Pages

Tuesday, March 31, 2009

സമാജം ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം

ബഹറിന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 3,2009 വെള്ളിയാഴ്ച്ച രാത്രി 7.30 ന്‌ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. പൊതുയോഗത്തെ തുടര്‍ന്ന് ഡാന്‍സും മറ്റ് കലാപരിപാടികളും അരങ്ങേറുമെന്നും സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു അറിയിച്ചു


മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

Monday, March 23, 2009

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

ബഹറിന്‍ കേരളീയ സമാജത്തിന്റ് മുന്‍ പ്രസിഡന്റ് സി ആര്‍ നബ്യാരുടെ യാത്രായപ്പ് സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇന്നു 8.00 pm ന്‌ സമാജം ആഡിറ്റോറിയത്തില്‍ നടക്കും എന്ന് ജനറല്‍ സെക്രട്ടറി മധു മാധവന്‍ അറിയിച്ചു

Sunday, March 22, 2009

പ്രകടന പത്രിക

ഇതാണ്‌ പ്രകടന പത്രിക.........

1. ഏതൊരു മലയാളിക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന സമാജത്തിന്റെ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം വിപുലീകരിക്കും
2. മലയാളികളൂടെ കുട്ടീകള്‍ക്കായി ഒരു വാര്‍ഷിക വിദ്യാഭ്യാസ അവാഡ് ഏര്‍പ്പെടുത്തും.
3. സാഹിത്യ- പ്രസംഗ വേദികള്‍ , മലയാളം പാഠശാല, കലാ കായിക വേദികള്‍ , ജാലകം, ലെബ്രറി, ഡ്രാമ- ഫിലിം ക്ലബ്ബുകള്‍, വനിതാവേദി, ചില്‍ഡ്രന്‍സ് ക്ലബ് എന്നിവക്ക് അതാത് രംഗങ്ങളിലെ പ്രതിഭളെ ഉള്‍പ്പെടുത്തി പുതുമയായ സംഘാടനം.
4. ശാസ്ത്ര സാങ്കേതിക രംഗത്തെ അതിനൂതന നേട്ടങ്ങള്‍ പരിചയപ്പെടുത്താന്‍ സാങ്കേതിക കമ്മിറ്റി.
5. ബഹറിന്‍ മലയാളികളുടെ കുട്ടികള്‍ക്കായി ബാലദിനം ഏര്‍പ്പെടുത്തും .
6. തൊഴില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന പ്രവസിള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബ്യൂറോ ഏര്‍പ്പെടുത്തും .
7. ഹെല്‍ത്ത് ക്ലബ്ബ് രൂപീകരിക്കും.
8. വോളീബോള്‍, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കും.
9. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനം.
10. ജാലകം കൂടുതല്‍ അര്‍ഥവത്തായ പ്രസിദ്ധീകരണമാക്കും.
11. സ്ക്കൂള്‍ കുട്ടികള്‍ക്കായി ശാസ്ത്രമേളകള്‍ , കളിമണ്‍ ശീല്‍പ്പകലാ ക്യാബുകള്‍
മാധ്യമ ശില്‍പ്പശാലകള്‍ , വിപുലമായ നാടക ,സിനിമാ ക്യാബുകള്‍
‍ലൈബ്രറിയില്‍ വിപുലമായ പുസ്തക ശേഖരം, പുസ്തകങ്ങളുടെ ഓണ്‍
ലൈന്‍ ഡേറ്റാ സംവിധാനം . ഈ ലൈബ്രറി, ബ്ലോഗ്ഗ് ലൈബ്രറി, വീഡിയോ ലൈബ്രറി ഇവ നടപ്പാക്കും. പ്രതിമാസ വായനകൂട്ടം , എഴുത്തുക്കാരുടെ ഫോട്ടേ ഗാലറി, നല്ല വായനക്കാര്‍ ക്കുള്ള അവാര്‍ഡ്, ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തും.
12. പരബരാഗത കായിക വിനോദങ്ങളുടെ പ്രോത്സാഹനം , വിവിധ കായിക മത്സരങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കല്‍ , ടേബിള്‍ ടെന്നിസ് സൗകര്യം.
13. കുട്ടീകള്‍ക്കായി സ്ഥിരം ഷട്ടില്‍ ബാഡ്മിന്റ്ണ്‍ സൗകര്യം.
14. ക്രിക്കറ്റിന്‌ പ്രത്യേക പരിഗണന.
15. ചെസ്സ്, കാരംസ്, കാര്‍ഡ് എന്നിവക്ക് വിവിധ ടൂര്‍ണമെന്റുകള്‍.
16. അത് ലറ്റിക്ക് മീറ്റുകള്‍ .
17. ഓണം , ക്രിസ്തുമസ് , ബ്രക്രീദ് ആഘോഷങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍
18. സാമൂഹീക സാംസ്കാരിക രംഗങ്ങത്തെ പ്രമുഖരുടെ സന്ദര്‍ശനങ്ങള്‍ .
19. ബഹറിന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡിനെപ്പം ഗാള്‍ഫിലെ മലയാളി എഴുത്തുകാര്‍ക്കായി സാഹിത്യ അവാര്‍ഡ് .
20. മലയാളം പാഠശാല നാട്ടീലെ പ്രൈമറി സ്കൂള്‍ നിലവാരത്തിലേക്ക് എത്തിച്ച്‌ നാടിന്റെ സംസ്കാരത്തെയും പഴയ ക്രിതികളെയും കുട്ടീകളെ അനുഭവിപ്പിക്കുന്ന ബോധനരീതി നടപ്പാക്കും.
21. കാനയി കുഞ്ഞിരാമനെപോലുള്ളവരെയും ബഹ്‌റെനിലെ ശില്പ്പികളെയും പങ്കെടുപ്പിച്ച് ശീല്പ്പശാല സംഘടിപ്പിക്കും. അതില്‍ രൂപപ്പെടുന്ന ആശയപ്രകാരം ഇന്തോ- അറബ് സംസ്കാരങ്ങളുടെ പ്രതീകമായി സമാജത്തിന്‌ മുന്നില്‍ ശില്‍പ്പം നിര്‍മ്മിക്കും


ഇതില്‍ എന്തെക്കെ നടപ്പില്‍ വരുത്തുവാന്‍ ഈ ഭരണസമിതിക്ക് കഴിയും ? കാത്തിരുന്നുകാണാം wait and see......

Saturday, March 21, 2009

ബഹറിന്‍ കേരളീയ സമാജം പുതിയ ഭാരവാഹികള്‍


പി വി മോഹന്‍ കുമാര്‍
പ്രസിഡന്റ്



ജനാര്‍ദ്ധനന്‍ കെ ,
വൈസ് പ്രസിഡന്റ്



എന്‍ കെ മാത്യു,
ജനറല്‍ സെക്രട്ടറി



എം കെ സിറാജുദീന്‍
അസ്സി: സെക്രട്ടറി



ഫിലിപ്പ് എം വര്‍ഗ്ഗീസ്
ട്രഷറാര്‍



റ്റി ജെ ഗിരീഷ്
അസ്സി: ട്രഷറാര്‍




വിനയചന്ദ്രന്‍ ആര്‍ നായര്‍
ലൈബ്രറേറിയന്‍



ശങ്കര്‍ കെ വി
മെബര്‍ഷിപ്പ് സെക്രട്ടറി




ഫറൂക്ക് പി എം
കായിക വിഭാഗം സെക്രട്ടറി



ബെന്നി ഡാനിയേല്‍
സാഹിത്യ വിഭാഗം സെക്രട്ടറി




ദാമു കോറോത്ത്
എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി



രാജന്‍ ഡി
ഇന്റ്ണല്‍ ഓഡിറ്റര്‍



സമാജത്തിന്റെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍

സമാജം ഇലക്ഷന്‍ 2009 -- സ്ഥാനാര്‍ത്ഥികളും ലഭിച്ച വോട്ടും

പ്രസിഡന്റ് :

എസ് മോഹന്‍ കുമാര്‍ --435 വോട്ട്
പി വി മോഹന്‍ കുമാര്‍ --455 വോട്ട്
അസാധു --12 വോട്ട്

പി വി മോഹന്‍ കുമാര്‍ 20 വോട്ടിന്‌ വിജയിച്ചു

വൈസ് പ്രസിഡന്റ്:

ജനാര്‍ദ്ധനന്‍ കെ-- 457 വോട്ട്
ജ്യോതി മേനേന്‍-- 439 വോട്ട്
അസാധു --6 വോട്ട്

ജനാര്‍ദ്ധനന്‍ കെ 18 വോട്ടിന്‌ വിജയിച്ചു

ജനറല്‍ സെക്രട്ടറി

എന്‍ കെ മാത്യു -- 451 വോട്ട്
സുദിന്‍ എബ്രഹാം -- 447 വോട്ട്
അസാധു --4 വോട്ട്

എന്‍ കെ മാത്യു 4 വോട്ടിന്‌ വിജയിച്ചു

അസ്സി: സെക്രട്ടറി

ക്രിഷ്ണകുമാര്‍ ഡി, -- 405 വോട്ട്
എം കെ സിറാജുദീന്‍ --489 വോട്ട്
അസാധു --8 വോട്ട്

എം കെ സിറാജുദീന്‍ 84 വോട്ടിന്‌ വിജയിച്ചു

ട്രഷറാര്‍

എബി കുരുവിള -- 387 വോട്ട്
ഫിലിപ്പ് എം വര്‍ഗ്ഗീസ് -- 510വോട്ട്
അസാധു --5 വോട്ട്

ഫിലിപ്പ് എം വര്‍ഗ്ഗീസ് 123 വോട്ടിന്‌ വിജയിച്ചു

അസ്സി: ട്രഷറാര്‍

അബ്ദുള്‍ കലാം -- 321 വോട്ട്
റ്റി ജെ ഗിരീഷ് -- 577 വോട്ട്
അസാധു --4 വോട്ട്

റ്റി ജെ ഗിരീഷ് 226 വോട്ടിന്‌ വിജയിച്ചു.

ലൈബ്രറേറിയന്‍

വിനയചന്ദ്രന്‍ ആര്‍ നായര്‍ -- 452 വോട്ട്
വര്‍ഗ്ഗീസ് കോശി -- 445 വോട്ട്
അസാധു --5 വോട്ട്

വിനയചന്ദ്രന്‍ ആര്‍ നായര്‍ 7 വോട്ടിന്‌ വിജയിച്ചു

എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി

ബിജു എം സതീഷ് -- 464 വോട്ട്
ദാമു കോറോത്ത് -- 466 വോട്ട്
അസാധു --2 വോട്ട്

ദാമു കോറോത്ത് 28 വോട്ടിന്‌ വിജയിച്ചു.

മെബര്‍ഷിപ്പ് സെക്രട്ടറി

ശങ്കര്‍ കെ വി --446 വോട്ട്
ഷിജില്‍ പി -- 449 വോട്ട്
അസാധു --7 വോട്ട്

ശങ്കര്‍ കെ വി 3 വോട്ടിന്‌ വിജയിച്ചു.

കായിക വിഭാഗം സെക്രട്ടറി

ഫറൂക്ക് പി എം --466 വോട്ട്
ശ്രീകുമാര്‍ പി -- 426 വോട്ട്
അസാധു --10 വോട്ട്

ഫറൂക്ക് പി എം 40 വോട്ടിന്‌ വിജയിച്ചു.


സാഹിത്യ വിഭാഗം സെക്രട്ടറി

ബെന്നി ഡാനിയേല്‍ -- 465 വോട്ട്
സജുകുമാര്‍ കെ എസ് -- 427 വോട്ട്
അസാധു --11 വോട്ട്

ബെന്നി ഡാനിയേല്‍ 37 വോട്ടിന്‌ വിജയിച്ചു.

ഇന്റ്ണല്‍ ഓഡിറ്റര്‍

രാജന്‍ ഡി -- 485 വോട്ട്
ഉണ്ണിക്രിഷ്ണന്‍ സി എസ്-- 402 വോട്ട്
അസാധു --14 വോട്ട്

രാജന്‍ ഡി 83 വോട്ടിന്‌ വിജയിച്ചു.



സമാജത്തില്‍ റിക്കോര്‍ഡ് പോളിങ്ങ്

സമാജത്തില്‍ റിക്കോര്‍ഡ് പോളിങ്ങ്



സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.
സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.



സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ റിഫോര്‍മേര്‍സ് പാനലിന്റ് സ്റ്റാള്‍




സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് സമാജം പരിസരത്ത് ഉയര്‍ത്തിയ യുണയിറ്റഡ് പാനലിന്റ് സ്റ്റാള്‍


സമാജം ബില്‍ഡിംഗ് കമ്മറ്റി മൂന്ന് വര്‍ഷം കുടി തുടരും

സമാജം ബില്‍ഡിംഗ് കമ്മറ്റി മൂന്ന് വര്‍ഷം കുടി തുടരും

സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

Thursday, March 19, 2009

സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം

കേരളീയ സമാജം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ സമാപനം കുറിച്ച്‌ യുനൈറ്റഡ് , റിഫോര്‍മേര്‍സ് പാനലുകള്‍ സമ്മേളനം നടത്തി. ഇരുപക്ഷത്തെയും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മനാമ ഗള്‍ഫ് ഗേറ്റ് ഹോട്ടലില്‍ ചേര്‍ന്ന റിഫോര്‍മേഴ്സ് പാനല്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. ജെ വെങ്കിഡാചലം, ജെയിംസ് കൂടല്‍, ജെ പി മോഹന്‍ പിള്ള, ജേര്‍ജ്ജ് മാത്യു, പബാവാസന്‍ നായര്‍ എം, ഒ രാജന്‍, റഷീദ് അഹമ്മദ്, സക്കറിയാ കോമ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനാര്‍ഥി എസ് മോഹന്‍ കുമാറും മറ്റ് സ്ഥാനാര്ഥികളും സന്നിഹിതരായിരുന്നു.
അദലിയ ബാങ് സാംഗ് തായ് ഹോട്ടലില്‍ നടന്ന 'യുനൈറ്റഡ് പാനല്‍' സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.പ്രസിഡന്റ് സ്ഥാനാര്‍ഥി പി വി മോഹന്‍ കുമാറും മറ്റ് സ്ഥാനാര്ഥികളും സന്നിഹിതരായിരുന്നു.
നാളെ രാവിലെ സമാജത്തില്‍ ചേരുന്ന ജനറല്‍ ബോഡിയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്. രാവിലെ 11 മണിയൊടെ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് 7 ന്‌ അവസാനിക്കും. രാത്രി 10.30 നു ഫലപ്രഖ്യാപനണ്ടാകും . അഡ്വ. വി കെ തോമസാണ്‌ റിട്ടേണിംങ്ങ് ഓഫീസര്‍

Wednesday, March 18, 2009

സമാജം തിരഞ്ഞെടൂപ്പ് ചൂടില്‍ .. പ്രചരണത്തിന്‌ ഇന്ന്‌ കലാശക്കൊട്

പ്രചരണത്തിന്‌ ഇന്ന്‌ കലാശക്കൊട്. മാര്‍ച്ച് 20 ആം തീയതി രാവിലെ 8 മണീക്ക്‌ ചേരുന്ന ജനറന്‍ ബോഡിയുടെ പ്രധാന അജന്‍ഡ സമാജം തിരഞ്ഞെടൂപ്പാണ്‌. ഏകദേശം 500,000 ദിനാര്‍ (5 കോടി ഇന്ത്യന്‍ രൂപ) മുടക്കി സമാജത്തിന്‌ സ്വന്തമായി നിര്‍മ്മിച്ച പുതിയ ആസ്താന മന്ദിരത്തില്‍ വച്ചാണ്‌ തിരഞ്ഞെടൂപ്പ് .





സമാജം തിരഞ്ഞെടുപ്പ് 2009 മായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

തിരഞെടുപ്പ് 2009 ~ സ്ഥാനാര്‍ത്ഥികള്‍

Thursday, March 12, 2009

കേരളീയ സമാജം ഭരണ സമിതി സമാപന സമ്മേളനം

ബഹറൈന്‍ കേരളീയ സമാജത്തിന്‍റെ നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തന സമാപനം നടന്നു. സമാജം പ്രസിഡന്‍റ് ജി. കെ. നായര്‍, വൈസ് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകാശ് പദുക്കോണിന്‍റെ പദുക്കോണ്‍ അക്കാദമിയുടെ കേന്ദ്രമായി ബഹ്റിന്‍ കേരളീയ സമാജത്തെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.

അഭിമാനത്തോടെ ഞങ്ങള്‍ പടി ഇറങ്ങുന്നു: സമാജം ഭരണ സമിതി

2008-2009 പ്രവര്‍ത്തനവര്ക്ഷത്തിലെ സമാജം ഭരണസമിതി നടത്തിയ പ്രത്ര സമ്മേളനത്തില്‍ നിന്ന്



മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത



മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത

Wednesday, March 11, 2009

The Grand finale of the Executive committee 2008

The Grand finale of the Samajam Executive committee 2008 on 12.03.09 thursday 8 pm at samajam diamond jubilee hall followed by Dinner .






മാര്‍ച്ച് 13, 2008 തീയതി‍ മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത

Last Update : 13.03.2008

Sunday, March 8, 2009

New Shuttle Badminton Court Inauguration

Grand inaugural ceremony of the newly imported two shuttle court on Sunday 7 th 2009 at 8.00 PM at the BKS Diamond Jubilee Hall. The annual shuttle tournament will start on March 7 th till 9 th and the Price distribution will be held on 9 nth during the finale of Drama Club ..


Saturday, March 7, 2009

അംഗനപര്‍വം -- നാടകം

സമജം സ്കൂള്‍ ഒഫ് ഡ്രാമാസമാപന പരിപാടികള്‍

മാര്‍ച്ച് 9 തിങ്കളാഴ്ച്ച രാത്രി 8 മണിക്ക്
സമജം സ്കൂള്‍ ഒഫ് ഡ്രാമാ അവതരിപ്പിക്കുന്ന നാടകം

അംഗനപര്‍വം

രചന : ആശാമോന്‍ കൊടുങ്ങല്ലുര്‍
സംവിധാനം : രാധാകൃഷ്ണന്‍ കൊടുങ്ങല്ലുര്‍

അരങ്ങില്‍

ഫറ സിറാജ്
ലിന്‍ഡ മനോഹരന്‍
നീതു ജനാര്‍ദ്ദനന്‍
ബാബു ബാലകൃഷ്ണന്‍
സജി കുടശ്ശനാട്
ജിക്കു ചാക്കോ
വിജി ‍ കൃഷ്ണന്‍
‍രാധാകൃഷ്ണന്‍ ഒഴൂര്‍



മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത


മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത