ബഹറിന്‍ കേരളീയ സമാജത്തില്‍ പുതിയതായി ആരംബിക്കുന്ന ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ എക്ടന്‍ഷന്‍ സര്‍വീസ് 'സെസ് ' നെ സംബധിച്ച് " GULF DAILY NEWS "ല്‍ വന്ന വാര്‍ത്ത
An Indian Embassy extension counter is to open at the Bahrain Keraleeya Samajam (BKS) next month, it emerged yesterday.
The counter will operate between 5pm and 9pm every Thursday, Friday and Saturday from October 8, said BKS president P V Mohana Kumar.
It will initially handle all passport-related services, he added.
Visiting Indian Minister of State for External Affairs Shashi Tharoor will open the centre on October 4 but it will start serving the public four days later, said Mr Kumar.
"Depending on the response, we will decide later whether to expand its services," Mr Kumar said.
"The new counter will be extremely beneficial to thousands of Indian nationals who are unable to visit the embassy during office hours for passport-related services," he said.
"The services are available in the evenings, making it easier for people to get their work done."
Cheating
He said the counter, to be supervised by embassy staff, will be manned by specially-trained volunteers.
"All the paperwork, however, will be forwarded to the embassy for processing."
Meanwhile, 46 cases were handled yesterday at an open house held at the embassy premises, in Adliya.
Co-ordination Committee of Indian Associations (CCIA) officials and community leaders attended the monthly gathering presided over by Ambassador George Joseph.
CCIA chairman John Iype said most cases related to employees' salary disputes with sponsors or claims of cheating against employers.
"We have also taken up the case of 13 employees of a construction company who have not been paid for the last five months," he said. "The embassy is now investigating claims that two of the 13 employees of the company were forcibly deported to India last Thursday."
Pages
▼
Saturday, September 26, 2009
Sunday, September 20, 2009
എല്ലാവര്‍ക്കും ഈദ് ആശംസകള്‍
Wednesday, September 16, 2009
കുട്ടികളുടെ മലയാളം ക്ലാസ് ഇന്ന് ആരംഭിക്കുന്നു
ബഹറിന്‍ കേരളീയ സമാജം കുട്ടികളുടെ മലയാളം ക്ലാസ് ഇന്ന് (16/09/2009) ആരംഭിക്കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു
Monday, September 7, 2009
ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം - 09
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുമ്പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി.ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks.jalakam@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
കവറിനു മുകളില്‍ - ‘ബി.കെ.എസ്. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
1. രചയിതാവ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
5. രചയിതാവിനോ സുഹൃത്തുക്കൾക്കോ വായനക്കാര്ക്കോ പ്രസാധകള്‍ക്കോ കഥകള്‍ നിറ്ദ്ദേശിക്കാം
6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ് സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പറ്, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
9. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‌കുന്നതല്ല, അതിനായി കോപ്പികള്‍ സൂക്ഷിക്കുക.
12. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. ( benyamin39812111@gmail.com )

Wednesday, September 2, 2009
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
തിരുവോണ പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍
Tuesday, September 1, 2009
ചിങ്ങപുലരി 2009 ആഘോഷപരിപാടികള്‍ക്ക് കൊടിയിറങ്ങി.
ബഹറിന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ക്ക് ബഹറിനിലെ മലയാളിസമൂഹത്തിന്റെ നിറഞ്ഞ സദസ്. സമാജം അംഗങ്ങള്‍ അല്ലത്തവരടക്കം കുടുംബസമേതമാണ് ഓരോദിവസത്തെയും പരിപാടിക്കെത്തിയത്. ഇത്തവണത്തെ ഓണാഘോഷത്തില്‍ എല്ലാ മലയാളികളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള സമാജം ഭരണസമിതിയുടെ ശ്രമം വിജയത്തിലെത്തിയതിന്റെ തെളിവാണ് ബഹറിനിലെ പലഭാഗത്തുനിന്നുമുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളുടെ സാനിധ്യം . പരിപാടികളുടെ ഉയര്‍ന്ന നിലവാരവും ചിട്ടയായ നടത്തിപ്പും ശ്രദ്ധ പിടിച്ചുപറ്റി.
കേരളീയ നാടന്‍ കലകള്‍ അതിന്റെ തനിമയിലും മേന്മയിലും അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്‍മാരുടെ വലിയ ഒരു കൂട്ടായ്മയെ ക്രീയാത്മകമായി സംഘടിപ്പിക്കുകയും ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത. നാട്ടീല്‍ യുവജനേത്സവവേദികളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ' വംശനാശം സംഭവിച്ച ' കലകള്‍ പ്രവാസത്തിന്റെ പരിമിതികള്‍ മറികടന്ന് ഓണാഘോഷവേദിയിലെത്തി.കാക്കാരിശ്ശി നാടകം, വില്ലടീച്ചാന്‍ പാട്ട്, ഓട്ടന്തുള്ളല്‍, പഞ്ചവാദ്യം തുടങ്ങിയവയുടെ അവതരണം ശ്രദ്ധേയമായി. ഇതോടൊപ്പം ശാസ്ത്രീയ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ചിട്ടയില്‍ പ്രത്യേകമായി സംവിധാനം ചെയ്ത കുട്ടികളുടെയും സ്ത്രീകളുടെയും രംഗാവിഷ്കാരങ്ങള്‍ക്കും ന്യത്ത പരിപാടികള്‍ക്കും വലിയ ആസ്വാദക സദസുണ്‌ടായി. ഒരു മാസത്തെ റിഹേഴ്സലിന്റെയും ഒരുക്കങ്ങളുടെയും ഉറച്ച ആത്മവിശ്വാസം ഓരോ പരിപാടിയെയും ഒന്നിനൊന്നു മെച്ചമാക്കി.
ഇത്തവണ ഏറ്റവും കൂടുതല്‍ പോര്‍ കണ്‌ട പരിപാടികളിലൊന്ന് ' സോപ്പ് ചീപ്പ് കണ്ണാടി ' എന്ന നാടകമാണ് . ആഘോഷത്തിന് ഇരട്ടീ മധുരം പകര്‍ന്ന് വെള്ളിയാഴ്ച്ച തിരുവാതിര, പൂക്കളം, പായസമേള മത്സരങ്ങള്‍ നടന്നു. പായസമേളയില്‍ നിര്‍മ്മല ജോസഫ് ഒന്നാം സ്ഥാനവും , അനു മനോജ് രണ്‌ടാം സ്ഥാനവും , ലളിതാ മുകുന്ദന്‍ മൂന്നാം സ്ഥാനവും നേടി. തിരുവാതിരകളിയില്‍ പൂജാ ഉണ്ണി ക്യഷ്ണനും സംഘവും ഒന്നാം സ്ഥാനവും ജയശ്രീ, മോന്‍സി യോശുദാസ് എന്നിവരുടെ നേത്യത്വത്തിലൂള്ള ടീമുകള്‍ രണ്‌ടാം സ്ഥാനവും നേടി. പൂക്കള മത്സരത്തില്‍ ലത, ഷീബ ടീം ഒന്നാം സ്ഥാനവും , കണ്ണു ര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം സ്ഥാനവും തങ്കനക്ക ഡാന്‍സ് റ്റിം മൂന്നാം സ്ഥാനവും നേടി. ഭരത്ശ്രീ രാധാക്യഷ്ണന്‍ സംവിധാനം ചെയ്ത 40 ലേറെ കുട്ടീകള്‍ അവതരിപ്പിച്ച ' ഓര്‍മ്മയിലെ ഓണം ' പ്രേമന്‍ ചാലക്കുടീ സം വിധാനം ചെയ്ത സംഗന്യത്തം എന്നിവയും വെള്ളിയാഴ്ച്ച നടന്നു. വിന്‍സ്ന്റ് കൊടുങ്ങല്ലൂര്‍ സം വിധാനം ചെയ്ത വാമനന്റെ ഉയരം എന്ന നാടകത്തേടെ ആഘോഷത്തിന്റെ ആദ്യഭാഗത്തിന് തിരശീല വീണു.ഓണസദ്യ സപ്തംബര്‍ 11 ന് ആണ്.

സമ്മര്‍ ക്യാമ്പ് സമാപന സമ്മേളനം
ബഹറിന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ് സമാപന സമ്മേളനം ഇന്നു (04/09/2009) വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്നു ഏവര്‍ക്കും സ്വാഗതം