Pages
▼
Saturday, October 31, 2009
Music concert
BKS Nadabrahmam music club conducting a Music concert be renowed carnatic singer GYAKA THILAKAM prof. YAMKUDI MANY on 31 October 2009 at 7.30 Pm . All are welcome
Friday, October 30, 2009
പപ്പന്‍ ചിനന്തനയെ ആദരിച്ചു
നാടകാഭിനയ ജീവിതത്തില്‍ 40 വര്‍ഷം പിന്നിട്ട പപ്പന്‍ ചിനന്തനയെ ആദരിക്കുന്നതിനായി ബഹറീന്‍ കേരളീയ സമാജം സംഘടിപ്പിച്ച ചടങ്ങില്‍ മാത്യഭൂമി ഡയറക്ടര്‍ പി വി ഗംഗാദരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു, തുടര്‍ ന്ന് വിവിധ കലാപരിപാടികളും ശ്രീ മോഹന്‍ രാജ് സംവിധാനം ചെയ്ത ഗോദോയെകാത്ത്’ എന്ന നാടകവും അരങ്ങേറി.
പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും
ബഹറിന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തില്‍ നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ പുരുഷ, വനിത വാക്കിങ്ങ് റൈസും , രാത്രി 8 മണീ മുതല്‍ കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടുക
പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും
ബഹറിന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തില്‍ നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ പുരുഷ, വനിത വാക്കിങ്ങ് റൈസും , രാത്രി 8 മണീ മുതല്‍ കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടുക
Sunday, October 25, 2009
Wednesday, October 21, 2009
ശിശുദിനാഘോഷം
നവം മ്പര്‍ 13 ന് രാത്രി 8 മണിക്ക് ശിശുദിനാഘോഷം കുട്ടീകളുടെ വിഭാഗം അവതരിപ്പിക്കുന്ന വിവിദ കലാപരിപാടീകള്‍
നവം മ്പര്‍ 27വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഡന്‍ സ്സ് ഫെസ്റ്റിവല്‍ (അരങ്ങേറ്റം)
നവം മ്പര്‍ 27വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഡന്‍ സ്സ് ഫെസ്റ്റിവല്‍ (അരങ്ങേറ്റം)
രാഗമഞ്ജരി
നവം മ്പര്‍ 5 അം തീയതി രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയത്തില്‍ നാദബ്രഹ്മം മൂസിക്ക് ക്ലബ് അണിയിച്ചൊരുക്കുന്ന കുട്ടികളുടെ ഓര്‍ ക്കസ്ട്ര " രാഗമഞ്ജരി"
കേരളപിറവി ദിനം
ബഹറിന്‍ കേരളീയ സമാജം ഈ വര്‍ഷത്തെ കേരളപിറവി ദിനം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിക്കുകയാണ്. കേരള പിറവി ദിനമായ നവംമ്പര്‍ 1 ഞയറാഴ്ച്ച രാത്രി 8.30 ന് സമാജം ഓഡിറ്റോറിയത്തില്‍ സമാജം നാടക കളരി അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം " ആല്‍ബം "
രാത്രി 9 മണിക്ക് കലാവിഭാഗം അവതരിപ്പിക്കുന്ന ന്യത്തശില്പ്പം " കേരളപ്പഴമ" രചന , സാക്ഷാത്ക്കാരം - ശ്രീമതി. മ്യദുലാ ബാലചന്ദ്രന്‍
രാത്രി 9 മണിക്ക് കലാവിഭാഗം അവതരിപ്പിക്കുന്ന ന്യത്തശില്പ്പം " കേരളപ്പഴമ" രചന , സാക്ഷാത്ക്കാരം - ശ്രീമതി. മ്യദുലാ ബാലചന്ദ്രന്‍
Saturday, October 17, 2009
ഗോദോയെകാത്ത്
ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗവും നാടകക്കളരിയും ചേര്‍ന്ന് ‘ ഗോദോയെകാത്ത്’എന്ന നാടകം അവതരിപ്പിക്കുന്നു.സാമുവല് ബക്കറ്റിന്റെ നോബല്‍ അവാര്‍ഡ് നേടിയ waiting for Godot എന്ന നാടകത്തിന്റെ മലയാള രൂപാന്തരമാണ് ‘ ഗോദോയെകാത്ത്’ 29.10.09 വെള്ളിയഴ്ച്ചയാണ് നാടകം. അരങ്ങ് ജീവിതമാക്കി ഭാവഗിരിമയുടെ നാല്പ്പത് സംവത്സരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായി പകര്‍ന്നാടിയ പപ്പേട്ടന് നമര്‍പ്പിച്ചു കൊണ്‌ടാണ് നാടകം അരങ്ങേറുന്നത് . മൊഴിമാറ്റം : കടമ്മനിട്ട രാമകൃഷ്ണന്‍. സംവിധാനം: മോഹന്‍ രാജ്
Saturday, October 10, 2009
micro pension plan
The government of India representative through Indian embassy would like to address BKS members @ 8.30 pm today in bks to discuss and explain about micro pension plan which is suitable for all NRI including low income people all are welcome
Friday, October 9, 2009
എംബസി 'സെസി'ന് സമാജത്തില്‍ തുടക്കം
ഗള്‍ഫ് മേഖലയിലെ ആദ്യത്തെ എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ്^ 'സെസി'ന് തുടക്കമിട്ട് കേരളീയ സമാജം ബഹ്റൈനിലെ സന്നദ്ധസേവനരംഗത്ത് അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തു. എംബസിയില്‍ നിന്ന് കോണ്‍സുലര്‍ സേവനങ്ങളില്‍ പ്രത്യേകം പരിശീലനം നേടിയ വനിതാ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലുള്ള കൌണ്ടര്‍ ഇന്നലെ ലളിതമായ ചടങ്ങില്‍ അംബാസഡര്‍ ഡോ.ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് തുടങ്ങി സാമൂഹിക പ്രവര്‍ത്തകരും സമാജം ഭാരവാഹികളും പങ്കെടുത്തു.ആദ്യദിവസം നിരവധി പാസ്പേര്‍ട്ട് അപേക്ഷകള്‍ എത്തി. പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങളാണ് തുടക്കത്തില്‍ ഇവിടെ ലഭ്യമാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. വളണ്ടിയര്‍മാര്‍ അപേക്ഷ പൂരിപ്പിക്കാനും മറ്റും സഹായം നല്‍കും. രജിസ്റ്റ്രേഷന് 300 ഫില്‍സ് ഈടാക്കും. അതാതുദിവസം സ്വീകരിക്കുന്ന അപേക്ഷകള്‍ അടുത്തദിവസം രാവിലെ എംബസിയിലെത്തിക്കും. അപേക്ഷകളുമായി ബന്ധപ്പെട്ട നിയമനടപടികളും പ്രോസസിംഗും എംബസിയിലാണ് നടക്കുക. ഇതിനുശേഷം ഇവ സമാജം കൌണ്ടറില്‍ നിന്ന് വിതരണം ചെയ്യും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സ്വീകരിക്കുന്ന അപേക്ഷകളില്‍ ബുധനാഴ്ച തന്നെ ഡെലിവറി നടത്താനാകുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ കൌണ്ടറില്‍ ഒരു എംബസി ഉദ്യോഗസ്ഥനുണ്ടാകും. എംബസി ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തേണ്ട, പവര്‍ ഓഫ് അറ്റോണി പോലുള്ള അറ്റസ്റ്റേഷനുകള്‍ 'സെസി'ലുണ്ടാകില്ല. അനു മനോജ്, ശുഭ അജയ്, ഗീത ജനാര്‍ദ്ദനന്‍, ഉഷ ഹരിദാസ്, ശാന്ത രാമനാഥന്‍, ജയശ്രീ നായര്‍, രമ അജിത്, ലിജി ഫിലിപ്പ്, ബിജി ശിവകുമാര്‍, ഇന്ദിര പവിത്രന്‍, ഇന്ദു പവിത്രന്‍, ബി.ടി പോള്‍, രശ്മിനാഥ് എന്നീ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. എംബസി ഉദ്യോഗസ്ഥ പ്രിയ അംഗ്നല്‍ ഇന്നലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സമാജം ഭാരവാഹികളായ എം.കെ. സിറാജുദ്ദീന്‍, ടി.ജെ ഗിരീഷ് എന്നിവരാണ് കോ^ഓഡിനേറ്റര്‍മാര്‍
Thursday, October 8, 2009
കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന് (സെസ്) ബഹ്‌റിനില്‍ ഉജ്വല തുടക്കം
ഗള്‍ഫ് മേഖലയില്‍ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന് (സെസ്) ബഹ്‌റിനില്‍ ഉജ്വല തുടക്കം. എംബസി സേവനങ്ങള്‍ സാധാരണക്കാരായ പ്രവാസികളില്‍ എത്തിക്കാന്‍ എംബസിയുടെ സഹകരണത്തോടെ കേരളീയ സമാജത്തില്‍ തുടങ്ങുന്ന കൗണ്ടര്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റിനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യം മലയാളികള്‍ എറ്റെടുത്ത സുവര്‍ണ്ണ നിമിഷമായി ഇതു മാറി. കേന്ദ്ര മന്ത്രിയടക്കം വേദിയിലും സദസിലും ഭൂരിപക്ഷം മലയാളികള്‍. ഇത്തരമൊരു സേവനം ഏറ്റെടുക്കാന്‍ സന്നദ്ധതയും പ്രാപ്തിയും പ്രകടിപ്പിച്ച മലയാളികളെ മന്ത്രി അഭിനന്ദിച്ചു. എംബസി ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ഇപ്പോള്‍ സാധിക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്ര പ്രായോഗിക മല്ലെന്നും മന്ത്രി പറഞ്ഞു.
എംബസിയുടെ കോണ്‍സുലര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന് സമ്മതിച്ച മന്ത്രി അത് പരിഹരിക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായകമാകുമെന്നും പറഞ്ഞു. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ആശയമാണ് ഇത്തരം സേവനകേന്ദ്രങ്ങള്‍. പ്രസിഡന്റ്് പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ ജോര്‍ജ്ജ് പ്രസംഗിച്ചു. വിദേശ മന്ത്രിയായതിന് ശേഷം ആദ്യമായി ബഹ്‌റിനിലെത്തിയ ശശിതരൂറിന് വിമാനതാവളത്തില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തി.
എംബസിയുടെ കോണ്‍സുലര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന് സമ്മതിച്ച മന്ത്രി അത് പരിഹരിക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായകമാകുമെന്നും പറഞ്ഞു. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ആശയമാണ് ഇത്തരം സേവനകേന്ദ്രങ്ങള്‍. പ്രസിഡന്റ്് പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ ജോര്‍ജ്ജ് പ്രസംഗിച്ചു. വിദേശ മന്ത്രിയായതിന് ശേഷം ആദ്യമായി ബഹ്‌റിനിലെത്തിയ ശശിതരൂറിന് വിമാനതാവളത്തില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തി.
Wednesday, October 7, 2009
ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ്
ബഹറിന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10-10-2008 മുതല്‍ ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ് നടത്തുന്നു. വൈകിട്ട് 8.30 മുതല്‍ 10 മണി വരെയാണ് ക്ലാസ് . പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫിസുമായി ബന്ധപ്പെടുക
Friday, October 2, 2009
രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാമ്രാജ്യത്വ ശക്തികളെ അഹിംസയില്‍ അധിഷ്ഠിതമായ ജന മുന്നേറ്റത്തിലൂടെ പരാജയ പ്പെടുത്തുകയും നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കളെ തങ്ങളുടെ ലക്‍ഷ്യം കണ്ടെത്താന്‍ തക്കവണ്ണം സ്വാധീനിക്കുകയും ചെയ്ത, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രയോഗമായ ഗാന്ധി മാര്‍ഗ്ഗം പിന്തുടരാനുള്ള പ്രചോദനമായി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു.

