Pages

Wednesday, July 27, 2011

ഇന്ത്യയിലെ മികച്ച പത്ത് യുവ എഴുത്തുകാരില്‍ ബെന്യാമിനും

ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും മികച്ച പത്ത് യുവ എഴുത്തുകാരുടെ പട്ടികയില്‍ ബെന്യാമിനും. ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രമാണ് മലയാളം, തമിഴ്, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ നിന്ന് പത്ത് പുതിയ എഴുത്തുകാരെ തെരഞ്ഞെടുത്ത്. കെ.ആര്‍ മീരയാണ് ബെന്യാമിനോടൊപ്പം മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ കവി കെ. സച്ചിദാനന്ദനാണ് മലയാളത്തിലെ എഴുത്തുകാരെ തെരഞ്ഞെടുത്തത്.

ബെന്യാമിന്റെ സാഹിത്യജീവിതത്തെക്കുറിച്ച് 'വിദേശഭൂമിയില്‍നിന്നുള്ള കുറിപ്പുകള്‍' എന്ന ലേഖനവും ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ സണ്‍ഡേ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ ഏറ്റവും കായബലമുള്ള വിഭാഗമായ ചെറുകഥയിലെ ഭാവി വാഗ്ദാനങ്ങളായാണ് ബെന്യാമിനെയും മീരയെയും സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ വൈരുധ്യങ്ങളെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നവരാണ് ഈ എഴുത്തുകാരെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. 'ഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ അന്യവത്കരണവും പ്രാണസങ്കടങ്ങളുമാണ് 'ആടുജീവിതം' എന്ന നോവല്‍. ശരാശരി മലയാളി വായനക്കാര്‍ക്കുകൂടി മനസ്സിലാകുന്ന ഭാഷ ബെന്യാമിന്‍ നോവലില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു'; സച്ചിദാനന്ദന്‍ എഴുതുന്നു.

ഗള്‍ഫിലെ ശരാശരി മനുഷ്യന്റെ ജീവിതമല്ല നജീബിന്‍േറതെന്ന് ബെന്യാമിന്‍ പറയുന്നു. പക്ഷേ, അതൊരു സത്യസന്ധമായ കഥയാണ്, അതുകൊണ്ടുതന്നെ പറയപ്പെടേണ്ട ഒന്നുമാണ്. ഒരു മനുഷ്യന്റെ തിരോധാനം, വിജയകഥകളടെ തിരമാലകളില്‍ പെട്ട് ഒറ്റക്കോളം പത്രവാര്‍ത്തയാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബെന്യാമിന്റെ കഥകള്‍ ഗള്‍ഫില്‍ പരിമിതപ്പെടുന്നില്ലെന്ന് 'ഇന്ത്യന്‍ എക്‌സ്‌പ്രസ്' കുറിപ്പില്‍ രേഖപ്പെടുത്തുന്നു. ലോകമെമ്പാടും സ്വന്തം വീടുകള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന പറിച്ചുമാറ്റപ്പെട്ട ജനതക്കുവേണ്ടിയാണ് ആ കഥകള്‍ സംസാരിക്കുന്നത്. 'ആഡിസ് അബാബ' എന്ന കഥ ഉദാഹരണം.

'ആടുജീവിത'ത്തിനുശേഷം പ്രസിദ്ധീകരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന പുതിയ നോവല്‍ ഈ മാസം ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും. ഒരു ദ്വീപിലെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റാന്വേഷണ സ്വഭാവമുള്ള രചനയാണിത്. തലമുറകളുടെ ഭൂഖണ്ഡാന്തര യാത്രകള്‍. പ്രവാസം നേരിട്ട് വിഷയമാകുന്നില്ലെങ്കിലും സ്വന്തം നാട്ടില്‍നിന്ന് അകന്ന ഒരു ദ്വീപിലെത്തെത്തുന്നവരാണ് കഥാപാത്രങ്ങള്‍.

ദ്വീപുകളിലെ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ രഹസ്യാരാധകളെക്കുറിച്ചുമുള്ള പ്രത്യേക പഠനങ്ങള്‍ വേണ്ടിവന്നു നോവല്‍ രചനക്കെന്ന് ബെന്യാമിന്‍ പറഞ്ഞു

ശ്രീ ബെന്യാമിന്‍ സമാജം മുന്‍ സാഹിത്യവിഭാഗം സെക്രട്ടറി ആണ്. അദ്ദേഹത്തിന്‌ ആശംസകള്‍

Tuesday, July 26, 2011

Badminton Coaching Camp

BKS in association with BBSF is organizing a Badminton Coaching Camp from 30 July. The entry is open to all. The event will be for one month. Mr. Xavier Raphel from Dubai is the Coach. Contact Samjam office for more details

Sunday, July 24, 2011

കലയുടെ പ്രവാസഭൂമിയില്‍നിന്ന് ഒരു കുടുംബം മടങ്ങുന്നു

ബഹ്‌റൈന്‍ മലയാളി സമൂഹത്തിന്റെ കലാരംഗത്ത് സജീവമായിരുന്ന ദമ്പതികള്‍ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്കുമടങ്ങുന്നു. നാടകപ്രവര്‍ത്തകന്‍ സുജിത് കൊല്ലം, നടിയും ഗായികയുമായ സംഗീത എന്നിവരാണ് ഈ മാസം അവസാനം തിരിച്ചുപോകുന്നത്.

ഒരു പരസ്യ ഏജന്‍സിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ സുജിത് നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴിന് കേരളീയ സമാജത്തില്‍ അവതരിപ്പിച്ച 'കളിവിളക്കാ'ണ് അവസാന നാടകം. അബു ജലാല്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ടെലിഫിലിമിലും വേഷമിട്ടു.

റേഡിയോ വോയ്‌സ് കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച റേഡിയോ നാടകമല്‍സരത്തില്‍ 'ശത്രു' എന്ന നാടകത്തിന് മികച്ച ജനപ്രിയ അവാര്‍ഡ് ലഭിച്ചു. 2004- 05ല്‍ കേരളീയ സമാജം കലാവിഭാഗം സെക്രട്ടറിയായിരുന്നു. പുതിയ കലാകാരന്മാരുടെ വേദിയായ 'അരങ്ങ്' ബഹ്‌റൈന് രൂപം നല്‍കി. കൊച്ചി സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അഭിനയത്തിന്റെ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. ബഹ്‌റൈനില്‍ നിരവധി കലാപരിപാടികളുടെ സംഘാടകനായിരുന്നു.

2009ല്‍ കേരളീയ സമാജം സംഘടിപ്പിച്ച മഹിളാരത്‌നത്തില്‍ വിജയിയായിരുന്നു സംഗീത. 'നിലാവ്', 'ഫ്രജൈല്‍' എന്നീ സിനിമകളില്‍ അഭിനയിച്ചു.

സുജിത്തിനും സംഗീതക്കും ആശം സകള്‍

Saturday, July 23, 2011

കരാക്കെ ഗാനമേള

ബി കെ എസ് നാദബ്രഹ്മം മ്യൂസിക്ക് ക്ലബ് അവതരിപ്പിക്കുന്ന കരാക്കെ ഗാനമേള 25-07-2011 തിങ്കള്‍ 8 മണിക്ക് എം എം രാമചന്ദ്രന്‍ പിള്ള ഹാളില്‍.
എവര്‍ ക്കും സ്വാഗതം

ബഹ്‌റൈന്‍ കേരളീയ സമാജം നാടക പരിശീലന കളരി

63 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടകത്തെ നെഞ്ചിലേറ്റിയ ഒരു കൂട്ടം മലയാളികള്‍ ബഹ്‌റൈനില്‍ ഒത്തു കൂടി. പ്രവാസത്തിന്റെ വേദനകള്‍ക്കും മരുഭൂമിയുടെ കാഠിന്യങ്ങള്‍ക്കും അവരിലെ കലാപ്രവര്‍ത്തനങ്ങളെ തളര്‍ത്താനായില്ല. അവരുടെ നിശ്വാസങ്ങള്‍ക്ക് നാടകത്തിന്റെ ഗന്ധമായിരുന്നു. ആ നാടക കൂട്ടായ്മ പിന്നീട് ബഹ്‌റൈനിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരിക സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പിറവിക്കു നാന്ദിയായി. അവര്‍ ഒത്തു ചേര്‍ന്നവതരിപ്പിച്ച 'വികടയോഗി' എന്ന നാടകം ബഹ്‌റൈന്‍ മലയാളിയുടെ പ്രവാസ ചരിത്രത്തില്‍ എഴുതിയ താള്‍ വിലപ്പെട്ടതായിരുന്നു

ദശാബ്ദങ്ങള്‍ക്കിപ്പുറം കേരള സമാജത്തില്‍ വീണ്ടും ഒരു നാടക കളരി ഒരുങ്ങുകയാണ്. പ്രൊഫഷണല്‍, അമേച്വര്‍ നാടക പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായ ബഹ്‌റൈന്‍ മലയാളിസമൂഹത്തിനു ശാസ്ത്രീയമായ നാടകപരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാടക പരിശീലനക്കളരി ബഹ്‌റൈനിലെ നാടക പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമാകുയാണ്. ചലച്ചിത്ര താരവും തിയേറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയനുമായ പി ആര്‍ ജിജോയ് നേതൃത്വം നല്‍കുന്ന ഈ നാടക ക്യാമ്പില്‍ ബഹ്‌റൈനിലെ 40 ഓളം നാടകപ്രേമികളാണ് പങ്കെടുക്കുന്നത്.

നാട്ടില്‍ വിവിധ പ്രൊഫഷണല്‍- അമേച്വര്‍ നാടക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ മുതല്‍ നടകാഭിരുചിയുള്ള പുതുമുഖങ്ങള്‍ വരെയുള്ള പതിനഞ്ചു മുതല്‍ അറുപതു വയസ്സുവരെയുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വനിതാ നാടക പ്രവര്‍ത്തകരുടെ സജീവമായ സാന്നിധ്യവും ക്യാമ്പിലുണ്ട്.

അഭിനയം, സംവിധാനം, തിരക്കഥരചന, ചമയം തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരേ മേല്‍ക്കൂരക്കു കീഴില്‍ ചെറുസംഘങ്ങളാക്കി തിരിച്ചുള്ള പരിശീലനക്കളരി പതിനാലു ദിവസം നീണ്ടു നില്‍ക്കും. ഓരോരുത്തരുടെ അഭിരുചികള്‍ തിരിച്ചറിയുകയും ആ മേഖലയില്‍ ശാസ്ത്രീയമായ ശിക്ഷണം നല്‍കുകയും ചെയ്യാന്‍ ഉതകുന്ന തരത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഡയരക്ടര്‍ ജിജോയ് പറഞ്ഞു. പ്രശസ്ത സാഹിത്യ കൃതികളുടെ നാടക രൂപങ്ങള്‍, തല്‍സമയ നാടക രചന, അവതരണം തുടങ്ങിയ കൂട്ടായ പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ നടന്നു വരുന്നു. കൂടാതെ തീയേറ്റര്‍ ഗെയിംസുകള്‍ വഴി വ്യക്തിഗത അഭിരുചികള്‍ കണ്ടെത്തുകയും ക്യാമ്പില്‍ ഉരുത്തിരിയുന്ന പ്രതിഭകളെ പരമാവധി ഉപയോഗപ്പെടുത്തി ഓരോ ക്യാമ്പ് അംഗത്തിനും പ്രാതിനിധ്യം നല്‍കുന്ന വിധത്തില്‍ അഗസ്‌റ് 18 നു സമാജത്തില്‍ ക്യാമ്പ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന ലഘുനാടകങ്ങള്‍, രംഗ ഭാഷ്യങ്ങള്‍, മറ്റു കലാ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി കലാസന്ധ്യ നടത്താനും പരിപാടിയുണ്ട്

അരങ്ങിലെത്തുന്ന നടന്റെ അടിസ്ഥാന ഉപകരണങ്ങള്‍ എന്ന് വിശേഷിപ്പിക്കപെടുന്ന ശബ്ദം, മനസ്സ്, ശരീരം എന്നിവയുടെ ക്രമീകരണത്തിനുതകുന്ന വ്യായാമ മുറകള്‍ ക്യാമ്പില്‍ അഭ്യസിപ്പിക്കുന്നുണ്ട്. വ്യക്തിത്വവികസനം, നേതൃത്വ പാടവം, ആശയ സംവേദനം എന്നീ കഴിവുകളെ വികസിപ്പിക്കുന്ന തരത്തില്‍ ക്യാമ്പിന്റെ ഓരോ ദിവസവും ശ്രദ്ധയോടെ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് ജിജോയ് കൂട്ടിച്ചേര്‍ത്തു.

പ്രവാസത്തിന്റെ പരിമിതികള്‍ മൂലം ശാസ്ത്രീയ പരിശീലനം നേടാന്‍ കഴിയാതെ പോവുന്ന ബഹ്‌റൈന്‍ മലയാളികളെ മുന്നില്‍ കണ്ടാണ് ഇത്തരം ക്യാമ്പുകള്‍ രൂപപെടുത്തിയിരിക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി പറഞ്ഞു. ഗള്‍ഫ് ചരിത്രത്തിലാദ്യമായി സമാജം ഡ്രാമ ക്ലബും റേഡിയോ വോയിസും സംയുക്തമായി നടത്തിയ ജി സി സി റേഡിയോ നാടകോത്സവം ഗള്‍ഫ് മേഖലയില്‍ റേഡിയോ നാടകങ്ങളുടെ തിരിച്ചു വരവിനു തന്നെ കാരണമായി. ഈ വര്‍ഷവും റേഡിയോ നാടകോത്സവ പ്രവര്‍ത്തനങ്ങളുമായി സമാജം ഡ്രാമ ക്ലബ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് .അതോടൊപ്പം വിവിധ നാടക മത്സരങ്ങള്‍, പ്രൊഫഷണല്‍ നാടകങ്ങള്‍, കുട്ടികളുടെ നാടക മത്സരം എന്നിവയും സമാജം കലാവിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ട്.











Thursday, July 21, 2011

ബി കെ എസ് കുട്ടികള്‍ക്കായി കഥാ കാവ്യസന്ധ്യനടത്തി


ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദി കുട്ടികള്‍ക്കായി സംഘടിപ്പിച്ച കഥ-കാവ്യ സന്ധ്യയില്‍ കാര്‍ത്തിക് ബാലചന്ദ്രന്‍ കവിത അവതരിപ്പിക്കുന്നു.

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദി കുട്ടികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച കഥ-കാവ്യസന്ധ്യ കുട്ടികളുടെ സജീവ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. പൂര്‍ണമായും കുട്ടികള്‍ നിയന്ത്രിച്ച ചടങ്ങില്‍ ബഹ്റൈനിലെ യുവ എഴുത്തുകാരി തസ്നിം സലീം അധ്യക്ഷത വഹിച്ചു.

മാതൃഭാഷയില്‍ ചിന്തിക്കുന്നതിനും എഴുതുന്നതിനും വ്യക്തതയോടെ സംസാരിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് തസ്നിം സലീം അഭിപ്രായപ്പെട്ടു. ഭാഷയും സാഹിത്യവുമായുള്ള ബന്ധം കുട്ടികളിലെ വ്യക്തിത്വ വികസനത്തിനും നേതൃത്വ പാഠത്തിനും ഉപകരിക്കുമെന്ന് തസ്നിം നിരീക്ഷിച്ചു. കാര്‍ത്തിക് ബാലചന്ദ്രന്‍, സ്നേഹ സത്യന്‍, അക്ഷര മോഹന്‍, സുസ്മിത് സുനില്‍കുമാര്‍ തുടങ്ങിയവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു.
ക്ഷരമോഹന്‍, സുസ്മിത് സുനില്‍കുമാര്‍ തുടങ്ങിയവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു. ഹുസിനു ഷാജഹാന്‍ സ്വാഗതവും വീണ വീരമണി നന്ദിയും പറഞ്ഞു. സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു, കണ്‍വീനര്‍ എ. കണ്ണന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

Thursday, July 14, 2011

’അക്ഷരഖനി 2011


അക്ഷരഖനി 2011'ലേക്കു ലഭിച്ച ആദ്യപുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറുന്നു.

ബഹ്റൈന്‍ കേരളീയ സമാജം വായനശാലയുടെ പുസ്തക ശേഖരണം ’അക്ഷരഖനി 2011 ലേക്കുള്ള ആദ്യസംഭാവന സമാജം അംഗം ശങ്കര്‍ പുല്ലൂര്‍ നിര്‍വഹിച്ചു. അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറി.

പതിനായിരത്തോളം പുസ്തകങ്ങളുള്ള വായനശാലയാണു സമാജത്തിനുള്ളത്. അതില്‍ എണ്ണായിരത്തിലധികം മലയാള പുസ്തങ്ങളുമായി ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ മലയാള പുസ്തക ശേഖരമായി മാറുകയാണിത്. ബാലസാഹിത്യം, വിശ്വസാഹിത്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതൊടൊപ്പം വായനയിലെയും എഴുത്തിലെയും പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള നവീകരണത്തിന് ഊന്നല്‍ കൊടുത്തുള്ള പദ്ധതികളാണു വായനശാല ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇരുപതോളം ആനുകാലികങ്ങളും എല്ലാ പ്രമുഖ പത്രങ്ങളും ലഭ്യമായ വായനാമുറി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താം. പുസ്തക ശേഖരണ സംരംഭത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിവരങ്ങള്‍ക്കു ഫോണ്‍: 33777232 (കണ്‍വീനര്‍ ജയന്‍ എസ്. നായര്‍), 39175977 (ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദ്).

Tuesday, July 12, 2011

ബികെഎസ് വനിതാ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ആക്ടിങ്ങ് സെക്രട്ടറി കെ.എസ്. സജുകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍, വനിതാ വിഭാഗം അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി

Monday, July 11, 2011

കേരളീയസമാജം വേനല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു


ബഹ്റൈന്‍ കേരളീയസമാജം വേനല്‍ ക്യാംപ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു



വിദ്യാര്‍ഥികള്‍ക്കായുള്ള ബഹ്റൈന്‍ കേരളീയസമാജം വേനല്‍ ക്യാംപ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് സെക്രട്ടറി കെ.എസ്. സജുകുമാര്‍, കണ്‍വീനര്‍ മോഹിനി തോമസ്, മനോഹരന്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.

രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികളും തമ്മില്‍ കൂടിക്കാഴ്ചയോടെ ക്യാംപിനു തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിലൊഴികെ രാവിലെ എട്ടുമുതല്‍ 12.30 വരെയാണു ക്യാംപ്. നടനും ഗായകനും തിയറ്റര്‍ പ്രവര്‍ത്തകനുമായ പി.ആര്‍. ജിജോയ് ആണു ക്യാംപിനു നേതൃത്വം നല്‍കുന്നത്. സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 39804013 (മോഹിനി തോമസ്)

Friday, July 8, 2011

ബികെഎസ് ഫിലിം ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം



ബഹ്‌റൈന്‍ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ചലച്ചിത്ര താരം കല്‍പന നിര്‍വഹിച്ചു. ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ്ങ് സെക്രട്ടറി കെ.എസ്. സജുകുമാര്‍, കണ്‍വീനര്‍ അജിത് നായര്‍, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ സംബന്ധിച്ചു.

സിനിമാ ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലായിരുന്നുവെന്നും ഇക്കുറിയും പുതിയ പദ്ധതികളുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ക്ലബ് അംഗങ്ങള്‍ ആറു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സംവിധായകന്‍ ബ്ലസിയുടെ സാന്നിധ്യത്തിലായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇക്കൊല്ലം ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശില്‍പശാലകളും മുഖാമുഖങ്ങളും സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സിനിമാ ക്ലബ്ബില്‍ അംഗങ്ങളാകുന്നതിനു താല്‍പ്പര്യമുള്ള സമാജം കുടുംബാംഗങ്ങള്‍ ജോയിന്റ് കണ്‍വീനര്‍ പ്രവീണ്‍ നായരുമായി ബന്ധപ്പെടണം.

സമാജം പാഠശാല അവധി ക്ലാസുകള്‍ തിങ്കളാഴ്ചകളില്‍

കേരളീയ സമാജം മലയാളം പാഠശാലയുടെ അവധിക്കാല ക്ലാസുകള്‍ എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടുമുതല്‍ 9.30 വരെ നടക്കും. പാഠപുസ്തകങ്ങള്‍ക്കുപുറമെ സാഹിത്യം, കല, വൈജ്ഞാനികം, കേരള ചരിത്രം, വ്യക്തിത്വ വികസനം തുടങ്ങിയവയാണ് ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ ഭാഷാ അധ്യാപകര്‍, നാട്ടില്‍നിന്നുള്ള എഴുത്തുകാര്‍ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കും.

ക്വിസ്, വീഡിയോ ക്ലാസ്, സിനിമാ പ്രദര്‍ശനം എന്നിവയുടെ സഹായത്തോടെയാണ് ക്ലാസുകള്‍. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സാധാരണ ക്ലാസുകള്‍ നടക്കും.

പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കും...

45 ദിവസം നീളുന്ന കേരളീയ സമാജം വേനല്‍ക്യാമ്പിന് ഈ മാസം 10ന് തുടക്കമാകും. ആഗസ്റ്റ് 25 വരെ നടക്കുന്ന ക്യാമ്പില്‍ 5- 17 പ്രായക്കാരായ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനോദത്തിനൊപ്പം കുട്ടികളുടെ അറിവും സാമൂഹികമായ ഇടപെടല്‍ശേഷിയും സാംസ്‌കാരികാടിത്തറയും പോഷിപ്പിക്കുംവിധമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ലോകത്തുനിന്ന് പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കുമുള്ള സഞ്ചാരം. നടനും ഗായകനും തിയറ്റര്‍ ആക്റ്റിവിസ്റ്റുമായ പി.ആര്‍ ജിജോയ് ആണ് ക്യാമ്പ് ഡയറക്ടര്‍.

സംഗീതം, നാടകം, അഭിനയം, പെയിന്റിംങ്, സ്‌ക്രിപ്റ്റ്, ക്രാഫ്റ്റ് തുടങ്ങി അഭിരുചിക്കനുസരിച്ച് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ക്യാമ്പ്. ഇതോടൊപ്പം ശില്‍പശാലകളും കൗണ്‍സലിങും നീന്തല്‍ പോലുള്ള വ്യായാമങ്ങളുമുണ്ട്. കുട്ടികള്‍ തന്നെ രൂപപ്പെടുത്തുന്ന നാടകത്തോടെയാണ് ക്യാമ്പ് അവസാനിക്കുക. 100ഓളം പേരെ പ്രതീക്ഷിക്കുന്നു. കൗമാരപ്രായക്കാരെ ഉദ്ദേശിച്ച്, പ്രവാസജീവിതത്തില്‍ നഷ്ടമാകുന്ന പരമ്പരാഗത മൂല്യങ്ങളും ശീലങ്ങളും സഹവര്‍ത്തിത്വവും സ്വയം പര്യാപ്തതയും കഥകളിലൂടെയും കളിയിലൂടെയും പഠിപ്പിക്കുന്ന ക്ലാസുകളുണ്ടാകുമെന്ന് ക്യാമ്പ് കണ്‍വീനര്‍ മോഹിനി തോമസ് പറഞ്ഞു. യോഗ, കരാട്ടെ, ബാഡ്മിന്റന്‍, ചെസ് സുഡോകു തുടങ്ങിയ കായിക വിനോദങ്ങളും പരിശീലിപ്പിക്കും. പുതിയ സൗഹൃദങ്ങളുണ്ടാക്കുന്നതുമുതല്‍ ഉള്ളിലെ കഴിവും ആശയങ്ങളും ധൈര്യത്തോടെ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് ക്യാമ്പ് അവസരമൊരുക്കും.

ഒരു വേദിയിലും കയറാത്ത കുട്ടികളാണ് സാധാരണ ക്യാമ്പിനെത്താറെന്നും ക്യാമ്പ് കഴിഞ്ഞാല്‍ ഒരു പരിപാടിയെങ്കിലും ആത്മവിശ്വാസത്തോടെയും മികവോടെയും അവതരിപ്പിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നുണ്ടെന്നും കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി പറഞ്ഞു. വിനോദയാത്ര, ചലച്ചിത്രപ്രദര്‍ശനം, വ്യക്തിത്വവികസന പരിപാടി, പ്രൊഫഷനല്‍ ക്ലാസുകള്‍ എന്നിവയുമുണ്ട്. ക്യാമ്പിന്റെ ഭാഗമായി സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട നാടക കലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും.

വെള്ളി, ശനി ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ 12.30 വരെയാണ് ക്യാമ്പ്. ഈ മാസം ഒമ്പതിന് വൈകീട്ട് 7.30ന് രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവരുമായി നടക്കുന്ന കൂടിക്കാഴ്ചയോടെ ക്യാമ്പിന് തുടക്കമാകും. അംഗങ്ങളുടെ മക്കള്‍ക്ക് 35 ദിനാറും അല്ലാത്തവര്‍ക്ക് 40 ദിനാറുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വാഹന ചാര്‍ജ് ഇതിനുപുറമേ. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ മോഹിനി തോമസുമായി (39804013) ബന്ധപ്പെടാം.

ആക്റ്റിങ് സെക്രട്ടറി കെ.എസ് സജുകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

BKS camp set to begin

perfect atmosphere for discovering new talents, gaining confidence and making friends will be provided by the Bahrain Keraleeya Samajam (BKS) this summer.
The summer camp 2011 will begin on Sunday and will run until August 25 from 8am to 12:30pm excluding Fridays and Saturdays.
A range of sports and intellectual games are on offer. Classes will be arranged as per age, calibre and interest of a child. The camp will be officially opened by Indian Embassy First secretary Ajay Kumar on Saturday evening at the BKS, with an interactive session for parents, teachers and children. Finale will be on July 26 with colourful performance of campers.
The best camper will be honoured at the finale. The registration fee excluding transport charges would be BD35 per child for members and BD40 for non-members.

Tinu is remembered

A condolence meeting was held last night at the Bahrain Keraleeya Samajam (BKS) for a former Indian School student who lost her three-year battle against cancer in India.
Indian Tinu Thomas, 24, was the elder of the two daughters of V. K. Thomas and Sosamma Thomas. Tinu was admitted in a Bangalore hospital for the past ten days, where she was undergoing chemotherapy. She was diagnosed with lung cancer in 2008.
She passed away on Tuesday.
Present at the meeting were BKS officials, Tinu's relatives and friends who remembered her as an independent person who took an extra effort to maintain good relationships with all whom she came across.
The funeral is planned for Saturday at the  St. Thomas Orthodox Church, Omalloor, Pathanamthitta, Kerala.

Thursday, July 7, 2011

വെള്ളിയാഴ്ച ബികെഎസ് രക്തദാന ക്യാമ്പ്

ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടക്കും. രാവിലെ എട്ടു മുതല്‍ സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 36608902, 39905094

Wednesday, July 6, 2011

BKS drama takes the stage

The Bahrain Keraleeya Samajam’s entertainment wing will stage a Malayalam drama on Thursday from 7.30pm onwards.
Malayalam drama Kalivilakku is directed by award-winning Malayalee artist and actor Sujith Kollam. It will be staged at Diamond Jubilee Hall at the Samajam in Segaya.
Kalivilakku is scripted by Mani Lal. The other credits are Jose Francis - music, Master Rishikesh Siva – music control, Sunil Kollam - lights, Suresh Ayyamaplly, Heera Joseph and Nishanth - art direction and Damu Korothu - makeup.
Jayashakar, Jikku Chacko, Baiju Guruvayoor, Shajahan, Vinod Narayanan,  Shaji Chalakkudy, Binoy Kumar, Sheeja Viramani, Shaila Shanil and Nayana Mukundan are the leading actors.
Tickets are available at the Samajam.
For information, contact Sujith Kollam on 39265839.

സമാജത്തില്‍ 'കളിവിളക്ക്' നാളെ

കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ രാത്രി 7.30ന് 'കളിവിളക്ക്' എന്ന നാടകം അരങ്ങേറും. മണിലാല്‍ രചിച്ച നാടകത്തിന് സുജിത് കൊല്ലമാണ് രംഗഭാഷ നല്‍കുന്നത്. കേരളത്തില്‍ ജന്മിത്വത്തിനെതിരെയുണ്ടായ സ്വതന്ത്ര ചിന്തയില്‍ ജ്വലിക്കുന്ന മനസ്സുകളും നാടുവാഴിത്വത്തിന്റെ സ്വാധീനമുള്‍ക്കൊണ്ടവരുമായുള്ള സംഘര്‍ഷമാണ് പ്രമേയം. 1940കളിലെ കേരളത്തിന്റെ സാമൂഹിക ജീവിതമാണ് നാടകത്തിലൂടെ പുനരാവിഷ്‌കരിക്കുന്നത്. ജയശങ്കര്‍, ജിക്കു ചാക്കോ, ബൈജു ഗുരുവായൂര്‍, ഷാജഹാന്‍, വിനോദ് നാരായണന്‍, ഷാജി ചാലക്കുടി, ബിനോയ് കുമാര്‍, ഷൈല ഷാനി, നയന, മുകുന്ദന്‍, ഷീജ വീരമണി എന്നിവര്‍ക്കൊപ്പം സംവിധായകനും വേഷമിടുന്നു. ജോസ് ഫ്രാന്‍സിസ്, സുനില്‍ കൊല്ലം, സുരേഷ് അയ്യമ്പള്ളി, ഹീര ജോസഫ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൗജന്യം.



Tuesday, July 5, 2011

‘ജാലക”ത്തിന്റെ ഇലക്ട്രോണിക് പതിപ്പ് നടി കലാരഞ്ജിനി പ്രകാശനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ മുഖ മാസികയായ ‘ജാലക”ത്തിന്റെ ഇലക്ട്രോണിക് പതിപ്പ് നടി കലാരഞ്ജിനി പ്രകാശനം ചെയ്തു. ഇ-വായന പ്രോത്സാഹിപ്പിക്കാനും ജാലകം രചനകളെ വിശാലമായ സൈബര്‍ ലോകത്തേക്ക് എത്തിക്കുന്നതിനുമാണ് ഇ-ജാലകം തുടങ്ങിയത്. ഈ വര്‍ഷത്തെ ജാലകത്തിന്റെ പ്രിന്റഡ് എഡിഷന്റെ പ്രകാശനം ആദ്യകോപ്പി തസ്നീം സലീമിന് നല്‍കി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷണപിള്ള നിര്‍വഹിച്ചു.

2000ല്‍ ആരംഭിച്ച ജാലകം സമാജം അംഗങ്ങളുടെയും ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെയും സര്‍ഗാത്മക രചനകളും കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവയ്ക്കാനുള്ള വേദിയായി മാറിയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ബെന്യാമിനടക്കം ഒട്ടേറെ പേര്‍ മുന്‍ വര്‍ഷങ്ങളില്‍ ജാലകത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്.

സമാജം സാഹിത്യവേദിയുടെ സജീവ പങ്കാളിത്തത്തോടെ ഡി. സലീമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ വര്‍ഷത്തെ ജാലകത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിന്‍ എഴുതുന്ന ‘മണലെഴുത്ത്” എന്ന പംക്തി, മലയാള ഭാഷയുടെ ഭാവി തേടുന്ന ലേഖനങ്ങള്‍, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വായനാമുറി, കരിയര്‍ ഗൈഡന്‍സ്, കഥ, കവിത, നുറുങ്ങുകള്‍, വാര്‍ത്താ ചിത്രങ്ങള്‍ എന്നിവയാണ് ജൂണ്‍ ലക്കത്തിലെ ഉള്ളടക്കം. ജൂലൈ ലക്കത്തിലേക്കുള്ള സൃഷ്ടികള്‍ സമാജം ഓഫിസിലോ bksbahrain@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 3665376 (ബിനോജ് മാത്യു), 39125889 (ഡി. സലീം). സമാജം വെബ്സൈറ്റില്‍ (bahrainkeraleeyasamajam.com)- ഇ-ജാലകം ലഭ്യമാണ്. സമാജം അംഗങ്ങള്‍ക്ക് ജാലകത്തിന്റെ കോപ്പികള്‍ ഇ-മെയിലായി അയച്ചു കൊടുക്കും. അതോടൊപ്പം പ്രിന്റ് ചെയ്ത മാസിക സമാജം ഓഫിസിലും ലഭ്യമാണ്.

Sunday, July 3, 2011

The film club of Bahrain Keraleeya Samajam was inaugurated yesterday.

The film club of Bahrain Keraleeya Samajam was inaugurated yesterday.
Indian actresses Kalpana and Kalaranjini were special guests at the event. An interactive session was held by Ms. Kalpana, sharing her experience as an actress. She had the audience in splits as she told them of her experiences, all the while having some serious moments as she explained the obstacles she had to overcome.
Among other events, the club also held an exhibition of the paintings of Raja Ravi Varma and a traditional dance performances.

Saturday, July 2, 2011

Radio drama contest

The second radio drama competition ‘First Bell’ was launched at the M. M. Ramachandra hall at the Bahrain Keraleeya Samajam (BKS) in Segaiya. The competition, a joint venture of Radio Voice and the BKS, is scheduled for third week of October.
BKS President P. V. Radhakrishna Pillai, Acting General Secretary Saju Kumar, Entertainment Secretary Mohan Pavaratty, Radio Voice Programme Director Pradeep Puravankara, Creative Head Santhosh Palee and Public Relations Officer Ameer Ali were present during the function.