Pages
▼
Sunday, November 29, 2009
കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും
ഗള്‍ഫിലെ സാഹിത്യത്തിന്‍ കേരളത്തില്‍ അവസരമുണ്ടാക്കിയെടുത്ത എഴുത്തുക്കാരനായിരുന്നു ടി വി കൊച്ചുബാവയെന്ന് കഥാക്യത്ത് ശിഹാബുദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കേരളീയ സമാജം സാഹിത്യ വിഭാഗം സാംഘടിപ്പിച്ച മണലെഴുത്ത് എന്ന ചടങ്ങിന്റെ ഭാഗമായിരുന്നു കൊച്ചുബാവാ അനുസ്മരണമ് . ബഹറിനിലെ രണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ബാജി ഓടംവേലിയുടെ കഥാസമാഹാരം ' ബാജിയുടെ 25 കഥകള്‍ ', ബിജു കെ നൈനാന്‍ നല്കിയും , സിധി പുത്തന്‍വേലിക്കരയുടെ കവിതാസമാഹാരം 'മഷിക്കൂട്' ആശാമോന് നല്കിയും ശിഹാബുദീന്‍ പ്രകാശനം ചെയ്തു. ഇ വി രാജീവന്‍ , രാജു ഇരിങ്ങല്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് കൊച്ചുവാവയുടെ 'മായക്കാഴ്ചകള്‍ ' എന്ന കഥയുടെ രംഗാവിഷ്കാരം നടന്നു. രചന : ബിനോയികുമാര്‍ പുളിക്കുന്ന് , സംവിധാനം: ദിനേശ് കുറ്റിയില്‍
Wednesday, November 25, 2009
മായക്കാഴ്ച്ചകള്‍
ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റ്റി വി കൊച്ചുബാവയുടെ പ്രശസ്തമായ കഥയുടെ നാടകാവിഷ്കാരം " മായക്കാഴ്ച്ചകള്‍ " 2009 നവംബര്‍ 28 ശനിയാഴ്ച്ച രാത്രി 7.30 ന്‍ സമാജം ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. രചന : ബിനോയികുമാര്‍ പുളിക്കുന്ന് ,സംവിധാനം ദിനേശ് കുറ്റിയില്‍ .ഏവര്‍ക്കും സ്വാഗതം
കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും
നവംബര്‍ 28 ശനിയാഴ്ച്ച രാത്രി 7.30 കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും
ഉത്ഘാടനം : ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
കൊച്ചുബാവ അനുസ്മരണ പ്രഭാഷണം
സുധീഷ് കുമാര്‍
പുസ്തക പ്രകാശനം
'ബാജി ഓടംവേലിയുടെ 25 കഥകള്‍’
ബാജി ഓടംവേലിയുടെ കഥാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ബിജു കെ നൈനാന്‍ നല്കികൊണ്ട് നിര്‍വഹിക്കുന്നൂ.
'മഷികൂട്'
സുധി പുത്തന്‍ വേലിക്കരയുടെ കവിതാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാമോന്‍ നല്കി കൊണ്ട് നിര്‍വ്വഹിക്കുന്നു
പുസ്തക പരിചയം
ഇ. വി രാജീവന്‍ (ബാജി ഓടംവേലിയുടെ 25 കഥകള്‍)
രാജു ഇരിങ്ങല്‍ (മഷികൂട്)
കഥാവിഷ്കാരം
'മായക്കാഴ്ച്ചകള്‍ '
ഗസ്സല്‍ നിലാവ്
ഏവര്ക്കും സ്വാഗതം
ഉത്ഘാടനം : ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
കൊച്ചുബാവ അനുസ്മരണ പ്രഭാഷണം
സുധീഷ് കുമാര്‍
പുസ്തക പ്രകാശനം
'ബാജി ഓടംവേലിയുടെ 25 കഥകള്‍’
ബാജി ഓടംവേലിയുടെ കഥാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ബിജു കെ നൈനാന്‍ നല്കികൊണ്ട് നിര്‍വഹിക്കുന്നൂ.
'മഷികൂട്'
സുധി പുത്തന്‍ വേലിക്കരയുടെ കവിതാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാമോന്‍ നല്കി കൊണ്ട് നിര്‍വ്വഹിക്കുന്നു
പുസ്തക പരിചയം
ഇ. വി രാജീവന്‍ (ബാജി ഓടംവേലിയുടെ 25 കഥകള്‍)
രാജു ഇരിങ്ങല്‍ (മഷികൂട്)
കഥാവിഷ്കാരം
'മായക്കാഴ്ച്ചകള്‍ '
ഗസ്സല്‍ നിലാവ്
ഏവര്ക്കും സ്വാഗതം
Wednesday, November 18, 2009
Mahilarathnam 2009
Please submit your application form for BKS Mahilaratnam 2009 at the Samajam by today evening. Help make this a grand success by cooperating with us. Curtain raiser will be held on Thursday 19 th November 2009 with participant introduction and stage programs
Saturday, November 14, 2009
ശിശുദിനാശംസകള്‍
ഇന്ന് ശിശുദിനം ... ഏല്ലാവര്‍ക്കും ശിശുദിനാശംസകള്‍
ഇന്ന് നവംബര്‍ 14 ഇന്ത്യയെ സ്നേഹിക്കുകയും ഇന്ത്യക്കാര്‍ തിരിച്ച് സ്നേഹിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം. നമ്മള്‍ ചാച്ചാജിയെന്നു വിളിച്ചു നെഞ്ചിലേറ്റിയ പനിനീറിന്റെ ശോഭയേന്തിയ അപൂര്‍വവ്യക്തിത്വം...
ഇന്ന് നവംബര്‍ 14 ഇന്ത്യയെ സ്നേഹിക്കുകയും ഇന്ത്യക്കാര്‍ തിരിച്ച് സ്നേഹിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം. നമ്മള്‍ ചാച്ചാജിയെന്നു വിളിച്ചു നെഞ്ചിലേറ്റിയ പനിനീറിന്റെ ശോഭയേന്തിയ അപൂര്‍വവ്യക്തിത്വം...
Friday, November 13, 2009
കേരളീയ സമാജം മാതൃകാ കുടുംബിനിയെ തിരഞ്ഞെടുക്കുന്നു
ബഹ്‌റൈന്‍: കേരളീയസമാജം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ ആദ്യമായി ഏറ്റവും നല്ല കുടുംബിനിയെ തിരഞ്ഞെടുക്കുന്നു.ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരത്തിലെ വിജയിയെ 'മഹിളാരത്‌നം-2009' ആയി പ്രഖ്യാപിക്കും. വിവാഹിതയായ ഏതൊരു മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.ഇതിന് മുന്നോടിയായി മഹിളാരത്‌നം-2009ന്റെ ലോഗോ മത്സരം സംഘടിപ്പിക്കുന്നു.ഈ മത്സരത്തില്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കാവുന്നതാണ്.ലോഗോയുടെ ഉള്ളടക്കം സ്ത്രീ നേതൃത്വപാടവമുള്ളവളും യഥാര്‍ഥ കുടുംബിനിയും വാക്ചാതുര്യമുള്ളവളും കലാപരമായി കഴിവുള്ളവളും. ലോഗോ വരയേ്ക്കണ്ടത് എ-4 പേപ്പറിലായിരിക്കണം.ഒന്നാം സ്ഥാനം നേടുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്. ലോഗോ സമാജം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 14.കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസ്: 17251878 എന്ന നമ്പറുമായോ 39804013 (മോഹിനി തോമസ്) എന്ന നമ്പറിലോ ബന്ധപ്പെടാം.
Saturday, November 7, 2009
മഹിളാരത്നം -2009
ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗം മലയാളികളായ വീട്ടമ്മമാര്‍ക്ക് വേണ്ടി ' മഹിളാരത്നം -2009 ' മത്സരം സംഘടിപ്പിക്കുന്നു.വിവിധ മേഖലകളില്‍ സ്ത്രീകളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ' മഹിളാരത്നം 2009 ' ആയി തിരഞ്ഞെടുക്കും . മലയാള ഭാഷയിലെ പ്രാവീണ്യം , ന്യത്തം , ഗാനാലാപനം എന്നിവയിലെ കഴിവ്, വാക്ചാതുരി എന്നിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്‌ഡങ്ങള്‍ ഇതിനുപുറമേ മോണോ ആക്ട്, പ്രസംഗം , ചലച്ചിത്ര ഗാനാലാപം , വ്യക്തി വൈഭവം തുടങ്ങിയ ഇനങ്ങളില്‍ മത്സരമുണ്ടാവും .വിവാഹിതരായ എല്ലാ മലയാളി സ്ത്രീകള്‍ക്കും പ്രായദേദമെന്യെ മത്സരങ്ങളില്‍ പങ്കെടുക്കാം . ഈ മാസം 19ന്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 19 ന് സമാപിക്കും . രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും .മത്സര നടത്തിപ്പിനായി മേഹിനി തോമസ് ജനറല്‍ കണ്‍വീനറും , ബിജി ശിവകുമാര്‍ , ഗിരിജ മനോഹരന്‍ (സ്വാഗത സംഘം ), ജയശ്രീ നായര്‍ ( മീഡിയ അന്‍റ്റ് പബ്ലിസിറ്റി), രമ്യാ പ്രമോദ്, ജയശ്രീ സോമനാഥ് ( പ്രോഗ്രാം കമ്മിറ്റി) ജോളി ജോസ്, ജയശ്രീ നായര്‍ (സ്പോണ്‍സര്‍ഷിപ്പ് അന്‍റ്റ് ഫിനാന്‍സ് എന്നിവര്‍ കണ്‍വീനര്‍മാരുമായി സബ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് മോഹിനി തോമസുമായി 39804013 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്


