Pages
▼
Tuesday, August 31, 2010
വരയുടെ ചാരുതയായി കാരിക്കേച്ചര്‍ ക്യാമ്പ്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പ്പശാലക്ക് മുന്നോടിയായി സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ ചിത്ര രചന കൂട്ടായ്മ സാഹിത്യക്യംപിനു സുസ്വാഗതമായി. എഴുത്തച്ഛനും ആശാനും വിജയനുമുമെല്ലാം നിറങ്ങളിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ വേറിട്ട ഈ സംരംഭം സഹൃദയ ശ്രദ്ധയാകര്‍ഷിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ അന്‍പതോളം സാഹിത്യകാരന്‍മാരുടെ ചിത്രങ്ങളാണ് ബഹ്‌റൈനിലെ മുപ്പതോളം വരുന്ന ചിത്രകാരന്മാര്‍ വരച്ചത്. ഈ ചിത്രങ്ങള്‍ സാഹിത്യ ശില്‍പ്പശാല നടക്കുന്ന സമാജം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ പുതിയ തലമുറക്ക് പരിചയപെടുത്തുക, അത് വഴി പ്രവാസികളുടെ വായന ശീലത്തില്‍ ഇടപെടല്‍ നടത്തുക എന്ന മുഖ്യ ലക്ഷ്യം കൂടി ഈ ചിത്രകല ക്യമ്പിനുണ്ടൈന്നു ഭാരവാഹികള്‍ പറയുന്നു. ചിത്രങ്ങളോടൊപ്പം ഓരോ എഴുത്തുകാരുടെയും ശ്രദ്ധേയമായ സൂക്തങ്ങള്‍ കൂടി പ്രദര്‍ശിപ്പിക്കും. കേരള സമാജത്തില്‍ വച്ച് നടന്ന ചിത്രകല ക്യാമ്പ് സമാജം ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമാജം ചിത്രകല ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍ ആദ്യ ചിത്രത്തിന് തുടക്കമിട്ടു. സമാജം സെക്രടറി എം കെ വീരമണി, ട്രഷറര്‍ കെ എസ് സജുകുമാര്‍, സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രടറി ജയന്‍ എസ് നായര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡി സലിം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ യു. എ. ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും 150 ഓളം സാഹിത്യകാരന്‍മാര്‍ പങ്കെടുക്കും. നോവല്‍ ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍. പ്രമുഖ കഥാകൃത്ത് എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 31 നു പൂര്‍ത്തിയാവും. ബഹ്‌റൈന്റെ പുറത്തു നിന്നും ക്യാമ്പിനെത്തുന്ന സാഹിത്യകാരന്‍മാരെ ഇവിടെയുള്ള സാഹിത്യപ്രേമികള്‍ തങ്ങളുടെ വീടുകളില്‍ അതിഥികളായി താമസിപ്പിക്കും. ജനകീയ കൂട്ടായ്മകളിലൂടെയാണ് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്യംപിനോടനുബന്ധിച്ചു വിപുലമായ സാംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മനോഹരന്‍ പാവറട്ടിയുടെ നേതൃത്വത്തില്‍ സമാജം സാസ്‌കാരിക വിഭാഗം അണിയിചൊരുക്കുന്ന പരിപാടികള്‍ ക്യാമ്പിന്റെ സായാഹ്‌നങ്ങളില്‍ അരങ്ങേറും. ഭരതശ്രീ രാധാകൃഷ്ണനും സംഘവും ഒരുക്കുന്ന 'ഇനിയെന്ത് വില്‍ക്കുവാന്‍ ബാക്കി' എന്ന സംഗീതശില്‍പ്പം ആശാന്റെ 'വീണപൂവി'ന്റെ രംഗഭാഷ്യം, കൂഴൂര്‍ വില്‍സണ്‍ അവതരിപ്പിക്കുന്ന ചൊല്‍കാഴ്ച, ലഘു നാടകങ്ങള്‍ തുടങ്ങി ഒട്ടേറെ കലാ സാംസ്‌കാരികപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം അഴീക്കോടിന്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2010ലെ സാഹിത്യ പുരസ്‌ക്കാരത്തിന് ഡോ. സുകുമാര്‍ അഴീക്കോടിനെ തെരഞ്ഞെടുത്തതായി സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഒക്‌ടോബര്‍ 15ന് സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എം മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മലയാള സാഹിത്യ രംഗത്തെ കുലപതിയായ ഡോ. സുകുമാര്‍ അഴീക്കോട് സാഹിത്യ ചിന്തയിലും ഭാരതീയ ദര്‍ശനത്തിലും അഗാതമായ പാണ്ഡിത്യവും നിശിതമായ ഉള്‍ക്കാഴ്ചയും പ്രകടിപ്പിക്കുന്ന നിരവധി കൃതികള്‍ മലയാളത്തിന് സംഭാവന ചെയ്തതായി സമിതി വിലയിരുത്തി. 'പ്രഭാഷണ കലയുടെ ഉയരങ്ങള്‍ താണ്ടിയ ഉജ്വല വാഗ്മിയും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായ അദ്ദേഹം അനുദിന സാമൂഹ്യ സാംസ്‌ക്കാരിക ചലനങ്ങളോട് തീക്ഷണമായി പ്രതികരിച്ച് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയായി മാറിയിരിക്കുന്നു' സമിതി അഭിപ്രായപ്പെട്ടു.2000ലാണ് സമാജം ഭരണ സമിതി സാഹിത്യ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് കാക്കനാടനായിരുന്നു. നേരത്തെ എം മുകുന്ദന്‍, എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, കെ ടി മുഹമ്മദ്, സി രാധാകൃഷ്ണന്‍, എന്നിവര്‍ക്കും ലഭിച്ചിട്ടുണ്ട്.ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ആക്ടിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍, ട്രഷറര്‍ കെ എസ് സജുകുമാര്‍, എന്റര്‍ടെയ്‌മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Sunday, August 29, 2010
പ്രവാസികളുടെ സാഹിത്യപ്രവര്‍ത്തനത്തിന് ഉണര്‍വേകാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

പ്രവാസികള്‍ക്കിടയിലെ സാഹിത്യപ്രവര്‍ത്തനത്തിന് പുതിയൊരുണര്‍വുണ്ടായ സമയത്താണ് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹായത്തോടെ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ക്യാമ്പ് ഈ ഉണര്‍വിന് കൂടുതല്‍ ഉത്തേജനമാകുമെന്നും സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എം. മുകുന്ദന്‍, കെ.പി രാമനുണ്ണി, ഡോ. കെ.എസ് രവികുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരുമായുള്ള പുതിയ പ്രവാസി എഴുത്തുകാരുടെ കൂടിക്കാഴ്ചകളും സംവാദങ്ങളും ഇതിനുള്ള സാഹചര്യമൊരുക്കും. നിരവധി പുതിയ എഴുത്തുകാരെ കണ്ടെത്താനും അവര്‍ക്ക് സമകാലിക രചനാസങ്കേതങ്ങളെക്കുറിച്ച് അറിവ് പകരാനുമുള്ള ഫലപ്രദമായ വേദിയായി ക്യാമ്പ് മാറുമെന്നാണ് പ്രതീക്ഷ.
സപ്തംബര്‍ ഒമ്പതിന് വൈകീട്ട് എം മുകുന്ദന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.
10ന് രാവിലെ ക്യാമ്പിന് തുടക്കമാകും. 'കഥ; രചനാനുഭവം' എന്ന വിഷയത്തില്‍ എം. മുകുന്ദന്‍ ക്ലാസെടുക്കും. തുടര്‍ന്ന് അതിഥികളുടെ കഥാ രചനാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകീട്ട് ക്യാമ്പ് അംഗങ്ങളുടെ കഥാ വായനയും എഴുത്തുകാരുമായുള്ള മുഖാമുഖവും. 11ന് രാവിലെ കഥാചരിത്രം സംബന്ധിച്ച ക്ലാസ്. തുടര്‍ന്ന് കഥ- രൂപം, ഘടന എന്ന ക്ലാസ്. വൈകീട്ട് കവികളുടെ കൂട്ടായ്മയും കലാ സാംസ്‌കാരിക പരിപാടികളും. തുടര്‍ന്ന് കഥാ വായന. 12ന് രാവിലെ 'നോവല്‍ എന്ന സാഹിത്യരൂപം' എന്ന വിഷയത്തില്‍ ക്ലാസ്, അംഗങ്ങളുടെ നോവല്‍ ചര്‍ച്ച എന്നിവയുണ്ടാകും. വൈകീട്ട് ക്യാമ്പ് സമാപിക്കും.
നോവല്‍, കഥ എന്നിവയെ ആധാരമാക്കി സാഹിത്യ അക്കാദമി തയാറാക്കിയ സിലബസ് അനുസരിച്ചാണ് ശില്‍പശാല നടത്തുന്നത്. ഡോ. കെ.എസ് രവികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി വിദേശത്ത് നടത്തുന്ന ആദ്യ സാഹിത്യക്യാമ്പുകൂടിയാണിത്. ബഹ്‌റൈനിലെ കവികളും ചിത്രകാരന്മാരും പങ്കെടുത്ത അനുബന്ധ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ബഹ്‌റൈനില്‍ നിന്ന് 50 പേരും ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 40 പേരും ഇതുവരെ ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍. 150ഓളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം 30ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണ- താമസ ചെലവുകള്‍ സമാജം വഹിക്കും. ബഹ്‌റൈന് പുറത്തുനിന്നുവരുന്നവരില്‍ അര്‍ഹരായവരുടെ വിസ സംബന്ധമായ ചെലവുകളും സമാജം വഹിക്കും. ഇത് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.
ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, ജയന്‍ എസ് നായര്‍, സജി കുടശ്ശനാട്, ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Friday, August 27, 2010
സമാജം സാഹിത്യ ശില്‍പ്പശാല എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും
ബഹ്‌റൈന്‍ കേരളീയ സമാജം, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജിസിസി സാഹിത്യ ശില്‍പ്പശാല സെപ്തംബര്‍ 9 ന് വൈകിട്ട് ഡയമണ്ട് ജൂബിലി ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്തുമുതല്‍ 12 വരെ നടക്കുന്ന ശില്‍പ്പശാലക്ക് മുകുന്ദന്‍ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരൂപകന്‍ ഡോ. കെ. എസ്. രവികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി എന്നിവര്‍ ക്യാമ്പില്‍ ക്ലാസെടുക്കും. അംഗങ്ങളായും അതിഥികളായും നൂറിലധികം പേര്‍ പങ്കെടുക്കും. ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്‍ 30 ന് അവസാനിക്കും. സൗദി, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നായി 50 പേരെയും ബഹ്‌റൈനില്‍നിന്ന് 75 പേരെയുമാണ് ക്യാമ്പിന് പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍നിന്നും 40 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ പേര്‍ സൗദിയില്‍ നിന്നാണ്. ബഹ്‌റൈനില്‍നിന്നും 50 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ രചനകള്‍ മൂല്യനിര്‍ണയം നടത്തിയായിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരെ കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു. സെപ്തംബര്‍ പത്തിന് രാവിലെ 'കഥാ രചനാനുഭവം' എന്ന വിഷയത്തില്‍ എം മുകുന്ദന്‍ ക്ലാസെടുക്കും. തുടര്‍ന്ന് അതിഥികള്‍ കഥാ അനുഭവങ്ങള്‍ പങ്കുവക്കും. വൈകിട്ട് ക്യാമ്പംഗങ്ങളുടെ കഥാ വായനയും സാഹിത്യകാരന്‍മാരുമായുള്ള മുഖാമുഖവും നടക്കും. 11 ന് രാവിലെ ചെറുകഥാ ചരിത്രം സംബന്ധിച്ച് ക്ലാസുണ്ടാകും. തുടര്‍ന്ന് 'ചെറുകഥ- രൂപം, ഘടന' എന്ന വിഷയത്തില്‍ ക്ലാസും വൈകിട്ട് കവികളുടെ കൂട്ടായ്മയും വിവിധ കലാസാംസ്‌കാരിക പരിപാടികളും കഥാ വായനയും നടക്കും. 12 ന് രാവിലെ 'നോവല്‍ എന്ന സാഹിത്യരൂപം' വിഷയത്തില്‍ ക്ലാസ്. തുടര്‍ന്ന് അംഗങ്ങളുടെ നോവല്‍ ചര്‍ച്ച. വൈകിട്ട് ക്യാമ്പ് സമാപിക്കും.ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സമാജം ഒരുക്കും. വിസ ചാര്‍ജ് പങ്കെടുക്കുന്നര്‍ തന്നെ വഹിക്കണം. എന്നാല്‍ വിസ സംബന്ധമായ സഹായം ആവശ്യമുള്ളവര്‍ക്ക് സമാജവുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിസിസിയില്‍ ആദ്യമായാണ് ഇത്തരമൊരു ശില്‍പ്പശാലയെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി ആദ്യമായി വിദേശത്ത് നടത്തുന്ന ക്യാമ്പാണിത്. നാലു ദിവസത്തെ ക്യാമ്പിനായി വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ശില്‍പ്പശാലയുടെ അനുബന്ധ പരിപാടിയായി വെള്ളിയാഴ്ച രാവിലെ പത്തിന് സമാജത്തില്‍ എഴുത്തച്ഛന്‍ മുതലുള്ള സാഹിത്യ പ്രതിഭകളുടെ കാരിക്കേച്ചര്‍ രചന നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് അബ്ദുറഹിമാന്‍, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമാണി, ട്രഷറര്‍ എം സജുകുമാര്‍, ജയന്‍ എസ് നായര്‍, സജി കുടശ്ശനാട്, ഗിരീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Wednesday, August 25, 2010
സമൂഹ കാരിക്കേച്ചര്‍ രചന വെള്ളിയാഴ്ച
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യശില്പശാലയുടെ ഭാഗമായുള്ള സമൂഹ കാരിക്കേച്ചര്‍ രചന 27ന് വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കാരിക്കേച്ചര്‍ രചനയില്‍ ബഹ്‌റൈനിലെ അറിയപ്പെടുന്ന 60 ചിത്രക്കാരന്മാര്‍ പങ്കെടുക്കും. നാല്പതോളം സാഹിത്യപ്രതിഭകളുടെ ചിത്രങ്ങള്‍ രൂപപ്പെടും. ചിത്രങ്ങളോടൊപ്പം സാഹിത്യപ്രതിഭകളുടെ പ്രശസ്ത വാക്യങ്ങളും രേഖപ്പെടുത്തും. ഇവ സാഹിത്യ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ബഹ്‌റൈന്‍ കേരളീയ സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചിത്രരചന നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചിത്രകല ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോനു(39897812)മായി ബന്ധപ്പെടാവുന്നതാണ്.
Friday, August 20, 2010
സമാജം ഓണാഘോഷത്തിന് ഇന്ന് തിരശീല വീഴും
ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിന് ഗൃഹാതുര സ്മരണകളുടെ ഓണക്കാഴ്ചകളൊരുക്കിയ ബഹ്‌റൈന്‍ കേരളീയ സമാജം ഓണഘോഷം 'ശ്രാവണം 2010'ന് വെള്ളിയാഴ്ച തിരിശ്ശീല വീഴും. വൈകിട്ട് 4.30ന് പായസ മത്സരത്തോടെയാണ് പരിപാടികള്‍ തുടക്കം. രാത്രി ഏഴിന് സമാപന സമ്മേളനത്തില്‍ ഓണാഘോഷാമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്റ്റാര്‍ സിംഗര്‍ അവതരിപ്പിക്കുന്ന ഗാനമേള. അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം. ഓണ സദ്യ സെപ്തംബര്‍ മൂന്നിന് നടക്കും. ആറന്‍മുള്ള വള്ളപാട്ടോടുകൂടിയതാണ് ഇത്തവണത്തെ ഓണ സദ്യ. ആറന്‍മുള്ള പള്ളിയോടത്തില്‍ വഞ്ചിപ്പാട്ടു പാടി പരിചയമുള്ള എട്ടുപേരുടെ കൂട്ടായ്മ വള്ളപാട്ടിന് നേതൃത്വം നല്‍കും. കഴിഞ്ഞ 12ന് ഘോഷയാത്രയോയൊണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. വന്‍ ജനാവലിയാണ് പരിപാടികള്‍ക്കെത്തുന്നത്. വ്യാഴാഴ്ച രാത്രി 8.30 മുതല്‍ സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന സംഘഗാനം, പുരുഷന്മാരുടെ സ്ത്രീവേഷ മത്സരം, പ്രേമന്‍ ചാലക്കുടി സംവിധാനം ചെയ്ത കര്‍ഷകനൃത്തം, സിന്‍സി ആന്‍ഡ് സംഘത്തിന്റെ സംഘനൃത്തം, ഭരതശ്രീ രാധാകൃഷ്ണന്‍ സംവധാനം ചെയ്ത ആവണിക്കിനാവുകള്‍ എന്ന സംഗീത നൃത്തശില്‍പ, ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്ത നാടകം 'പുറത്തൊരാള്‍ കാത്തിരിക്കുന്നു' എന്നിവ അരങ്ങേറി.

ബഹ്‌റിന്‍ കേരളീയ സമാജം - സാഹിത്യ ശില്പശാല
ബഹ്‌റിന്‍ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുസെപ്തംബര്‍ 10 , 11 , 12 തീയതികളില്‍ നടത്തുന്ന സാഹിത്യ ശില്പശാലയുടെ മുന്നോടിയായി കഥാ-കാവ്യാ സന്ധ്യ സംഘടിപ്പിക്കുന്നു. അഗസ്ത് 21 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ബഹ്‌റിന്‍ കേരളീയ സമാജത്തില്‍ വെച്ചാണ് കഥ- കാവ്യ സന്ധ്യ നടത്തുന്നത്. കഥകളും കവിതകളും അവതരിപ്പിക്കപ്പെടും. സമാജം സാഹിത്യ വിഭാഗം ചുമതലക്കാരന്‍ ജയന്‍ എസ് നായര്‍ അധ്യക്ഷത നിര്‍വഹിക്കുന്ന യോഗത്തില്‍ 'ക്യാമ്പ് അനുഭവങ്ങള്‍' എന്ന വിഷയത്തില്‍ സുധി പുത്തന്‍വേലിക്കര സംസാരിക്കും. "ദുബായ് ഡാഫോഡില്‍സ്" കഥ പുരസ്‌കാരം കരസ്ഥമാക്കിയ രാജു ഇരിങ്ങല്‍ അവാര്‍ഡിനര്‍ഹമായ " നനഞ്ഞ് ഇല്ലാതാവുന്ന മഴ" എന്ന കഥ വായിക്കും. മിഷ നന്ദകുമാര്‍ കഥയും സിന്ധ്യ രാജന്‍, അസ്ലം അബ്ദുല്‍ മജീദ്, മനു ജോസ്, നിദേഷ് ഇടപ്പാള്‍, എം കെ നംബ്യാര്‍, ഷീജ വീരമണി തുടങ്ങിയവര്‍ കവിതകളും അവതരിപ്പിക്കും. സമാജം സെക്രടറി എന്‍ കെ വീരമണി, ആക്ടിംഗ് പ്രസിഡന്റ് അസീല്‍ അബ്ദുല്‍ റഹ്മാന്‍, കെ എസ് സജുകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.സാഹിത്യ ശില്പശാല ജനറല്‍ കണ്‍വീനര്‍ ഡി. സലിം ശില്പശാല പരിപാടികള്‍ വിശദീകരിക്കുന്നതാണ്. ബാജി ഓടംവേലി സ്വാഗതവും രാധാകൃഷ്ണന്‍ ഒഴുര്‍ നന്ദിയും രേഖപെടുത്തും.
Thursday, August 19, 2010
Feasting on tradition
TRADITIONAL Malayalam plays, mime sketches and skits were served up at the Bahrain Keraleeya Samajam (BKS), Segaiya, last night.
Bahrain-based musicians also presented instrumental and semi-classical fusion music and dances during the event that forms part of the ongoing BKS Sravanam 2010 celebration being held to mark the Keralite Onam harvest festival.
Celebrations will continue from 8pm tonight with the staging of plays that highlight Onam's origin and significance.
The curtain will rise at 8pm and entry is free to all.
Meanwhile, a performance by an Indian musical reality show singers will lower the curtain on Sravanam celebration tomorrow night.
Idea Star Singer's vocalists Arun Gopan, Preethi Warrier, Anju Joseph and Sudhesh Kumar will perform with Bahrain-based Music City Orchestra.
It will take place from 7pm and entry is free to all. The BKS will also hold a Payasam traditional sweet dish contest at 4.30pm tomorrow as part of the celebrations.
"Our decision to open the Onam celebrations to the entire Malayalee community is one of the reasons for its huge success in terms of quality of the programme and attendance," said BKS acting president Abdul Rehman.
"It is our wish to present BKS as a representative of the Malayalee community in Bahrain and unless we allow the non-members to use our campus, we will not be successful in our goal."
A prize distribution ceremony for winners of Sravanam will follow immediately after the vocal performance tomorrow night.
"For the success of Sravanam, the BKS is indebted to the diligent efforts of the committee headed by Manoj Mathew and the Malayalee community in Bahrain," said BKS general secretary N K Veeramani.
Contact 39617735 for more information.

Monday, August 16, 2010
Satire spotlight on reality TV shows
THEATRE fans will be treated to a double dose of comedy when two Malayalam plays are staged tonight at the Bahrain Keraleeya Samajam (BKS), Segaiya.
The plays are being staged as part of the BKS' ongoing Sravanam 2010 celebration that is being held to mark the harvest festival of Onam.
The first, entitled Reality Show, throws light on the negative aspects of TV reality shows on family life, said organisers.
The second, entitled Horoscope, is a social commentary on fortune tellers and superstitions, they added.
Both will be directed by Keralite theatre personality P R Jijoy, who is a faculty member at the Thrissur School of Drama.
He has performed characters Oberon and Theseus in the Royal Shakespeare Company's productions of the play A Midsummer Night's Dream.
Meanwhile, Samajam members will present plays, mime sketches and skits tomorrow and on Wednesday.
Bahrain-based musicians will also present instrumental and semi-classical fusion music and dances as part of the festival celebrations on both days.
Malayalam language activist and theatre personality Bhaskara Poduval will direct skits that highlight the origins of the Onam festival being held on Thursday.
Indian TV channel Asianet Idea Star Singers Arun Gopan, Sudheesh Kumar, Preethi Varrier and Anju Joseph will perform at a concert on Friday.
Events will begin at 8pm each night and entry is free to all.
Contact programme convener Manoj Mathew on 39617735 for details.
5 ഹ്രസ്വ ചിത്രങ്ങളുടെ പൂജ ശ്രീ സത്യന്‍ അന്തിക്കാട് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു

ബഹ്‌റൈന്‍ കരളീയ സമാജത്തില്‍ സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന 5 ഹ്രസ്വ ചിത്രങ്ങളുടെ പൂജ കര്‍മ്മം ആഗസ്ത് 13 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങില്‍ വച്ച് മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ശ്രീ സത്യന്‍ അന്തിക്കാട് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു. BKS Cinema Club അംഗങ്ങളെ 5 ഗ്രൂപ്പ് ആയിതിരിച്ചു , ഓരോ ഗ്രൂപ്പും ഒരു ഹ്രസ്വ ചിത്രം വീതം നിര്‍മ്മിക്കുക എന്നതാണ് ലക്‌ഷ്യം.
24 frames, Celluloidea, Silver Screen, Screen Kraft, Team Spectrum എന്നിവയാണ് ഗ്രൂപ്പുകള്‍. സജി കുടശ്ശനാട് സദസ്സിനെ സ്വാഗതം ചെയ്തു .
ബഹു: ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ജോര്‍ജ് ജോസഫും 5 സിനിമകളുടെ സംവിധായകരും, സമാജം ഭാരവാഹികളും അന്തിക്കാടിനോപ്പം തിരി തെളിയിച്ചു പൂജാ കര്‍മ്മത്തില്‍ പങ്കാളികളായി. അച്ചുവിന്റെ അമ്മ എന്ന സിനിമ തന്നെ വളരെ അധികം സ്വാധീനിച്ചതായി അംബാസഡര്‍ തന്റെ ആശംസ പ്രസംഗത്തില്‍ അറിയിച്ചു .
അന്തിക്കാടിന്റെ ഇരുപത്തിയെട്ടു വര്‍ഷത്തെ സിനിമാജീവിതം പരിചയപ്പെടുത്തുന്ന ഹ്രസ്വ ചിത്രം സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുകയുണ്ടായി. സത്യന്‍ അന്തിക്കടിലെ സംഗീത കാരനെ സദസ്സിനെ ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരുന്നു ആ ചിത്രം. പൂജകര്‍മ്മതിനു ശേഷം നടന്ന മുഖാ മുഖം പരിപാടിയില്‍ അന്തിക്കാട് നിറഞ്ഞ സദസ്സിന്റെകുറെയേറെ ചോദ്യങ്ങള്‍ക്ക് പുതിയ സംവിധായകര്‍ക്കും സദസ്സിനും വളരെ പ്രചോദന പരവും ഉപകരപ്രടമാവുമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി സമാജം ഭാരവാഹി സജു കുമാര്‍ നന്ദി പറഞ്ഞു.
Saturday, August 14, 2010
Friday, August 13, 2010
ശ്രാവണം 2010ന് കൊടിയേറി....

ശ്രാവണം 2010 സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2010 ത്തിന് മലയാളി കുടുംബങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ഹ്യദയഹാരിയായ തുടക്കം.10 ദിവസത്തെ പരിപാടികള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് നടന്ന ഘോഷയാത്ര മത്സരത്തില്‍ നാടന്‍ പൂക്കാവടികളൊരുക്കി ആകര്‍ഷകമായി ചുവടുവച്ച സംസ്കാര ത്യശൂര്‍ ഒന്നാം സ്ഥാനം നേടി. പാലക്കാട് ആര്‍ട്സ് ആന്റ് കള്‍ചറന്‍ തിയറ്റര്‍ , കണ്ണുര്‍ പ്രവാസി അസോസിയേഷന്‍ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പരമ്പരാഗതമായ കെട്ടുകാഴ്ചയായ എടുപ്പുകുതിരയെ അവതരിപ്പിച്ച മാവേലിക്കര അസോസിയേഷന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
വാദ്യം, താളമേളങ്ങള്‍, പറശ്ശിനിക്കടവ് മുത്തപ്പന്‍, പൂരക്കളി, തെയ്യം, കോമരം, കുറുബ ഭഗവതി, താലപ്പെലി തുടങ്ങിയ ആകര്‍ഷക ചമയങ്ങള്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി.
ത്യശൂരിന്റെ സാംസ്കാരികതനിമയോടെയായിരുന്നു സംസ്കാരയുടെ അവതരണം. പുലികളി, തിരുവാതിര, കൈകൊട്ടികളി തുടങ്ങി നിരവധി ചമയങ്ങള്‍ സാംസ്കാര ഒരുക്കിയിരുന്നു. കര്‍ഷകന്റെയും കാര്‍ഷിക ജീവിതത്തിന്റെയും അടയാളങ്ങളങ്ങളുമായിട്ടാണ് പാലക്കാട് ടീം എത്തിയത്. കണ്ണുര്‍ ടീം അവതരിപ്പിച്ച ബീഡിതെറുപ്പും തലപ്പൊലിയും ശ്രദ്ധേയമായി.
ആറ്റിങ്ങല്‍ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടുമായി ആറ്റിങ്ങല്‍ മണ്‌ഡലം പ്രവാസി അസോസിയേഷന്‍ എത്തി. തെയ്യം, പടയണി, വെളിച്ചപ്പാട്, ഓണപ്പൊട്ടന്‍, കാവടി എന്നിവയാണ് കേരളീയ സമാജത്തിന്റെ ഘോഷയാത്രയിലുണ്ടായിരുന്നത്. കൊമ്പനാനപ്പുറത്തെ എഴുന്നള്ളത്തും ശ്രദ്ധ പിടിച്ചുപറ്റി.
ഉത്ഘാടന സമ്മേളനത്തില്‍ ആക്റ്റിങ്ങ് പ്രസിഡന്റ് കെ എസ് സജുകുമാര്‍ അധ്യക്ഷത വഹിച്ചു. സി ജെ കുട്ടപ്പന്‍ , ഭാസ്കരപ്പൊതുവാള്‍, ജിജോയി, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, കണ്‍ വീനര്‍ മനേജ് മാത്യു എന്നിവര്‍ സംസാരിച്ചു. നീതു ജനാര്‍ദ്ദനന്‍ ചിട്ടപ്പെടുത്തിയ സംഗീത ശില്‍പ്പത്തോടെയാണ് ആദ്യദിന പരിപാടികള്‍ അവസാനിച്ചത്
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30മുതല്‍ അത്തപ്പൂക്കള മത്സരം. 10.30 ന് സത്യന്‍ അന്തിക്കാടുമായുള്ള മുഖാമുഖം 'വീണ്ടും ചില സിനിമാക്കാര്യങ്ങള്‍'. വൈകീട്ട് ആറുമതല്‍ തിരുവാതിര മത്സരം, ഓണക്കിനാവുകള്‍ സംഗീത നൃത്തശില്‍പം എന്നിവ അരങ്ങേറും. 20 വരെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. സെപ്തംബര്‍ മൂന്നിന് രാത്രി 7.30 മുതല്‍ നടക്കുന്ന ഓണസദ്യയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
ഘോഷയാത്ര മത്സരത്തില്‍ലെ ചില ദ്യശ്യങ്ങള്‍

Thursday, August 12, 2010
'ശ്രാവണ'ത്തിന് ഇന്ന് കൊടിയേറ്റം
കേരളീയ സമാജത്തിന്റെ ഓണാഘോഷം 'ശ്രാവണം 2010' ഇന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുമുമ്പ് വൈകീട്ട് 7.30ന് ഘോഷയാത്രാ മല്‍സരത്തില്‍ എട്ടു ടീമുകള്‍ പങ്കെടുക്കും. വിവിധ കേരളീയ നാടന്‍കലകളും ചമയങ്ങളും കെട്ടുകാഴ്ചകളും ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്നു വിജയന്‍ കല്ലാച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവതരണ ഗാനവും നീതു ജനാര്‍ദ്ദനന്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരവും. കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ തിരുവല്ല, മലയാളഭാഷാ പണ്ഡിതന്‍ ഭാസ്കര പൊതുവാള്‍, സ്കൂള്‍ ഓഫ് ഡ്രാമാ അധ്യാപകനും നടനുമായ ജിജോയി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
13നു രാവിലെ 9.30 മുതല്‍ അത്തപ്പൂക്കള മല്‍സരം, 10.30നു സത്യന്‍ അന്തിക്കാടുമായി അഭിമുഖം, വൈകിട്ട് 6നു തിരുവാതിരകളി മല്‍സരം, തുടര്‍ന്നു കുട്ടപ്പന്‍ തിരുവല്ലയും സംഘവും അവതരിപ്പിക്കുന്ന നാടോടിനൃത്തം, കുമ്മാട്ടി, നാടന്‍പാട്ടുകള്‍, വഞ്ചിപ്പാട്ട് എന്നിവ ഉണ്ടാകും. 14, 15 തീയതികളില്‍ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍, പുലികളി, ആദിവാസി നൃത്തം,തെയ്യം, കാളകളി തുടങ്ങിയ നാടന്‍പരിപാടികള്‍ അരങ്ങേറും.16നു ജിജോയി സംവിധാനം ചെയ്യുന്ന നാടകങ്ങള്‍ അരങ്ങേറും. 17, 18, 19 തീയതികളില്‍ ബഹ്റൈനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളോടൊപ്പം ഭാസ്കരപ്പൊതുവാള്‍ നേതൃത്വം നല്‍കുന്ന നാടകങ്ങളും വിവിധ സ്കിറ്റുകളും ഉണ്ടാകും. 20നു വൈകിട്ട് ആറു മുതല്‍ പായസ മല്‍സരവും സമാപന സമ്മേളനവും. തുടര്‍ന്നു സ്റ്റാര്‍ സിങ്ങേഴ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും

Wednesday, August 11, 2010
'മേരാ ഭാരത് മഹാന്‍' ബഹ്റൈന്‍ കേരളീയ സമാജം ജേതക്കള്‍
Tuesday, August 10, 2010
Monday, August 9, 2010
എല്ലാ പ്രവാസികള്‍ക്കുമായി എല്ലാം തികഞ്ഞ ഓണം
തിരുവോണത്തിലൂടെ മലയാളി സാക്ഷാല്‍ക്കരിക്കാനാഗ്രഹിക്കുന്ന ഉല്‍സവാന്തരീക്ഷം കേരളീയ സമാജം പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരുക്കുന്നു. പൂക്കളം മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യവരെ എല്ലാം തികഞ്ഞതും എല്ലാ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതുമായ ഓണത്തിനാണ് ഇത്തവണ ബഹ്‌റൈന്‍ വേദിയാകുന്നത്. ഘോഷയാത്ര, ആറന്മുള്ള വള്ളസദ്യ, കര്‍ഷകനൃത്തം, തിരുവാതിര തുടങ്ങി കേരളത്തിന്റെ ഓണക്കാലം അതേപടി 10 ദിവസത്തെ പരിപാടികളിലൂടെ പുനരാവിഷ്‌കരിക്കപ്പെടും. കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ കൂട്ടായ്മയിലാണ് ഓണാഘോഷമൊരുക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാടന്‍കലാകാരന്‍ സി.ജെ കുട്ടപ്പന്റെ നേതൃത്വത്തില്‍ പ്രവാസി കലാകാരന്മാരടങ്ങുന്ന നാടന്‍ കലാ സംഘം കേരളത്തിന്റെ നാടന്‍കലകള്‍ അതേ തനിമയോടെ അവതരിപ്പിക്കും. നാടന്‍പാട്ടിനുപുറമേ കുമ്മാട്ടി, വള്ളപ്പാട്ട്, പുലികളി, ഓണക്കളം, കാളകളി തുടങ്ങിയ പരിപാടികളുണ്ട്. തെയ്യം കെട്ടുന്നതുമുതല്‍ ആടുന്നതുവരെയുള്ള ഘട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന ഡെമോണ്‍സ്‌ട്രേഷന്‍, പ്രേക്ഷകരെ പങ്കെടുപ്പിച്ച് സ്‌റ്റേജിലും കളത്തിലുമായി നടത്തുന്ന പൊലിയാട്ടം എന്നിവ ഈ വര്‍ഷത്തെ സവിശേഷ ഇനങ്ങളാണ്.
ഘോഷയാത്ര, അത്തപ്പൂക്കളം, തിരുവാതിര എന്നീ ഗ്രൂപ്പ് മല്‍സരങ്ങളും പുരുഷന്മാരുടെ സ്ത്രീ വേഷം, പായസം എന്നീ വ്യക്തിഗത മല്‍സരങ്ങളും ഇത്തവണയുണ്ട്. പള്ളിയോടങ്ങളില്‍ വഞ്ചിപ്പാട്ട് പാടി പരിചയമുള്ള എട്ടുപേരുടെ കൂട്ടായ്മ ഇത്തവര ഓണാഘോഷത്തിനുണ്ട്.
പത്തുദിവസത്തെ ആഘോഷം ഈ മാസം 12ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.30ന് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഘോഷയാത്രാ മല്‍സരത്തോടെയാണ് ആഘോഷം തുടങ്ങുക.13ന് രാവിലെ 9.30മുതല്‍ അത്തപ്പൂക്കള മല്‍സരം. 10.30ന് സത്യന്‍ അന്തിക്കാടുമായി 'വീണ്ടും ചില സിനിമാക്കാര്യങ്ങള്‍' മുഖാമുഖം. വൈകീട്ട് ആറിന് തിരുവാതിര മല്‍സരം. തുടര്‍ന്ന് സി.ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍.
14ന് 'ഉത്രാടപ്പൂനിലാവ്', തുടര്‍ന്ന് നാടന്‍ കലാപരിപാടികള്‍. 15ന് രാത്രി എട്ടിന് സ്വാതന്ത്ര്യദിന പരിപാടികളും നാടന്‍കലകളും. 16ന് സോപാനം വാദ്യകലാസംഘത്തിന്റെ അഷ്ടപദി. തുടര്‍ന്ന് നാടന്‍പാട്ട്, അമ്മന്‍കുടം, സംഘനൃത്തം, പി.ആര്‍ ജിജോയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍. 17ന് ഓണപ്പുലരി, വഞ്ചിപ്പാട്ട്, ആവണിക്കിനാവുകള്‍, സംഘഗാനം, ഒപ്പന, ഓണത്തുമ്പി, ഓണംകളി എന്നീ പരിപാടികള്‍. 18ന് ജുഗല്‍ ബന്ദി, ഫ്യൂഷന്‍ നൃത്തം, മൈം, ശ്രാവണസന്ധ്യ. 19ന് നാടന്‍പാട്ട്, പുരുഷന്മാരുടെ സ്ത്രീ വേഷമല്‍സരം, കര്‍ഷകനൃത്തം, ഭാസ്‌കരപ്പൊതുവാള്‍ നയിക്കുന്ന പരിപാടികള്‍. 20ന് വൈകീട്ട് 4.30ന് പായസ മല്‍സരം.
രാത്രി ഏഴിന് സമാപനസമ്മേളനത്തെതുടര്‍ന്ന് സ്റ്റാര്‍ സിംഗര്‍ ഗായകരായ അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള. സപ്തംബര്‍ മൂന്നിന് രാത്രി 7.30ന് ഓണസദ്യയോടെ പരിപാടികള്‍ സമാപിക്കും. ഓണസദ്യക്ക് ഇത്തവണ ചാര്‍ജ് ഈടാക്കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.
സമാജം ആക്റ്റിംഗ് പ്രസിഡന്റ് കെ.എസ് സജുകുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ മനോജ് മാത്യു, സജി കുടശ്ശനാട്, ടി.ജെ ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, August 8, 2010
ശ്രാവണം 2010....

വരവേല്‍ക്കാം ആ നല്ല കാലത്തെ...
പ്രിയമുള്ളവരെ, ഐശ്വര്യ സമ്പൂര്‍ണ്ണതയുടെ മധുര സ്മരണകള്‍ ഉയര്‍ത്തിക്കോണ്ട്...
കടന്നുപോയ നല്ല നാളുകളുടെ വരവറിയിച്ചുകൊണ്ട്...
വറുതിയില്‍നിന്നും സമ്യദ്ധിയിലേക്ക് സഞ്ചരിച്ചുകൊണ്ട്...
ഒരു ചിങ്ങമാസം കൂടി പിറക്കുന്നു...
ഒരു ഓണം കൂടി വന്നെത്തുന്നു...
പൂ വിളികള്‍ക്കും പൂക്കളങ്ങള്‍ക്കും ...
പൂത്തുമ്പികള്‍ക്കും പൂ നിലാവിനുമൊപ്പം....
നമുക്കും നമ്മുടെ ഓര്‍മ്മകള്‍ പുതുക്കാം ഗ്യഹാതുരമായ അത്തരം ചിന്തകള്‍ക്ക് മിഴിവേകിക്കൊണ്ട്..
ബഹ് റൈന്‍ കേരളീയ സമാജം അണിയിച്ചൊരുക്കുന്നു..
ശ്രാവണം 2010....
പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന വര്‍ണ്ണാഭമായ ഓണാഘോഷങ്ങളിലേക്ക്എല്ലാവര്‍ക്കും സ്വാഗതം...
ഹ്യദയത്തിന്റെ ഭാഷയില്‍ ഓണാശംസകള്‍
സ്നേഹപൂര്‍വ്വം
കെ എസ് സജുകുമാര്‍ ...........................എന്‍ കെ വീരമണി
ആക്ടിംഗ് പ്രസിഡന്റ്............................. ജനറല്‍ സെക്രട്ടറി
സജി കുടശ്ശനാട്..................................... മനോജ് മാത്യു
കലാ വിഭാഗം സെക്രട്ടറി...................... ജനറല്‍ കണ്‍വീനര്‍ ശ്രാവണം 2010
അഗസ്റ്റ് 12 വ്യാഴം (പൂരം)
രാത്രി 7.30 മുതല്‍
ഘോഷയാത്രാ മത്സരം
ശ്രാവണം 2010 അവതരണ ഗാനവും ദ്യശ്യാവിഷ്കാരവും
സംവിധാനം : നീതു ജനാര്‍ദ്ദനന്‍
ശ്രാവണം 2010 ഉദ്ഘാടനം
ശ്രീ സത്യന്‍ അന്തിക്കാട്
അഗസ്റ്റ് 13 വെള്ളി(ഉത്രം)
രാവിലെ 9.30 മുതല്‍
അത്തപ്പുക്കള മത്സരം
രാവിലെ 10.30 മുതല്‍
വീണ്ടും ചില സിനിമാക്കാര്യങ്ങള്‍
ശ്രീ സത്യന്‍ അന്തിക്കാടുമായി മുഖാമുഖം
ഏകോപനം : സമാജം സിനിമാ ക്ലബ്
രാത്രി 6.00 മണി മുതല്‍
തിരുവാതിര മത്സരം
സംഗീത ന്യത്തശില്‍പ്പം: ഓണക്കിനാവുകള്‍
സംവിധാനം : ഷീനാ ചന്ദ്രദാസ്
ശ്രീ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന വിവിധ നാടന്‍ കലാപരിപാടികള്‍
രാത്രി 8 മുതല്‍
ഉത്രാടപ്പൂനിലാവ്
സംവിധാനം: ശുഭാ അജിത്ത്
തുടര്‍ന്ന്
ശ്രീ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന വിവിധ നാടന്‍ കലാപരിപാടികള്‍
ആഗസ്റ്റ് 15 ഞായര്‍( ചിത്തിര)
രാത്രി 8 മുതല്‍
സ്വാതന്ത്ര്യദിന പരിപാടികള്‍
ദേശഭക്തിഗാനം
അവതരണം: നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്
തുടര്‍ന്ന്
ശ്രീ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന വിവിധ നാടന്‍ കലാപരിപാടികള്‍
ആഗസ്റ്റ് 16 ഞായര്‍(ചോതി, വിശാഖം)
രാത്രി 8 മുതല്‍
അഷ്ടപദി
അവതരണം : സോപാനം വാദ്യകലാ സംഘം
നാടന്‍ പാട്ടുകള്‍
അവതരണം : ആരവം ബഹ് റൈന്‍
സംഘ ന്യത്തം
സിന്‍സി & ടിം
അമ്മങ്കുടം
അവതരണം : വിശ്വകലാ സാംസ്കാരിക വേദി
റോയല്‍ ഷേക്സ്പിയര്‍ ഡ്രാമാ കമ്പനി (UK) ക്ഷണിതാവും സ്കൂള്‍ ഓഫ് ഡ്രാമാ അദ്ധ്യാപകനും സീരിയല്‍ സിനിമാ നടനുമായ ജിജോയി പി ആര്‍ ന്റെ നേത്യത്വത്തിലുള്ള വിവിധ കലാപരിപാടികള്‍
ആഗസ്റ്റ് 17 ചൊവ്വ ( ചിങ്ങം 1 അനിഴം)
രാത്രി 8 മുതല്‍
സംഘഗാനം
അവതരണം: സമാജം കലാവിഭാഗം
ആവണിക്കിനാവുകള്‍
സംവിധാനം : ഭരത്ശ്രീ രാധാക്യഷ്ണന്‍
വഞ്ചിപ്പാട്ട്
ഏകോപനം : സമാജം ലൈബ്രറി വിഭാഗം
ഓണപ്പുലരി
സംവിധാനം : ദീപ്ത് സതീഷ്
ഓപ്പന
സംവിധാനം : ദില്‍റാസ് അബ്ദുള്‍ റഹ്മാന്‍
മലയാളമെ എന്റെ മലയാളമെ
ന്യത്ത സംവിധാനം : സുഭാ അജിത്ത്
ഓണത്തുമ്പി
സംവിധാനം : ഭരത്ശ്രീ രാധാക്യഷ്ണന്‍
ഓണംകളി
സംവിധാനം : പ്രേമന്‍ ചാലക്കുടി
ആഗസ്റ്റ് 18 ബുധന്‍ ( ചിങ്ങം 2 അനിഴം)
രാത്രി 8 മുതല്‍
ജുഗല്‍ ബന്ദി
അവതരണം : ലയം ഓര്‍ക്കസ് ട്ര
സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്
അവതരണം: റിഥമിക്ക് ഡാന്‍സേഴ്സ്
മൈം ഷോ: നിങ്ങള്‍ വിശ്വസിക്കുന്നുവോ?
അവതരണം : സമാജം ഭരണ സമിതി
സംവിധാനം: ദിനേശ് കുറ്റിയില്‍
ശ്രാവണ സന്ധ്യ( ചിത്രീകരണം)
(കേരളത്തിന്റെ പാരമ്പര്യ കലകളിലൂടെ ഒരു തീര്‍ത്ഥയാത്ര)
പിന്നണിയില്‍: കലാം( ഓര്‍മ്മ), സുനില്‍ കൈലാസ്, സുനില്‍ കൊല്ലം, ബാബു ബാലക്യഷ്ണന്‍, സുരേഷ് അയ്യമ്പിള്ളി)
ആഗസ്റ്റ് 19 വ്യാഴം ( ചിങ്ങം 3 ത്യക്കേട്ട)
നാടന്‍ പാട്ടുകള്‍
പുരുഷന്‍മാരുടെ സ്ത്രീ വേഷ മത്സരം
കര്‍ഷക ന്യത്തം
സംവിധാനം : പ്രേമന്‍ ചാലക്കുടി
ചിത്രീകരണം " അമ്മ"
ആശയം : മ്യദുലാ ബാലചന്ദ്രന്‍
ആവിഷ്കാരം : നീതു ജനാര്‍ദ്ദനന്‍
അവതരണം: സമാജം വനിതാ വിഭാഗം
ഓണ നിലാവ്
(ന്യത്താവിഷ്കാരം)
സംവിധാനം : ശുഭാ അജിത്ത്
മലയാള പന്ധിതനും നാടക പ്രവര്‍ത്തകനുമായ ശ്രീ ഭാസ്കരപൊതുവാള്‍ നയിക്കുന്ന വിവിധ കലാ പരിപാടികള്‍
ആഗസ്റ്റ് 20 വെള്ളി ( ചിങ്ങം 4 മൂലം)
വൈകിട്ട് 4.00 മുതല്‍
പായസ മത്സരം
രാത്രി 7.00 മുതല്‍ സമാപന സമ്മേളനം
തുടര്‍ന്ന് Idal star singers അവതരിപ്പിക്കുന്ന ഗാനമേള
അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ് സുധീഷ് കുമാര്‍
സെപ്തംബര്‍ 3 വെള്ളി രാത്രി 7.30 മുതല്‍
ഓണസദ്യ
fourth Syed Modi Monthly Badminton Tournament
SHINTO Thomas and Jobin John emerged champions of the green group in the fourth Syed Modi Monthly Badminton Tournament, organised by Bahrain Keraleeya Samajam.
The competition was conducted in four categories, which included the green, red, yellow and blue groups.
In the green group final, Thomas and John defeated Thulasidharan Pillai and Rajesh AC 21-9, 17-21, 21-16 to claim their title. The losing semi-finalists in the category were the teams of Anoop P and Suraj G and Anilkumar OM and Vinuraj.
In the red group, Nahaz Ommer and Suneeth Sebastian claimed first place after beating Jayakumar P and Anto K 21-15, 21-18 in the final match.
The losing semi-finalists in the category were the duos of Anoop N and Salesh C and Unnikrishna Pillai and CM Junith.
The yellow group title was claimed by Asmar VP and Sandy Mathew, who cruised against Anuraj T and Abraham Varghese 21-12, 21-8 in the division final.
The losing semi-finalists in the category were Safeer and Shaju as well as Sudheer and Alex Arakal.
Finally, the blue group crown was claimed by the pairing of Anilkumar CG and John Mathew, as they overcame a tough challenge against John Paul and Nithin Sathyan to win 14-21, 21-19, 21-19.
The losing semi-finalists in the category were the teams of Ramachandran and Girish C Dev and Yunus N and Ramesh P Nair.
The one-day tournament was officiated by Indian national badminton team coach Nazer, who is currently conducting a coaching camp in the kingdom for BKS players.
The tournament was sponsored by Ahmed Zayani and Sons, the dealer of Chrysler, Jeep, Dodge, and Skoda in Bahrain.
The trophies for the winners and runners-up were handed out by chief guest and Batelco marketing segment manager Ali Al Attar, Bahrain Badminton and Squash Federation representative Jaffer Ebrahim, BKS acting president K Sajukumar, and BKS general secretary NK Veeramani.
Also present were Ahmed Zayani sales executive Eldo Paulose and BKS indoor games secretary Ashley George.
News from GDN

Saturday, August 7, 2010
ആടു ജീവിതം- ഒരു പുനര്‍വായന
ബഹ്റൈന്‍ കേരളീയസമാജം വായനശാല വായനക്കൂട്ടം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ബന്യാമിന്റെ ’ആടുജീവിതം ' നോവല്‍ വായനയും വിശകലനവും നടത്തുന്നു. നാളെ വൈകിട്ട് 7.30 ന് എംഎം രാമചന്ദ്രഹാളില്‍ നടക്കുന്ന പരിപാടിയില്‍ നോവലിലെ കേന്ദ്രകഥാപാത്രമായ നജീബ്, സുനില്‍ മാവേലിക്കര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമാജം ആക്ടിങ് പ്രസിഡന്റ് കെ.എസ്. സജുകുമാര്‍ ആധ്യക്ഷ്യം വഹിക്കും. ജനറല്‍ സെക്രട്ടറി, ബിജു എം.സതീഷ്, ജയന്‍ എസ്.നായര്‍ എന്നിവര്‍ പ്രസംഗിക്കും.
Friday, August 6, 2010
റേഡിയോ നാടകകാലത്തിന്റെ 'ഫസ്റ്റ് ബെല്‍'
ഒരുകാലത്ത് മലയാളിയുടെ കേള്‍വിയെ സര്‍ഗാത്മകമാക്കിയിരുന്ന റേഡിയോ നാടകങ്ങള്‍ പ്രവാസികളുടെ കേള്‍വിയിലേക്ക് വീണ്ടുമെത്തുന്നു. കേരളീയ സമാജം നാടക ക്ലബും റേഡിയോ വോയ്‌സും ചേര്‍ന്ന് ജി.സി.സി തല റേഡിയോ നാടകമല്‍സരത്തിന്- 'ഫസ്റ്റ് ബെല്‍'- വേദിയൊരുക്കുന്നു. മല്‍സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 15ഓളം നാടകങ്ങള്‍ റേഡിയോ വോയ്‌സ് പ്രക്ഷേപണം ചെയ്യും. റേഡിയോ നാടകങ്ങള്‍ക്കായി ജി.സി.സിയില്‍ നടക്കുന്ന ആദ്യ മല്‍സരമാണിതെന്ന് സമാജം- റേഡിയോ വോയ്‌സ് പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശബ്ദത്താല്‍ സൃഷ്ടിക്കപ്പെടുന്ന നവരസങ്ങളെയും ഭാവപ്രപഞ്ചത്തെയും സ്വന്തം ഇഷ്ടത്തിനൊത്ത് സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന ഈ കലാവിദ്യയുടെ ഒരുകാലത്തെ പ്രേക്ഷകസമൂഹമാണ് ഇന്നത്തെ പ്രവാസി തലമുറ. മലയാളി കാതുതുറന്നുപിടിച്ച് കണ്ടിരുന്ന ഈ അരങ്ങ് മലയാളത്തിലെ പല പ്രമുഖ നടീനടന്മാരും സംവിധായകരും സമ്പന്നമാക്കിയിരുന്നു. ദൃശ്യമാധ്യമങ്ങളുടെ റിയാലിറ്റി ഷോകള്‍ കവര്‍ന്നെടുത്ത ആ കാതുകളെ വീണ്ടെടുക്കുകയാണ് 'ഫസ്റ്റ് ബെല്‍'. നാടകത്തെ കൂടുതല്‍ ജനകീയമാക്കുകയും പ്രവാസികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തുകയുമാണ് മല്‍സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
25-30 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് മല്‍സരത്തിനയക്കേണ്ടത്. മൗലികമോ അല്ലാത്തതോ ആയ രചനകളുടെ നാടകാവിഷ്‌കാരങ്ങളാകാം. സ്‌ക്രിപ്റ്റ് പരിശോധനക്ക് സമാജം ഓഫീസിലോ റേഡിയോ വോയ്‌സ് ഓഫീസിലോ ഈ മാസം 31നുമുമ്പ് എത്തിക്കണം. കവറിനുമുകളില്‍ 'ജി.സി.സി റേഡിയോ നാടക മല്‍സരം' എന്ന് എഴുതണം. സ്‌ക്രിപ്റ്റുകള്‍ pr@radiovoicebahrain.com, bksschoolofdrama@ gmail.com എന്നീ ഇ മെയിലുകളിലും അയക്കാം. അയക്കുന്നയാളുടെ കോണ്‍ടാക്റ്റ് നമ്പറും വേണം. തെരഞ്ഞെടുക്കപ്പെടുന്ന സ്‌ക്രിപ്റ്റുകളുടെ റേഡിയോ ആവിഷ്‌കാരത്തിന്റെ സി.ഡികള്‍ സപ്തംബര്‍ 25നകം ലഭിക്കണം. ഓരോ ദിവസവും പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങളെക്കുറിച്ച്, അവതരണത്തിനുശേഷം 20 മിനിറ്റ് വിശകലനങ്ങളുണ്ടാകും. ഇതില്‍ നാടകപ്രവര്‍ത്തകരും ശ്രോതാക്കളും പങ്കെടുക്കും. പ്രമുഖരടങ്ങിയ വിധികര്‍ത്താക്കളാണ് സമ്മാനാര്‍ഹമായ നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി, ജനപ്രിയ നാടകം എന്നിവക്ക് അവാര്‍ഡ് നല്‍കും. അവതരണയോഗ്യമായ നാടകങ്ങളുടെ അണിയറ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവകുമാര്‍ (39879796), പ്രദീപ് പുറവങ്കര (36458398) എന്നിവരുമായി ബന്ധപ്പെടാം.
സമാജം ആക്റ്റിംഗ് പ്രസിഡന്റ് കെ.എസ് സജുകുമാര്‍, ജന. സെക്രട്ടറി എന്‍.കെ വീരമണി, ശിവകുമാര്‍, ടി.ജെ ഗിരീഷ്, സജി കുടശ്ശനാട്, റേഡിയോ വോയ്‌സ് പ്രതിനിധികളായ സന്തോഷ് പാലി, പ്രദീപ് പുറവങ്കര, അമീര്‍ വാടിക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Monday, August 2, 2010
BKS to organise international Badminton tournament
The Bahrain Keraleeya Samajam, in association with the Bahrain Badminton and Squash Federation will be conducting the Bahrain International Challenge 2010 Badminton tournament at the BKS Diamond Jubilee Hall from November 30 to December 4
The Bahrain International Challenge 2010 is a world-ranking tournament sanctioned by theBadminton World Federation and Badminton Asia Confederation.This tournament carries a total prize money of $15,000 and attracts top players from all over the world.
Though this is the fourth consecutive year that Bahrain will be conducting an international badminton tournament, this is the first time that Bahrain Keraleeya Samajam will be hosting this prestigious event. Many of the top 50 ranked players such as ShoSasaki (Japan), Andrew Smith (England), Meiliana Jauhari and Shendy Puspa Irawati(Indonesia), V. Diju, R.M.V Gurusaidutt, Trupti Murgunde (India) participated in the previous editions of this event. More than 100 players from 18 countries including Spain, France,Italy, Malaysia, Indonesia, India,China and Japan participated in the 2007 edition of the event.
More than 150 players from all over the world are expected to participate in the tournament this year. An organising committee has been formed with Farook P.M. as Tournament Director and BKS Indoor Games Secretary, and Ashley George as General Convener of the event.
The inauguration of the tournament committee activities was held recently at the Bahrain Keraleeya Samajam with the unveiling of the logo for the event and the launch of the Sponsorship Appeal Form. The logo was unveiled by the Marketing Segment Manager of Batelco Ali Al Attar and the representative of the Bahrain Badminton and Squash Federation Jaffer Ebrahim in the presence of the BKS Acting President K. Saju Kumar, General Secretary N.K.Veeramany and Indoor Games Secretary Ashley George.

Sunday, August 1, 2010
A rich harvest of fun!
THE Bahrain Keraleeya Samajam (BKS) will mark the Onam harvest festival of Kerala with a nine-day cultural programme that will begin next month.
This year's celebration is entitled Sraavanam 2010, offering a variety of cultural programmes.
It will take place from 8pm every night from August 12 to 20 at the BKS in Segaiya.
The Onam harvest festival is celebrated by all Keralites irrespective of caste, creed or religion and symbolises prosperity, equality, unity and peace, said organisers.
This year's BKS cultural programme includes traditional plays, musical performances, visual presentations and solo folk dances.
This is in addition to traditional group dances such as the Thiruvathira, Oppana and Margam Kali forms; presented by Kerala Folklore academy vice-chairman Kuttappan Thiruvalla and his troupe, Samajam members and other Bahrain-based artistes.
Mr Thiruvalla and his troupe specialises in folkloric performances and presentations of traditional songs including the Naadan Paattukal.
The Samajam has also organised three traditional Onam competitions as the highlight of its festival celebration programme.
A Ghoshayathra procession contest will take place at 8pm on August 12, while an Athapookkalam floral display contest and a Thiruvathira traditional dance contest will take place at the same time the following day.
Associations, clubs and groups are being invited to sign up for the contests and cash prizes and trophies will be awarded to winners.
Registration is free and the deadline is August 1.
Entry forms are available at the BKS.
Contact programme convener Manoj Mathew on 39617735 for more information

പവിഴ മഴ പ്രകാശനം ചെയ്‌തു
ഗള്‍ഫ് മേഖലയിലെ 80 കവികളുടെ കവിതകള്‍ അടങ്ങിയ കവിതാസമാഹാരം “ പവിഴ മഴ “ ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ച് പ്രകാശനം ചെയ്‌തു. പ്രശസ്‌ത ചലച്ചിത്രകാരന്‍ ശ്രി. പി. ടി. കുഞ്ഞുമുഹമ്മദായിരുന്നു പ്രകാശകന്‍. ആദ്യ പ്രതി അദ്ദേഹത്തില്‍ നിന്നും സമാജം സെക്രട്ടറി ശ്രി. എന്‍. കെ. വീരമണി ഏറ്റുവാങ്ങി. സമാജം ആക്‌ടിങ്ങ് പ്രസിഡന്റ് ശ്രീ. സജു കുമാര്‍ കെ. എസ്. അദ്ധ്യക്ഷത വഹിച്ചു. ബിജു എം. സതീഷ്, ! ബാജി ഓടംവേലി, കമാല്‍ മൊഹിതീന്‍, ഒഴൂര്‍ രാധാകൃഷ്ണന്‍, മുരളീധര്‍ തമ്പാന്‍, കാമിന്‍ നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ബാജി ഓടംവേലി എഡിറ്ററായുള്ള ഈ കവിതാ സമാഹാരത്തില്‍ ദുബായ്, അബുദാബി, ഖത്തര്‍, സൌദി, ബഹറിന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 73 കവിതകള്‍ ബഹറിനില്‍ നിന്നു തന്നെയുള്ളതാണ്‍. ബഹറിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബര്‍ ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് കവിതയില്‍ താത്‌പര്യമുള്ള മുഴുവന്‍ പേരുടേയും രചനകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടണ്ട്. ഗള്‍ഫ് മേഖലയിലെ കവികളുടെ ഒരു ഡയറക്‌ടറിയായും ഈ കവിതാസമാഹാരം പ്രയോജനപ്പെടുത്താം. എഴുത്തുകാരുടെ ഫോട്ടോയും അവരേപ്പറ്റിയുള്ള വിവരണവും കൂടെ ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും. ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ പബ്ലിഷേര്‍സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനൊന്നംഗ കമ്മറ്റിയാണ്‍ കവിതകള്‍ ശേഖരിച്ച് പുസതകരൂപത്തിലാക്കാന്‍ ന�µ! �തൃà ��്വം നല്‍കിയത്. ശ്രീ. സോണി ജോര്‍ജ്ജാണ് കവര്‍പേജ് തയ്യാറാക്കിയിരിക്കുന്നത്.
ആഗസ്‌റ്റ് രണ്ടാം തീയതി വൈകിട്ട് 8 മണിക്ക് നടക്കുന്ന സാഹിത്യവേദി മീറ്റിംഗില്‍ ഇതില്‍ എഴിതിയിരിക്കുന്ന കവിതകള്‍ കവികള്‍ അവതരിപ്പിക്കുകയും കവികളെ അനുമോദിക്കുകയും ചെയ്യും.
“ആധുനീക കേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക് “ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രീ. പി. ടി. കുഞ്ഞുമുഹമ്മദ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും അദ്ദേഹവുമായി മുഖാമുഖവും ഉണ്ടായിരുന്നു.
ബാജി ഓടംവേലി - 39258308