Pages

Friday, February 25, 2011

മറ്റൊരു വേഷത്തിലേക്ക് പപ്പേട്ടന്‍ തിരിച്ചുപോകുന്നു

17 വര്‍ഷം പ്രവാസി മലയാളിയുടെ കലാഭിരുചികള്‍ക്ക് ദീപ്ത സാന്നിധ്യമേകിയ പപ്പന്‍ ചിരന്തന പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്നലെ നാട്ടിലേക്കുമടങ്ങി. 15 വയസ്സുമുതല്‍ കേരളത്തിലും പുറത്തുമുള്ള സ്‌റ്റേജുകളില്‍ സാന്നിധ്യമറിയിച്ച പപ്പന്‍ ബഹ്‌റൈനിലെത്തിയുമുതല്‍ വിശ്രമമില്ലാത്ത അരങ്ങുജീവിതത്തിനുടമയായിരുന്നു. ഒരു മാന്‍പവര്‍ കമ്പനിയുടെ വിസയിലെത്തിയ അദ്ദേഹത്തിന് തുടക്കത്തില്‍ വിമാനത്താവളത്തിലെ കാറ്ററിംഗ് വിഭാഗത്തിലായിരുന്നു ജോലി. പിന്നീടാണ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായത്.
ബാലെകളിലും അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിരുന്ന കണ്ണൂര്‍ ഏഴോം സ്വദേശിയായ പപ്പന്‍ 1969ല്‍ 15ാം വയസ്സിലാണ് സ്ത്രീ വേഷത്തില്‍ അരങ്ങിലെത്തിയത്. നാടകം കാലടി ഗോപിയുടെ 'പാപികള്‍ക്ക് പറുദീസ'. സ്ത്രീവേഷമായിരുന്നു. ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ഭര്‍ത്താവ് ദാമോദരന്‍ മാസ്റ്ററായിരുന്നു സംവിധാനം. ശ്രീമതി ടീച്ചറുടെ ബ്ലൗസാണ് അന്ന് ധരിച്ചത്. നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍ കെ. നായര്‍, മാമുക്കോയ, സീനത്ത് എന്നിവര്‍ അരങ്ങുവാഴുന്ന കാലത്ത് പപ്പനും അവര്‍ക്കൊപ്പമുണ്ടായിരന്നു. 1980ല്‍ കോഴിക്കോട് 'ചിരന്തന'യിലെത്തി. 1988ല്‍ കെ.ടിയുടെ 'തീക്കനലി'ലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേരിയ വ്യത്യാസത്തിനാണ് പപ്പന് നഷ്ടമായത്. കെ.ടി മുഹമ്മദ്, ഇബ്രാഹിം വേങ്ങര തുടങ്ങിയവരുടേതടക്കമുള്ള 200ഓളം നാടകങ്ങളുടെ അനുഭവങ്ങളുമായാണ് 1994ല്‍ പപ്പന്‍ ബഹ്‌റൈനിലെത്തിയത്.
1997ല്‍ 'തേവാരം' എന്ന നാടകത്തിലെ വേഷത്തിലൂടെ ബഹ്‌റൈനില്‍ അരങ്ങേറ്റം. പ്രകാശ് വടകരയായിരുന്നു സംവിധാനം. പത്തുനാടകങ്ങള്‍ സംവിധാനം ചെയ്തു. 30ഓളം നാടകങ്ങളില്‍ അഭിനയിച്ചു. കേരളീയ സമാജത്തിന്റെയും 'പ്രതിഭ'യുടെയും നിരവധി സ്‌റ്റേജുകള്‍ പപ്പേട്ടന്‍ അവിസ്മരണീയമാക്കി. 2005ല്‍ 'ഇത് ഭൂമിയാണ്' എന്ന നാടകം സംവിധാനം ചെയ്തു. കേരളീയ സമാജത്തിന്റെ സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഗുരുതുല്യനായ കെ.ടിയുടെ മുന്നില്‍ തന്നെയായിരുന്നു അവതരണം.
40 വര്‍ഷത്തെ അഭിനയജീവിതം പിന്നിട്ട പപ്പന്‍ ചിരന്തനയുടെ കലാജീവിതത്തിന് പ്രണാമമര്‍പ്പിച്ച് കേരളീയ സമാജം 2009 ഒക്‌ടോബര്‍ 23ന് സാമുവല്‍ ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' അവതരിപ്പിച്ചു. കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിന് കാരണമായ 'വികടയോഗി' എന്ന നാടകത്തിലും കഴിഞ്ഞവര്‍ഷം പപ്പന്‍ പങ്കാളിയായി.
17 വര്‍ഷത്തെ പ്രവാസജീവിതം തന്നിലെ കലാകാരനെ സംബന്ധിച്ച് വിലപ്പെട്ടതായിരുന്നുവെന്ന് പപ്പന്‍ പറഞ്ഞു. നാട്ടിലേതിനേക്കാളും മികച്ച പ്രേക്ഷകരും നടന്മാരും സംവിധായകരുമൊക്കെയാണ് ഇവിടെയുള്ളത്. നടനായി സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെയുള്ള കേരളത്തിന്റെ പരിച്‌ഛേദമാണ് കാണികള്‍. അതൊരു വലിയ അനുഭവമാണ്. ഇതില്‍ നിന്നെല്ലാം വലിയ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രവാസ ജീവിതത്തില്‍ അപൂര്‍വം പേര്‍ക്കുമാത്രം ലഭിക്കുന്ന ഈ വലിയ സമ്പാദ്യവുമായാണ് താന്‍ മടങ്ങുന്നത്. നാട്ടിലെ കലാപ്രവര്‍ത്തനവുമായി അതിനെ കണ്ണിചേര്‍ക്കണം. രണ്ടുപതിറ്റാണ്ടുമുമ്പത്തെപ്പോലെ നാടുമുഴുവന്‍ ഓടിനടന്ന് അഭിനയിക്കുന്ന വിശ്രമമില്ലാത്ത നടനായി മാറണമെന്ന മനസ്സുമായാണ് പപ്പേട്ടന്‍ മടങ്ങിയത്.
പപ്പന്‍ ചിരന്തനക്ക് കേരളീയ സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ഉപഹാരം നല്‍കി

Sunday, February 13, 2011

Pillai And Chembali Top Tournament

Unnikrishnan Pillai and Salesh Chembali defeated Jayakumap P and Madhu Menon 21-16, 10-21, 26-24 to clinch the top rated Group Red in the 10th Syed Modi monthly badminton tournament.
The tournament was conducted in four categories, based on the skill level of the players.
In other groups, the winners were Shanto Thomas and Prasobh Ramanathan in Group Green, Sunil Warrier and Kurian George in Group Yellow and Girish C Dev and Riyaz Ibrahim in Group Blue.
This event marked the conclusion of Syed Modi monthly tournaments for the year 2010-2011. The final rankings of the BKS badminton players, based on their performance during the entire year were also published after the event.
Jayakumar P and Unnikrishna Pillai were jointly ranked number one in Group Red. In other groups, the top ranked players for the year were Vinu Raj in Group Green, Asmar V P in Group Yellow and Girish C Dev in Group Blue.
The trophies for the Winners and runners-up were presented by the President of the Bahrain Keraleeya Samajam, P V Radhakrishna Pillai, Indoor Games Secretary, Ashley George, Assistant Secretary, A Kannan, Membership Secretary, T J Girish and the Internal Auditor, Anilkumar O M.
Results: Group Red: Final: Unnikrishna Pillai/Salesh Chembali bt Jayakumar P/Madhu Menon 21-16, 10-21, 26-24. Semi-finals: Unnikrishna Pillai/Salesh Chembali bt Ashley George/Anto K 21-18, 21-14; Jayakumar P/Madhu Menon bt N S. Jain/Nahaz Omer 21-9, 21-16. Group Green : Final: Shanto Thomas/Prasobh Ramanathan bt Rajesh A C/Regi R Nair 22-20, 21- 9. Semi-finals: Shanto Thomas/Prasobh Ramanathan bt Anilkumar O M/Shinto Thomas 18-21, 21-19, 21-13; Rajesh A C/Regi R Nair bt Priyan Meledath/Suraj Gopinath 21-18, 21-13. Group Yellow: Final: Sunil Warrier/Kurian George bt Mujeeb Rehman/Thripthi M A 21-12, 29-30, 21-17. Semi-finals: Sunil Warrier/Kurian George bt Ashok Gopinath/Abraham C S 21-11, 21-15; Mujeeb Rehman/Thripthi M A bt Rajesh Pillai/Anuraj Tharakan 13-21, 21-19, 21-15. Group Blue: Final: Girish C Dev/Riyaz Ibrahim bt Sanalkumar V/Ramachandran 16-21, 21-16, 23-21. Semi-finals: Girish C.Dev/Riyaz Ibrahim bt Shajimon C A/Venu R 21-17, 21-15; Sanalkumar V/Ramachandran bt Hiran Manohar/Biju Thomas 21-8, 21-16.

Saturday, February 12, 2011

ബഹ്റൈന്‍ കേരളീയ സമാജം നാടന്‍ കലാമേളക്ക് ‘ഗോത്രായനം” തിരിതെളിഞ്ഞു



ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാടന്‍ കലാമേളയുടെ ഉദ്ഘാടനം കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ. നമ്പ്യാര്‍ നിര്‍വഹിക്കുന്നു.


ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന നാടന്‍ കലാമേളയില്‍ അവതരിപ്പിച്ച കലാരൂപം.
ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവവുമായി ബഹ്റൈന്‍ കേരളീയ സമാജം നാടന്‍ കലാമേളക്ക് ‘ഗോത്രായനം” തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം നാടന്‍ കലാ ഗവേഷകനും കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറിയുമായ ഡോ. എ.കെ. നമ്പ്യാര്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.കെ. വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, കെ.എസ്. സജുകുമാര്‍, ബിനോജ് മാത്യു, ഒ.എം. അനില്‍കുമാര്‍å എന്നിവര്‍ പങ്കെടുത്തു.

കേരള ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് കേരളീയ സമാജം മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത അനുഷ്ഠാനകലകള്‍ക്ക് പ്രാമുഖ്യം നല്‍കി കേരളത്തില്‍ നിന്നെത്തിയ 12 അനുഷ്ഠാന കലാകാരന്മാരാണ് മേളക്ക് നേത്യത്വം നല്‍കുന്നത്.
പാരമ്പര്യ തനിമയോടെ തെയ്യം, പടയണി, പുള്ളുവന്‍പാട്ട്, കളമെഴുത്ത് എന്നീ ആചാരാനുഷ്ഠാന കലകളാണ് അരങ്ങേറുന്നത്. മേളയുടെ സമാപനം ഇന്ന് രാത്രി എട്ടിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും.

സമാജം തെരഞ്ഞെടുപ്പ് 2011, സ്ഥാനാര്‍ഥികള്‍


പ്രസിഡന്റ് :

പി വി രാധാക്യഷ്ണ പിള്ള
സാം ശമുവേല്‍

വൈസ് പ്രസിഡന്റ്:
അബ്ദുറഹ്മാന്‍


ജനറല്‍ സെക്രട്ടറി
വര്‍ഗീസ് കാരക്കല്‍
സാബു സ്കറിയ

അസ്സി: സെക്രട്ടറി

സന്തോഷ് ബാബു


ട്രഷറാര്‍
കെ എസ് സജുകുമാര്‍


കലാവിഭാഗം സെക്രട്ടറി
മനോഹരന്‍ പാവര്‍ട്ടി
വിനയചന്ദ്രന്‍ നായര്‍

ലൈബ്രറേറിയന്‍.
മുരളീധര തമ്പാന്‍

മെബര്‍ഷിപ്പ് സെക്രട്ടറി
മോഹന പ്രസാദ്



കായിക വിഭാഗം സെക്രട്ടറി
ഒ.എം. അനില്‍കുമാര്‍


സാഹിത്യ വിഭാഗം സെക്രട്ടറി
ബിനോജ് മാത്യു


ഇന്റ്ണല്‍ ഓഡിറ്റര്‍
ഫ്രാന്‍സിസ് കൈതാരത്ത്


An insight into folklore

More than 1,500 guests attended the second day of Gotraayanam, the folklore festival organised by the Bahrain Keraleeya Samajam, in association with the Kerala Folklore Academy.Art forms such as Thottam paattu, Pulluvan Paattu and Kalamezhuthu, Kalari, Margamkali, Kolkali, Nadan Pattu and Velikala were showcased. The audiences thoroughly enjoyed the performances, especially the younger members of the club expressed delight and fascination at learning about these art forms and seeing it as "it was the first time they saw in real life."The festival will conclude today. Starting from 8pm, Chenda melam followed by Pulluvan Paattu, Padayani, Vellikala and Theyyam will be showcased at their premises.

കേരളീയ സമാജത്തിലൊരു തെയ്യക്കാവ്


കുംഭം, മീനം മാസങ്ങളില്‍ തെയ്യത്തിനുവേണ്ടി വടക്കന്‍ മലബാറിലെ കാവുകളെങ്ങനെയാണോ ഒരുങ്ങുന്നത്, അതുപോലെ ചമയങ്ങള്‍ നിറഞ്ഞ അണിയറയായിരിക്കുകയാണ് കേരളീയ സമാജം. ചുവപ്പും കറുപ്പും മഞ്ഞയും കോരിയൊഴിച്ച ചയമങ്ങളും മരത്തിലും തുണിയിലും രൂപം കൊള്ളുന്ന ഉടയാടകളുമെല്ലാം നിറഞ്ഞ തെയ്യക്കാവ്. 'ഗോത്രായനം' എന്ന നാടന്‍കലാമേളക്കെത്തിയ തെയ്യക്കാരാണ് അണിയറയിലെ ആദ്യവസാനക്കാരുടെ വേഷത്തില്‍.
വടകര സ്വദേശികളായ ശിവദാസന്‍, അഖിലേഷ്, രാജേഷ്, സതീഷ്, രതീഷ് എന്നിവരാണ് തെയ്യം കെട്ടാന്‍ ബഹ്‌റൈനിലെത്തിയിരിക്കുന്നത്. വടകര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ അനുഷ്ഠാനപരമായി തെയ്യം കെട്ടുന്ന ഇവര്‍ കരിങ്കുട്ടി ചാത്തന്‍, രക്തചാമുണ്ഡി, ഭഗവതി എന്നീ വേഷങ്ങളാണ് 'ഗോത്രായന'ത്തില്‍ മൂന്നുദിവസങ്ങളായി കെട്ടിയാടുക. നാട്ടിലിപ്പോള്‍ തെയ്യം ഉറഞ്ഞാടുന്ന സമയമാണ്. ആ തിരക്കില്‍ നിന്നാണ് ഇവര്‍ എത്തിയിരിക്കുന്നത്.
രണ്ടുമണിക്കൂറെടുത്താണ് മുഖത്തെഴുത്തും ചമയവും പൂര്‍ത്തിയാക്കുക. ആട്ടവും രണ്ടുമണിക്കൂറിലേറെ നീളും. ഇവിടെ അരമണിക്കൂറേ ആട്ടത്തിനുള്ളൂ എങ്കിലും കേമമാക്കാന്‍ തന്നെയാണ് അഞ്ചുപേരുടെയും പുറപ്പാട്. മതപരമായ വിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നതിനുപകരം തെയ്യത്തിലെ തിയറ്റര്‍ അംശങ്ങളായ കലാശത്തിനും നൃത്തത്തിനും അഭിനയത്തിനുമെല്ലാം പ്രധാന്യം നല്‍കിയാണ് ഇവിടെ കെട്ടിയാടുന്നതെന്ന് ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ നമ്പ്യാര്‍ പറഞ്ഞു.
കാവ് എന്ന അനുഷ്ഠാനഘടനകം തിയറ്റര്‍ സംവിധാനത്തിനകത്താണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചമയങ്ങളും അതിനുള്ള കോപ്പുകളും അതേപടി ഉപയോഗിക്കുന്നു. മനയോലയും കുരുത്തോലയും അടക്കമുള്ള നാടന്‍ സാധനങ്ങള്‍ നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്.
നമ്പൂതിരി കൊന്ന ചെറുമന്‍ മേലാളര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ പുനര്‍ജനിക്കുന്നതാണ് കരിങ്കുട്ടിച്ചാത്തന്‍. ആ നിലക്ക് ഇത് പുതിയ കാലത്തും പ്രസക്തമായ വേഷമാണെന്ന് നമ്പ്യാര്‍ പറഞ്ഞു. രക്തചാമുണ്ഡി പുരാവൃത്തത്തിന്റെയും ഭഗവതി മാതൃദേവതാസങ്കല്‍പത്തിലും അധിഷ്ഠിതമായ വേഷങ്ങളാണ്.

Thursday, February 10, 2011

നാടന്‍ കലാമേള ഗോത്രായനം ഇന്ന് തുടങ്ങും

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന നാടന്‍ കലാമേള ഇന്ന് 8 മണിക്ക് ആരംഭിക്കും . ഫെബ്രുവരി 10 മുതല്‍ മൂന്നുദിവസം നീളുന്ന പരിപാടി തെയ്യം, പടയണി, പുള്ളുവന്‍ പാട്ട്, കളമെഴുത്ത്, നാടന്‍പാട്ട് തുടങ്ങിയ പരമ്പരാഗത അനുഷ്ഠാനകലകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന 15 ഓളം അനുഷ്ഠാനകലാകാരന്മാരും നാടന്‍കലയിലെ പ്രമുഖരും കലാമേളക്ക് നേതൃത്വം നല്‍കും.
കേരളത്തിലെ അക്കാദമികളുമായി സഹകരിച്ച് കേരളീയ സമാജം നടത്തുന്ന കലാപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നാടന്‍ കലാമേള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. വിസ്മൃതിയിലാകുന്ന അനുഷ്ഠാന- പാരമ്പര്യ കലകളെ പ്രവാസി തലമുറക്ക് പരിചയപ്പെടുത്തുകയും സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ഓര്‍മിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എന്‍.കെ വീരമണിയും കണ്‍വീനര്‍ ബിനോജ് മാത്യുവും അറിയിച്ചു.
വടക്കേ മലബാറില്‍ അവതരിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യം വൈവിധ്യങ്ങളാലും കലാപരമായ സൗന്ദര്യത്താലും ശ്രദ്ധേയമാണ്. മധ്യതിരുവിതാകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കലാരൂപമാണ് പടയണി. കളമെഴുത്ത് പ്രാചീന ദ്രാവിഡ കലയായാണ് കണക്കാക്കുന്നത്. പ്രവാസലോകത്ത് ആദ്യമായാണ് ഇത്തരമൊരു വിപുലമായ നാടന്‍ കലാമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഈ കലകളില്‍ പാരമ്പര്യരീതിയില്‍ പരിശീലനം ലഭിച്ച പ്രവാസികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് ബിനോജ് മാത്യു (36665376), ഹരീഷ് മേനോന്‍ (39897812) എന്നിവരുമായി ബന്ധപ്പെടാം.

Thursday, February 3, 2011

കേരളോത്സവം സമാപനസമ്മേളനം നാലിന്; മന്ത്രി സുരേന്ദ്രന്‍ പിള്ള പങ്കെടുക്കും

ഒരുമാസം നീണ്ട, ബഹ്‌റൈന്‍ കേരളീയ സമാജം കേരളോത്സവം സമാപനം നാലിന് നടക്കും. വൈകീട്ട് 7.30ന് സമാജത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ തുറമുഖ മന്ത്രി വി സുരേന്ദ്രന്‍ പിള്ളയും അംബാസഡര്‍ മോഹന്‍കുമാറും മുഖ്യാതികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 522 പോയിന്റുമായി കാവേരി ടീം കേരളോത്സവത്തിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. കെ ജനാര്‍ദ്ദനനാണ് ടീം ക്യാപ്റ്റന്‍.

മനോഹരന്‍ പാവറട്ടി ക്യാപ്റ്റനായ സൗപര്‍ണ്ണിക ടീം 422 പോയിന്റുമായി രണ്ടാം സ്ഥാനത്തെി. 349 പോയിന്റുമായി നിള മൂന്നാംസ്ഥാനത്തു(ടീം ക്യാപ്റ്റന്‍: സുരേഷ് ബാബു) മൂന്നാം സ്ഥാനത്തും എത്തി. സരയു-241(ഡി സലീം), ഗംഗ-230 (ടി കെ ഗോപി) എന്നിവര്‍ക്ക് നാലും അഞ്ചും സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

വ്യക്തിഗത ഇനങ്ങളില്‍ പി ടി തോമസ് കലാപതിയും രമ്യ പ്രമോദ് കലാശ്രീയുമായി. ആറിനങ്ങളില്‍നിന്നായി പി ടി തോമസിന് 35 പോയിന്റും രമ്യപ്രമോദ് 40 പോയിന്റും കരസ്ഥമാക്കിയാണ് കലാപതിയും കലാശ്രീയുമായത്. ഗംഗ ടീമിനെ പ്രതിനീധീകരിച്ചാണ് പി ടി തോമസ് വേദിയിലെത്തിയത്. കാവേരി ടീം അംഗമാണ് രമ്യ.

ഓവറോള്‍ ട്രോഫി രൂപകല്‍പ്പന ചെയ്തത് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരമാനാണ്. 18 കിലോ തൂക്കം വരുന്ന ട്രോഫി ബഹ്‌റൈനില്‍ എത്തിയിട്ടുണ്ട്. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് റോളിംഗ് ട്രോഫി സമ്മാനിക്കും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമാപന സമ്മേളനത്തില്‍ നല്‍കും.

കഥാപസ്രംഗത്തില്‍ ഒന്നാംസ്ഥാനവും ഉപകരണ സംഗീതം, മലയാള പദ്യം ചൊല്ലല്‍ എന്നിവയില്‍ രണ്ടാംസ്ഥാനവും ഇംഗ്ലീഷ് ഉപന്യാസ രചനയില്‍ എ ഗ്രേഡ്, പദ്യ പാരായണം, മലയാളം ഉപന്യാസ ചരന എന്നിവയില്‍ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കിയാണ് പി ടി തോമസ് കലാപതിയായത്.

ചലച്ചിത്ര ഗാനാലപനം, കവിതാപരായണം എന്നിവയില്‍ ഒന്നാം സ്ഥാനം, മാപ്പിളപാട്ടില്‍ രണ്ടാം സ്ഥാനം, ലളിത സംഗീതത്തില്‍ മൂന്നാം സ്ഥാനം, കഥാപ്രസംഗത്തില്‍ എ ഗ്രേഡ്, മോണോ ആക്ടില്‍ ബി ഗ്രേഡ് എന്നിവയോടെയാണ് രമ്യ പ്രമോദ് കലാശ്രീയായത്.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, എന്റര്‍ടെയ്‌മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, കേരളോത്സവം കണ്‍വീനര്‍ ശിവകുമാര്‍ എന്നിവരും പങ്കെടുത്തു

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി വന്‍ ക്ഷേമ പദ്ധതി

അംഗങ്ങള്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം വന്‍ ക്ഷേമ പദ്ധതി ആവിഷ്‌കരിക്കുന്നു. മരണമടയുന്ന അംഗത്തിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 5,000 ദിനാര്‍ നല്‍കുന്ന പദ്ധതിയാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി പരിഗണനയിലുള്ളത്. പദ്ധതി അടിയന്തിര ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ചര്‍ച്ചചെയ്യുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എന്‍ കെ വീരമണിയും അറിയിച്ചു. ഓരോ സമാജം അംഗവും പ്രതിമാസം 300 ഫില്‍സ് നല്‍കുന്ന രൂപത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മൊത്തം 1400 ലധികം അംഗങ്ങളുണ്ട്. ഇത് പ്രത്യേക ഫണ്ടായിരിക്കും. ഇതിന്റെ ചുമതല നിര്‍വഹിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ടായിരിക്കും. ഫണ്ട് മറ്റു രതീയില്‍ ഉപയോഗിക്കപ്പെടാതിരിക്കാനാണിത്. രണ്ടുവര്‍ഷമായ അംഗങ്ങളെയാണ് പദ്ധതിയില്‍ പരിഗണിക്കുക. മരിച്ച ഉടന്‍ തന്നെ തുക നല്‍കും. അടിയന്തിര ജനറല്‍ ബോഡി ഏഴിന് ചേരും. ഇതില്‍ ക്വാറം തികഞ്ഞില്ലെങ്കില്‍ 16നു വീണ്ടും അടിയന്തിര ജനറല്‍ ബോഡി വിളിക്കും. കഴിഞ്ഞ വര്‍ഷം മൂന്നു സമാജം അംഗങ്ങള്‍ മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിനുവേണ്ടി നല്ല സാമ്പത്തിക സഹായം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് ആലോചന തുടങ്ങിയത്. ഭാവിയില്‍ സമാജം അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന വിപുലമായ പദ്ധതികള്‍ ആലോചനയിലുണ്ടെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.