Pages

Sunday, June 27, 2010

ബികെഎസ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഉദ്ഘാടനം

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ബികെഎസ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഉദ്ഘാടനം ചിത്രകാരനും ഫൊട്ടോഗ്രഫറുമായ ഖലീഫ ഷാഹീന്‍ നിര്‍വഹച്ചു. സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള ആധ്യക്ഷ്യം വഹിച്ചു.


ഷീന്‍ ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി എന്‍.കെ. വീരമണി, സാഹിത്യ വിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി, കെ.ഡി. മാത്യൂസ്, അഡ്വ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹ്റൈനിലെ അന്‍പതോളം ഫൊട്ടോഗ്രഫര്‍മാരുടെ 300 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു











പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് സമാജത്തിന്റെ അംഗമായ ലിനു തയ്യാറാക്കിയ വിവരണം...
http://bahrainboolokam.blogspot.com/2010/06/blog-post_28.html

Thursday, June 24, 2010

Samajam ladies wing officials take charge

THE new members of the Bahrain Keraleeya Samajam (BKS) Ladies Wing will be inducted at a ceremony at the BKS, Segaiya, tomorrow.

The newly elected committee, led by Mruthula Balachandran, will take office at the ceremony at 8pm at the BKS Diamond Jubilee Hall.

Chief guest will be Indian social activist K Ajitha, who is visiting Bahrain.

Ms Ajitha is the president of the Anweshi society based in Calicut, India, which works for the empowerment of women and the underprivileged.

The programme will begin with an invocation Diya dance presented by the BKS Ladies Wing members, choreographed by Lakshmi Sreekumar and Molcy Yesudas.

Performance

It will also feature a performance of the Shakthi, a semi-classical dance that depicts the strength of women.

Members will then enact the play Muthassi 2010, which was written by Mathimukhi Sooraj and directed by Denesh Kuttiyil.

It is a commentary on practices in contemporary society, said officials.

Members will also present a group song and honour Samajam associate member and poet Zulfi Kutty, who received the first Kadammanitta Award instituted by the Kollam District Library Council, Kerala.

Members' children who topped this year's Indian Central Board of Secondary Education (CBSE) 10 and 12 grade exams will also be honoured.

Entry is open to all, but guests are requested to be seated by 7.45pm.

സമാജം ഫോട്ടോഗ്രഫി ക്ലബ് ഖലീഫ ഷഹീന്‍ ഉദ്ഘാടനം ചെയ്യും

മനാമ: കേരളീയ സമാജത്തിലെ ഫോട്ടോഗ്രഫി ക്ലബ് നാളെ വൈകീട്ട് 4.30ന് ബഹ്‌റൈന്‍ ചലച്ചിത്രകാരനും ആദ്യകാല ഫോട്ടോഗ്രാഫറുമായ ഖലീഫ ഷഹീന്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ മലയാളികള്‍ക്കായി ആദ്യമായാണ് ഇത്തരമൊരു ക്ലബ് രൂപവത്കരിക്കുന്നത്.
ബഹ്‌റൈനിലെ 40ഓളം ഫോട്ടോഗ്രാഫര്‍മാരുടെ 200ലധികം ഫോട്ടോകളുടെ പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ചുണ്ടാകും. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവഴികള്‍ രേഖപ്പെടുത്തുന്ന ഖലീഫ ഷഹീന്റെ ഫോട്ടോകള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. പ്രദര്‍ശനത്തിലേക്ക് ഏവര്‍ക്കും പ്രവേശനമുണ്ടാകമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കും. ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ് നടത്തും. കുട്ടികള്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. കാമറകളുടെയും മറ്റ് ഫോട്ടോഗ്രഫി ഉപകരണങ്ങളുടെയും പ്രദര്‍നം നടത്താനും സജ്ജീകരണമേര്‍പ്പെടുത്തുന്നുണ്ട്.
ഫോട്ടാഗ്രാഫര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം രൂപവത്കരിക്കും. ഔട്ട് ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും എടുക്കുന്ന ഫോട്ടോകളെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്യും. ബഹ്‌റൈനിലുള്ളവര്‍ക്കുമാത്രമായി ഒക്‌ടോബറിലും അന്താരാഷ്ട്ര തലത്തില്‍ ഡിസംബറിലും ഫോട്ടോഗ്രഫി മല്‍സരം നടത്തും.
സാഹിത്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ്. മാത്യുസ് കെ.ഡി കണ്‍വീനറും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് കോ-ഓഡിനേറ്ററാണ്.
നാളെ ഉദ്ഘാടന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ഷീന്‍ ജോണ്‍സന്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി എന്‍.കെ വീരമണി, അഡ്വ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിക്കും.

Tuesday, June 22, 2010

വായനദിനം ആചരിച്ചു

ബഹ്റൈന്‍ കേരളീയ സമാജം വായനശാലാ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ വായനദിനം ആചരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിനു എം.ആര്‍., പി.എന്‍. പണിക്കര്‍ അനുസ്മരണവും സുധി പുത്തന്‍വേലിക്കര കോവിലന്‍ അനുസ്മരണവും ഉഷ ശങ്കര്‍ പ്രസാദ് കമലസുരയ്യ അനുസ്മരണവും നടത്തി. ഷീജ ജയന്‍, വാണി അനില്‍കുമാര്‍ എന്നിവര്‍ കോവിലന്റെ ’തോറ്റങ്ങള്‍, ’ഭരതന്‍ എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവം പങ്കിട്ടു. വായനമല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി എ. കണ്ണന്‍ സമ്മാനദാനംനിര്‍വഹിച്ചു. സമാജം സെക്രട്ടറി എന്‍.കെ. വീരമണി, ലൈബ്രറി കണ്‍വീനര്‍ മുരളീധര്‍ തമ്പാന്‍, ജയന്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാജം ബാലകലോത്സവം: ആര്യലക്ഷ്മി കലാതിലകം , അസ്ലം കലാപ്രതിഭ,

ബഹ്റൈന്‍ കേരളീയ സമാജം (ബികെഎസ്) ബാലകലോത്സവത്തില്‍ കെ എസ് ആര്യലക്ഷ്മി കലാതിലകമായും അസ്ലം അബ്ദുള്‍ മജീദ് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പേര്‍ക്കും 50 പോയിന്റുകള്‍ വീതം ലഭിച്ചു. വൈഷ്ണവി ശ്രീകുമാര്‍ 45 പോയിന്റേടെ സാഹിത്യരത്ന പുരസ്കാരവും വിദ്യ വിശ്വനാദ് 46 പോയിന്റോടെ സംഗീതരത്ന പുരസ്കാരവും നേടി. ആര്യലക്മി ഭരതനാട്യത്തിലും മലയാള കാവ്യാലാപനത്തിലും മലയാള പ്രസംഗമത്സരത്തിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടാത്തിലും സിനിമാറ്റിക് ഡാന്‍സിലും, പാശ്ചാത്യ ന്യത്തത്തിലും രണ്ടാം സ്ഥാനവും, നാടോടി ന്യത്തത്തില്‍ മൂന്നാം സ്ഥാനവും നേടി. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്‌.

അസ്ലം അബ്ദുള്‍ മജീദ് ലളിതഗാനം , കാവ്യാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, കര്‍ണാടക സംഗീതം, നാടന്‍ പാട്ട് എന്നിവയില്‍ രണ്ടാം സ്ഥാനവും , മാപ്പിളപാട്ടില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ഇബ്ന്‍ അല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്‌

Sunday, June 20, 2010

മുംബൈ ഭീകര ആക്രമണത്തിന്റെ പിന്നാമ്പുറം - Documentary

മുംബൈ ഭീകര ആക്രമണത്തിന്റെ പിന്നാമ്പുറം - Documentary
ജൂണ്‍ 23 - ബുധനാഴ്ച രാത്രി 8 മണിക്ക് ...
ബഹ്‌റൈന്‍ കേരളീയ സമാജം

Thursday, June 17, 2010

ബഹ്റൈന്‍ കേരളീയസമാജം ഒാണാഘോഷം 2010

ബഹ്റൈന്‍ കേരളീയസമാജം ഒാഗസ്റ്റ് 12 മുതല്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ഒാണാഘോഷം സംഘടിപ്പിക്കുന്നു. വിപുലമായ പരിപാടികള്‍ക്കാണ് സമാജം രൂപം നല്‍കിയിരിക്കുന്നത്. അംഗങ്ങള്‍ക്കു പുറമെ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് പരിപാടികളെന്ന് ഭാരവാഹികള്‍ അറിയിച്ചു. മനോജ് മാത്യു കണ്‍വീനറായ 30 അംഗ ആഘോഷ കമ്മിറ്റിയാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

ഒാണാഘോഷ പരിപാടിക്ക് അനുയോജ്യമായ പേരും ലോഗോയും ജൂണ്‍ 25നകം സമാജം ഒാഫിസില്‍ ലഭിക്കണം. തിരഞ്ഞെടുക്കുന്ന പേരിനും ലോഗോയ്ക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്. ഫോണ്‍: 39617735.

ആദ്യ തലമുറക്ക് ആദരവുമായി 'വികടയോഗി' വീണ്ടും അരങ്ങില്‍


കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിന് കാരണക്കാരായ പ്രവാസി മലയാളി കൂട്ടായ്മക്ക് 63 വര്‍ഷത്തിനുശേഷം സമാജത്തിന്റെ പുതിയ തലമുറ ആദരം അര്‍പ്പിക്കുന്നു. സമാജം രൂപവത്കരിക്കാനിടയാക്കിയ 'വികടയോഗി' എന്ന നാടകം ആറുപതിറ്റാണ്ടിനുശേഷം ജൂലൈ 23ന് ബഹ്‌റൈനിലെ മലയാളി സഹൃദയര്‍ക്കുമുന്നില്‍ അരങ്ങേറുകയാണ്. സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ പപ്പന്‍ ചിരന്തനയാണ് 'വികടയോഗി' സംവിധാനം ചെയ്യുന്നത്.
എന്‍.പി ചെല്ലപ്പന്‍നായര്‍ രചിച്ച 'വികടയോഗി' 63 വര്‍ഷം മുമ്പ് എം.എന്‍ ബാഹുലേയന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്. 1947 കാലഘട്ടത്തില്‍ ബാപ്‌കോയിലും സൈനിക വിഭാഗത്തിലും ജോലി ചെയ്തിരുന്ന മലയാളികളെ കോര്‍ത്തിണക്കിയാണ് ഈ നാടകം അവതരിപ്പിച്ചത്. ഈ നാടകത്തിനുവേണ്ടി രൂപം കൊണ്ട കൂട്ടായ്മാണ് കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ബാഹുലേയന്‍ ബാപ്‌കോ ജീവനക്കാരനായിരുന്നു.
പിന്നീടുള്ള മലയാളി തലമുറകള്‍ക്ക് കലയുടെയും സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവം പകര്‍ന്ന് കേരളീയ സമാജം ബഹ്‌റൈനിലെ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വിപുലമായ മലയാളി കൂട്ടായ്മയായി മാറി. ഈയൊരു അസ്തിത്വത്തിലേക്ക് കേരളീയ സമാജത്തെ വളര്‍ത്തുന്നതിന് കാരണക്കാരായ പൂര്‍വ തലമുറക്കുള്ള സമര്‍പ്പണമായാണ് 'വികടയോഗി' വീണ്ടും അരങ്ങിലെത്തുന്നത്.
'വികടയോഗി'യുടെ കോപ്പി സമാജം ലൈബ്രറിയിലുണ്ട്. 'മലയാള വായനശാല റിഫ' എന്നാണ് പുസ്തകത്തിലുള്ള സീല്‍. സമാജത്തിലേക്ക് പുസ്തകം ആരോ സംഭാവന നല്‍കിയതാണെന്ന് കരുതുന്നു.
ചെറിയ അശ്രദ്ധകളില്‍ നിന്നുണ്ടാകുന്ന കുടുംബ കലഹങ്ങളാണ് നാടകത്തിന്റെ പ്രമേയം. പഴയ അവതരണ സങ്കേതത്തില്‍ ചിട്ടപ്പെടുത്തിയ ഈ നാടകത്തിന്റെ സംഭാഷണങ്ങള്‍ പഴയ 'പണ്ഡിത ഭാഷ'യിലാണ് എഴുതിയിരിക്കുന്നത്. വൈദ്യുതിയില്ലാത്ത കാലത്ത് അവതരിപ്പിക്കാന്‍ പാകത്തിലാണ് രംഗ സജ്ജീകരണം. സംഗീതോപകരണം വായിക്കുന്നവര്‍ക്ക് വേദിയില്‍ നടന്മാരേക്കാള്‍ പ്രാധാന്യമുണ്ടായിരുന്ന കാലം. ഇവയെല്ലാം വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് പപ്പന്‍ ചിരന്തന പറഞ്ഞു. ഹാര്‍മോണിയം, തബല, വയലിന്‍ എന്നിവ സ്‌റ്റേജില്‍ ലൈവായി ഉപയോഗിക്കും.
മനോഹരന്‍ പാവറട്ടി, ജയശങ്കര്‍, ബിനോയ്കുമാര്‍, ഗീത ജനാര്‍ദ്ദനന്‍, ഷീജ വീരമണി, ജയ രവികുമാര്‍, ഒ.വി കൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മനോഹരന്‍ പാവറട്ടിയാണ് നാടകത്തിന്റെ ഏകോപനം. ബഹ്‌റൈനിലെ നാടകപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ചടങ്ങളില്‍ നാടകത്തിന്റെ പൂജ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി ഉദ്ഘാടനം ചെയ്തു. സ്‌ക്രിപ്റ്റ് പപ്പന്‍ ചിരന്തന അഭിനേതാക്കള്‍ക്ക് കൈമാറി.
മുന്‍ ജനറല്‍ സെക്രട്ടറി മധു മാധവന്‍, അസി. സെക്രട്ടറി എ. കണ്ണന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി സജി കുടശ്ശനാട് സ്വാഗതവും മനോഹരന്‍ പാവറട്ടി നന്ദിയും പറഞ്ഞു.

ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ്

ഫോട്ടോഗ്രാഫിയില്‍ താത്‌പര്യമുള്ള ബഹറിനിലെ മുഴുവന്‍ മലയാളികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ആരംഭിക്കുന്നു. ആദ്യമായാണ്‍ ബഹറിനിന്‍ മലയാളികള്‍ക്കായി ഇത്തരം ഒരു ക്ലബ് രൂപീകരിക്കുന്നത്. ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ്‍ ക്ലബ് പ്രവര്‍ത്തിക്കുന്നത്.
ഈ മാസം 25 വെള്ളിയാഴ്‌ച ഫോട്ടോഗ്രാഫി ക്ലബിന്റെ ഉദ്‌ഘാടനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും ഉണ്ടാകും. ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ A3 വലിപ്പത്തില്‍ കൂടാതെയുള്ള ഫോട്ടോകള്‍ സമാജം ഓഫീസില്‍ ജൂണ്‍ 20 നു മുന്‍പ് എത്തിച്ചിരിക്കേണ്ടതാണ്‍.
ഫോട്ടോഗ്രാഫിയില്‍ താത്‌പര്യം ഉള്ളവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ക്യാമറകളുടേയും മറ്റ് ഫോട്ടോഗ്രാഫി ഉപകരണങ്ങളുടേയും പ്രദര്‍ശനം നടത്തുവാനുള്ള ക്രമീകരണം ആരംഭിച്ചിരിക്കുന്നു. ഫോട്ടോ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കുവാനായി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടിം രൂപീകരിക്കും. ഔട്ട് ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും എടുക്കുന്ന ഫോട്ടോകളെപ്പറ്റി അവലോകനം നടത്തുകയും ചെയ്യും. ബഹറിനിലുള്ള വര്‍ക്ക് മാത്രമായി ഒക്‌ടോബര്‍ മാസത്തിലും ഇന്റെര്‍നാഷണല്‍ ലെവലില്‍ ഡിസംബര്‍ മാസത്തിലും ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികള്‍ക്കാണ്‍ രൂപം നല്‍കിയിരിക്കുന്നത്.ഫോട്ടോഗ്രാഫി ക്ലബിന്
‍ അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് bkspclub@gamil.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.







Wednesday, June 16, 2010

സിനിമാക്ലബിന്റെ ആഭിമുഖ്യത്തില്‍ സിനിമാ പ്രദര്‍ശനം ഒരു ചെറുപുഞ്ചിരി

സമാജം സിനിമാക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 16 ബുധനാഴ്ച്ച രാത്രി 8 ന്‌ യൂസഫ് അലി ഹാളില്‍
സിനിമാ : ഒരു ചെറുപുഞ്ചിരി

തിരക്കഥ, സംവിധാനം: M.T വാസുദേവന്‍ നായര്‍

ഏവര്‍ക്കും സ്വാഗതം

വായനാദിനം

സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ജൂണ്‍ 19 ശനിയാഴ്ച രാത്രി 8 ന്‌ കുട്ടികള്‍ക്കായി വായനാമത്സരം,

കോവിലന്‍ അനുസ്മരണം - പ്രഭാഷണം: സുധി പുത്തന്‍ വേലിക്കര

കമലാ സുരയ്യാ അനുസ്മരണം- പ്രഭാഷണം : ഉഷാ ശങ്കരപ്രസാദ്

തുടര്‍ന്ന് കാവ്യസന്ധ്യ

ഏവര്‍ക്കും സ്വാഗതം



Wednesday, June 9, 2010

'ആട് ജീവിതത്തിലൂടെ' ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാണിച്ച, പ്രവാസിയുടെ പ്രിയ കഥാകാരന് സ്വാഗതം.....


'ആട് ജീവിതത്തിലൂടെ' ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാണിച്ച, പ്രവാസിയുടെ പ്രിയ കഥാകാരന് സ്വാഗതം.....

കേരള സാഹിത്യ അക്കാദമിയുടെ നോവലിനുള്ള പുരസ്കാരം നേടിയ ബെന്യാമിന് ബഹറൈന്‍ കേരളീയ സമാജം ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ബഹറൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഒട്ടേറെ പേര്‍ സംബന്ധിച്ചു.

'സ്ത്രീകള്‍ക്ക് അംഗത്വം: പ്രശ്‌നം മുന്‍ഗണനയുടേത്'

കേരളീയ സമാജത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങളില്ലെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള വ്യക്തമാക്കി. മുന്‍ഗണനയുടെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നം. സ്ത്രീകള്‍ക്ക് വോട്ടവകാശം വേണോ അതോ സമാജത്തിന്റെ പരിപാടികളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കണമോ എന്നതാണ് പ്രശ്‌നം. സമാജത്തിന്റെ സൗകര്യങ്ങള്‍ക്കനുസരിച്ചേ അംഗത്വം നല്‍കാന്‍ കഴിയൂ. ഭര്‍ത്താവിനൊപ്പം ഭാര്യക്കും അംഗത്വം നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ 800 കുടുംബങ്ങള്‍ക്കുമാത്രമേ സമാജം അംഗങ്ങളാകാന്‍ കഴിയൂ. ഇവര്‍ക്ക് മുതിര്‍ന്ന മക്കളുണ്ടെങ്കില്‍ പിന്നെയും പ്രാതിനിധ്യം കുറയും. അതേസമയം, ഇപ്പോള്‍ 1400ഓളം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമാജത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കാനാകുന്നുണ്ട്. അംഗത്വമുള്ള സ്ത്രീകള്‍ സമാജത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിലെ ഭര്‍ത്താവിനുപകരം ഭാര്യ അംഗത്വം ആവശ്യപ്പെട്ടാല്‍ അത് നല്‍കുന്നതിന് സമാജം ഭരണഘടനയില്‍ തടസമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത്തരമൊരു അപേക്ഷ ഇതുവരെ സമാജത്തില്‍ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

കേരളീയ സമാജം വനിതാവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

കേരളീയ സമാജം വനിതാവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈ മാസം 24ന് രാത്രി എട്ടിന് പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തക കെ. അജിത ഉദ്ഘാടനം ചെയ്യും.
വനിതാവേദി നടത്തിക്കൊണ്ടിരിക്കുന്ന കുക്കറി- കലാപരിപാടികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട ദിശയിലൂടെയുള്ള പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടാകുകയെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളീയ സമാജത്തിന് കഴിയും വിധം ഇടപെടുകയാണ് ഉദ്ദേശ്യമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാഹിത്യം, കല, പൊതുജീവിതം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള നിരന്തര സമ്പര്‍ക്കങ്ങള്‍ വനിതാവിഭാഗം ആലോചിക്കുന്നുണ്ട്.
ആദ്യപരിപാടി 25ന് രാവിലെ 11ന് അജിതയുമായുള്ള കൂടിക്കാഴ്ചയാണ്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, പൗരാവകാശ പോരാട്ടങ്ങളും സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളും ഇന്ന് എവിടെയെത്തിനില്‍ക്കുന്നു എന്ന് തിരിച്ചറിയാനുള്ള സന്ദര്‍ഭമായിരിക്കും ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. മൃദുല ബാലചന്ദ്രന്‍ കണ്‍വീനറായ വനിതാവിഭാഗത്തില്‍ 17 അംഗങ്ങളുണ്ട്.
മൃദുല ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, June 2, 2010

കോവിലന് ആദരാഞ്ജലികള്‍



ഇന്ന് അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് കോവിലന് ആദരാഞ്ജലികള്‍