Pages
▼
Wednesday, March 31, 2010
കേരളീയ സമാജം അംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായം നല്‍കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കും
കേരളീയ സമാജത്തിലെ എല്ലാ കുടുബാംഗങ്ങള്‍ക്കും സൌജന്യ വൈദ്യപരിശോധനക്കുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ശനിയാഴ്ച വൈകീട്ട് സമാജത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച അംഗം ജോസ് എം. ജോര്‍ജിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുകയോ ഗുരുതര രോഗങ്ങള്‍ ബാധിക്കുകയോ ചെയ്യുന്ന സമാജം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയില്‍ കുറയാത്ത സഹായധനം നല്‍കാനുള്ള സ്ഥിരം സംവിധാനവും അംഗങ്ങളുടെ സഹായത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജോസ് എം. ജോര്‍ജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണത്തിന് സമാജം തുടക്കം കുറിച്ചു. അല്‍ റിഫ എസ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ജോസ് 11 വര്‍ഷമായി ബഹ്റൈനിലുണ്ടെങ്കിലും കുടുംബം സാമ്പത്തിക പരാധീനതയിലാണ്. എട്ടും പത്തും വയസ്സായ രണ്ട് കുട്ടികളും ഭാര്യയും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജോസ്. വീട് വച്ചതിന്റെ വായ്പ പോലും അടച്ചുതീര്‍ക്കാനായിട്ടില്ല. ജോസിന്റെ കുടുംബത്തിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15 നകം സമാജം ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി ആഷ്ലി ജോര്‍ജിനെ ബന്ധപ്പെടണം (36500103). ജോസ് എം. ജോര്‍ജിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സമാജം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ലൈഫ് അംഗം എ.കെ ബാലന്‍, ജോസിന്റെ ബന്ധുക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി പൂര്‍ത്തിയാക്കിയത്. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കേരളീയ സമാജം കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ തുടക്കം കൂടിയാണിതെന്ന് ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി പറഞ്ഞു. അനുശോചനയോഗത്തില്‍ പി.വി മോഹന്‍കുമാര്‍, മധു മാധവന്‍,പി.എം ഫാറൂഖ്, അബ്ദുറഹ്മാന്‍ എന്നിവരും പങ്കെടുത്തു.
Sunday, March 28, 2010
ഇന്നലെ അന്തരിച്ച ജോസ് ജോര്‍ജിന് ആദരാഞ്ജലികള്‍

കേരളീയ സമാജത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ വൈക്കം സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അല്‍ റിഫ എസ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന തോട്ടുമുക്കം പടിഞ്ഞാറേപാലം ജോസ് മനയത്ത് ജോര്‍ജാ(42)ണ് ഇന്നലെ വൈകീട്ട് മരിച്ചത്. ഒരു ഗെയിം കഴിഞ്ഞ് കസേരയില്‍ അടുത്ത ഗെയിമിന് കാത്തിരിക്കേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സമാജം പ്രവര്‍ത്തകര്‍ ഉടന്‍ പ്രഥമശുശ്രൂഷ നല്‍കി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചു. ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമാജത്തില്‍ അംഗമായ ജോസ് പതിവായി ഷട്ടില്‍ കളിക്കാന്‍ വരാറുണ്ട്. 15 വര്‍ഷമായി ജോസ് ബഹ്റൈനിലുണ്ട്. പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ്: ആനിയമ്മ. ഭാര്യ: കൊച്ചുറാണി. മക്കള്‍: ജോ, ജെറിന്‍. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, കമ്മിറ്റി അംഗങ്ങള്‍, മധുമാധവന്‍ തുടങ്ങിയവര്‍ ആശുപത്രി നടപടികള്‍ക്കും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ജോസിന്റെ വേര്‍പാടില്‍ അനുശോചിക്കാന്‍ സമാജത്തില്‍ ഇന്ന് രാത്രി എട്ടിന് യോഗം ചേരും.
Thursday, March 25, 2010
News From GDN: Community work vow by new Samajam panel
THE new executive committee of the Bahrain Keraleeya Samajam (BKS) took over the reins last night, in a ceremony at its Segaiya premises.
The United Panel swept the boards with a vast majority in elections held on Friday.
The team was lead to victory by P V Radhakrishna Pillai who is former chairman of the Indian School Bahrain.
Mr Pillai, who will become the new president of the BKS, beat his opponent from the Reformers Panel, S Mohan Kumar, by a majority of 374 votes.
Other winners are K Abdulrehman, vice president; M K Veeramani, general secretary; A Kannan, assistant secretary; K S Sajukumar, treasurer; Saji Kudassanad, entertainment secretary; Jayan S Nair, librarian; T J Girish, membership secretary; Ashley R George, indoor games secretary; Biju M Satheesh, literary wing secretary and O M Anilkumar, internal auditor.
A total of 1,105 members voted.
Mr Pillai pledged to work diligently for the progress of the entire community within the guidelines of the Social Development Ministry, as a responsible non-governmental organisation.
"This mandate by members has increased our responsibility and commitment to the community," he said.
"The team is planning to give a new take off to the Samajam, which aims to provide service to all the community members and I request wholehearted support from all members of the Samajam for all the activities."
The new committee will be inducted on April 15.

Wednesday, March 24, 2010
The newly elected executive committee taking over the charge
The newly elected executive committee taking over the charge on 24 th March 2010 at 8 Pm in BKS DJ hall .Please withness the Occasion .
Sunday, March 21, 2010
സമാജം ഭരണ സമിതി 2010

The newly elected Executive Committee of Bahrain Keraleeya Samajam. Sitting from the right Mr. A Kannan (Asst.Gen.sec.) Mr. Abdulrahman (Vice President) Mr. P.V.Radhakrishnapillai (President) Mr. N.K.Veeramani (Gen.Secretary) Mr. K.S.Saju kumar (Treasurer) .Standing from right Mr. Ashley George (Indoor games Sec) Saji Kudassanadu (Ent Sec) Jayan S Nair (Librarian) Mr Biju M Satheesh (Literary wing Sec) Mr. T J Gireesh (membership Sec) and Mr O.M. Anilkumar (Internal Auditor)
Saturday, March 20, 2010
ബഹറിന്‍ കേരളീയ സമാജം പുതിയ ഭാരവാഹികള്‍

പി വി രാധാക്യഷ്ണ പിള്ള
പ്രസിഡന്റ്

അബ്ദുള്‍ റഹ്മാന്‍
വൈസ് പ്രസിഡന്റ്

എന്‍ . കെ വീരമണി
ജനറല്‍ സെക്രട്ടറി

എ. കണ്ണന്‍
അസ്സി: സെക്രട്ടറി

കെ എസ് സജുകുമാര്‍
ട്രഷറാര്‍

സജി കുടശ്ശനാട്
കലാവിഭാഗം സെക്രട്ടറി

ടി.ജെ ഗിരീഷ്
മെബര്‍ഷിപ്പ് സെക്രട്ടറി

ബിജു എം. സതീഷ്
സാഹിത്യ വിഭാഗം സെക്രട്ടറി

ജയന്‍ എസ്. നായര്‍
ലൈബ്രറേറിയന്‍

ആഷ് ലി ജോര്‍ജ്
കായിക വിഭാഗം സെക്രട്ടറി
അനില്‍ കുമര്‍
ഇന്റ്ണല്‍ ഓഡിറ്റര്‍
സമാജം ഇലക്ഷന്‍ 2010 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും
പ്രസിഡന്റ് :
പി വി രാധാക്യഷ്ണ പിള്ള : 737 വോട്ട്
എസ് മോഹന്‍ കുമാര്‍ : 363 വോട്ട്
അസാധു : 005 വോട്ട്
പി വി രാധാക്യഷ്ണ പിള്ള 374 വോട്ടിന് വിജയിച്ചു
വൈസ് പ്രസിഡന്റ്:
അബ്ദുറഹ്മാന്‍ : 635 വോട്ട്
ക്യഷ്ണകുമാര്‍ : 464 വോട്ട്
അസാധു : 006 വോട്ട്
അബ്ദുറഹ്മാന്‍ 171 വോട്ടിന് വിജയിച്ചു
ജനറല്‍ സെക്രട്ടറി
എന്‍ . കെ വീരമണി : 655 വോട്ട്
സുദിന്‍ അബ്രഹാം : 446 വോട്ട്
അസാധു : 004 വോട്ട്
എന്‍ . കെ വീരമണി 209 വോട്ടിന് വിജയിച്ചു
അസ്സി: സെക്രട്ടറി
എ. കണ്ണന്‍ : 762 വോട്ട്
കെ. ടി സലിം : 336വോട്ട്
അസാധു : 007 വോട്ട്
എ. കണ്ണന്‍ 426 വോട്ടിന് വിജയിച്ചു
ട്രഷറാര്‍
അനൂപ് മാത്യു : 413 വോട്ട്
കെ എസ് സജുകുമാര്‍ : 683 വോട്ട്
അസാധു : 009 വോട്ട്
കെ എസ് സജുകുമാര്‍ 270 വോട്ടിന് വിജയിച്ചു
കലാവിഭാഗം സെക്രട്ടറി
അജിത്ത് കുമാര്‍ : 281 വോട്ട്
സജി കുടശ്ശനാട് : 587 വോട്ട്
സുജിത്ത് കൊല്ലം : 223 വോട്ട്
അസാധു : 014 വോട്ട്
സജി കുടശ്ശനാട് 306 വോട്ടിന് വിജയിച്ചു.
ലൈബ്രറേറിയന്‍.
വിനയചന്ദ്രന്‍ നായര്‍ : 439 വോട്ട്
ജയന്‍ എസ്. നായര്‍ : 661 വോട്ട്
അസാധു : 005 വോട്ട്
ജയന്‍ എസ്. നായര്‍ 661 വോട്ടിന് വിജയിച്ചു.
മെബര്‍ഷിപ്പ് സെക്രട്ടറി
റോബി പുന്നന്‍ : 316 വോട്ട്
സാം ശമുവേല്‍ : 040 വോട്ട്
ടി.ജെ ഗിരീഷ് :732 വോട്ട്
അസാധു : 013 വോട്ട്
ടി.ജെ ഗിരീഷ് 416 വോട്ടിന് വിജയിച്ചു
കായിക വിഭാഗം സെക്രട്ടറി
ആഷ് ലി ജോര്‍ജ്
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സാഹിത്യ വിഭാഗം സെക്രട്ടറി
ബിജു എം. സതീഷ് : 770 വോട്ട്
നിബു നൈനാന്‍ : 318 വോട്ട്
അസാധു : 017 വോട്ട്
ബിജു എം. സതീഷ് 452 വോട്ടിന് വിജയിച്ചു
ഇന്റ്ണല്‍ ഓഡിറ്റര്‍
അനില്‍ കുമര്‍ : 709 വോട്ട്
വിശ്വനാഥന്‍ : 386 വോട്ട്
അസാധു : 010 വോട്ട്
അനില്‍ കുമര്‍ 323 വോട്ടിന് വിജയിച്ചു

സമാജത്തില്‍ റെക്കോര്‍ ഡ് പോളിങ്ങ്
കേരളീയ സമാജം ഇലക്ഷനില്‍ 1349 അംഗങ്ങളില്‍ 1105 പേരും വോട്ട് രേഖപ്പെടുത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 7 മണിക്ക് അവസാനിച്ചു. സമാജം കോബൗണ്ടില്‍ ഇരു പാനലുകളും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ആവേശപൂര്‍വ്വം വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു

സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ റിഫോര്‍മേര്‍സ് പാനലിന്റ് സ്റ്റാള്‍

സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ യുണയിറ്റഡ് പാനലിന്റ് സ്റ്റാള്‍
സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ റിഫോര്‍മേര്‍സ് പാനലിന്റ് സ്റ്റാള്‍
സമാജം തിരഞ്ഞെടുപ്പ് 2010 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ യുണയിറ്റഡ് പാനലിന്റ് സ്റ്റാള്‍
സമാജം ഇലക്ഷനില്‍ വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്ന സമാജം അംഗങ്ങള്‍
Friday, March 19, 2010
ബഹ്‌റൈന്‍ കേരളീയ സമാജം തിരഞ്ഞെടുപ്പ് ഇന്ന്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ (ബികെ എസ്) പുതിയ സാരഥികളെ ഇന്നറിയാം . യുണൈറ്റഡ്, റിഫോര്‍മേഴ്സ് പാനലുകള്‍ തമ്മിലാണ് പ്രധാന മത്സരം . ഒരാള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ 10 സ്ഥാനങ്ങളിലേക്കാണ് മത്സരം . സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 23 പേര്‍ മത്സര രംഗത്തുണ്ട്.
പി വി രാധാക്യഷ്ണപിള്ളയാണ് യുണൈറ്റഡ് പാനലിനെ നയിക്കുന്നത്. എസ് മോഹന്‍ കുമാര്‍ തന്നെയാണ് റിഫോര്‍മേഴ്സ് പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. എന്‍ കെ വീരമണിയും സുധിന്‍ എബ്രഹാമുമാണ് യഥാക്രമം ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍ . നേത്യനിരയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിന് രാവിലെ 11 ന് തുടക്കമാകും . യോഗ്യതാ സ്ളിപ്പ് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെ ലഭ്യമാണ്. ഏഴ്മ ണിക്ക് പേളിങ്ങ് അവസാനിക്കും . 10 മണിയേടെ ഫലപ്രഖ്യാമനമുണ്ടാകുമെന്ന് കരുതപ്പെടുന്നു . സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഇന്ന് സമാജത്തില്‍ പ്രവേശനമുണ്ടായിരിക്കയില്ല.

Thursday, March 18, 2010
സെസ് നാളെ മുടക്കം
കേരളീയ സമാജം തെരഞ്ഞെടുപ്പ് നടക്കുന്ന നാളെ (19.03.2010) കോണ്‍സുലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു അറിയിച്ചു
Monday, March 15, 2010
സമാജം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് Bahrian Voice FM ല്‍ നടത്തിയ ചര്‍ച്ച
ബഹറിന്‍ കേരളീയ സമാജം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് Bahrian Voice FM ല്‍ നടത്തിയ ചര്‍ച്ച
Friday, March 12, 2010
സമാജം ഭരണസമിതി ഫിനാലെ
ബഹറിന്‍ കേരളീയ സമാജം ഭരണസമിതി ഫിനാലെ ഇന്ന് (12.03.2010) രാത്രി 8 മണി മുതല്‍ സമാജം ഡയമഡ് ജൂബിലി ഹാളില്‍ നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ് . ഏവര്‍ക്കും സ്വാഗതം
കേരളീയ സമാജം 'സെസി'ല്‍ 1000 പാസ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി
കേരളീയ സമാജത്തില്‍ തുടങ്ങിയ എംബസി കോണ്‍സുലര്‍ സര്‍വസീസില്‍ ആയിരം പാസ്പോര്‍ട്ടുകളുടെ സേവനം പൂര്‍ത്തിയാക്കി.
ഗള്‍ഫ് മേഖലയില്‍ തന്നെ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ 'സെസി'ന് ഇന്ത്യന്‍ സമൂഹത്തിന്റെ മികച്ച പ്രതികരണം ലഭിച്ചു. 'സെസി'ല്‍ 1000 പാസ്പോര്‍ട്ട് തികച്ചതിന്റെ ആഘോഷം ഇന്നലെ നടന്നു.
സമാജം സെസിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു. ഇപ്പോള്‍ മൂന്നുദിവസം കൊണ്ടാണ് നടപടി പൂര്‍ത്തിയാക്കുന്നത്. ഇത് അല്‍പം കൂടി വേഗത്തിലാക്കാനും കൌണ്ടറുകളുടെ എണ്ണം കൂട്ടാനും ശ്രമിക്കാം. യാതൊരു അധികച്ചെലവുമില്ലാതെയാണ് സെസ് പ്രവര്‍ത്തിച്ചത്. പാസ്പോര്‍ട്ട് സേവനം ഔട്ട്സോഴ്സ് ചെയ്യുകയാണെങ്കില്‍ ഒരു പാസ്പോര്‍ട്ടിന് ആറു ദിനാര്‍ വരെ അധികം നല്‍കേണ്ടിവരും. ഈ സ്ഥാനത്താണ് വളണ്ടിയര്‍ സേവനം വഴി ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. സെസ് തുടര്‍ന്നുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് സമാജം കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നുദിവസങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഞായറാഴ്ച എംബസിയിലെത്തിച്ച് വ്യാഴാഴ്ചയോടെ സമാജത്തില്‍ നിന്ന് വിതരണം ചെയ്യും. തിരക്ക് ഏറിയതിനെതുടര്‍ന്ന് 'സെസ്' പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലും കളക്ഷന് എത്തുന്നവര്‍ക്ക് രേഖകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സെസ് കോ^ഓഡിനേറ്റര്‍ എം.കെ സിറാജുദ്ദീന്‍ പറഞ്ഞു. എംബസിയില്‍ നിന്ന് പരിശീലനം ലഭിച്ച 12ലേറെ സ്ത്രീ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് 'സെസ്' പ്രവര്‍ത്തിക്കുന്നത്. അപേക്ഷ പൂരിപ്പിക്കാനും മറ്റും ഇവര്‍ തന്നെ സഹായം നല്‍കുന്നു.
എംബസി സേവനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവപ്പുകളിലൊന്നായിരുന്നു സെസ്. അവധിദിനമായ വെള്ളിയാഴ്ചകളില്‍ എംബസി കൌണ്ടര്‍ തുറന്ന് പരീക്ഷണാര്‍ഥം പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍, ഈ സൌകര്യം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് കണ്ടതിനെതുടര്‍ന്നാണ് സമാജത്തില്‍ 'സെസ്' തുടങ്ങാന്‍ തീരുമാനിച്ചത്.
മൂന്നുലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം പരിഹരിക്കുന്നത് അത്ര പ്രായോഗികമല്ലെന്ന് 'സെസ്' ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന് സമ്മതിച്ച മന്ത്രി, ഇതുമൂലമുണ്ടാകുന്ന പരിമിതി മറികടക്കാന്‍ ഇത്തരം എക്റ്റന്‍ഷന്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു.
സമാജത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 'സെസ്' വളണ്ടിയര്‍മാരെ ആദരിച്ചു.
എംബസി കോണ്‍സുലര്‍ ഓഫീസര്‍ ശൈലേഷ്, ലേബര്‍ ഓഫീസര്‍ കെ.ആര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, March 10, 2010
Friday, March 5, 2010
Meet the Candidates
Meet the Candidates for the BKS Election 2010 is Scheduled at 8 PM on 8 th March 2010 , Monday at BKS DJ hall .