ബഹറിനിലെ മലയാളി സമൂഹം ഗള്‍ഫിലെ ഇന്ത്യന്‍ സമൂത്തിന് മുന്നില്‍ അഭിമാനത്തോടെ സമര്‍പ്പിച്ച കേരളീയ സമാജം കെട്ടിടത്തിന് ഒരുവയസ് തികഞ്ഞു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 ന് കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് കേരളീയ സമാജം കെട്ടിടം പൊതുസമൂഹത്തിന് സമര്‍പ്പിച്ചത്.
മറ്റൊരു ഗള്‍ഫ് രാജ്യത്തും മലയാളികള്‍ക്ക് സ്വന്തമായി ഇത്തരമൊരു ആസ്ഥാനമില്ല. നിരവധി കലാ സാംസ്കാരിക പരിപാടികള്‍ക്കും സ്പോര്‍ട്ട്സ് ടൂര്‍ണ്ണമൊന്റുകള്‍ക്കും ഔദ്യോകിക സമ്മേളനങ്ങള്‍ക്കും ഒരു വര്‍ഷം സമാജം ആസ്ഥാന മന്ദിരം വേദിയായി.അംഗങ്ങളുടെ മത്രം കൂട്ടായ്മ എന്ന നിലയില്‍നിന്നും കോരളീയ സമാജം എല്ല മലയാളികളെയും പ്രതിനിധീകരിക്കുന്ന കേന്ദ്രമായി വികസിപ്പിക്കുന്നതില്‍ ആസ്ഥാന മന്ദിരം പ്രധാന പങ്ക് വഹിച്ചു.സമാജത്തിന്റെ പരിപാടികളില്‍ വര്‍ധിച്ചുവരുന്ന കുടുംബങ്ങളുടേതടക്കമൂള്ള ജനപങ്കാളിത്തം ഇതിനുതെളിവായി സമാജം പ്രവര്‍ ത്തകര്‍ ചൂണ്‌ടി കാണിക്കുന്നു.ഒരു വര്‍ ഷത്തിനിടെ ഇവിടെ നടന്ന പ്രധാന പരിപാടികളിലൊന്ന് എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷമാണ്. തൊഴിലാളി സമൂഹത്തിന്റെ കൂടി സാനിധ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം മലയാളിസമൂഹം കെട്ടിട നിര്‍മ്മാണത്തിന് നല്‍കിയ വിയര്‍പ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. ഒരുവര്‍ഷത്തിനിടയില്‍ സമാജത്തില്‍ ആതിഥേയരായെത്തിയ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും വ്യവസായ പ്രമൂഖരുമെലാം വിപുലമായ സൗകര്യങ്ങളോടുകൂടിയ ഇത്തരമൊരു കെട്ടിടം നിര്‍മ്മിച്ചതിനുപിന്നിലെ പരിശ്രമത്തെ ഹ്രദയംതുറന്ന് അഭിനന്ദിച്ചു.
ഒന്നാം വര്‍ഷം അവധിക്കുശേഷം ഉചിതമായി ആഘോഷിക്കുമെന്ന് പ്രസിഡന്റ് പി വി മോഹന്‍ കുമാ ര്‍ പറഞ്ഞു. ഓണാഘോഷം മൂലവും അവധിക്കു പലരും നാട്ടീല്‍ പോയതുകൊണ്‌ടുമാണ് ഓരുവര്‍ഷം തികഞ്ഞ തീയതിക്ക് പരിപാടിനടത്താനാകാതെ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജി കെ നായര്‍ പ്രസിഡന്റും മധു മധവന്‍ ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിയും പി വി രാധാക്യഷ്ണന്‍ ചെയമാനുമായ ബില്‍ഡിംഗ് കമ്മറ്റിയാണ് കെട്ടിട നിര്‍മ്മാണത്തിന് നേത്യത്വം നല്‍കിയത്
Pages
▼
Monday, August 31, 2009
Monday, August 24, 2009
ചിങ്ങപുലരിക്ക് വര്‍ണ്ണാഭമായതുടക്കം
അത്തം മുതല്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന കേരളീയ സമാജം ഓണാഘോഷത്തിന് " ചിങ്ങപുലരി 2009 " വര്‍ണ്ണപകിട്ടാര്‍ന്ന തുടക്കം . കേരള തനിമനിറഞ്ഞ തിരുവാതിരകളിയുടെ അകമ്പടിയോടെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.ബഹറിനിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് അടുത്ത പത്തുദിവസം കേരളീയ സമാജം വേദിയാകും . സമാജം പ്രസിഡന്റ്ന്റ പി വി മോഹന്‍ കുമാര്‍ , ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി എം കെ സിറാജുദീന്‍ , ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണി, കലാവിഭാഗം സെക്രട്ടറി ദാമു കോറോത്ത് തുടങ്ങി സമാജം ഭാരവാഹികളും കാലാപ്രവര്‍ത്തകരും പങ്കെടുത്തു. ഉത്ഘാടനത്തിനു ശേഷം സമാജം കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളി ശ്രദ്ധേയമായി.അശേക് കുന്നംകുളമാണ് സംവിധാനം ചെയ്തത്.തുടര്‍ന്ന് പപ്പന്‍ ചിനന്തന സംവിധാനം ചെയ്ത ' കവിമാലിക ' എന്ന പരിപാടി അരങ്ങേറി. എഴുത്തച്ചന്‍ മുതല്‍ വയലാര്‍ രാമവര്‍മ്മ വരെയുള്ള കവികളുടെ കവിതകള്‍ കോര്‍ത്തിണക്കിയുള്ള കവിമാലികയുടെ ന്യത്ത സംവിധാനം ഭരത് ശ്രീ രാധാകൃഷ്ണനും സംഗീത സംവിധാനം വിജയന്‍ കല്ലാച്ചിയുമായിരുന്നു.
ഇന്ന് ഓണം പൊന്നോണം, ഒപ്പന , കുട്ടികളുടെ മുക്കുറ്റിപ്പു ഡാന്‍സ് , കാവടി നൃത്തം , മാര്‍ഗ്ഗം കളി , വിശ്വകലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്, എന്നിവയുണ്ട്.മനോഹരന്‍ പാവറട്ടി, അശോക് കുന്നംകുളം , ശുഭ അജിത്ത്, ഭിബു എന്നിവരാണ് വിവിധ പരിപാടികളുടെ സംവിധാനം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണപ്പാട്ട്, കോല്‍കളി, കാക്കാരിശി നാടകം, കൈകൊട്ടികളി, കഥാപ്രസംഗം , പരിചമുട്ടുകളി , മാര്‍ഗ്ഗം കളി , ഓട്ടംതുള്ളല്‍, തെയ്യം, ഗാനമേള, നാടകം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്‌ടാകും . 28 ന് അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും നടക്കും .അന്നുതന്നെ വിവിധതരം പായസങ്ങളുമായി പായസമേളയുണ്ട്.ഓണസദ്യ സപ്തംബര്‍ 11 നാണ്.

Monday, August 17, 2009
Saturday, August 15, 2009
എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

ഇന്ത്യയുടെ ഈ 63 ആം സ്വാതന്ത്ര്യദിനത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
Thursday, August 13, 2009
Wounds of the Soul
B.K.S Entertainment wing presents
Wounds of the Soul
A theatrical voyage across time
Script : Damu Koroth
Directors : Radhakrishan, R Pavitharan , Saji kudassanadu, Manoharan Pavaratty, Suny ayroor, Damu koroth
on August 14, 2009 8 Pm at BKS Diamond Jubilee Hall

Wednesday, August 12, 2009
ബഹറിന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ബഹറിന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ലോഗോ പ്രസിഡന്റ് പി വി മോഹന്‍കുമാര്‍ മുന്‍ പ്രസിഡന്റ് ജി കെ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 32 ഓളം കലാകാരന്മാരുടെ രചനകളില്‍നിന്ന് റോഷിത്ത് കോടിയേരി ഡിസൈന്‍ ചെയ്ത ലോഗോയാണ് തിരങ്ങെടുത്തത്. ഇത്തവണത്തെ ഓണാഘോഷത്തിന് ലിനേന്ദ്രന്‍ നിര്‍ദേശിച്ച ' ചിങ്ങപ്പുലരി ' എന്ന പേര് തിരഞ്ഞെടുത്തു. പ്രകശനചടങ്ങില്‍ ആക്ടിങ്ങ് ജനറന്‍ സെക്രട്ടറി എം കെ സിറാജുദീന്‍, ദാമു കോറോത്ത്, കെ ജനാര്‍ദ്ദനന്‍, എന്‍ കെ വീരമണീ എന്നവര്‍ പങ്കെടുത്തു.
Monday, August 10, 2009
ഓണാഘോഷത്തിന് ബഹറിന്‍ കേരളീയ സമാജം ഒരുങ്ങുന്നു.
ബഹറിനിലെ മുഴുവന്‍ മലയാളികള്‍ക്കും വേണ്‌ടി കേരളീയ സമാജം ഒരുക്കുന്ന ഓണാഘോഷത്തിന് അണിയറയില്‍ ഒരുക്കം സജീവമായി. ബഹറിനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 250ഓളം പേരുടെ നേത്യത്വത്തിലാണ് പരിപാടികള്‍ ചിട്ടപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും വരുന്ന പ്രമുഖ പാചകക്കാരാണ് ഓണസദ്യ തയാറാക്കുന്നത്. അസി.സെക്രട്ടറി എം കെ സിറാജുദീന്റെ നേത്യത്വത്തില്‍ ഓണചന്തയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഓണപ്പരിപാടിയുടെ പേര്- ലോഗോ മത്സരത്തിന് ആവേശകരമായ പ്രതികരണം ലഭിച്ചതായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണീ പറഞ്ഞു. 25 ഓളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുത്തു. മലയാളകവിതകളൂടെ ദ്യശ്യാവിഷ്കാരമായ ' കവിമാലിക' ഉത്ഘാടന ദിവസത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. തിരുവാതിര, കക്കരിരിശിനാടകം, വില്ലടിച്ചാന്‍ പാട്ട്, ഐവര്‍കളി, കോല്‍കളി, ഓണപ്പാട്ടൂം ന്യത്തവും , ഓട്ടംതുള്ളല്‍ , തെയ്യം, ഒപ്പന, തുബിതുള്ളല്‍, കഥാപ്രസംഗം, നാടകം, പരിചമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും
കൂടാതെ കേരളീയ കലാരൂപങ്ങള്‍ അണീനിരക്കുന്ന വര്‍ണ്ണശഭളമായ ഘോഷയാത്ര ഉത്ഘാടനത്തേടന്‌ധിച്ച് നടക്കും. മലയാള തനിമയാര്‍ന്ന ഓണസദ്യ, അത്തപ്പുക്കളമത്സരം, ഓണചന്ത, പായസമേള, തുടങ്ങിയവയാണ് ഇത്തവണത്തെ ആകര്‍ഷണം . 2500 പേരെയാണ് ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്.കലാപരിപാടികളുടെ റിഹേഴ്സല്‍ കലാകാരന്മാരുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.ബാലചന്ദ്രന്‍ കുന്നത്ത്. ആര്‍ ആര്‍ പിള്ള എന്നിവരുടെ നേത്യത്വത്തില്‍ ഓണസദ്യക്ക് ഒരുക്കം നടകുന്നൂ.അത്തപ്പുക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓണാഘോഷകമ്മറ്റിയുമായ് ബന്ധപ്പെടണം.ഈ മാസം 21 മുതല്‍ 31 വരെ സാംസ്കാരിക പരിപാടികളും അടുത്തമാസം 11 ന് ഓണസദ്യയും നടക്കും

Saturday, August 8, 2009
മുരളിയുടെ നിര്യാണത്തില്‍ അനുശോചനം
പ്രശസ്‌ത സിനിമാ, നാടക നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന ഭരത് മുരളിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (08.08.2009) സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ആക്ടിങ്ങ് ജനറന്‍ സെക്രട്ടറീ എം കെ സിറാജുദീന്‍ അറിയിച്ചു
സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്റെ ആടുജീവിതം എന്ന നോവലിനെകുറിച്ചു മാത്യഭൂമി ദിനപത്രത്തില്‍ വന്ന ഫീച്ചര്‍
ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്റെ ആടുജീവിതം എന്ന നോവലിനെകുറിച്ചു മാത്യഭൂമി ദിനപത്രത്തില്‍ വന്ന ഫീച്ചര്‍
http://www.mathrubhumi.org/flashpaper/2009/Aug/07/2009-Aug-07_1_Gul_6279.pdf
http://www.mathrubhumi.org/flashpaper/2009/Aug/07/2009-Aug-07_1_Gul_6279.pdf
Thursday, August 6, 2009
മുരളിക്ക് ആദരാഞ്ജലികള്‍
Tuesday, August 4, 2009
നീതു ജനാര്‍ദ്ധനന് ആശംസകള്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രാജ്യാന്തര യുവജനേത്സവത്തില്‍ കലാതിലക പട്ടം നേടിയ നീതു ജനാര്‍ദ്ധനന് ആശംസകള്‍. സമാജം ബാലകലേത്സവത്തിലുള് പ്പെടെ നിരവധി സമാനങ്ങള്‍ നേടിയിട്ടുള്ള നീതു ,സമാജം വൈസ് പ്രസിഡന്റ് ശ്രീ കെ ജനാര്‍ദ്ധനന്റെ മകളാണ്
Sunday, August 2, 2009
പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (02.08.2009) സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ജനറന്‍ സെക്രട്ടറീ അറിയിച്ചു
Saturday, August 1, 2009
കവിത നടന്നവഴികളേര്‍മ്മിപ്പിച്ചു തുടങ്ങിയ അന്താരാഷ്ട്ര കാവ്യോത്സവം' ഗ്രീഷ്മം -2009' ഇന്നലെ സമാപിച്ചു..
പ്രവാസ ജീവിതം മറവിയിലെളിപ്പിച്ചുവച്ച മലയാളത്തിന്റെ പ്രീയ കവികളെയും കവിതകളെയും കുട്ടികളുടെ വായനാവഴിയിലൂടെ ഓര്‍മ്മയിലേക്ക് കൊണ്‌ടുവന്ന ' കവിത നടന്ന വഴി' എന്ന പരിപാടിയോടെ കേരളീയ സമാജത്തിന്റെ അന്താരാഷ്ട്ര കാവ്യോത്സവത്തിന്' ഗ്രീഷ്മം -2009 ' തുടക്കമായി. കേരളീയ സമാജത്തിന്റെ വിവിധ വേദികളില്‍ പ്രതിഭ തെളിയിച്ച കുട്ടീകളുടെ നേത്രത്വത്തിലായിരുന്നു 'കവിത നടന്ന വഴികള്‍'എഴുത്തച്ചന്റെ ' ആധ്യാത്മ രാമായണ' ത്തിലെ വരികള്‍ അഭിഷിത് ധര്‍മ്മരാജന്‍ വായിച്ച് കാവ്യ സന്ധ്യക്ക് തുടക്കമിട്ടു. ആരതി പവിത്രന്‍ കുമാരനാശാന്റെ വീണപൂവ് , സന്ദീപ് തിലകരാജന്‍ ഇടശ്ശേരിയുടെ ' കറുത്ത ചെട്ടിച്ചികള്‍ ' രാജശ്രീ രാജശേഖരന്‍ വയലാറിന്റെ കല്യാണസൗഗന്‌ധികം ' ശ്രുതി മുരളി കടമനിട്ടയുടെ ' പരാതി' , ആര്യാ പീതാബരന്‍ അനില്‍ പനച്ചുരാന്റെ ' പാര്‍ വതി ' എമി എല്‍സാ ഷാജി ദിവാകരന്‍ വിഷ്ണമംഗലത്തിന്റെ ' നീയും ഞാനും' കെ എസ് അപ്പു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'സന്ദര്‍ശനം ' എന്നി കവിതകള്‍ ചൊല്ലി.രാജന്‍ പി ദേവിന്റെ നിര്യാണത്തില്‍ അനുശേചിച്ചാണ് പരിപാടി തുടങ്ങിയത്. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ഉത്ഘാടനം ചെയ്തു.
കാവ്യോത്സവത്തില്‍ വ്യാഴാഴ്ച് അന്തര്‍ദേശീയ കാവ്യദിനമായിരുന്നു.വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന്‍ (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്‍), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.മലയാള കവിഭാവുകത്തെയും കവിതകളുടെ വഴികളെയും കുറിച്ച് എഫ് എം റേഡിയോ ചെയര്‍മാന്‍ പി. ഉണ്ണിക്യഷ്ണന്‍ സംസാരിച്ചു.
ഇന്നലെ രാത്രി ബഹറിനിലെ മലയാളം കവികളുടെ ദിനമായിരുന്നു. ബിനോയ് കുമാര്‍, ജോമി മാത്യു, എല്‍സി ജോര്‍ജ്ജ്, എം. കെ. നമ്പ്യാര്‍, മണി ചാവക്കാട്, മുട്ടാര്‍ ലാല്‍, എസ്. അനില്‍ കുമാര്‍, സജീവ് കടവനാട്, ശക്‌തീധരന്‍, ഷൈലാ സോമകുമാര്‍ , ഷംസ് ബാലുശേശരി , ടി. എസ്. നദീര്‍, സെലാം കേച്ചേരി, നീതു സത്യന്‍, മോഹന്‍ പുത്തന്‍ചിറ, ഫിറോസ് തിരുവത്ര, ഫാറൂക്ക് കോഴിക്കോട്, അനില്‍ നീര്‍വിളാകംതുടങ്ങി ബഹറിനിലുള്ള 18ഓളം പ്രവാസി കവികള്‍ സ്വന്തം കവിതകള്‍ ആലപിച്ചു. തുടര്‍ന്ന് പി. റ്റി. തോമസ്, പ്രശാന്ത് കുമാര്‍ എന്നിവര്‍ കവിതകളെ അവലോകനം ചെയ്‌തത് സംസാരിച്ചു. ശ്രീ ബിജു എം സതീഷ് സ്വാഗതം അറിയിച്ചു. ശ്രീ ബെന്യാമിന്‍ ആമുഖ പ്രസംഗം നടത്തിയ പ്രസ്തുത സമ്മേളനത്തിന്‍ പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ആശംസ ആറിയിച്ചു. പ്രസ്തുത പരിപാടിയുടെ അവതാരകന്‍ ശ്രീ ബാജി ഓടംവേലി ആയിരുന്നു