടും. ഡോ. രവി പിള്ള വിശിഷ്ടാതിഥിയാണ്. സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2000 പേര്‍ നാലു പന്തികളിലായി സദ്യയുണ്ണും. തിരക്ക് നിയന്ത്രിക്കാന്‍ സീറ്റ് നമ്പര്‍ സഹിതമാണ് കൂപ്പണ്‍ നല്‍കുന്നത്. നാളെ 200ഓളം പേരുടെ പങ്കാളിത്തത്തോടെ അടുക്കള സജീവമാകും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘവും സഹായത്തിനുണ്ടാകും. മധു മാധവനാണ് ഓണസദ്യ കണ്‍വീനര്‍.
ഒരുവിധ കൃത്രിമ ചേരുവകളും ഉപയോഗിക്കാതെയാണ് മോഹനന്‍ നമ്പൂതിരി വിഭവങ്ങള്‍ തയാറാക്കുന്നത്. വിപണിയിലെ കൃത്രിമക്കൂട്ടുകളില്ലാതെ തന്നെ രുചികരമായ വിഭവങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് ഇന്ന് രാത്രി എട്ടിന് സമാജം വനിതാവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹനന്‍ നമ്പൂതിരി വിശദീകരിക്കും. വീട്ടമ്മമാര്‍ക്കും താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാം.
ഓണാഘോഷത്തിന്‍െറ പത്തുദിവസം നീണ്ട കലാപരിപാടികള്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. സമാജം പ്രതീക്ഷിച്ച എല്ലാ മലയാളികളുടെയും കൂട്ടായ്മയാണ് ഇത്തവണയുണ്ടായത്. അവസാനദിവസം ബഹളമുണ്ടാക്കിയവരോട് പരിഭവമില്ളെന്നും അല്‍പം കൂടി അച്ചടക്കം വേണ്ടതായിരുന്നുവെന്നും കഴിയാവുന്നത്രയാളുകള്‍ക്ക് സമാജം തുറന്നുകൊടുത്തതുകൊണ്ടുള്ള ബഹളമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, മധു മാധവന്‍ എന്നിവര്‍ക്കൊപ്പം പഴയിടം മോഹനന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Thursday, September 8, 2011
കാണികളെ രസിപ്പിച്ച 'വെള്ളിത്തിര'
കേരളീയ സമാജം ഓണാഘോഷത്തില്‍ സമാജം സിനിമാ ക്ലബ് അവതരിപ്പിച്ച 'വെള്ളിത്തിര' കാണികളെ രസിപ്പിച്ചു. 50ഓളം കലാകാരന്മാര്‍ അണിനിരന്ന 'താരനിശ'ക്ക് പ്രവീണ്‍ നായരും മനേക്ഷും നേതൃത്വം നല്‍കി. മലയാളത്തിന്റെ നാഴികക്കല്ലുകളായ സിനിമകളും കാലഘട്ടങ്ങളും നടന്മാരും ഗാനങ്ങളുമെല്ലാം വേറിട്ട അവതരണത്തിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളുമായി രൂപസാമ്യമുള്ളവരുടെ കാസ്റ്റിങ്, പാട്ടുകളുടെ തെരഞ്ഞെടുപ്പ്, സംവിധാനം, ചമയം, പ്രകാശസന്നിവേശം എന്നിവ ശ്രദ്ധേയമായി. ചമയം സുരേഷ് അയ്യമ്പള്ളിയും പ്രകാശ സംവിധാനം സുനിലും നിര്‍വഹിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, പൃഥ്വീരാജ്, ജയറാം എന്നിവരുടെ വേഷങ്ങള്‍ വേദിയിലെത്തി. അടൂര്‍ ഭാസിയുടെ വേഷം ചെയ്ത ദിനേശ് കുറ്റിയില്‍, ശോഭനയുടെ നാഗവല്ലിയായി രംഗത്തെത്തിയ നന്ദ രാധാകൃഷ്ണന്‍, മാധവിയുടെ ഉണ്ണിയാര്‍ച്ചയായ ഉമ, മാനസി, കാര്‍ത്തിക , നീതു സത്യന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉത്രാടനാളായ ഇന്ന് ഓണാഘോഷമില്ല
Photos
Photos
Monday, September 5, 2011
പൂവിളി 2011' ഓണാഘോഷം
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘പൂവിളി 2011” ന്റെ നാലാം ദിവസം സമാജം അംഗങ്ങളായ പത്തനംതിട്ട നിവാസികള്‍ അണിയിച്ചൊരുക്കിയ പരിപാടികളായിരുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കലാകാരായ മഞ്ജുഷയും ഡാനി സെബാസ്റ്റ്യനും നേത്യത്വം നല്‍കിയ പരിപാടി ശ്രദ്ധയാകര്‍ഷിച്ചതിനോടൊപ്പം പടയണിയും അവതരിപ്പിച്ചു. വേദിയില്‍ പത്തനംതിട്ട നിവാസികളായ പ്രമുഖരെ ആദരിച്ചു. ഇന്നും, നാളെയും സമാജം അംഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളുണ്ട്. ഇന്ന് ബഹ്റൈനിലെ നൃത്ത അധ്യാപകരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.
ബബിത ചെട്ടിയാര്‍ അണിയിച്ചൊരുക്കുന്ന തിരുവോണ åസ്വപ്നങ്ങള്‍, ദീപ്തി സതീഷ് ഒരുക്കുന്ന ഓണ വിരുന്ന്, തിരുവാതിര, ശുഭ അജിത് ഒരുക്കുന്ന അത്തം പത്ത്, ഷീന ചന്ദ്രദാസ് ഒരുക്കുന്ന വൈശാഖ സന്ധ്യ, ഭരതശ്രീ രാധാക്യഷ്ണന്‍ ഒരുക്കുന്ന തിരുവോണ തുമ്പികള്‍, അന്‍സുല്‍ എംഇഎ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, റിഥമിക് ഡാന്‍സേഴ്സ് കാഴ്ചവയ്ക്കുന്ന റിഥം ഹാര്‍മണി, നന്ദി നിവാസികള്‍ ഒരുക്കുന്ന കോല്‍ക്കളി എന്നീ പരിപാടികള്‍ അരങ്ങേറും

Sunday, September 4, 2011
ബികെഎസ് ഓണാഘോഷം
നന്തി നിവാസികളുടെ ദഫ് മുട്ട്, ദീപ്തി സതീഷിന്റെ ഓണവിരുന്ന്, നന്തി നിവാസികളുടെ കോല്‍ക്കളി, ശുഭാ അജിത്തിന്റെ അത്തം പത്ത്, ഷീന ചന്ദ്രദാസിന്റെ വൈശാഖ സന്ധ്യ, തിരുവാതിരകളി, മലപ്പുറം ജില്ലക്കാരുടെ ഒപ്പന, റിഥമിക് ഡാന്‍സേഴ്സിന്റെ റിഥം ഹാര്‍മണി എന്നിവയുണ്ടാകും. രണ്ടാ ദിനം പായസമേളയില്‍ ദേവി ശങ്കരനാരായണന്‍, രാജാ ലക്ഷ്മി വിജയന്‍, ഉമ ഗണേഷ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി.
ലുലു പൂക്കള മല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനവും ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെസിഎ ഡ്രീംസ് ആര്‍ട്സ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്നലെ പടയണി, മഞ്ജുഷ, ഡാനി സെബാസ്റ്റ്യന്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേള നടന്നു.
Saturday, September 3, 2011
പൂരത്തിന്റെ പുരുഷാരം
പലയിടത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പുറത്തെ ഉല്‍സവാന്തരീക്ഷത്തെ ബാധിച്ചപ്പോള്‍ കേരളീയ സമാജത്തിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനം ഒഴുകുന്നു. പെരുന്നാളിന്റെ പിറ്റേന്നുതുടങ്ങിയ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമുതല്‍ ഇന്നലെ രാത്രി നടന്ന തിരുവാതിര മല്‍സരം വരെയുള്ള പരിപാടികള്‍ക്ക് രാപകല്‍ സമാജം ഓഡിറ്റോറിയം സൂചി കുത്താനിടമില്ലാത്ത ജനക്കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. സമാജം അംഗങ്ങളല്ലാത്തവരുടെ വര്‍ധിച്ച സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷത.
അവധികള്‍ക്ക് മലയാളികളടക്കമുള്ള കുടുംബങ്ങള്‍ എത്താറുള്ള പാര്‍ക്കുകളിലും മറ്റ് സഞ്ചാരകേന്ദ്രങ്ങളിലും ഈദുല്‍ ഫിത്‌റിനും തുടര്‍ന്നുള്ള അവധികളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നു. എന്നാല്‍, ബുധനാഴ്ച സമാജത്തില്‍നടന്ന 'പൂവിളി' ഘോഷയാത്ര കാണാനെത്തിയത് അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്. വ്യാഴാഴ്ച രാത്രി ഗാനമേളക്കും ഇന്നലെ തിരുവാതിര മല്‍സരത്തിനും ഹാള്‍ തിങ്ങിനിറഞ്ഞു.
പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് നിശ്ചലമായ കലാപരിപാടികള്‍ പതിന്മടങ്ങ് ആവേശത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് സമാജം ഓണാഘോഷത്തില്‍ കാണുന്നത്. അതാതു പ്രദേശത്തെ സംഘടനാപ്രവര്‍ത്തകരാണ് കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മാവേലിക്കര ഫെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തം സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം പോലെതന്നെയാണ് ഇവര്‍ സമാജം വേദി ഉപയോഗപ്പെടുത്തുന്നത്. ഇതുവഴി സമാജം അംഗങ്ങളല്ലാത്ത കുടുംബങ്ങളടക്കമുള്ള നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുകയും മുമ്പില്ലാത്ത വിധം നിറപ്പകിട്ടാര്‍ന്ന ഓണാഘോഷത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ പൂര്‍ണമായ കലാ പരിച്‌ഛേദം സാധ്യമാക്കിയിരിക്കുകയാണ് വിവിധ ദേശങ്ങളുടെ കൂട്ടായ്മയിലൂടെ 'പൂവിളി'.
വ്യാഴാഴ്ച കൊല്ലം ഫെസ്റ്റില്‍ സുജിത് കൊല്ലം സംവിധാനം ചെയ്ത 'എന്റെ കൊല്ലം' എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു. അഷ്ടമുടിക്കായല്‍ മുതല്‍ അറബിക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന കൊല്ലത്തിന്റെ സവിശേഷതകളിലൂടെയുള്ള സഞ്ചാരമായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് വിദ്യാ ശങ്കര്‍, രാഹുല്‍ സത്യനാഥ്, നയന എന്നിവരുടെ ഗാനമേളയുണ്ടായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള കൊല്ലം നിവാസികളായ സമാജം അംഗങ്ങളും അഭ്യുദയ കാംഷികളും ചേര്‍ന്നാണ് ഒരുക്കിയത്.
40ഓളം പേര്‍ പങ്കെടുത്ത പായസമേളയില്‍ ദേവി ശങ്കരനാരായണന്‍ ഒന്നാം സ്ഥാനം നേടി. രാജലക്ഷ്മി വിജയന്‍ രണ്ടാം സ്ഥാനവും ഉമ ഗണേഷ് മൂന്നാം സ്ഥാനവും നേടി.
ഇന്നലെ സമാജം ഓഡിറ്റോറിയം വിവിധതരം നിറങ്ങളുടെ പുഷ്പവാടിയായി മാറി. 16 ടീമുകള്‍ പങ്കെടുത്ത പൂക്കളമല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാമതായി. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെ സി എ ഡ്രീംസ് ആര്‍ട്‌സ് ക്ലബ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പായസമേളയും പൂക്കള മല്‍സരവും സ്‌പോണ്‍സര്‍ ചെയ്തത്. സംഘനൃത്തം, ആദിവാസി നൃത്തം എന്നിവക്കുശേഷം തിരുവാതിര മല്‍സരത്തോടെ മൂന്നാം ദിവസത്തെ പരിപാടികള്‍ അവസാനിച്ചു

Friday, September 2, 2011
Thursday, September 1, 2011
കൊല്ലം ഫെസ്റ്റ് ഇന്ന്
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ’പൂവിളി 2011 ഭാഗമായി ഇന്ന് സമാജം അംഗങ്ങളായ കൊല്ലം നിവാസികളുടെ പരിപാടിയായ കൊല്ലം ഫെസ്റ്റ് അരങ്ങേറും. വൈകിട്ട് നാലു മുതല്‍ 6 വരെ പായസ മത്സരം. തുടര്‍ന്ന് സ്റ്റാര്‍ സിങ്ങര്‍ പ്രതിഭകളായ വിദ്യാശങ്കര്‍, രാഹുല്‍ സത്യരാജ്, നയന നായര്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന ഗാനമേള. പ്രവേശനം സൌജന്യം.