Pages
▼
Thursday, December 30, 2010
കേരളോത്സവത്തിന് ഒന്നിന് തിരിതെളിയും
കലയുടെ വര്‍ണസംഗമത്തിന് ബഹ്‌റൈന്‍ കേരളീയ സമാജം വീണ്ടും വേദിയൊരുക്കുന്നു. നൃത്തവൈവിധ്യങ്ങളും സംഗീതത്തിന്റെ സഞ്ചാര വഴികളും മാപ്പിളപാട്ടിന്‍ ഇശലുകളും ആസ്വാദനത്തിന്റെ കുളിര്‍ കോരിയിടുന്നതാവും 2011 ജനുവരി മാസം. അഞ്ചുവര്‍ഷത്തിനുശേഷമാണ് സമാജം വീണ്ടും കേരളോത്സവത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒരുമാസത്തോളം നീളുന്ന കേരളോത്സവം ജനുവരി ഒന്നിന് രാത്രി എട്ടിന് പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും. അംബാസഡര്‍ മോഹന്‍കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സമാജം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാപരമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം സമാജം അംഗങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം നടത്തുന്നത്. സമാജം അംഗങ്ങളെ സരയു, കാവേരി, നിള, സൗപര്‍ണിക, ഗംഗ എന്നിങ്ങളെ അഞ്ചു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ക്യാപ്ടനും നാല് വൈസ് ക്യാപ്ടന്‍മാരുമാണ് ഓരോ ടീമിനെയും നയിക്കുക. ഗ്രൂപ്പുകളുടെ റിഹേഴ്‌സല്‍ ക്യാമ്പ് സജീവമായി നടക്കുന്നു.
ഇരുപത് വ്യക്തിഗത ഇനങ്ങളിലും എട്ട് ടീം ഇനങ്ങളിലുമാണ് മത്സരങ്ങള്‍. ഇതില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒരാള്‍ക്ക് ആറ് ഇനങ്ങളില്‍ പങ്കെടുക്കാം. പത്തിനങ്ങളില്‍ പൊതുവായ മത്സരം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ട്രോഫികളാണ് സമ്മാനം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പുരുഷനും സ്ത്രീക്കും യഥാക്രമം കലപതി, കലാശ്രീ പട്ടങ്ങള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് സമ്മാനിക്കും. വിധി നിര്‍ണയത്തിന് ഗ്രേഡിങ് രീതിയും ഉണ്ടാകും. വിധികര്‍ത്താക്കള്‍ പുറത്തുനിന്നുള്ളവരാകും.
സമാജം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കേരളോത്സവത്തില്‍ പങ്കെടുക്കില്ല. എന്നാല്‍, അവരുടെ കുടുംബങ്ങള്‍ക്ക് പങ്കെടുക്കാം. അംഗങ്ങളുടെ മക്കളില്‍ 18 വയസ് തികയാത്തവര്‍ക്ക് പങ്കെടുക്കാന്‍ പാടില്ല. മൊത്തം 900ലേറെ മത്സരങ്ങള്‍ ഉണ്ടാകും. ജനുവരി രണ്ടിന് വേദി ഒന്നില്‍ സ്ത്രീകളുടെ സിനിമാ ഗാനാലപന മത്സരത്തോടെ വ്യക്തിഗത മത്സരങ്ങള്‍ ആരംഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവ മത്സരത്തിനില്ല. ഗ്രൂപ്പ് ഇനത്തില്‍ എന്‍ട്രി സ്വീകരിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. ആവശ്യമാണെങ്കില്‍ രണ്ടുദിവസം കൂടി നല്‍കും.
പ്രധാന ഓഡിറ്റോറിയം, രാമചന്ദ്രന്‍ ഹാള്‍, യൂസഫലി ഹാള്‍ എന്നീ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍. മൂന്നിന് മധുപാലുമായി സമാജത്തില്‍ കൂടിക്കാഴ്ച നടക്കുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ട്രഷറര്‍ കെ എസ് സജുകുമാര്‍, സംഘാടക സമിതി ഭാരവാഹികളായ ശിവകുമാര്‍, സജി, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

Sunday, December 26, 2010
‘Theatre here needs more’
More than 500 people attended the Dramatica 2010 finale at Bahrain Keraleeya Samajam (BKS) premises. The finale showcased an adaptation of novelist Vaikom Mohammed Basheer’s ‘Prema Lekhanam’ (Love Letter). The play was directed by Surya Krishnamoorthy.In a tête-à-tête with the two leads of the play — Amal Raj and wife Lekshmy Amal, DT found out the various challenges and hiccups faced in working for a play of this magnitude. They said, in chorus, that one of the biggest challenges they faced was being accepted by such a prolific writer. While Mr Raj plays the role of Keshavan Nair, Mrs Amal plays the role of Saramma — the play, with them as lead, has been performed on 120 stages. Staging the play at Pujapura Central Jail in Kerala, Mr Raj says, has been their most memorable performance to date, they said. “Women are generally not allowed there and Lekshmy was the first woman to do so,” Mr Raj says excitedly. “Apart from male prison inmates, 31 women inmates were also allowed to view the screening.”They added that Basheer had penned the novel in the same jail in 1942.The play was staged in the Shakespearean style in an arena, where the audience could view it from all sides. The talented couple feels “it’s challenging to perform in an arena as the audience can see each and every move the actors make”.“Mr Krishnamoorthy wanted the play to be staged in a way that even the audience is made a part of it. That’s the reason he chose the arena setting,” said Mr Raj.The couple added that the drama industry of Kerala is on a track to recovery, as there is more audience for theatre today. “More experiments are being made and they are being accepted by masses too. The presence of cinema superstars like Mammootty and Mohanlal also gives it a boost,” they said.Mr Raj and Mrs Amal applauded BKS for conducting Dramatica 2010. However, they feel that there needs to be better guidance given to participants to ensure quality.
Saturday, December 25, 2010
ലോക സിനിമാ സാഹിത്യം ചര്‍ച്ച
ഡ്രമാറ്റിക്ക 2010
Wednesday, December 15, 2010
അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരി തെളിയും
അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള 17ന് വൈകിട്ട് മൂന്നരക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകനും ജൂറി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തി അംഗമായ ജൂറി തെരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്‌റൈന്‍ സിനിമാ ക്ലബിന്റെ സഹകരണത്തോടെ സമാജം സംഘടിപ്പിക്കുന്ന ഈ മേള അന്താരാഷ്ട്ര ചലച്ചിത്ര കലണ്ടറില്‍ ബഹ്‌റൈനും സ്ഥാനം നേടികൊടുക്കും. അടൂരും സൂര്യ കൃഷ്ണമൂര്‍ത്തിയും രണ്ടു ദിവസവും മേളയില്‍ പങ്കെടുക്കും.
മേളയിലേക്ക് ഇന്ത്യ, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഹംഗറി, ബ്രിട്ടന്‍ എന്നിവടങ്ങളില്‍നിന്നായി 57 എന്‍ട്രി ലഭിച്ചു. ഇതില്‍നിന്നും 20 ചിത്രങ്ങളാണ് ജൂറി അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. ഇവയാണ് മേളയില്‍ പൊതുജനങ്ങള്‍ക്കുമുന്‍പില്‍ പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യ ദിവസം പത്തു ചിത്രങ്ങളും രണ്ടാം ദിവസമായ വെള്ളിയാഴച രാവിലെ പത്തുമുതല്‍ ബാക്കി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവരുമായി ഓപ്പണ്‍ ഫോറവും ഉണ്ടാകും. രാത്രി എട്ടിന് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് നടക്കും. മികച്ച ചിത്രത്തിന് ആയിരം ഡോളര്‍ ലഭിക്കും. മികച്ച സംവിധയകന്‍, മികച്ച നടന്‍, നടി എന്നിവര്‍ക്ക് 500 ഡോളര്‍ വീതമാണ് സമ്മാനം. മികച്ച ഛായഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച സംഗീതം എന്നീ അവാര്‍ഡുമുണ്ട്.
പ്രദര്‍ശിപ്പിക്കുന്ന അറബിക് ചിത്രങ്ങള്‍: മ്രൈബി (ബഹ്‌റൈന്‍, സംവിധാനം-അലി അല്‍ അലി), മുഷ്റ്റാഷ് (സൗദി, മെഗ്ദാദ് അല്‍ കൗഫ്), തെന്‍ബക് (യുഇഎ, അബ്ദുല്ല ഹസന്‍ അഹമ്മദ്) മലയാള ചിത്രങ്ങള്‍: ഡോര്‍ ടു ഡോര്‍, 90 സിഎം, എഗ്ഗ് ആന്റ് എബ്ബി (മൂന്നു ചിത്രങ്ങളും സംവിധാനം: നരണിപ്പുഴ ഷാനവാസ്), ഹൗറ്റു യൂസ് എ ഗണ്‍ (സജീവ് പാഴൂര്‍), കഫീന്‍ (ഹരീഷ് മേനോന്‍), ദി കോള്‍ (സുധാ ഷാ), റിവോള്‍വ് (സക്കറിയ), കേള്‍ക്കുന്നുണ്ടോ (ഗീതു മോഹന്‍ദാസ്), ഹാബിറ്റ് (കെ ജെ സിജ), പന്തിഭോജനം(ശ്രീബാല മേനോന്‍), ചാരുലതയുടെ ബാക്കി (സംഗീത പത്മനാഭന്‍), ദി മിറാഷ് (അപര്‍ണ വാരിയര്‍), ആതിര (അജന്‍), യെല്ലോ ഗ്ലാസ് (ഹര്‍ഷാദ്), ദ വെ ഷീ ഈസ് വെനെറേറ്റഡ് ഇന്‍ ലവ് (മണിലാല്‍). വിറ്റല്‍ (മറാത്തി, വിനോദ് ചോളിപറമ്പില്‍), വെയിറ്റിംഗ് വിമണ്‍ (ഹിന്ദി, അഞ്ജലി മേനോന്‍) എന്നീ ചിത്രങ്ങളും സ്‌ക്രീനിംഗിനുണ്ട്.
കഴിഞ്ഞ ദിവസം സമാജത്തില്‍ പ്രദര്‍ശിപ്പിച്ച ആറു ചിത്രങ്ങളില്‍ ഹരീഷ് മേനോന്‍ സംവിധാനം ചെയ്ത കഫീന്‍ മാത്രമാണ് മേളയില്‍ ഇടം കണ്ടത്.
ആദ്യമായാണ് ബഹ്‌റൈനില്‍ അന്താരാഷ്ട്ര ഹ്രസ്വ ചലചിത്ര മേള നടക്കുന്നത്. ഇത് സമാജത്തിന്റെ സ്വപന്മായിരുന്നുവെന്ന് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. സിനിമയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരു കൂട്ടം ആസ്വാദകരും ചലച്ചിത്രപ്രവര്‍ത്തകരും സമാജത്തിലുണ്ട്. മേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 39656410, bksfilmfestival@gmail.com
വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ സുരേഷ് കരുണാകരന്‍, സമാജം വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, സമാജം ഫിലിംക്ലബ് ചെയര്‍മാന്‍ അജിത് നായര്‍, അശോക് കുമാര്‍ (പ്രൈംസോണ്‍), ജി ഗിരീഷ് എന്നിവരും പങ്കെടുത്തു.

Tuesday, December 14, 2010
അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്ര മേള, 17,18 തിയ്യതികളില്‍

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ ഹ്രസ്വചലച്ചിത്ര മേള, ബഹ്‌റൈന്റെ ദേശീയ ദിനമായ ഡിസംബര്‍ 17, 18 തീയതികളില്‍ കേരളീയ സമാജം ജൂബിലി ഹാളില്‍ അരങ്ങേറുന്നു. 17ന് വൈകിട്ട് 3.30ന് നടക്കുന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങില്‍ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയ്ക്ക് തിരിതെളിയ്ക്കും. സൂര്യാകൃഷ്ണമൂര്‍ത്തിയടക്കം നിരവധി പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും.
പ്രൈം സോണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ ഹ്രസ്വചലചിത്രമേള. ലോക പ്രശസ്ത ചലച്ചിത്രമേളകളുടെ പട്ടികയിലിടം നേടും വിധം സംഘടിപ്പിക്കപ്പെടുന്ന മേള വരും വര്‍ഷങ്ങളിലും തുടര്‍ന്നു പോകാനുള്ള ആവേശത്തിലാണ് സംഘാടകര്‍.
ഗള്‍ഫ് മേഖലയുടെ സാംസ്‌കാരിക സിരാകേന്ദ്രമായി ബഹ്‌റൈനെ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ നിര്‍ണ്ണായക പ്രചോദനമായേക്കാവുന്ന ഈ മേളയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം ഹ്രസ്വചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്. ഇതില്‍ നിന്നും ഒരു വിദഗ്ധ ജൂറി തിരഞ്ഞെടുത്ത ഇരുപത് ചിത്രങ്ങള്‍ രണ്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. അടൂര്‍ഗോപാലകൃഷ്ണനാണ് ജൂറി ചെയര്‍മാന്‍.
നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍:
വിറ്റല്‍ (മറാത്തി) സംവിധാനം: വിനോദ് ചോളിപറമ്പില്‍, മ്രെയ്ബി (അറബി) സംവിധാനം: അലി അല്‍ അലി, കഫീന്‍ (മലയാളം) സംവിധാനം: ഹരീഷ് മേനോന്‍, ഡോര്‍ ടു ഡോര്‍ (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, ദി കാള്‍ (മലയാളം) സംവിധാനം: സുധാ ഷാ, റിവോള്‍വ് (മലയാളം) സംവിധാനം: സക്കറിയ, 90 സെന്റീമിറ്റര്‍ (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, മസ്താഷ് (അറബി) സംവിധാനം: മെഗ്ദാദ് അല്‍ കൌഫ്, എഗ്ഗ് അന്റ് അബ്ബി (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, കേള്‍ക്കുന്നുണ്ടോ (മലയാളം) സംവിധാനം: ഗീതു മോഹന്‍ ദാസ്, ഹൌ റ്റു യൂസ് എ ഗണ്‍ (മലയാളം) സംവിധാനം: സജീവ് പാഴൂര്‍, ഹാബിറ്റ് (മലയാളം) സംവിധാനം: കെ. ജെ. സിജ, പന്തിഭോജനം (മലയാളം) സംവിധാനം: ശ്രീബാലാ മേനോന്‍, തെമ്പാക്ക് (അറബി) സംവിധാനം: അബ്ദുള്ളാ ഹസന്‍ അഹമ്മദ്, ചാരുലതയുടെ ബാക്കി (മലയാളം) സംവിധാനം: സംഗീതാ പത്മനാഭന്‍, ദി മിറാജ് (മലയാളം) സംവിധാനം: അപര്‍ണ്ണാ വാരിയര്‍, ആതീര (മലയാളം) സംവിധാനം: അജന്‍, യെല്ലോ ഗ്ലാസ് (മലയാളം) സംവിധാനം: ഹര്‍ഷാദ്, വെയിറ്റിംഗ് വുമണ്‍ (ഹിന്ദി) സംവിധാനം: അഞ്ജലി മേനോന്‍, ദി വെയ് ഷീ ഈസ് വെനിറേറ്റഡ് ഇന്‍ ലവ് (മലയാളം) സംവിധാനം: മണിലാല്‍
അന്തിമ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍ പതിനേഴാം തീയതിയിലെ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷവും പതിനെട്ടാം തീയതി രാവിലെ പത്തുമണി മുതലും പൊതുജനങ്ങള്‍ക്കായി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രദര്‍ശിപ്പിക്കും.
പതിനെട്ടാം തീയതി വൈകിട്ട് നടക്കുന്ന സമാപനചടങ്ങില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം എന്നി
വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളും നല്‍കുന്നു. മികച്ച ചിത്രത്തിന് ആയിരം യുഎസ് ഡോളറും മികച്ച സംവിധായകനും നടനും നടിക്കും അഞ്ഞൂറ് യുഎസ് ഡോളര്‍ വീതവും ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ മുഴുവന്‍ സിനിമാ പ്രേമികള്‍ക്കും സൗജന്യമായി പ്രദര്‍ശനം കാണുവാനുള്ള അവസരമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ സുരേഷി കരുണാകരനുമായി ബന്ധപ്പെടുക. ഫോണ്‍: 39656410, ഈമെയില്‍: bksfilmfestival@gmail.com.
Monday, December 13, 2010
ലോക സിനിമാ സാഹിത്യം - ആസ്വാദനം ചര്‍ച്ച
ബഹറിന്‍ കേരളീയ സമാജത്തില്‍ ഡിസംബര്‍17, 18 തീയതികളില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്‌റ്റിവെല്ലിന്റെ മുന്നോടിയായി ചര്‍ച്ചാക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (13/12/2010) വൈകിട്ട് 8 മണിക്ക് കേരള സമാജം എം. എം. രാമചന്ദ്രന്‍ ഹാളിലാണ്‍ പരിപാടി. ലോക സിനിമകളിലെ സാഹിത്യം, സിനിമയുടെ ആസ്വാദന തലങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബിജു എം. സതീഷ് അദ്ധ്യക്ഷത വഹിക്കും. രാജു ഇരിങ്ങല്‍ , അഡ്വ. ജലീല്‍, രേഖാ ഉത്തം, തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമാജം പ്രസിഡന്റ് ശ്രി. പി. വി. രാധാകൃഷ്‌ണപിള്ള, സെക്രട്ടറി എന്‍. കെ. വീരമണി എന്നിവര്‍ ആശംസകള്‍ നേരും. സാഹിത്യ വിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി സ്വാഗതവും ഒഴൂര്‍ രാധാകൃഷ്‌ണന്‍ നന്ദിയും പറയും. സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ്‍ പരിപാടി.

Saturday, December 11, 2010
BKS Photography Contest - 2010
Bahrain Keraleeya Samajam
BKS Photography Club
BKS Photography Contest - 2010
BKS Photography Club
BKS Photography Contest - 2010
Bahrain Keraleeya Samajam Photography Club is pleased to announce its first photo contest in the year 2010 with the subject “Deep Love”. We value the interest of photographers and respect their skills & dedication in promoting photography as an art form in the region. With this in mind we wanted from those who love to hide behind the lens, have their creative minds worked for the theme “Deep Love”. We look forward to see the submissions and ultimately presenting cash award to the winners. This contest is open for all nationalities residing in Bahrain. All entries must be received by BKS Photography club by 10th January 2011. The winners will be announced after January 3rd Week 2011. Please find below the contest details & entry forms. “Deep Love”
There is Deep Love in all of us. The subject is one of the most common themes in the creative arts, with a variety of different feelings, state, attitude etc. The goal is to capture an image that represents “Deep Love”. It is on the theme, if the kind of subject portrays intense love, could be towards a person, an animal, an object, a principle… anything that you could think of. The part of the challenge is to keep your subject attractive, clean and without anything nude or offensive, while staying on the theme. Good Luck!!.
Evaluation Criteria
Composition: The selection of the frame and the elements considered.
Technical Aspects: The technical aspects used for getting the intended frame. Lighting to the subject and the apt usage of technology in post processing.
Creativity & perspective: The creativity of the photographer in bringing up the subject with suitable frame and light. The perspective of the photographer in approaching the subject linking with the theme.
Rules
1. The competition is open to any photographer of all nationalities (amateur or professional) residing in the Kingdom of Bahrain. The members and relatives of BKS Photography club executive committee / judging panel will not be allowed to participate in this contest.
2. The best three photographs will be awarded with cash prices. First Prize: USD 500/-, Second Prize: USD 250/-, Third Prize USD 100/-.
3. A participant can submit any number of images by email to bksaward@gmail.com on or before 09:00pm, 10th January 2011.
4. The email should include Your Name, CPR Number, Contact Number and number of images submitted.
5. The images should be named in the format your CPRNo.jpg eg: 69349360.jpg or if more than one image, 69349360-1.jpg , 69349360-2.jpg….
6. The entry to the competition is subject to the payment of entry fee BHD 3/- per two images (subjected to minimum amount of BHD 3/- even if one image is submitted) submitted with duly filled entry forms.
7. The entry forms are available at Bahrain Kerala Samajam offices or could be mailed to your email address upon request.
8. Incomplete entry forms or absence of required information may disqualify the entry.
9. The entry fee shall not be refunded under any circumstances.
10. Photographs must have taken during the year 2010-2011.
11. The digital image must be in Jpeg format, of sufficient size and resolution for the judges to assess the sharpness and quality of the image (no less than 1MB size). If the quality of the image falls below the required standard, the organizers reserves the right to reject the entry.
12. Images submitted must be free of any borders, watermarks or signatures and must not be digitally enhanced. You may carry out digital manipulation for image optimization, but are not permitted to add or remove key elements of the composition. Brightness, Contrast, Color balance, Cropping, Sharpness can be adjusted. Minor spots and elements can be retouched. However the prize winning entries will be required to produce the original image file before a prize is awarded.
13. You must be the person who took the photograph. No 3rd party submissions will be accepted.
14. By submitting images to the competition, you confirm that you are the sole author and owner of the copyright of all images entered, and it is your original work. You have received necessary permission from the owner of the property included in the submitted image for the usage rights.
15. BKS photography Club shall not be indemnified, if the subject in the photo is falling under any copyright violations or any infringement of any other rights or privacy of a third person or the laws of the Kingdom.
16. The copyright of the entries will be with the photographers, but Bahrain Keraleeya Samajam will retain the right to use the photographs full or in partial in any non-commercial purpose without the consent of the photographers.
17. All participants must refrain from taking photographs of military bases or any unauthorized photography area in the Kingdom of Bahrain.
18. Participants must comply with all applicable legislation and public moral in the Kingdom of Bahrain.
19. The judges will be appointed by the organizers. The winners will be determined by the judges and the organizers in accordance with the competition rules. The judge’s decision is final on matters related to the competition, and organizers will not enter into any correspondence regarding the judging or organization of the competition.
For more information please contact Mr. Baji Odamveli (39258308) or Mr. Saji Antony (39691959)
P.V Radhakrishna Pillai (President, BKS)
N. K. Veeramani (Secretary, BKS)
Biju M. Satheesh (Secretary Literary wing, BKS)
Friday, December 10, 2010
ബെന്യാമിന് ആദരം

'ആടുജീവിത'ത്തിലൂടെ പ്രവാസ ജീവിതത്തെ ഹൃദയാവര്‍ജകമായി വ്യാഖ്യാനിച്ച ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ ഹൃദയംനിറഞ്ഞ ആദരം. കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ബെന്യാമിന് മൊമന്‍േറാ നല്‍കി.
ഇതുവരെ വായിക്കാത്തവരെ വായനയുടെ ലോകത്തേക്ക് കടക്കാന്‍ വേണ്ട പ്രചോദനം നല്‍കുന്ന കൃതിയാണ് 'ആടുജീവിത'മെന്ന് ആശംസയര്‍പ്പിച്ച കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മഹത്തായ രചനകളെപ്പോലെ ഇതും ലളിതവും സങ്കീര്‍ണവുമാണ്. ലളിതമായതുകൊണ്ട് ഈ കൃതിക്ക് കൂടുതല്‍ വായനക്കാരുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ പീഡനം എന്ന പരിമിത അര്‍ഥത്തില്‍ മാത്രമല്ല, മനുഷ്യാസ്തിത്വത്തിന്റെ സംഘര്‍ഷവും മനുഷ്യന്‍ ജീവിതത്തിലേക്ക് സഞ്ചരിക്കാന്‍ നടത്തുന്ന പിടച്ചിലുമാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സമാജം ഭാരവാഹികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Tuesday, December 7, 2010
ബഹ്റൈന്‍ കേരളീയ സമാജം ബെന്യാമിന് സ്വീകരണം നല്‍കുന്നു

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന് ഡിസംബര്‍ 9 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജം സ്വീകരണം നല്‍കുന്നു. തദവസരത്തില്‍ ബന്യാമിന് അവാര്‍ഡ് നേടിക്കൊടുത്ത ‘ആടുജീവിതം’ സിനിമയാക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി, പ്രശസ്ത ചിന്തകനും എഴുത്തു കാരനുമായ കെ. ഇ. എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുന്നു. ഡിസംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതിഥി കളുമായി നടക്കുന്ന മുഖാമുഖം പരിപാടി യും ഉണ്ടായിരിക്കും.
Monday, December 6, 2010
കേരളീയ സമാജം ബെന്യാമിനെ ആദരിക്കുന്നു
2009ലെ സാഹിത്യ അക്കാദമി പുസ്‌ക്കാരം ലഭിച്ച ബെന്യാമിനെ കേരളീയ സമാജം ആദരിക്കുന്നു. ഈമാസം ഒമ്പതിന് രാത്രി എട്ട് മണിക്ക് സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ചലച്ചിത്ര സംവിധയാകന്‍ ബ്ലെസി എന്നിവര്‍ പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനന്നത്തില്‍ പറഞ്ഞു.10-ാംതീയതി സമാജം ഫിലിം ക്ലബ് തയ്യാറാക്കിയ അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സ്‌ക്രീനിങ്ങും ഉണ്ട്. അന്ന് രാവിലെ പത്തിന് കെ ഇ എന്‍ പങ്കെടുക്കുന്ന സംവാദം നടക്കും. കവി എ അയ്യപ്പനെക്കുറിച്ച് പ്രഭാഷണം നടത്താന്‍ കെ ഇ എന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ്് ഹ്രസ്വ ചിത്രങ്ങളുടെ സ്‌ക്രീനിങ് നടക്കുക. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍: എലോണ്‍-സംവിധാനം: അഡ്വ. ജലീല്‍, കഫീന്‍-ഹരീഷ് മേനോന്‍-, ഹാജ-പ്രവീണ്‍നായര്‍, കാമലസ്-ബാജി ഓടംവേലി, പുനര്‍ജ്ജനി -ജയേഷ് പിള്ള, സമാന്തരം-മനേഷ് വി തോമസ്.വൈകിട്ട് നാലുമണി മുതല്‍ 11 വരെയാണ് സിനിമാ പ്രദര്‍ശനം. സിനിമകളെ വിലയിരുത്തി ബ്ലെസി സംസാരിക്കും. അദ്ദേഹവുമായി മുഖാമുഖവും ഉണ്ടാകും. ചിത്രങ്ങളുടെ പ്രദര്‍ശന സമയം തീരുമാനിച്ചിട്ടില്ല. സിനിമാരംഗത്ത് ഒരുവിധ മുന്‍പരിചയവുമില്ലാത്ത 150ഓളം പേരുടെ കൂട്ടായ്മയിലാണ് ഈ ആറു ഹ്രസ്വ ചിത്രങ്ങളും രൂപപ്പെട്ടത്. ഈ മാസം നടക്കുന്ന ചലച്ചിത്രമേളയിലേക്ക് ഈ ചിത്രങ്ങളും എന്‍ട്രി അയക്കും. കാമിലസ് എന്ന ചിത്രം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന സംവിധായകന്‍ ബാജി ഓടംവേലിയുടെ അവകാശവാദം ശരിയല്ല. ഇക്കാര്യത്തില്‍ അയാളെ സമാജം വിയോജിപ്പ് അറിയിച്ചതായി സംവിധായകന്‍ ഇറക്കിയ പത്രകുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജൂറിയാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കുക.ഗള്‍ഫിലെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കൃതിയാണ് ബെന്ന്യാമിന്റെ ആടുജീവിതമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം ഈ കൃതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതും ചര്‍ച്ചചെയ്യപ്പെട്ടതുമായ കൃതിയാണിത്. ഈ നോവല്‍ സിനിമയെടുക്കാന്‍ ബ്ലെസി തീരുമാനിച്ചിട്ടുണ്ട്. ബെന്ന്യാമിന് നേരത്തെ സ്വകീരണം നല്‍കാന്‍ സമാജം തീരുമാനിച്ചിരുന്നു. എന്നാല്‍ ബെന്ന്യാമിന്‍ അസുഖ ബാധിതനായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, ഗിരീഷ് എന്നിവരും പങ്കെടുത്തു.
ബഹ്‌റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് സമാപനം
ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു. ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ സഹകരണത്തോടെ കേരളീയ സമാജമായിരുന്നു അഞ്ചു ദിനം നീണ്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ സുഗിയാര്‍ത്തോ ടോമി(ഇന്തോനേഷ്യ), വനിതാ വിഭാഗത്തില്‍ ഹാല്‍ദ് ജെന്‍സണ്‍ ആനി(ഗ്രീസ്), എന്നിവര്‍ യഥാക്രമം നെതര്‍ലാന്റിന്റെ പാംഗ് എറിക്കിനെയും(സ്‌കോര്‍: 21/17, 21/9) തുര്‍ക്കിയുടെ ബയാക്ക് ഒസ്‌ഗെയെയും(സ്‌കോര്‍: 21/15, 21/8) ആണ് മലര്‍ത്തിയടിച്ചത്. ശക്തമായ മത്സരത്തിനായിരുന്നു ഫൈനല്‍ സാക്ഷ്യം വഹിച്ചത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ ടീമുകളാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ കുമാര്‍ രൂപേഷ്, തോമസ് സാനാവെ സഖ്യം ഫ്രാന്‍സിസ് ആല്‍വിന്‍, ആംഞ്ചറി ബെന്നറ്റ് ആന്റണി സഖ്യത്തെ 21/7, 16/21, 21/14 സ്‌കോറിന് വീഴ്ത്തി. വനിതാ വിഭാഗം ഡബിള്‍സില്‍ റെയ്ഡ് ചാര്‍മെയിന്‍(കാനഡ), ശഗ്രതര്‍ നികോള്‍(ജര്‍മ്മനി) ദന്യ നായര്‍, മൊഹിത സഹദേവ് (ഇന്ത്യ)സഖ്യത്തെ 23/21, 21/11 എന്ന സ്ഗകാറിന് കീഴ്‌പ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ ഇന്തോനേഷ്യയില്‍നിന്നുള്ള ഒക്‌വാന വിക്കി ഇന്ദ്ര, മേഘാവതി ഗുസ്തിയാനി സഖ്യം വിജയം കണ്ടു. പോളണ്ടില്‍നിന്നുള്ള ശുക്‌ലാര്‍ഷക്ക് വൊജീഷ്, വൊജ്‌കോവ്‌സ് അഗ്നീഷ്‌ക സഖ്യം 17/21, 21/16, 21/14 എന്ന സ്‌കോറിനാണ് തോറ്റത്. സമാപന സമ്മേളനത്തില്‍ ബഹ്‌റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ ഭാരവാഹികള്‍, സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ട്രോഫികളും നല്‍കി.

സമാജം ഇംഗ്ലീഷ് നാടക മത്സരം സംഘടിപ്പിക്കുന്നു
കേരള സംഗീത നാടക അക്കാദമി തൃശൂരില്‍ ഡിസംബര്‍ അവസാനവാരം സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നാടകോത്സവം വിളംബരം ചെയ്തുകൊണ്ട് ബഹ്‌റൈനില്‍ ഇംഗ്ലീഷ് നാടക മത്സരം നടത്തുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടേയും ബികെഎസ് ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം.
കേരള സംഗീത നാടക അക്കാദമിയുടെ വിദേശത്തുള്ള ആദ്യ സെന്ററായി പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവസരത്തിലൂടെ കൈവന്നിരിക്കുന്നതെന്നു സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഈ മാസം 21ന് 'എക്കോ' എന്ന ഇംഗ്ലിഷ് നാടകം അവതരിപ്പിച്ചു കൊണ്ടു കേരള സംഗീത നാടക അക്കാദമിയുടെ ലാറ്റിന്‍ അമേരിക്കന്‍ നാടകോത്സവം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു മൂന്നു ദിവസം നീളുന്ന ഏകാങ്ക നാടകമത്സരങ്ങളുടെ ശില്‍പശാലയും സംഘടിപ്പിക്കും. ല്പപുതിയ തലമുറയ്ക്കായി സംഘടിപ്പിക്കപ്പെടുന്ന കലാമാമാങ്കത്തിന് 'ഡ്രമാറ്റിക്ക-2010' എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. 26നു വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി പത്മശ്രീ സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത 'പ്രേമലേഖനം' എന്ന നാടകം അവതരിപ്പിച്ചു കൊണ്ട് 'ഡ്രമാറ്റിക്ക-2010' കൊടിയിറങ്ങും. പ്രശസ്ത നാടകപ്രവര്‍ത്തകരായ അമല്‍ രാജും, ലക്ഷ്മി അമല്‍ രാജൂം ചേര്‍ന്ന് അരീന തിയറ്ററിലാണു നാടകം അവതരിപ്പിക്കുന്നത്.

Saturday, December 4, 2010
ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം: സംവിധായകന്‍ ബ്ലെസി എത്തും
കേരളീയ സമാജം സിനിമ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ആറ് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഈ മാസം 10ന് വൈകീട്ട് 3.30ന് നടക്കും. സംവിധായകന്‍ ബ്ലെസിയാണ് ആദ്യ പ്രദര്‍ശനത്തിലെ മുഖ്യാതിഥി. എലോണ്‍, ഹാജ, സമാന്തരം, കാമിലാസ്, കഫീന്‍, പുനര്‍ജനി എന്നീ ചിത്രങ്ങളാണ് പൂര്‍ത്തിയായത്. അബ്ദുല്‍ ജലീല്‍, പ്രവീണ്‍ നായര്‍, മനേക്ഷ് വി തോമസ്, ബാജി ഓടംവേലി, ഹരീഷ് മേനോന്‍, ജയേഷ് പിള്ള എന്നിവരാണ് സംവിധായകര്‍.
ഈ മാസം 17,18 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോല്‍സവത്തില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കും.
കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബഹ്‌റൈനിലെ മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഇത്ര വിപുലമായൊരു ചലച്ചിത്ര പ്രവര്‍ത്തനം നടക്കുന്നതെന്ന് ഫിലിം ക്ലബ് കണ്‍വീനര്‍ അജിത് നായര്‍ പറഞ്ഞു.
നടന്മാരും എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന ആറു ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു ഹ്രസ്വചിത്രങ്ങളുടെ നിര്‍മാണം. ബഹ്‌റൈനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും സര്‍ഗാത്മകമായ കൂട്ടായ്മാണ് ചിത്ര നിര്‍മാണത്തിനുപുറകില്‍ അണിനിരന്നത്. കലാകാരന്മാരെല്ലാം സിനിമാമേഖലയില്‍ മുന്‍പരിചയമില്ലാത്തവരായിരുന്നു. സാങ്കേതികവും സാമ്പത്തികവുമായ നിരവധി പരിമിതികളില്‍ നിന്നാണ് ആറു ചിത്രങ്ങളും രൂപപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടാണ് ഹ്രസ്വ ചിത്രങ്ങളുടെ പൂജ നിര്‍വഹിച്ചത്.

Friday, December 3, 2010
Thursday, December 2, 2010
Fasungova stuns Reid in a thriller
CHARMAINE Reid of Canada became the first high-profile player to bite the dust in the Travelex Bahrain International Challenge badminton tournament being organised by Bahrain Keraleeya Samajam (BKS) in association with the Bahrain Badminton and Squash Federation.
The third-seeded player was shown the door in the round of 32 by unranked Slovakian Monika Fasungova in three exciting sets last night - 19-21, 22-20, 21-13. The underdog, ranked 125 in the world, narrowly lost the first game but won the second by an equally narrow margin before racing away to a comfortable victory in the third.
Another seeded player Maja Tvrdy of Slovenia found herself in an equally tricky situation but unlike the Canadian, the fourth seed managed to chart out an escape route after losing the first set 11-21 rather easily to India's Mohita Sahdev.
Tvryd was ruthless in the next two games and severely punished her unseeded opponent for entering untested waters by wining the next two games 21-10, 21-14 and book a slot in today's pre-quarter-finals.
The men, by contrast, had a much smoother time sailing into the round of 16 with fifth seeded Tommy Sugiarto of Indonesia the most emphatic winner - the hapless victim being Sawas Mohamad of Syria who was clueless during a 21-6, 21-7 rout.
Meanwhile, Heri Setiawan and Anto Agna kept the local interest alive with stirring performances. Setiawan's heroics saw him beat Murad Ali of Pakistan 21-16, 19-21, 21-17 while Agna was much more convincing during her 21-18, 21-8 victory over Nadin Ashraf of Egypt.
The pre-quarter-finals will be played today, starting at 4pm, while the quarter-finals are scheduled for tomorrow, the semi-finals the same evening and the finals on Saturday, starting at 6pm. Entrance is free.
The mega sponsors of the event are Travelex, major sponsors Almarai and Chevron, main sponsors Mohammed Jalal & Sons and co-sponsors IPS Trade Middle East, Ahmed Zayani & Sons, Dubai Horizon, R.P Construction, Orange Graphics, Berger Paints and Maison Interiors.

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ക്വാര്‍ട്ടര്‍, സെമി ഇന്ന്

കേരളീയ സമാജം ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നടക്കും. ഇന്ത്യന്‍ താരങ്ങളായ സനവ് തോമസ്, ശാലിനിന്‍ ഷെട്ടി അടക്കം നിരവധി പ്രമുഖ കളിക്കാര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ മാറ്റുരച്ചു. ഉദ്ഘാടന ദിവസം വനിതകളുടെ സിംഗിള്‍സ് നടന്നു. ടോപ്പ് സീഡുകളായ അലി ഷാഹോസ്സീനി, മൈക്കല്‍ മജ്ത്ക എന്നിവര്‍ വിജയികളായി. പ്രമുഖ ബഹ്‌റൈന്‍ താരം ജാഫര്‍ ഇറാനിയന്‍ താരത്തോട് പൊരുതിത്തോറ്റു. വനിതകളിലെ ടോപ്പ് സീഡ് നികോള അടുത്ത റൗണ്ടിലേക്ക് കടന്നു. രണ്ടാം ദിവസം പുരുഷന്മാരുടെയും വനിതകളുടെയും സിംഗിള്‍സും മിക്‌സഡ് ഡബിള്‍സും നടന്നു. പുരുഷന്മാരുടെ സിംഗിള്‍സില്‍ ഒന്നാം സീഡ് എറിക് പാങും ബഹ്‌റൈന്‍ താരം സത്‌വാന്‍ ഹേരിയും വിജയിച്ചു. വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യക്കാരായ മോഹിത-ദാനിയ ടീം ബഹ്‌റൈന്റെ യംഗ് അഗ്‌ന-സുതാന്‍േറാ റിന സഖ്യത്തെ തോല്‍പ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സനവ് തോമസ്-ശാലിനിന്‍ ഷെട്ടി ടീം രണ്ടാം റൗണ്ടിലേക്ക് കടന്നു.
ഇന്ന് രാവിലെയാണ് ക്വാര്‍ട്ടര്‍, വൈകീട്ട് സെമി ഫൈനലും. നാളെ വൈകീട്ട് ആറിന് ഫൈനലും സമാപന ചടങ്ങും. ഇന്ത്യക്കാരനായ സുധാകര്‍ വെമുറിയാണ് ടൂര്‍ണമെന്റിന്റെ റഫറി. 30ഓളം രാജ്യങ്ങളില്‍ നിന്ന് 175 കളിക്കാരും ഒഫീഷ്യലുകളും പങ്കെടുക്കുന്നുണ്ട്. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ലോക റാങ്കിംഗ് പോയിന്റും ലഭിക്കും. മല്‍സരം നടക്കുന്ന സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന ചടങ്ങില്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്‍ഡോര്‍ ഗയിംസ് വിഭാഗം സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Wednesday, December 1, 2010
കാമലസ് പ്രദര്‍ശനത്തിനൊരുങ്ങി
ബാജി ഓടംവേലി സംവിധാനം ചെയ്ത കാമലസ് എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് തയ്യാറായി. ഇന്നലെ കലവറ പാര്‍ട്ടി ഹാളില്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കുമായി ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിച്ചു. സത്യം തിരിച്ചറിയാതെ യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിക്കുന്ന ഒരു കുടുംബത്തിന്റെ ഒട്ടകപക്ഷി നയത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്. ബാജി ഓടംവേലി തന്നെയാണ് കഥയും തിരക്കഥയും. ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ബഹറിനില്‍ തന്നെയാണ്. തണല്‍ ഫിലിംസാണ് കാമലസ് നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് കുറ്റിയില്‍, മിനി ഓടംവേലി, വൈഷ്ണവി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചു. കലവറ പാര്‍ട്ടി ഹാളില്‍ നടന്ന പ്രദര്‍ശനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബെന്യാമിന്‍, അജിത്ത് നായര്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. കവി. ബാലചന്ദ്രന്‍ കൊന്നക്കാട്, ഷെറി മാത്യൂസ്, മാത്യൂസ് കൊച്ചാപ്പിള്ളി, രമ്യാ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ സിനിമയെ വിലയിരുത്തി സംസാരിച്ചു. ബഹറിന്‍ കേരളീയ സമാജത്തില്‍ ഡിസംബര്‍16, 17 തീയതികളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പൊതുജനങ്ങള്‍ക്കായി കാമലസ് പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്: ടീമുകള്‍ എത്തിതുടങ്ങി
കേരളീയ സമാജം ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ ചാലഞ്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ റഫറിയായി ഇന്ത്യക്കാരനായ സുധാകര്‍ വെമുറിയെ ബാഡ്മിന്റന്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ നിയമിച്ചു. ടൂര്‍ണമെന്റിനുള്ള ടീമുകള്‍ എത്തിതുടങ്ങി. 22 അംഗ ഇറാന്‍ ടീമിന് ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറിയും സംഘാടക സമിതി കണ്‍വീനറുമായ ആഷ്‌ലി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ടൂര്‍ണമെന്റിന്റെ ഡെപ്യൂട്ടി റഫറിയായ സഹ്‌റ ഹഗ്‌നെജാദും ടീമിനൊപ്പമുണ്ട്.ഇറാഖ്, ജോര്‍ദാന്‍, സിറിയ ടീമുകളും എത്തിയിട്ടുണ്ട്. മറ്റ് ടീമുകള്‍ ഇന്നും നാളെയുമായി എത്തും.ഈ മാസം 30 മുതല്‍ ഡിസംബര്‍ നാലുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 30ഓളം രാജ്യങ്ങളില്‍ നിന്ന് 175 കളിക്കാരും ഒഫീഷ്യലുകളും പങ്കെടുക്കും. എറിക് പാങ്, ജൂഡിത് മ്യൂലന്‍ഡിജ്ക്‌സ്, സനാവേ തോമസ്, രൂപേഷ് കുമാര്‍, നികോള്‍ ഗ്രെതര്‍, ചാമൈന്‍ റീഡ് തുടങ്ങി ലോക റാങ്കിംഗിലുള്ള പ്രമുഖര്‍ മല്‍സരിക്കും. വിജയികള്‍ക്ക് 15,000 ഡോളര്‍ പ്രൈസ് മണിയും ലോക റാങ്കിംഗ് പോയിന്റും ല'ിക്കും. 30ന് വൈകീട്ട് നാലിന് മല്‍സരം തുടങ്ങും. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡിസംബര്‍ മൂന്നിന് രാവിലെയും സെമിഫൈനല്‍ അന്ന് വൈകീട്ടും നടക്കും. നാലിന് വൈകീട്ട് ആറിനാണ് ഫൈനല്‍. മല്‍സരം നടക്കുന്ന സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് പ്രവേശനം സൗജന്യം.റഫറിയായ സുധാകര്‍ വെമുറിക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സമാജം ഇന്‍ഡോര്‍ ഗയിംസ് വിഭാഗം, ടൂര്‍ണമെന്റ് സംഘാടക സമിതി, ബഹ്‌റൈന്‍ ബാഡ്മിന്റന്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷന്‍ 'ാരവാഹികള്‍ പങ്കെടുത്തു.